പ്രൊഡ്യൂസറോട് കഷ്ടപ്പെട്ട് സംസാരിച്ചാണ് സാരി മാറാനും അത്യാവശ്യ കാര്യങ്ങൾക്കുമായി ഒരു കാരവാൻ വാങ്ങിയത്. അപ്പോൾ പറയും മുട്ട്, തുറക്കും. ഒന്ന്, രണ്ട് അങ്ങനെ പല മുട്ടലുകളുമുള്ള സാഹചര്യത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണെന്ന് നടി പ്രിയങ്ക. ബട്ടൺസിലും പൊട്ടുകളിലുമടക്കം ഇപ്പോൾ കാമറ വച്ച് നടക്കുന്ന കാലമാണ്. അപ്പോൾ എങ്ങനെ സുരക്ഷിതമായിട്ട് ഞങ്ങൾക്ക് ഇരിക്കാൻ കഴിയും. കാരവാനിൽ പോലും ഞങ്ങൾ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് വസ്ത്രം മാറുന്നത്. അതിനകത്ത് കാമറയുണ്ടോ എന്ന് പറയാൻ പറ്റില്ല. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല, അത് നിങ്ങൾ മനസിലാക്കണം. ആര് എന്ത് കണ്ടാലും എന്ത് ചെയ്യാൻ പറ്റും. ഇതിൽ കൂടുതൽ സൂക്ഷിച്ചു നടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അങ്ങനെ ഒരു അവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്. ധൈര്യവും തന്റേടവും മാത്രം മതി ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ. ഒരാളുടെ കൂടെ പോയിക്കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞ് വിളിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല. അപ്പോൾ…
Read MoreDay: November 22, 2024
അട..ടടടാ….എവളോ പെരിയ തുകയോ; ബോളിവുഡ് താരങ്ങളെ പിന്തള്ളി ശ്രീലീല മുന്നേറ്റം തുടരുന്നു
ഇന്ത്യൻ സിനിമാപ്രേമികൾ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുഷ്പ2: ദി റൂള്‍. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ: ദ റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ വരവില്‍ ബോക്സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുമ്പേ തന്നെ കോടികളുടെ ബിസിനസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ബഹുഭാഷാ ചിത്രം റിലീസിനെത്തുന്നത്. പുഷ്പ ആദ്യ ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു തെന്നിന്ത്യന്‍ താരറാണി സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ്. ഇന്ത്യ മൊത്തം സെന്‍സേഷനല്‍ ഹിറ്റായിരുന്നു ദേവി ശ്രീ പ്രസാദ് ഈണം നല്കിയ ഗാനം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും ഒരു ഐറ്റം നമ്പര്‍ ഏവരും പ്രതീക്ഷിച്ചിരുന്നു. ശ്രദ്ധ കപൂര്‍, ത്രിപ്തി ദിമ്രി എന്നിവരടക്കമുള്ള ബോളിവുഡ് സുന്ദരികളെ ഈ ഗാനരംഗത്തില്‍ നൃത്തമാടുന്നതിനായി സമീപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത്…
Read Moreജോജുവിന്റെ പണിക്ക് കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു: ഭദ്രൻ മറ്റേൽ
തികച്ചും യാദൃച്ഛികമായി, ഞാൻ ജോജു ജോർജിന്റെ “പണി’കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ. എന്നെ അദ്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണെന്ന് സംവിധാകൻ ഭദ്രൻ. പ്രിയ ജോജു… ജോസഫും , നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്. മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ നിങ്ങളും ഉണ്ട്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് സൂക്ഷിച്ചാൽ, സ്കൈ ഈസ് യുവർ ലിമിറ്റ് എന്ന് ഭദ്രൻ പറഞ്ഞു.
