നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തും കൊച്ചി സ്വദേശിയുമായ ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം ഗോവയിൽ നടക്കും. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയായിരുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ബി ടെക് ബിരുദധാരിയായ ആന്റണി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കുമെന്നാണു പുറത്തുവന്നിരിക്കുന്ന വിവരം. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചില്ല. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്…
Read MoreDay: November 20, 2024
സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്നകാലത്തുള്ള കാര്യമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്എസിന് കൈമാറ്റം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് കെ. മുരളീധരൻ. സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ്. അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന്‍ പ്രഖ്യാപനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സന്ദീപിനെ ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തിയത്. സന്ദീപ് വാര്യര്‍ക്കെതിരേ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇന്നലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്. എൽഡിഫിലെ…
Read Moreവരുന്നൂ, രാജ്യത്ത് 151 സ്വകാര്യ ട്രെയിനുകൾ; റെയിൽ ഹോസ്റ്റസ് സേവനമടക്കം ലഭ്യം
കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027 -ൽ ഈ ട്രെയിനുകൾ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കുന്നത് വഴി മൂന്ന് സുപ്രധാന കാര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യത്തേത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് മൂന്നാമതായി ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലവിൽ ഏതാനും സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് എന്നാണ് ഇവയുടെ പേര്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.റെയിൽവേയുടെ…
Read Moreബിഗ് എംസിനൊപ്പം ഫാന്‍ ബോയ്: ഒരു മഹേഷ് നാരായണന് ചിത്രം; സെൽഫിയുമായി കുഞ്ചാക്കോ ബോബൻ
നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുളള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിലാണ് താരങ്ങള്‍. ബിഗ് എംസിനൊപ്പം. ഫാന്‍ ബോയ് നിമിഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടത്തില്‍. ഒരു മഹേഷ് നാരായണന് ചിത്രം.- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബന് ചിത്രം പങ്കുവച്ചത്. മോഹന്‍ലാലിന്റെ തോളത്ത് കൈയിട്ട് നില്ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് ചിത്രം. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Read Moreബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീ: വനിതാ കാഷ്യർ വെന്തുമരിച്ചു; 45 ഇരുചക്ര വാഹനങ്ങൾ കത്തി
ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ (20) ആണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഎംബിബിഎസ് വിദ്യാര്‍ഥി വാടകവീട്ടിൽ മരിച്ചനിലയില്‍; മൂന്നു ദിവസം മുമ്പ് അമ്മ വിദേശത്തേക്ക് പോയിരുന്നു
തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്. കോളജിനു സമീപത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില്‍ ജോലി ചെയ്യുകയാണ്. മാതാവും വിശാഖുമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ മൂന്നു ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതിനാല്‍ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Read Moreവിരമിക്കൽ പ്രായം 62 ആക്കിയെന്ന പ്രചാരണം തെറ്റെന്നു കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി അവകാശപ്പെടുന്ന കുറിപ്പ് വിവിധ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇതു തെറ്റായ വാർത്തയാണെന്നും വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. വിരമിക്കൽ പ്രായം 62 ആയി ഉയർത്തുന്നത് സംബന്ധിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) ശിപാർശകളൊന്നും നൽകിയിട്ടില്ല. എന്നുമാത്രമല്ല, കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റുന്നതിനുള്ള നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് 2023 ഓഗസ്റ്റിൽ ലോക്സഭയിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Read Moreമരണ വീട്ടിൽ പോയി തിരികെ മടങ്ങുന്ന വഴി കോട്ടയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: ഗൃഹനാഥനു ദാരുണാന്ത്യം
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര്‍ കാറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല്‍ കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില്‍ മധുസൂദനന് (66) ആണ് മരിച്ചത്. കല്ലുങ്കല്‍ കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില്‍ ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്‍ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്‍ദിശയില്‍നിന്നെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലേക്ക് സ്കൂട്ടര്‍ കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മധുസൂദനനെ കാര്‍ മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംമ്പര്‍ പ്രിയാ…
Read Moreകാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോഴാണ് അവസരമുണ്ടായത്: സമസ്ത പ്രസിഡന്റിനെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍
കോഴിക്കോട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സമസ്ത നേതൃത്വം നല്കുന്ന സുപ്രഭാതം പത്രത്തില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുസ് ലിംങ്ങള്ക്കെതിരായ തന്റെ പഴയ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരസ്യം എൽഡിഎഫ് കൊടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. മലപ്പുറം കിഴിശേരിയിലുള്ള തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുയുടെ പകര്‍പ്പ് അദ്ദേഹം ജിഫ്രി തങ്ങള്‍ക്കു കൈമാറി. ഇന്നലെയാണ് സന്ദീപ് വാര്യരുടെ പഴയ നിലപാടുകള്‍ തുറന്നുകാട്ടി സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി പരസ്യം നല്‍കിയത്. ബിജെപി നേതാവായിരിക്കെ സന്ദീപ് മുസ് ലിംങ്ങള്ക്കെതിരേ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. സമസ്തയുടെ സേവനങ്ങള്‍ കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും സമസ്ത കേരളത്തിലെ സുര്യ തേജസാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍…
Read Moreഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം: നിരവധി വീടുകൾ കത്തി, ആളപായമില്ല
ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More