ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreDay: November 20, 2024
അടിവസ്ത്രത്തിൽ പണിപാളി… ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം, എംഎൽഎ വിചാരണ നേരിടണം
ന്യൂഡൽഹി: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്.
Read Moreഅഹിന്ദുക്കൾ ഗോബാക്ക്: ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി; പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്!
ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡിലെ അഹിന്ദുക്കളായ ജീവനക്കാരോടു സ്വമേധയാ വിരമിക്കാനോ അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറാനോ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതായി റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ആരാധനാലയമായ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന സ്വതന്ത്ര സർക്കാർ ട്രസ്റ്റായ ടിടിഡിയിൽ 7,000 സ്ഥിരജീവനക്കാരും 14,000 കരാർ തൊഴിലാളികളുമാണുള്ളത്. ടിടിഡിയുടെ തീരുമാനം ഏകദേശം 300ലേറെ സ്ഥിരജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ടിടിഡി ചെയർമാൻ ബിആർ നായിഡു പ്രമേയം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreഇനി ചില്ലറക്കളികളില്ല : ജയില്‍ ചപ്പാത്തിക്ക് നാളെ മുതല്‍ വില കൂടും
കോഴിക്കോട്: ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിക്കു വില കൂട്ടുന്നു. നാളെ മുതല്‍ വിലവര്‍ധന നിലവില്‍ വരും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില്‍ ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്റെ പാക്കറ്റിന്റെ വില ഇരുപതു രൂപയില്‍ നിന്ന് മുപ്പതായി വര്‍ധിക്കും. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ ഉള്ളത്. 2011ല്‍ ആണ് ജയിലുകളില്‍ ചപ്പാത്തി നിര്‍മാണം തുടങ്ങിയത്. അന്നുമുതല്‍ രണ്ടു രൂപയായിരുന്നു വില. ഗോതമ്പുപൊടിയുയെും മറ്റും വില വര്‍ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജയില്‍ ചപ്പാത്തിക്കും കറിക്കും നല്ല ഡിമാന്റാണുള്ളത്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ പ്രത്യേക വാഹനത്തില്‍ ജയില്ചപ്പാത്തി വില്‍ക്കുന്നുണ്ട്. ജയിലിലും ഇവ കിട്ടും. പൊതു വിപണിയെ അപേക്ഷിച്ച് വില കുറവായതിനാല്‍…
Read Moreവാഹനം ഇടിപ്പിച്ചശേഷം മാല പൊട്ടിച്ചെടുത്തു; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് ഭർത്താവ്
നെടുങ്കണ്ടം: ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചു കട ന്ന ഭർത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച പകൽ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. വഴിയരികിൽ കൂടി നടന്നുവരികയായിരുന്ന യുവതിയെ അഭിലാഷ് കാറില്‍ പിന്തുടര്ന്നെത്തി ഇടിച്ചിടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണ യുവതിയെ ആക്രമിച്ച ശേഷം ഇയാൾ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreസർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ തട്ടിപ്പ്; പ്രവാസി ദമ്പതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: പ്രവാസി ദമ്പതികളിൽനിന്ന് സർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ 3.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം തൈക്കാട് ചാലയിൽ വലിയശാലയിൽ ശ്രീ വൈശാഖത്തിൽ ലെഗീഷ് (41) ആണ് അറസ്റ്റിലായത്. ചെറിയനാട് സ്വദേശിയായ പ്രദീപ്കുമാറും ഭാര്യയും കുവൈറ്റിൽ താമസിക്കുന്നവരാണ്. ഭാര്യയുടെ നഴ്സിംഗ് കൗണ്‍സില്‍ സർട്ടിഫിക്കറ്റ് പുതുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലിതീഷ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. മുളന്തുരുത്തിയിൽനിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിപിൻ, എസ്ഐ പ്രദീപ്, എഎസ്ഐ അനിൽ, സിപിഒ ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read Moreശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്. ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്. കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്‍പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ…
