വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ഒരു പാനൽ അന്വേഷിച്ച് വരികയായിരുന്നു. സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. ഇതിനിടെയാണ് പിന്മാറ്റം.
Read MoreDay: November 22, 2024
ഐ ലീഗ് കിക്കോഫ് : ഗോകുലം കളത്തിൽ
ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോൾ 2024-25 സീസണിന് ഇന്നു കിക്കോഫ്. വൈകുന്നേരം 4.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സി തെലങ്കാനയിൽനിന്നുള്ള ശ്രീനിധി ഡെക്കാണിനെ നേരിടും. ശ്രീനിധിയുടെ ഹോം ഗ്രൗണ്ടായ ഡെക്കാണ് അരീനയിലാണ് മത്സരം. ഐ ലീഗ് ചാന്പ്യന്മാരായി അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കുക എന്ന മോഹവുമായാണ് ഗോകുലം കേരള എഫ്സി ഇറങ്ങുന്നത്. 2023-24 സീസണിൽ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്നു ശ്രീനിധിയും ഗോകുലം കേരളയും. കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മുഹമ്മദൻ എസ്സി സ്ഥാനക്കയറ്റം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗിലേക്കു (ഐഎസ്എൽ) പ്രവേശിച്ചു. 2024-25 ഐ ലീഗിലേക്ക് രണ്ടു ടീമുകൾ എത്തുന്നുണ്ട്. ഐ ലീഗ് രണ്ടിൽനിന്നു സ്ഥാനക്കയറ്റം സ്വന്തമാക്കിയ സ്പോർട്ടിംഗ് ബംഗളൂരു, ഡെംപൊ ഗോവയും ഇത്തവണ മത്സര രംഗത്തുണ്ട്. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഉത്തർപ്രദേശിൽനിന്നുള്ള ഇന്റർ കാശി സ്പോർട്ടിംഗ് ബംഗളൂരുവിനെ നേരിടും.
Read Moreബാഡ്മിന്റണ്‍ ടീമിന്റെ മടക്കയാത്രയും ദുരിതം
ഭോപ്പാൽ: ദേശീയ അണ്ടർ 19 ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീമിന്റെ മടക്കയാത്രയും ദുരിതത്തിൽ. ഭോപ്പാലിൽനിന്ന് ഇന്നലെ അർധരാത്രിയോടെ പുറപ്പെടേണ്ട രപ്തിസാഗർ എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അവസാന മണിക്കൂറിലും കണ്‍ഫേം ആകാത്തത് താരങ്ങളെ പെരുവഴിയിലാക്കി. ചാന്പ്യൻഷിപ്പിനു പുറപ്പെടുന്പോഴും കേരള താരങ്ങൾക്കു ടിക്കറ്റ് ലഭിച്ചില്ല. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് വിമാനത്തിൽ യാത്ര തരപ്പെടുത്തിയിരുന്നു. മടക്കയാത്രയിലും ഇതേ പ്രശ്നമാണ് താരങ്ങൾക്കു നേരിടേണ്ടിവന്നത്. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ജനറൽ ടിക്കറ്റിൽ മടങ്ങേണ്ടിവരുമെന്നതാണ് ദുരിതം.
Read Moreടീം ഇന്ത്യ ഡെയ്ഞ്ചർ സോണിൽ
പെർത്ത്: ടീം ഇന്ത്യ ഡെയ്ഞ്ചൽ സോണിലാണ്, ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതെ പുറത്താകാനുള്ള ഡെയ്ഞ്ചൽ സോണിൽ… ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് ആരംഭിക്കുന്ന അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ലോക ചാന്പ്യൻഷിപ് ഫൈനലിൽ കളിക്കുമോ ഇല്ലയോ എന്നു തീരുമാനമാകുക. ഇന്ത്യയുടെ പ്രകടനം മാത്രം മതിയാകില്ല, മറിച്ച് മറ്റു ടീമുകളുടെയും മത്സര ഫലങ്ങളെയും ആശ്രയിച്ചുകൂടിയേ ഫൈനൽ സാധ്യത തെളിയൂ എന്നതും മറ്റൊരു വാസ്തവം. ഈ ഡെയ്ഞ്ചൽ സോണിലേക്ക് ഇന്ത്യ വന്നുപെട്ടത് ന്യൂസിലൻഡിനെതിരായ ഹോം പരന്പര 3-0നു തോറ്റതോടെയാണ്. ക്യാപ്റ്റൻ ബുംറ; അരങ്ങേറ്റം നടന്നേക്കും കുടുംബകാര്യങ്ങൾക്കുവേണ്ടി അവധിയിലായ രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം പരിക്കേറ്റ ശുഭ്മാൻ ഗില്ലും ഇന്നു പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കില്ല. ഈ പശ്ചാത്തലത്തിൽ…
Read Moreപോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച് ആശുപത്രിയിലായി; ഗുരുതരാവസ്ഥയിലായ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