Read Moreനീലഗിരിയുടെ സഖികളേ…ഇങ്ങോട്ട് ഒന്നു നോക്കാമോ; കൗതുകത്തോടെ പുള്ളിമാൻ കൂട്ടത്തിനടുത്തെത്തി; ടൂറിസ്റ്റുകൾക്ക് പിന്നീട് സംഭവിച്ചത്…
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകൾക്ക് പിഴ. ആന്ധ്രയിൽനിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾക്ക് വനംവകുപ്പ് 15,000 രൂപയാണ് പിഴ ചുമത്തിയത്. വന്യജീവി മേഖലയായ മസിനഗുഡി-തൊപ്പക്കാട് റോഡിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽനിന്നുള്ള അബ്ദുള്ള ഖാൻ (24), അബ്ദുൾ അസീസ് (26), ഇബ്രാഹിം ഷെയ്ഖ് (27) എന്നിവർക്കാണു പിഴ അടയ്ക്കേണ്ടിവന്നത്. വയനാട്ടിലേക്കുള്ള യാത്രാമധ്യേ മൂവരും മാനുകൾ മേയുന്നത് കണ്ട് വാഹനത്തിൽനിന്നു പുറത്തിറങ്ങുകയായിരുന്നു. ഒരു വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയിൽ വിനോദസഞ്ചാരികളിലൊരാൾ മൃഗങ്ങളെ പിന്തുടരുന്നതും മറ്റൊരാൾ ഇത് ചിത്രീകരിക്കുന്നതും കാണാം. മാനുകൾ പരിഭ്രാന്തരായി ചിതറിയോടുന്നതും വീഡിയോയിലുണ്ടായിരുന്നു.
Read Moreവിചിത്രമീ ‘ദൂധ് കോള’..! ലോകത്തിൽ തന്നെ ഇതാദ്യമെന്ന് സൈബറിടം; വൈറലായി വീഡിയോ
കോൽക്കത്ത: പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ! കോൽക്കത്തയിലെ ഒരു ധാബയിൽ വിളന്പുന്ന ഈ വിചിത്രപാനീയം സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. തംസ് അപ്പിനൊപ്പം തിളപ്പിച്ച പാൽ ചേർത്തു തയാറാക്കുന്ന ഈ ന്യൂജന്റെ പേര് “ദൂധ് കോള’. കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള ബൽവന്ത് സിംഗ് ഈറ്റിംഗ് ഹൗസിലാണ് “ദൂധ് കോള’ യുടെ പിറവി. കണ്ടന്റ് ക്രിയേറ്ററായ ആരാധന ചാറ്റർജിയാണ് ഈ വിചിത്ര റെസിപ്പി ലോകത്തിനു പരിചയപ്പെടുത്തിയത്. ദഹനപ്രശ്നങ്ങളെക്കുറിച്ച് ആകുലതകൾ വേണ്ടെന്നു പുത്തൻ ഐറ്റം പരീക്ഷിച്ച ആരാധന പറയുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. സോഡയുടെയും പാലിന്റെയും സംയോജനം വിക്ടോറിയൻ ഇംഗ്ലണ്ടിലാണ് ആദ്യമായി പരീക്ഷിച്ചത്. എന്നാൽ അതിന്റെ കോള പതിപ്പ് പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.
Read Moreചൂതാട്ടത്തിന് അടിമയായ യുവതി കൊന്നുതള്ളിയത് 12 പേരെ; പണം കണ്ടെത്താൻ കൊന്നവരിൽ ഉറ്റസുഹൃത്തും; വനിതാ സീരിയൽ കില്ലർക്ക് ഒടുവിൽ പണികിട്ടി
ബാങ്കോക്ക്: ചൂതാട്ടത്തിനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ വനിതാ സീരിയൽ കില്ലർക്ക് തായ് ലൻഡിൽ വധശിക്ഷ. സരാരത്ത് രംഗ്സിവുതാപോൺ എന്ന യുവതിക്കാണു കോടതി തൂക്കുകയർ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായിരുന്ന യുവതി കടം വീട്ടാനുള്ള പണം കണ്ടെത്താനായാണ് കൊലപാതകങ്ങളും മോഷണവും നടത്തിയത്. ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തിയായിരുന്നു കൊലപാതകങ്ങൾ. കഴിഞ്ഞവർഷം ഉറ്റ ചങ്ങാതിയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയായിരുന്നു തുടക്കം. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കി. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ഗർഭിണിയായിരുന്നു. രാജ്യമാകെ കേസ് ചർച്ചയായതോടെ ഇവരുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യത്തിൽ മരിച്ചവരുടെ കേസുകൾ പരിശോധിച്ചതോടെയാണു കൊലപാതക പരന്പര പുറത്തുവന്നത്.…
Read Moreഇത് എന്താണെന്നു പറയാമോ?; പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം!
ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജർമനിയിലെ ഹാംബർഗിൽ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കണ്ടെത്തി. ദേവനാഗരി ലിപിയിൽ തയാറാക്കിയതാണ് ഈ പഞ്ചാംഗം. അപൂർവലിപിയിൽ തയാറാക്കിയ ഈ പുസ്തകം കണ്ട ആരോ “ഇത് എന്താണെന്നു പറയാമോ?’ എന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് പ്രതികരണങ്ങൾ എത്തി.ഉത്തർപ്രദേശിലെ വാരണാസിയിൽ ഭാർഗവ പ്രസ് ആണ് ഈ പഞ്ചാംഗം അച്ചടിച്ചു വിപണിയിലെത്തിച്ചതെന്നും അക്കാലത്തെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായിരുന്ന പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭാർഗവ പ്രസ് എന്നും വിശദീകരണങ്ങൾ വന്നു. ഭാർഗവ ഞങ്ങളുടെ പൂർവികനാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും അവർ ഇപ്പോൾ പ്രസ് നടത്തുന്നില്ലെന്നും ഭാർഗവയുടെ താവഴിയിൽപ്പെട്ട ഒരാൾ കുറിച്ചു.
Read Moreഅതിജീവിതയെന്ന ലേബൽ മാത്രം… പീഡനപരാതിയിൽ സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല; മുകേഷ് അടക്കമുള്ള നടന്മാര്ക്കെതിരായ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി
കൊച്ചി: സര്‍ക്കാരില്‍നിന്നും പിന്തുണ കിട്ടിയില്ലെന്ന് ആരോപിച്ച് നടന്മാര്ക്കെതിരേ ഉന്നയിച്ച പരാതികളില്‍നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരിയായ നടി. നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്കിയ പരാതി പിന്‍വലിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം. നടന്മാര്ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്‍ക്കുമെതിരെയായിരുന്നു കേസ്.കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇ- മെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. അതേസമയം പരാതിക്കാരി കേസ് പിന്വലിക്കുന്നുവെന്നതു…
Read Moreബിഷ്ണോയിയുടെ സഹോദരൻ അമേരിക്കയിൽ ജയിലിൽ
വാഷിംഗ്ടൺ: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി അമേരിക്കയിൽ ജയിലിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻമോലിനെ ലോവ ജയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അൻമോലിനെ കൈമാറണമെന്ന് ഇന്ത്യ അടുത്തിടെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
Read Moreനെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്
ദ ഹേഗ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് എന്നിവർക്കും ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ദെയിഫിനും (ഇബ്രാഹിം അൽ മസ്രി) എതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾ, മാനവരാശിക്കെതിരായ കുറ്റങ്ങൾ എന്നിവയുടെ പേരിലാണിത്. ഗാസ നിവാസികളെ പട്ടിണിക്കിടുന്നതിലും പലസ്തീൻ ജനതയെ പീഡിപ്പിക്കുന്നതിലും നെതന്യാഹുവിനും ഗാലന്റിനും ക്രിമിനൽ ഉത്തരവാദിത്വമുണ്ടെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനൽ ഐകകണ്ഠ്യേന വിലയിരുത്തി. ഗാസ യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പേരിലാണ് മുഹമ്മദ് ദെയിഫിനെതിരേ വാറന്റ്. ഇയാളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ മരിച്ചുവെന്നു സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് വാറന്റെന്ന് ഐസിസി വിശദീകരിച്ചു. ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20നാണ് ഇസ്രേലി, ഹമാസ് നേതൃത്വത്തിനെതിരേ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്. ഹമാസ് നേതാക്കളായ ഇസ്മയിൽ…
Read More