പാലക്കാട്: പാലക്കാട്ടെ വൃശ്ചിക കാറ്റിന് ഇന്ന് ആഞ്ഞുവീശാൻ ആവേശമേറെ. ഇന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുന്നത്. നാളെ നിശബ്ദപ്രചാരണം. 20നു പാലക്കാട് പോളിംഗ് ബൂത്തിലെത്തുന്പോൾ 27 നാൾ നീണ്ട പ്രചാരണത്തിന്റെയും ആരോപണ-പ്രത്യാരോപണങ്ങളുടെയും വിലയിരുത്തൽ ആർക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. മൂന്നു മുന്നണികൾക്കും പാലക്കാട്ടെ ജനവിധി അതിനിർണായകം. രാഷ്ട്രീയ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പ്രവചനാതീതമായ രാഷ്ട്രീയ സമവാക്യങ്ങൾക്കും പുതിയ കൂട്ടുകെട്ടുകൾക്കും സാക്ഷ്യം വഹിച്ച ഒരു ഉപതെരഞ്ഞെടുപ്പ് കാലമാണ് കടന്നു പോകുന്നത്. പാലക്കാട്ടെ പ്രചാരണച്ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമൊട്ടാകെ അലയടിച്ചിരുന്നു. പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്സ് ദിനമായ ഇന്ന് പുതിയ എന്ത് ട്വിസ്റ്റ് ആണ് പാലക്കാടിനെ കാത്തിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. പ്രചാരണത്തിന്റെ അവസാന അടവുകൾക്കിടെ, മാറിനിന്നേക്കാവുന്ന വോട്ടുകൾകൂടി ഉറപ്പിക്കാനുള്ള തന്ത്രങ്ങളും മുന്നണികൾ പയറ്റുന്നു.…
Read MoreDay: November 18, 2024
പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ റെയ്ഡ്: അന്വേഷിക്കാൻ ഉത്തരവിട്ട് വനിതാ കമ്മീഷന്
തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസുകാരായ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. അതേസമയം റെയ്ഡ് നടന്ന മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് രാത്രിയിൽ പോലീസിന്റെ റെയ്ഡ് നടന്നത്. ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന് തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പോലീസിനോടൊപ്പമല്ലാതെ പുരുഷ പോലീസ് മാത്രമായി പരിശോധനയ്ക്കെത്തി എന്നതായിരുന്നു പരാതി. കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്. വനിതാ പോലീസില്ലാതെ പുരുഷ പോലീസ് മാത്രമായി പരിശോധനയ്ക്കെത്തി എന്നതായിരുന്നു പരാതി. പുരുഷ പോലീസ് വനിതാ നേതാക്കളുടെ ബാഗുകള്‍ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു.…
Read Moreസർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല: സസ്പെൻഷനിൽ യാതൊരു വേദനയും ഇല്ല; തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് എൻ. പ്രശാന്ത്
തിരുവനന്തപുരം: ഉന്നതി ഫയൽ കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. തനിക്കെതിരേ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു. അതേസമയം സസ്പെൻഷനിൽ തനിക്ക് വേദനയില്ലെന്നും എൻ. പ്രശാന്ത് കൂട്ടിച്ചേർത്തു. എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ ഉൾപ്പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ടുപോകുന്നത്. അതേസമയം സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും എൻ. പ്രശാന്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ…
Read Moreമുനമ്പത്ത് റീസർവെ ചിലരുടെ ഭാവനാസൃഷ്ടിയാണ്: അഞ്ച് മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്; പി. രാജീവ്
കൊച്ചി: മുനമ്പത്ത് റീസർവെ നടത്തും എന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയത്തെ കുറിച്ച് വ്യക്തമായി അറിയില്ല. ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇതിന്റെ പരിഹാരത്തിലേക്ക് പോകാൻ സാധിക്കു എന്ന് മന്ത്രി അറിയിച്ചു. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടത് എന്ന് അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവടത്തകരോട് പറഞ്ഞു.
Read Moreപിആർ ഏജൻസികൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നു: രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല മറിച്ച്, പിആർ ഏജൻസികൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞത്. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പിൽ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട്ട് പറഞ്ഞത്.
