മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല മറിച്ച്, പിആർ ഏജൻസികൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞത്. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പിൽ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട്ട് പറഞ്ഞത്.
Read MoreDay: November 18, 2024
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട്തങ്ങളെ കാണണം: എന്ത്കൊണ്ട് അവർ മറ്റ് സമുദായനേതാക്കളെ കാണുന്നില്ല; കെ. സുരേന്ദ്രന്
പാലക്കാട്: കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്നവർ എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ല. വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു. ഇതിന് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു പാലക്കാട്ടെ കോൺഗ്രസ്. എന്നാൽ ഇന്ന് ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടി. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങേണ്ടി വരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട് ഉണ്ടാക്കി. യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് തിരിച്ചടി ഏൽക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreകൊള്ളാല്ലോ ഐഡിയ… വൈദ്യുതിയും വേണ്ട ഡീസലും വേണ്ട; ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; റൂട്ടും സ്പീഡും അറിയാം, ട്രയൽ റൺ ഡിസംബറിൽ
ന്യൂഡൽഹി: ഈ വരുന്ന ഡിസംബറിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തും. പ്രകൃതിക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. 90 കിലോമീറ്റർ ദൂരം മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടി തീർക്കും. 2030 ഓടെ കാർബണ്‍ പുറംതള്ളൽ പൂർണമായും ഇല്ലാത്ത ഇന്ത്യൻ റെയിൽവേയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത്. തമിഴ്നാട്ടിലെ പെരന്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാൽ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയാകും. ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലിറ്റർ വരെ ജലം ഉൾകൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷവായുവിൽ നിന്നും ശേഖരിക്കുന്ന…
Read Moreശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷി: 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നവ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽനിന്നാണു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഇതോടെ ഇത്തരം സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പുതിയ കണ്ടുപിടിത്തം രാജ്യത്തിന്റെ പ്രതിരോധമേഖലയിൽ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും ഡിആർഡിഒയുടെ മറ്റു ലാബുകളും ചേർന്ന് തദ്ദേശീയമായാണു മിസൈൽ വികസിപ്പിച്ചത്. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഉയർന്ന പ്രദേശങ്ങളിൽനിന്നടക്കം ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി എത്താൻ അതിനൂതന സങ്കേതികവിദ്യയാണു…
Read Moreസൂക്ഷിച്ചില്ലങ്കിൽ ഇനി പണി വീഴും മക്കളേ… ‘റീൽസ്’എടുത്താൽ കുടുങ്ങും; കേസെടുക്കാൻ അടിയന്തര നിർദേശവുമായി റെയിൽവേ
കൊല്ലം: റെയിൽ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും ഓടുന്ന ട്രെയിനുകളിലും ‘റീൽസ് ’ചിത്രീകരിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. അനധികൃതമായി മൊബൈൽ ഫോണുകളിൽ ഇത്തരത്തിൽ വീഡിയോ രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകൾക്കും അടിയന്തര നിർദേശം നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് റെയിൽവേ സംരഷണ സേനയ്ക്കും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസിനും (ജിആർപി) നിർദേശം ലഭിച്ചിട്ടുള്ളത്. ഇത്തരം റീൽസ് ചിത്രീകരണങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഇവർ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വേഗത്തിൽ ഓടുന്ന ട്രെയിനുകളിൽ അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങൾ നടത്തി ഇവർ നൂറു കണക്കായ യാത്രക്കാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ട്രെയിനുകൾക്ക് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ ആളുകൾ മരിക്കുന്ന സംഭവങ്ങളും അനുദിനം വർധിച്ചു വരുന്നു. എസ്.ആർ. സുധീർ കുമാർ
Read Moreരണ്ട് ധ്രുവങ്ങളിലും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ: അന്റാർട്ടിക്കൻ പര്യവേക്ഷണത്തിന് ഡോ. ഫെമി അന്ന തോമസും
ആലുവ: ഇന്ത്യയുടെ അഭിമാന പര്യവേക്ഷണത്തിൽ പങ്കാളിയാകാൻ ആലുവ യുസി കോളജ് സുവോളജി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഫെമി അന്ന തോമസ് അന്റാർട്ടിക്കയിലേക്ക്. ‘അണ്ടർസ്റ്റാൻഡിംഗ് മൈക്രോ പ്ലാസ്റ്റിക് പൊലൂഷൻ ആൻഡ് പ്ലാസ്റ്റിസ്ഫിയർ കമ്യൂണിറ്റി ഡൈനാമിക്സ് ഇൻ അന്റാർട്ടിക്ക എൻവയോൺമെന്റ്: ഇംപ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്’ എന്ന വിഷയത്തിലാണു ഗവേഷണം. ഡിസംബർ മുതൽ 2025 മാർച്ച് വരെയാണു കാലാവധി. നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ (എൻസിസിപി) അംഗീകാരത്തോടെയാണു ഡോ. ഫെമിയുടെ റിസർച്ച് പ്രൊപ്പോസൽ അംഗീകരിച്ചത്. ദൗത്യത്തിന്റെ ഭാഗമായി സമുദ്ര സാമ്പിളുകൾ ശേഖരിക്കുകയും ഇന്ത്യൻ അന്റാർട്ടിക് സ്റ്റേഷനുകളായ ഭാരതി, മൈത്രി എന്നിവയുടെ അടുത്തുള്ള തടാകങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്യും. 2017, 2018 വർഷങ്ങളിൽ ഇന്ത്യൻ ആർട്ടിക് ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെമിക്ക് ദക്ഷിണ ധ്രുവത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളെയും മൈക്രോബുകളെയും കുറിച്ചുള്ള പഠനത്തിന് പുതിയ അവസരമാണു ലഭിച്ചിരിക്കുന്നത്. ആർട്ടിക് ദൗത്യത്തിലും…
Read Moreസുന്ദരിമാരിൽ അതി സുന്ദരി: ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ മിസ് യൂണിവേഴ്സ്
മെക്സിക്കോ: ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗിനു മിസ് യൂണിവേഴ്സ് സൗന്ദര്യ കിരീടം. മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്സില്‍ നടന്ന 73-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ നൈജീരിയയിൽനിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഒന്നാം റണ്ണർ അപ്പും മെക്സിക്കോയിൽനിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ രണ്ടാം റണ്ണർ അപ്പും തായ്ലൻഡിൽനിന്നുള്ള സുചത ചുങ്ശ്രീ മൂന്നാം റണ്ണർ അപ്പും വെനസ്വേലയിൽനിന്നുള്ള ഇലിയാന മാർക്വേസ് നാലാം റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത റിയ സിൻഹയ്ക്ക് ആദ്യ 12ൽ എത്താനായില്ല. ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ച മത്സരമായിരുന്നു 73-ാമത് മിസ് യൂണിവേഴ്സ് മത്സരം. 125 എൻട്രികളാണു ലഭിച്ചത്. ഡെന്മാര്ക്കില്നിന്ന് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് 21കാരിയായ വിക്ടോറിയ. ബാര്‍ബി ഡോളുമായുള്ള സാദൃശ്യം കാരണം ‘മനുഷ്യ ബാര്‍ബി’ അഥവാ ഹ്യൂമന്‍ ബാര്‍ബി എന്ന വിളിപ്പേരുള്ള വിക്ടോറിയയെ വിജയകിരീടമണിയിച്ചത് ഫൈനല്‍ റൗണ്ടില്‍ അവസാനം നല്കിയ മറുപടിയാണ്.…
Read More