അടൂർ: ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച നിലയിൽ. പുതുശേരി ഭാഗം ഹരീഷ് ഭവനിൽ ഹരീഷാണ് (37) ആത്മഹത്യാ ശ്രമം നടത്തിയത്. യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ഹരീഷിന് വൈദ്യപരിശോധനയ്ക്കായി അടൂർ ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ വിഷം കഴിച്ചതായാണ് പറയുന്നത്. ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30-ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ പോലീസ് എത്തിച്ചു.രക്തസമ്മർദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് പോലീസ് ഇയാളെ ഏനാത്ത് സ്റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദ്ദിക്കാൻ തുടങ്ങിയതോടെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന വിഷം ഇയാൾ ആദ്യം ആശുപത്രിയിൽ…
Read Moreനാടിൻ നൻ മകനെ പൊൻ മകനെ മുത്തായവനെ..! നാലരപ്പതിറ്റാണ്ടായി നാടിനൊപ്പം സഞ്ചരിച്ച് നാടിന്റെ സ്പന്ദനമായ സി.പി.എൻ ബസിനെ ആദരിച്ച് നാട്ടുകാർ
നാലരപ്പതിറ്റാണ്ടായി മാന്നാർ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സി.പി.എൻ എന്ന സ്വകാര്യ ബസിന് നാടിന്റെ ആദരവ്. പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ കലാപോഷിണി വായനശാലയിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കുടുംബപ്പേരായ ചെറുകര, മുത്തച്ഛൻ പദ്മനാഭൻ, പിതാവ് നാരായണൻ എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് നാമകരണം ചെയ്ത, കുളനട മാന്തുക ചെറുകരയിൽ എൻ.സി. രാജൻപിള്ളയുടെ ഉടമസ്ഥതയിലുള്ള സി.പി.എൻ എന്ന സ്വകാര്യ ബസ് പൊതുഗതാഗത രംഗത്ത് നാലരപ്പതിറ്റാണ്ടിന്റെ സ്തുത്യർഹ സേവനത്തിലൂടെ നാടിന്റെ സ്പന്ദനമായി മാറിയിരിക്കുകയാണ്. ഇതിലെ ജീവനക്കാരായ ശശിധരൻ നായർ, തുളസീധരൻ നായർ, വിനോദ് എന്നിവരെയും ബസ് ഉടമയെയും പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിൽ, പരിസ്ഥിതി ഫോറം പ്രവർത്തകൻ അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നിവരെയും ചടങ്ങിൽ…
Read Moreവീട്ടുകാർ പുറത്തുപോയ സമയത്ത് വീടിനു തീപിടിച്ചു; പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ; അന്വേഷണം തുടങ്ങി പോലീസ്
മാവേലിക്കര: പട്ടാപ്പകൽ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇരുനില വീടിന്റെ ഒരുമുറിക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് മാവേലിക്കര നഗരസഭ 17-ാം വാർഡിൽ പോനകം ഹരിഹരം വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടുടമ ജയപ്രകാശ്, ഭാര്യ ഹേമലത, മരുമകൾ ഗായത്രി എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.സമീപവാസികളാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഉടമസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കിടപ്പു മുറിയിലെ അലമാരയ്ക്കാണ് തീപിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. മാവേലിക്കര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, തീപിടിച്ച മുറിയുടെ മുകളിലത്തെ നിലയിലുളള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഇന്ന് ശാസ്ത്രീയ സംഘം പരിശോധന നടത്തിയശേഷം മാത്രമേ കൂടുതൽ…
Read Moreചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി; സർക്കാർ സഹായം കടലാസിലൊതുങ്ങി; ദുരുതക്കയത്തിൽ ഒരുകുടുംബം