Read Moreകോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട്തങ്ങളെ കാണണം: എന്ത്കൊണ്ട് അവർ മറ്റ് സമുദായനേതാക്കളെ കാണുന്നില്ല; കെ. സുരേന്ദ്രന്
പാലക്കാട്: കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്നവർ എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ല. വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു. ഇതിന് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു പാലക്കാട്ടെ കോൺഗ്രസ്. എന്നാൽ ഇന്ന് ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടി. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങേണ്ടി വരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട് ഉണ്ടാക്കി. യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് തിരിച്ചടി ഏൽക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreകൊള്ളാല്ലോ ഐഡിയ… വൈദ്യുതിയും വേണ്ട ഡീസലും വേണ്ട; ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; റൂട്ടും സ്പീഡും അറിയാം, ട്രയൽ റൺ ഡിസംബറിൽ
ന്യൂഡൽഹി: ഈ വരുന്ന ഡിസംബറിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തും. പ്രകൃതിക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. 90 കിലോമീറ്റർ ദൂരം മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടി തീർക്കും. 2030 ഓടെ കാർബണ്‍ പുറംതള്ളൽ പൂർണമായും ഇല്ലാത്ത ഇന്ത്യൻ റെയിൽവേയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത്. തമിഴ്നാട്ടിലെ പെരന്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാൽ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയാകും. ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലിറ്റർ വരെ ജലം ഉൾകൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷവായുവിൽ നിന്നും ശേഖരിക്കുന്ന…
Read Moreശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷി: 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നവ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽനിന്നാണു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഇതോടെ ഇത്തരം സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പുതിയ കണ്ടുപിടിത്തം രാജ്യത്തിന്റെ പ്രതിരോധമേഖലയിൽ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും ഡിആർഡിഒയുടെ മറ്റു ലാബുകളും ചേർന്ന് തദ്ദേശീയമായാണു മിസൈൽ വികസിപ്പിച്ചത്. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഉയർന്ന പ്രദേശങ്ങളിൽനിന്നടക്കം ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി എത്താൻ അതിനൂതന സങ്കേതികവിദ്യയാണു…
Read Moreസൂക്ഷിച്ചില്ലങ്കിൽ ഇനി പണി വീഴും മക്കളേ… ‘റീൽസ്’എടുത്താൽ കുടുങ്ങും; കേസെടുക്കാൻ അടിയന്തര നിർദേശവുമായി റെയിൽവേ
കൊല്ലം: റെയിൽ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും ഓടുന്ന ട്രെയിനുകളിലും ‘റീൽസ് ’ചിത്രീകരിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. അനധികൃതമായി മൊബൈൽ ഫോണുകളിൽ ഇത്തരത്തിൽ വീഡിയോ രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകൾക്കും അടിയന്തര നിർദേശം നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് റെയിൽവേ സംരഷണ സേനയ്ക്കും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസിനും (ജിആർപി) നിർദേശം ലഭിച്ചിട്ടുള്ളത്. ഇത്തരം റീൽസ് ചിത്രീകരണങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഇവർ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വേഗത്തിൽ ഓടുന്ന ട്രെയിനുകളിൽ അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങൾ നടത്തി ഇവർ നൂറു കണക്കായ യാത്രക്കാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ട്രെയിനുകൾക്ക് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ ആളുകൾ മരിക്കുന്ന സംഭവങ്ങളും അനുദിനം വർധിച്ചു വരുന്നു. എസ്.ആർ. സുധീർ കുമാർ
Read Moreരണ്ട് ധ്രുവങ്ങളിലും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ: അന്റാർട്ടിക്കൻ പര്യവേക്ഷണത്തിന് ഡോ. ഫെമി അന്ന തോമസും
ആലുവ: ഇന്ത്യയുടെ അഭിമാന പര്യവേക്ഷണത്തിൽ പങ്കാളിയാകാൻ ആലുവ യുസി കോളജ് സുവോളജി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഫെമി അന്ന തോമസ് അന്റാർട്ടിക്കയിലേക്ക്. ‘അണ്ടർസ്റ്റാൻഡിംഗ് മൈക്രോ പ്ലാസ്റ്റിക് പൊലൂഷൻ ആൻഡ് പ്ലാസ്റ്റിസ്ഫിയർ കമ്യൂണിറ്റി ഡൈനാമിക്സ് ഇൻ അന്റാർട്ടിക്ക എൻവയോൺമെന്റ്: ഇംപ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്’ എന്ന വിഷയത്തിലാണു ഗവേഷണം. ഡിസംബർ മുതൽ 2025 മാർച്ച് വരെയാണു കാലാവധി. നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ (എൻസിസിപി) അംഗീകാരത്തോടെയാണു ഡോ. ഫെമിയുടെ റിസർച്ച് പ്രൊപ്പോസൽ അംഗീകരിച്ചത്. ദൗത്യത്തിന്റെ ഭാഗമായി സമുദ്ര സാമ്പിളുകൾ ശേഖരിക്കുകയും ഇന്ത്യൻ അന്റാർട്ടിക് സ്റ്റേഷനുകളായ ഭാരതി, മൈത്രി എന്നിവയുടെ അടുത്തുള്ള തടാകങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്യും. 2017, 2018 വർഷങ്ങളിൽ ഇന്ത്യൻ ആർട്ടിക് ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെമിക്ക് ദക്ഷിണ ധ്രുവത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളെയും മൈക്രോബുകളെയും കുറിച്ചുള്ള പഠനത്തിന് പുതിയ അവസരമാണു ലഭിച്ചിരിക്കുന്നത്. ആർട്ടിക് ദൗത്യത്തിലും…
Read More