ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ (20) ആണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: November 20, 2024
എംബിബിഎസ് വിദ്യാര്‍ഥി വാടകവീട്ടിൽ മരിച്ചനിലയില്‍; മൂന്നു ദിവസം മുമ്പ് അമ്മ വിദേശത്തേക്ക് പോയിരുന്നു
തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്. കോളജിനു സമീപത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില്‍ ജോലി ചെയ്യുകയാണ്. മാതാവും വിശാഖുമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ മൂന്നു ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതിനാല്‍ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Read Moreവിരമിക്കൽ പ്രായം 62 ആക്കിയെന്ന പ്രചാരണം തെറ്റെന്നു കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി അവകാശപ്പെടുന്ന കുറിപ്പ് വിവിധ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇതു തെറ്റായ വാർത്തയാണെന്നും വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. വിരമിക്കൽ പ്രായം 62 ആയി ഉയർത്തുന്നത് സംബന്ധിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) ശിപാർശകളൊന്നും നൽകിയിട്ടില്ല. എന്നുമാത്രമല്ല, കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റുന്നതിനുള്ള നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് 2023 ഓഗസ്റ്റിൽ ലോക്സഭയിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Read Moreമരണ വീട്ടിൽ പോയി തിരികെ മടങ്ങുന്ന വഴി കോട്ടയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: ഗൃഹനാഥനു ദാരുണാന്ത്യം
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര്‍ കാറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല്‍ കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില്‍ മധുസൂദനന് (66) ആണ് മരിച്ചത്. കല്ലുങ്കല്‍ കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില്‍ ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്‍ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്‍ദിശയില്‍നിന്നെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലേക്ക് സ്കൂട്ടര്‍ കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മധുസൂദനനെ കാര്‍ മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംമ്പര്‍ പ്രിയാ…
Read Moreകാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോഴാണ് അവസരമുണ്ടായത്: സമസ്ത പ്രസിഡന്റിനെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍
കോഴിക്കോട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സമസ്ത നേതൃത്വം നല്കുന്ന സുപ്രഭാതം പത്രത്തില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുസ് ലിംങ്ങള്ക്കെതിരായ തന്റെ പഴയ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരസ്യം എൽഡിഎഫ് കൊടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. മലപ്പുറം കിഴിശേരിയിലുള്ള തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുയുടെ പകര്‍പ്പ് അദ്ദേഹം ജിഫ്രി തങ്ങള്‍ക്കു കൈമാറി. ഇന്നലെയാണ് സന്ദീപ് വാര്യരുടെ പഴയ നിലപാടുകള്‍ തുറന്നുകാട്ടി സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി പരസ്യം നല്‍കിയത്. ബിജെപി നേതാവായിരിക്കെ സന്ദീപ് മുസ് ലിംങ്ങള്ക്കെതിരേ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. സമസ്തയുടെ സേവനങ്ങള്‍ കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും സമസ്ത കേരളത്തിലെ സുര്യ തേജസാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍…
Read Moreഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം: നിരവധി വീടുകൾ കത്തി, ആളപായമില്ല
ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഅടിവസ്ത്രത്തിൽ പണിപാളി… ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം, എംഎൽഎ വിചാരണ നേരിടണം
ന്യൂഡൽഹി: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്.
Read Moreഅഹിന്ദുക്കൾ ഗോബാക്ക്: ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി; പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്!
ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡിലെ അഹിന്ദുക്കളായ ജീവനക്കാരോടു സ്വമേധയാ വിരമിക്കാനോ അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറാനോ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതായി റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ആരാധനാലയമായ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന സ്വതന്ത്ര സർക്കാർ ട്രസ്റ്റായ ടിടിഡിയിൽ 7,000 സ്ഥിരജീവനക്കാരും 14,000 കരാർ തൊഴിലാളികളുമാണുള്ളത്. ടിടിഡിയുടെ തീരുമാനം ഏകദേശം 300ലേറെ സ്ഥിരജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ടിടിഡി ചെയർമാൻ ബിആർ നായിഡു പ്രമേയം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreഇനി ചില്ലറക്കളികളില്ല : ജയില്‍ ചപ്പാത്തിക്ക് നാളെ മുതല്‍ വില കൂടും
കോഴിക്കോട്: ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിക്കു വില കൂട്ടുന്നു. നാളെ മുതല്‍ വിലവര്‍ധന നിലവില്‍ വരും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില്‍ ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്റെ പാക്കറ്റിന്റെ വില ഇരുപതു രൂപയില്‍ നിന്ന് മുപ്പതായി വര്‍ധിക്കും. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ ഉള്ളത്. 2011ല്‍ ആണ് ജയിലുകളില്‍ ചപ്പാത്തി നിര്‍മാണം തുടങ്ങിയത്. അന്നുമുതല്‍ രണ്ടു രൂപയായിരുന്നു വില. ഗോതമ്പുപൊടിയുയെും മറ്റും വില വര്‍ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജയില്‍ ചപ്പാത്തിക്കും കറിക്കും നല്ല ഡിമാന്റാണുള്ളത്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ പ്രത്യേക വാഹനത്തില്‍ ജയില്ചപ്പാത്തി വില്‍ക്കുന്നുണ്ട്. ജയിലിലും ഇവ കിട്ടും. പൊതു വിപണിയെ അപേക്ഷിച്ച് വില കുറവായതിനാല്‍…
Read Moreവാഹനം ഇടിപ്പിച്ചശേഷം മാല പൊട്ടിച്ചെടുത്തു; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് ഭർത്താവ്
നെടുങ്കണ്ടം: ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചു കട ന്ന ഭർത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച പകൽ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. വഴിയരികിൽ കൂടി നടന്നുവരികയായിരുന്ന യുവതിയെ അഭിലാഷ് കാറില്‍ പിന്തുടര്ന്നെത്തി ഇടിച്ചിടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണ യുവതിയെ ആക്രമിച്ച ശേഷം ഇയാൾ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read More