Read Moreകളമൊഴിഞ്ഞു കളിമൺ കോർട്ടിലെ രാജാവ്; സ്വപ്നം കണ്ടതിലും വലുത് നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് നദാൽ
മലാഗ: സ്വപ്നം കണ്ടതിലപ്പുറം നേടി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ് കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്റെ പടിയിറക്കം. മലാഗയിൽ നടന്ന ക്വാർട്ടറിൽ നെതർലാൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചൽപ്പിനോടാണ് നദാൽ അടിയറവുപറഞ്ഞത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ 4-6, 4-6. രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലെത്തിയപ്പോഴേക്കും കൈവിട്ടു. ഡേവിസ് കപ്പില്‍ 29 മത്സരങ്ങള്‍ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. അവസാന മത്സരത്തിന് മുന്നോടിയായി സ്പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാരാധീനനായി. മത്സരത്തിന് ശേഷം വളരെ വികാരഭരിതനായാണ് നദാല്‍ സംസാരിച്ചത്. “റാഫ റാഫ’ വിളികളോടെ ആരാധകർ നദാലിന് യാത്ര നല്കി. “വളരെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇവിടെ വരെയെത്തിയ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് കുട്ടിക്കാലം തൊട്ട് ടെന്നീസ് പരിശീലിപ്പിച്ച…
Read More‘ആഴ്ചയിൽ 84 മണിക്കൂർ ജോലി’; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ ഇന്ത്യൻ വംശജനായ സിഇഒയ്ക്ക് വധഭീഷണി
ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആർക്കും സാധിക്കില്ല. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ജോലി എന്നാണ് മിക്ക കന്പനികളും പറയാറുള്ളത്. ഇപ്പോഴിതാ ആഴ്ചയിൽ 84മണിക്കൂർ ജോലി ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് AI സ്റ്റാർട്ടപ്പ് ഗ്രെപ്റ്റൈലിന്റെ ഇന്ത്യൻ വംശജനായ സിഇഒ ദക്ഷ് ഗുപ്ത. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്. അതോടെ മറ്റൊരു പോസ്റ്റുമായി ഇയാൾ വീണ്ടും വന്നു. നിരവധിയാളുകളിൽ നിന്ന് തനിക്ക് ഇ-മെയിലിൽ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നാണ് ഇപ്പോൾ ദക്ഷ് ഗുപ്തയുടെ മറ്റൊരു പോസ്റ്റ്. ഇമെയിലിൽ ലഭിച്ച സന്ദേശങ്ങളിൽ 20 ശതമാനം തനിക്ക് വധഭീഷണി ഉയർത്തുന്നതും 80 ശതമാനം ജോലിക്കുള്ള അപേക്ഷകളും ആയിരുന്നു എന്നാണ് ഗുപ്ത പറയുന്നത്. ഗ്രെപ്റ്റൈലിലെ ജീവനക്കാർ സാധാരണയായി രാവിലെ 9 മുതൽ രാത്രി 11 വരെയോ അതിൽ കൂടുതൽ സമയമോ ജോലി…
Read Moreകാടിറങ്ങുന്ന വന്യമൃഗങ്ങൾ; രാവിലെ കുരങ്ങനും രാത്രിയിൽ കുറുക്കനും കുറവിലങ്ങാടിന്റെ ഉറക്കം കെടുത്തുന്നു; മൃഗങ്ങളെ തുരത്താനുള്ള നാട്ടുകാരുടെ വിദ്യകളെല്ലാം പാളി
കുറവിലങ്ങാട്: കാടുവിട്ട് കുരങ്ങനും കുറുക്കനും നാട്ടിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഇലയ്ക്കാട് മേഖലയില്‍ കണ്ട കുരങ്ങന്മാര് കുറവിലങ്ങാട് പ്രദേശത്ത് തമ്പടിച്ചുതുടങ്ങി. വീടുകളിലെത്തുന്ന കുരങ്ങന്മാര് വലിയ ശല്യവും സൃഷ്ടിക്കുന്നുണ്ട്. വാനരസംഘം നാശനഷ്ടങ്ങള്‍ നടത്തുന്നതോടെ ജനം വലിയ ബുദ്ധിമുട്ടിലാണ്. കുരങ്ങന്മാരെ തുരത്താന്‍ വിദ്യകള്‍ പലതും നടത്തിയെങ്കിലും വിജയിക്കാത്തതില്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ നാശം വരുത്തുന്നതാണ് പ്രധാനപ്രശ്നം. വാഴക്കുലകള്‍ ഒടിച്ച് നശിപ്പിക്കുന്ന വാനരന്മാര് വീട്ടുപകരണങ്ങളും തകര്‍ക്കുകയാണ്. വീടിന് വെളിയിലെ പ്ലാസ്റ്റിക്ക് ടാപ്പുകള്‍ കൂട്ടത്തോടെ ഒടിച്ചാണ് ഒരുവീട്ടില്‍ വാനരപ്പട കലിപ്പ് തീര്‍ത്തത്. കുട്ടികളടക്കമുള്ളവരെ ഉപദ്രവിക്കുമോ എന്ന പേടിയും ഗ്രാമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും രാത്രിയായാല്‍ പിന്നെ കുറുക്കന്മാരുടെ വിളയാട്ടമാണ്. കുറുക്കന്മാര് കൂട്ടത്തോടെ ഓരിയിട്ട് വിലസാന്‍ തുടങ്ങിയാല്‍ നാട്ടിലാകെയുള്ള നായ്ക്കളും ബഹളം തുടങ്ങും. ഇതോടെ രാത്രിയില്‍ ഏറെനേരം ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കുറുക്കന്മാര് സംഘമായി എത്തുന്നതിനാല്‍ നായ്ക്കളും ഭയന്നുമാറുകയാണ്. ഏറെ നേരം വലിയബഹളം സൃഷ്ടിക്കപ്പെടുന്നത് കുട്ടികള്‍ക്കടക്കം…
Read More