അമ്പലപ്പുഴ: ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയ കുടുംബത്തിനു മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം ലഭിച്ചില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കിഴക്ക് പുത്തൻചിറ ഉസ്മാൻ കുഞ്ഞിന്റെ കുടുംബത്തിനാണ് ആറുമാസം പിന്നിട്ടിട്ടും സർക്കാരിന്റെ ചില്ലിക്കാശു പോലും ലഭിക്കാത്തത്. ജൂൺ 26ന് പുലർച്ചെ 5.30 ഓടെയുണ്ടായ ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പറന്ന് സമീപത്തെ പുരയിടത്തിൽ വീഴുകയായിരുന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരിക്കുമേറ്റിരുന്നു. അപകടവിവരമറിഞ്ഞ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേലാണ് എല്ലാവരും മടങ്ങിയത്. കനത്ത മഴയിൽ കിടക്കാനിടമില്ലാതെ ദുരിതത്തിലായ ഈ കുടുംബത്തിനെ സഹായിക്കാൻ പിന്നീട് ഒരു കൂട്ടം സുമനസുകൾ രംഗത്തെത്തുകയായിരുന്നു. അമ്പലപ്പുഴയിലെ ഒരു ബേക്കറിയിലെ ജീവനക്കാരനായ ഉസ്മാന്റെ കുടുംബത്തെ വ്യാപാരികളും പ്രവാസി സംഘടനയും ചേർന്നാണ് സഹായിച്ചത്. വീടു നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭിക്കാൻ വർഷങ്ങൾക്കു മുൻപ് അപേക്ഷ…
Read Moreആരും നിയമം കൈയിലെടുക്കരുത്… രാത്രിയിൽ സഞ്ചരിക്കുന്നവരെ കുറുവാസംഘമെന്ന് പറഞ്ഞ് കൈയേറ്റം ചെയ്യുന്നു; അപരിചിതരെ കണ്ടാൽ മർദിക്കേണ്ട, സ്റ്റേഷനിൽ വിവരമറിയിച്ചാൽ മതിയെന്ന് പോലീസ്
അമ്പലപ്പുഴ: രാത്രികാലങ്ങളിൽ മനോനിലതെറ്റി അലയുന്നവരും ഇതര സംസ്ഥാന തൊഴിലാളികളും കുറുവാ സംഘമെന്ന് തെറ്റിദ്ധരിച്ച് കൈയേറ്റത്തിനും മർദനത്തിനും വിധേയമാകുന്നു. കുറുവാ മോഷണസംഘം ജനത്തെ ഭീതിയിലാഴ്ത്തിയതോടെ ഇത് മുതലാക്കി സാമൂഹ്യ വിരുദ്ധരും ലഹരിക്കടിമകളായവരും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ നീക്കം നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി വാടക്കൽ എൻജിനിയറിംഗ് കോളജിന് സമീപം അസമയത്ത് കണ്ടയാളെ നാട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു. ചിലർ കൈയേറ്റം ചെയ്തു. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പുന്നപ്ര പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സമനില തെറ്റി അലയുന്ന ബീഹാർ സ്വദേശിയെന്ന് മനസിലായത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കും. മുടിയും താടിയും വളർന്ന് പ്രാകൃത വേഷക്കാരനായ ഇയാളെ പിന്നീട് പോലീസ് പുന്നപ്ര ശാന്തിഭവനിലെത്തിക്കുകയായിരുന്നു. ദേഹത്ത് പല ഭാഗത്തും മർദനമേറ്റ പാടുണ്ടായിരുന്നതായി ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. അതേസമയം രാത്രികാലങ്ങളിൽ അപരിചിതരെ കണ്ടാൽ മർദിക്കാതെ പോലീസിനെ…
Read Moreസപ്ലൈകോയില്‍ എലിയും അരിയും മാത്രം..! എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശൂന്യമായ ഷെൽഫുകൾ; വിതരണക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് 600 കോടി
കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളില് വീണ്ടും ശൂന്യത. ഷെല്ഫുകളും പെട്ടികളും ചാക്കുകളും കാലി.ഓണത്തിന് മാനക്കേടുണ്ടാകാതിരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിമിതമായ അളവില്‍ സാധനങ്ങള്‍ എത്തിച്ചതല്ലാതെ പിന്നീട് എല്ലാ ഇനങ്ങളുടെയും സ്റ്റോക്ക് വന്നിട്ടില്ല. ക്രിസ്മസ്, പുതുവത്സരത്തിന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. സാധനങ്ങളുടെ വിതരണക്കാര്‍ക്ക് ഇനിയും കൊടുത്തുതീര്‍ക്കാനുള്ളത് 600 കോടി രൂപയാണ്. 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോയില്‍ ലഭിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരാഴ്ച പോലും എല്ലാ ഇനങ്ങളും ഒരു കടയിലും ഒരുമിച്ച് വാങ്ങാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ ഇനങ്ങളില്‍ പലതും അരക്കിലോ വീതവും. നിലവില്‍ അരി മാത്രം എല്ലായിടത്തും സുലഭമാണ്. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ മിക്ക ഔട്ട്ലറ്റുകളിലുമില്ല. പൊതുവിപണിയില്‍ ഈ സാധനങ്ങള്‍ക്ക് വില കുത്തനെ കയറുകയാണ്. വെളിച്ചെണ്ണ കിലോയ്ക്ക് 250 രൂപയിലെത്തി. കുടിശിക…
Read More