വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല. 2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർ-സ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു. തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
Read MoreDay: November 23, 2024
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്; ദുൽഖർ ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്; തമന്ന ഭാട്ടിയ
മലയാളത്തിൽ പെർഫോമൻസിന്റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് എന്ന് തമന്ന ഭാട്ടിയ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു നല്ല പെർഫോമർ ആണ് അദ്ദേഹം.അതുപോലെ തന്നെ എനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാള നടനാണ് ദുൽഖർ. ഇന്നത്തെ തലമുറയ്ക്ക് മലയാളത്തിലെ അഭിനേതാക്കളെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. അത് തിരുത്തിയത് ദുൽഖർ ആണ്. അദ്ദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്. എല്ലാവർക്കും ദുൽഖറിനെ അറിയാം. എനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണ് എന്ന് തമന്ന പറഞ്ഞു.
Read Moreആരിത് ദേവതയോ… സാരിയില്‍ ഗ്ലാമര്‍ ലുക്കില്‍ സാക്ഷി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയുടെ പ്രമുഖ നടിയും മോഡലുമാണ് സാക്ഷി അഗര്‍വാള്‍. അഭിനയത്തിനൊപ്പം മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. സാരിയിലുളള സാക്ഷിയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തലമുടി അഴിച്ചിട്ട് വളരെ സിംപിളായിട്ടുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുളള സാരിയും സ്ലീവ്ലെസ് ബ്ലൗസുമാണ് വേഷം. വളരെ റഫ് ആയി അഴിഞ്ഞ് വീണ രീതിയിലാണ് സാക്ഷി സാരി ഉടുത്തിരിക്കുന്നത്. മാത്രവുമല്ല ആരെയും ആകര്‍ഷിക്കുന്ന തരത്തിലൊരു ഹിപ്പ് ചെയിനും നടി ധരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് ആരാധകരുടെ കമന്റുകള്‍.
Read Moreസൗബിനും നവ്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പാതിരാത്രി ചിത്രീകരണം പൂർത്തിയായി
‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാമറ- ഷഹനാദ് ജലാൽ. രചന – ഷാജി മാറാട്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, മ്യൂസിക്ക് – ജേക്സ് ബിജോയ്, ആർട്ട് ഡയറക്ടർ – ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം –…
Read Moreകൊറിയന്‍ സിനിമകള്‍ പലതും ബോളിവുഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണ്: ദിഷ പഠാനി
കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ അവയില്‍ പലതും ബോളിവുഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണെന്ന് തോന്നാറുണ്ടെന്ന് ചലച്ചിത്രതാരം ദിഷ പഠാണി. അനിമേഷൻ ചിത്രങ്ങളോടും കൊറിയന്‍ സിനിമകളോടുമുള്ള തന്റെ ഇഷ്ടത്തേക്കുറിച്ച് ഒരു വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിഷ. കൊറിയന്‍ ഫിലിം മേക്കിംഗും സീരീസുകളും അതിലെ റൊമാന്‍സുമെല്ലാം ഗംഭീരമാണ്. കൊറിയന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ അവയില്‍ ഒരുപാടെണ്ണം ബോളിവുഡില്‍ നിന്നെടുത്തതാണെന്ന് തോന്നാറുണ്ട്. അവരുടെ മ്യൂസിക്കും ഫാഷനും സംസ്കാരവുമെല്ലാം വളരെ ഇഷ്ടമാണ്, താരം പറയുന്നു. കുട്ടിയായിരിക്കെ അനിമേഷൻ ചിത്രങ്ങളില്‍ ആകൃഷ്ടയായി അവ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിലെ കഥകളും അവതരണരീതിയും എല്ലാം ആകര്‍ഷണീയമാണെന്നും ദിഷ അഭിപ്രായപ്പെട്ടു.ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു സിനിമ ചെയ്യാറുള്ളൂവെന്നും പറഞ്ഞ ദിഷ, ഏറ്റവും പുതിയ ചിത്രമായ കങ്കുവയില്‍ ജോലിചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നെന്നും അഭിപ്രായപ്പെട്ടു. നവംബര്‍ 14-നാണ് സൂര്യനായകനായ കങ്കുവ റിലീസ് ചെയ്തത്. അക്ഷയ്കുമാറിന്റെ വെല്‍കം ടു…
Read Moreരാഹുലിസം: പാലക്കാടിന്റെ മണ്ണിൽ രാഹുലിന്റെ പൂഴിക്കടകൻ
പാലക്കാട്: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മികച്ച ഓപ്പണിംഗ് ആണ് പാലക്കാട് ബിജെപിക്കു ലഭിച്ചത്. എന്നാൽ മുന്നേറ്റം കാണിച്ച അതേ വേഗത്തിൽ ബിജെപിയുടെ പിൻവാങ്ങലാണ് പിന്നെ കണ്ടത്. ഇടയ്ക്ക് പിന്നെയും മുന്നിൽ വന്നെങ്കിലും പിന്നോട്ടുതന്നെ പോയി. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ബിജെപിയുടെ സി. കൃഷ്ണകുമാർ മൂന്നക്കം കടന്ന ഭൂരിപക്ഷവുമായി പാലക്കാട് കാവിക്കൊടി വീശിയെങ്കിലും ബിജെപിക്ക് മേൽക്കോയ്മയുള്ള ബൂത്തുകളാണ് അപ്പോൾ എണ്ണിയിരുന്നത്. മറ്റു ബൂത്തുകളിലേക്കു നീങ്ങിയതോടെ ലീഡ് കുറഞ്ഞ് ബിജെപി പിന്നിലേക്ക് മാറിത്തുടങ്ങി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന്റെ മുന്നേറ്റക്കാഴ്ച ഒരു ഘട്ടത്തിലും കണ്ടതേയില്ല. മൂന്നാം റൗണ്ടിലാണ് രാഹുൽ തന്റെ വ്യക്തമായ മുന്നേറ്റം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സകലഘട്ടങ്ങളിലും ട്വിസ്റ്റുകളും അപ്രതീക്ഷിത…
Read Moreമഹാരാഷ്ട്രയിൽ എൻഡിഎ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം
മുംബൈ/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ മഹാരാഷ്ട്രയില്‍ എന്‍ഡിഎ (മഹായുതി) സഖ്യവും ജാർഖണ്ഡിൽ ഇന്ത്യാസഖ്യവും വീണ്ടും അധികാരത്തിലെത്തുമെന്നു സൂചനകൾ. മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ 214 സീറ്റുകളിലും ഭരണകക്ഷിയായ മഹായുതി സഖ്യത്തിനാണു ലീഡ്. 54 സീറ്റുകളിൽ മാത്രമാണ് ഇന്ത്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർ 20 സീറ്റിൽ മുന്നിൽ നിൽക്കുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. നൂറോളം സീറ്റുകളിലാണ് ബിജെപി തനിച്ചു ലീഡ് ചെയ്യുന്നത്. 81 മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ ഭരണത്തിലുള്ള ഇന്ത്യാ സഖ്യം 47 സീറ്റിൽ ലീഡ് നേടി മുന്നേറുന്നു. 30 സീറ്റുകളിൽ മാത്രമാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. നാലു സീറ്റുകളിൽ മറ്റുള്ളവരുമുണ്ട്. മഹാരാഷ്ട്രയിൽ 145ഉം ജാർഖണ്ഡിൽ 41 സീറ്റുമാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കനത്ത പോരാട്ടമാണു രണ്ടു സംസ്ഥാനത്തും നടന്നത്. രണ്ടിടത്തും ബിജെപി സഖ്യത്തിനാണു മുൻതൂക്കമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം ലീഡ് നേടിയിട്ടുണ്ട്.…
Read Moreപ്രിയങ്കരീ… വയനാട്ടിൽ കുതിച്ചുകയറി പ്രിയങ്ക… ഭൂരിപക്ഷം നാല് ലക്ഷം കടന്നു
കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട്… ഇതില്‍ ആദ്യരണ്ട് മണ്ഡലങ്ങളിലും ആരു ജയിക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്ക്കും. പക്ഷെ വോട്ടെണ്ണിയ നിമിഷം മുതല്‍ വയനാട്ടില്‍ അതുണ്ടായില്ല. തുടക്കം മുതല്‍ അക്ഷരാര്‍ഥത്തില്‍ കുതിച്ചുകയറുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ കുതിപ്പ് അവസാന റൗണ്ട് വരെ നിലനിര്‍ത്താന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. സഹോദരന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് സൂചനകള്‍ പ്രകാരം പ്രിയങ്കയുടെ കുതിപ്പ്. 2019ല്‍ 4,31,770, 2024ല്‍ 3,64,422 എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. നിലവില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2,90,256 ലക്ഷം വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മോകേരി 64,500 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 34,200 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക…
Read Moreകള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ; കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ യു.ആർ. പ്രദീപ് വിജയത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണെന്ന് കെ. രാധാകൃഷ്ണൻ എംപി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച വിജയംതന്നെ പ്രദീപ് നേടും. എല്ലായിടത്തും നല്ല ലീഡാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി യുഡിഎഫ് ജീവൻമരണ പോരാട്ടപ്രചാരണമാണ് ചേലക്കരയിൽ നടത്തിയത്. എല്ലാത്തരം കള്ളപ്രചാരണവേലയും അവർ പുറത്തെടുത്തു. അതെല്ലാം ജനം അട്ടിമറിച്ചു. അടുത്ത തവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നതിന്റെ വ്യക്തമായ സൂചനയാണിപ്പോൾ ലഭിക്കുന്നത്. പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഒരു ഭരണവിരുദ്ധവികാരവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാധാകൃഷ്ണൻ പ്രതികരിച്ചു.
Read Moreഅൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി: നാലക്കം തികയ്ക്കാൻ പാടുപെട്ട് സുധീർ
തൃശൂർ: ഇടതുമുന്നണിയോടു കൊന്പുകോർത്ത് ചേലക്കരയിൽ എൻ.കെ. സുധീറിനെ ഡിഎംകെയുടെ സ്ഥാനാർഥിയായി നിർത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറേ പിടിക്കുമെന്ന് പി.വി.അൻവർസ്വപ്നം കണ്ടിരുന്നു. എന്നാൽ അൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി പോകുന്ന കാഴ്ചയ്ക്കാണ് വോട്ടെണ്ണൽ ദിനത്തിൽ കണ്ടത്. നാലാം സ്ഥാനത്തു നിന്ന് കരകയറാൻ സുധീറിന് സാധിച്ചതേയില്ല. നാലക്കം തികയ്ക്കാനും സുധീർ പാടുപെട്ടു. ചേലക്കരയിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി സുധീർ വരുമെന്ന് ആദ്യം പറഞ്ഞുകേട്ടിരുന്നെങ്കിലും രമ്യയെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയതോടെ സുധീർ ഇടഞ്ഞു. ഇടതുപക്ഷവുമായി ഇടഞ്ഞെത്തിയ അൻവറിനൊപ്പം സുധീർ ചേർന്നതോടെ ചേലക്കരയിൽ സുധീർ സ്ഥാനാർഥിയായി. പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചതോടെ അൻവർ സ്ഥാനാർഥി സുധീർ കേരളമാകെ ശ്രദ്ധാകേന്ദ്രമായി. സുധീറിന്റെ ദയനീയ പരാജയം അൻവറിന്റെ കൂടി ദയനീയ പരാജയമായിരിക്കുകയാണ്.
Read More