അടൂർ: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും കൂടാതെ 11 വർഷം കഠിനതടവും 1,30,000 രൂപ പിഴയും. തൊടുവക്കാട് ചരുവിള വീട്ടിൽ ലീസണെയാണ് (37) അടൂർ അതിവേഗത കോടതി സ്പെഷൽ ജഡ്ജി.ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2023 ഓഗസ്റ്റിൽ അതിജീവിത മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ചുവരവേ ലീസൻ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതായാണ്കേസ്. അടൂർ എസ്എച്ച്ഒ ആയിരുന്ന എസ്. ശ്രീകുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ആർ. ജയരാജാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമം, പോക്സോ ആക്ട്, എസ് സി,എസ്ടി ആക്ടുകൾ പ്രകാരം ലീസണെ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുകയായിരുന്നു. പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിട്ടിക്കു നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സ്മിതാപി.ജോൺ ഹാജരായി.
Read MoreDay: November 19, 2024
പാക്കിസ്ഥാനിൽ ഗർഭിണിയെ കൊന്ന് കഷണങ്ങളാക്കി ഓടയിലെറിഞ്ഞു: ഭർതൃമാതാവടക്കം മൂന്നു പേർ അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാനിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലിൽ എറിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിലെ ദസ്കയിൽ കഴിഞ്ഞ ആഴ്ചയാണ് അതിക്രൂരമായ സംഭവം. മരിച്ച സാറ എന്ന ഇരുപതുകാരിയുടെ ഭർതൃമാതാവും ഭർതൃസഹോദരിയും മകളും അകന്ന ബന്ധുവും പിടിയിലായി. പോലീസ് ഉദ്യോഗസ്ഥന്റെ മകളായ സാറയും ഖാദിർ അഹമ്മദും തമ്മിൽ നാലുവർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്കു മൂന്നു വയസുള്ള ഒരു മകനുണ്ട്. വിവാഹശേഷം സാറ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് യുവതി പാക്കിസ്ഥാനിൽ മടങ്ങിയെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സാറയെ നാലുപേരും ചേർന്ന് തലയണ മുഖത്ത് അമർത്തിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മുഖം കത്തിക്കുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും മൂന്നു ചാക്കുകളിലാക്കി അഴുക്കുചാലിൽ തള്ളുകയുമായിരുന്നു. കൊലപാതകകാരണം വ്യക്തമല്ല.
Read Moreകുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ സത്യമാണ് മക്കളേ: വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു.…
Read Moreപൊളിറ്റിക്കല്‍ ഇസ്ലാമിന് അടിയറ വയ്ക്കരുത്; ഒരു വ്യക്തിയെ മതനേതാവിന്റെ മുന്നിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പി.സി.ജോർജ്
കോട്ടയം: കേരളംപോലെ മതേത രത്തില്‍ വിശ്വസിക്കുന്ന ജനത യെ പൊളിറ്റിക്കല്‍ ഇസ്ലാമിന് അടിയറ വയ്ക്കുന്നതു ശരി യോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്നു പി.സി. ജോര്‍ജ്. പാലക്കാട് സീറ്റിന്റെ പേരില്‍ ബിജെപി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ്‍ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് പറയണമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേർത്തു.
Read Moreകുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ സത്യമാണ് മക്കളേ: വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു.…
Read Moreഇതൊന്നും അത്ര പത്തരമാറ്റല്ല..! തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നു; സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി
കൊച്ചി: സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.
Read Moreമൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടു; എലി കരണ്ടതാണെന്ന് അധികൃതർ
മൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്നു പരാതി. പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ചയാണു സംഭവം. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ നേത്രങ്ങളാണു കാണാതായത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്നാണു കുടുംബത്തിന്റെ ആരോപണം. എന്നാൽ മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകാം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അജ്ഞാതന്റെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് വെള്ളിയാഴ്ചയാണു മരിച്ചത്.
Read Moreഉറക്കമില്ലാത്ത കാമുകിക്ക് ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകിയത് 6 മണിക്കൂറിൽ 20 തവണ; പിന്നാലെ യുവതി മരിച്ചു
ഉറക്കമില്ലാത്ത കാമുകിക്ക് ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകി. പിന്നാലെ കാമുകി മരണപ്പെട്ടു. ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം തവണയാണ് കാമുകൻ യുവതിക്ക് അനസ്തേഷ്യ നൽകിയത്. വൈദ്യപരിശോധനയിൽ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിന്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി. യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരേ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാംഗ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് പിടിയിലായത്. ഇയാളുടെ കാമുകിയായ ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നതെന്ന് ക്യൂ പറഞ്ഞു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി അനസ്തേഷ്യ നൽകണമെന്നും ചെൻ തന്നോട് ആവശ്യപ്പെട്ടെന്നും കാമുകൻ പറഞ്ഞു. അങ്ങനെയാണ് അനസ്തേഷ്യ നൽകിയതെന്നും ക്യൂ കൂട്ടിച്ചേർത്തു.
Read Moreസന്ദീപിനെ ചേർത്തുനിർത്തി മുരളീധരൻ; കടലും മുരളീധരനും ഒക്കെ ഒരിക്കലും കണ്ടാൽ മുടുക്കില്ലെന്ന് സന്ദീപ് വാര്യർ; പരസ്പരം വാനോളം പുകഴ്ത്തി ഇരുവരും ഒരേവേദിയിൽ
പാലക്കാട്: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കേ കെ. മുരളീധരനും സന്ദീപും ഒരേ വേദിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്. പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം. ആന, കടൽ, മോഹൻലാൽ, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. സന്ദീപ് വാര്യരെ ചേർത്തുപിടിച്ചാണ് മുരളീധരൻ മാധ്യമങ്ങളോടു സംസാരിച്ചതും.
Read Moreസംസ്ഥാന സ്കൂൾ ശാസ്ത്രമേള ട്രോഫിയിൽ മുത്തമിട്ട് മലപ്പുറം
ആലപ്പുഴ: ശാസ്ത്രലോകത്തിന് ഭാവിപ്രതീക്ഷ നല്കി ആലപ്പുഴയില്‍ നടന്ന 56 -മത് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള സമാപിച്ചു. മലപ്പുറത്തിനാണ് ഓവറോള്‍ കിരീടം. 1450 പോയിന്റോടെ ശാസ്ത്രമേളയുടെ തുടക്കം മുതല്‍ ഒന്നാമതായിരുന്ന മലപ്പുറം വ്യക്തമായ ആധിപത്യത്തോടെ ഓവറോള്‍ ചാമ്പ്യന്മാരായി. 1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്കൂള്‍ തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് 140 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് 131 പോയിന്റുമായി രണ്ടാം സ്ഥാനവും 126 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വൊക്കേഷണല്‍ എക്സ്പോയില്‍ മേഖലാതലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്റോടെ തൃശൂര്‍ മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. 66 പോയിന്റ് നേടി കൊല്ലം രണ്ടാം സ്ഥാനവും 60 പോയിന്റ്…
Read More