എന്റെ ഭര്‍ത്താവിന്റെ ശരിക്കും പേര് അശ്വിന് ഫിലിപ്പ് എന്നാണ്. വീട്ടുകാര്‍ അശ്വിന് എന്ന പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം ഫിലിപ്പെന്നു വിളിക്കാനാണ് ഇഷ്ടം. ഈ രണ്ടുപേരിന്റെയും ആദ്യത്തെ അക്ഷരം കൂട്ടിച്ചേര്‍ത്ത് അപ്പു എന്നാണ് അദ്ദേഹത്തെ വീട്ടില്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതില്‍ പുള്ളിക്ക് എതിര്‍പ്പില്ല. അതുപോലെ അദ്ദേഹം എനിക്കൊരു ചെല്ലപ്പേരിട്ടിട്ടുണ്ട്. എന്നെ വാവേ എന്നാണ് ഭര്‍ത്താവ് സ്നേഹത്തോടെ വിളിക്കുന്നത്. ആ വിളി എനിക്ക് ഇഷ്ടമാണ്. മുന്‍പ് വീട്ടില്‍ മമ്മി വാവേ എന്ന് വിളിച്ചിരുന്നത് എന്നെയാണ്. ചേച്ചിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചതോടെ ആ വിളി തീര്‍ന്നു. ഇപ്പോള്‍ മകന് ലൂക്കയും കൂടെ വന്നതോടെ മമ്മി എന്നെ അങ്ങനെ വിളിക്കാറില്ല. ആ സ്ഥാനം നമുക്ക് പോയി. അതേസമയം ഭര്‍ത്താവ് അങ്ങനെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. -മിയ ജോർജ്
Read MoreDay: November 25, 2024
ആ നടന് അങ്ങനെ ചെയ്തപ്പോൾ ഞെട്ടിപ്പോയി
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മെറീന മൈക്കിള്‍ കുരിശിങ്കൾ. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന കടന്നു വരുന്നതും ശ്രദ്ധ നേടുന്നതുമെല്ലാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ മെറീന ഇന്ന് മലയാളത്തിലെ സജീവ സാന്നിധ്യമാണ്. നായികയായും സഹനടിയായുമെല്ലാം മെറീന അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന. ഇപ്പോഴിതാ അഭിനയത്തിനിടെ തന്നെ ഒരു നടന് ചുംബിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. ഒരു അഭിമുഖത്തിലാണ് അതേക്കുറിച്ച് മെറീന സംസാരിക്കുന്നത്. ഏറ്റവും എംബാരസിംഗ് (ലജ്ജാകരമായ) ആയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെറീന. സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം. സീനിന് ഇടയില്‍ വച്ചായിരുന്നു. ഏതാണ് സിനിമയെന്ന് പറയില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായിരുന്നു. സീന്‍ കംപോസ് ചെയ്ത് വന്നപ്പോള്‍ സംഭവിച്ചതാണ്- മെറീന പറഞ്ഞു.തന്റെ സ്കൂള്‍ കാലത്തെക്കുറിച്ചും മെറീന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സ്കൂളില്‍ വളരെ മോശം ഓര്‍മകളാണുള്ളത്. സ്കൂള്‍ കാലത്തും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂടെയുള്ള കുട്ടികളും ടീച്ചേഴ്സും…
Read Moreവിദ്യാർഥിനിക്ക് രക്ഷകരായ ഹരിതകർമ സേനാംഗങ്ങൾക്ക് നാടിന്റെ അഭിനന്ദനം
ചാരുംമൂട് : ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയിൽനിന്നു പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ നൂറനാട് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ മഞ്ജുവിനും ഷാലിക്കും നാടിന്റെ അഭിനന്ദനപ്രവാഹം. സംഭവത്തിൽ പ്രതിയായ ഭരണിക്കാവ് പള്ളിക്കൽ കൊടുവലേത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണി( 30 )നെ നൂറനാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴസമയത്ത് നൂറനാട് ഇടക്കുന്നത്തെ റോഡിൽവച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ചശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും കുട്ടിയുടെ കരച്ചിൽ കേട്ട് ഈസമയം ഓടി എത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിതകർമസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടർന്നു. പറയംകുളം ജംഗ്ഷനില്‍ സ്കൂട്ടർ ഒതുക്കിയ ഇയാളെ പിടിച്ചുനിർത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ടശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെവീണ…
Read Moreമുത്തൂരിലെ അപകടം; കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ കേസ്; നഗരസഭയും ഉത്തരവാദിയെന്ന് ആരോപണം
തിരുവല്ല: തണല്‍മരം മുറിക്കാന്‍ വേണ്ടി കെട്ടിയ വടത്തില്‍ കഴുത്ത് കുരുങ്ങി കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ കേസ്. തകഴി കുന്നുമ്മ കുറുപ്പന്ചേരിച്ചിറയില് കെ. എസ്. സിയാദാണ് (32) ഇന്നലെ വൈകുന്നേരം മുത്തൂര്‍ – കുറ്റപ്പുഴ റോഡിലുണ്ടായ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മുത്തൂര്‍ – കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപമായിരുന്നു അപകടം. സ്കൂള്‍ വളപ്പില്‍ അപകടകരമായി നിന്ന മരങ്ങള്‍ മുറിക്കുന്നതിനു കരാര്‍ നല്‍കിയിരുന്നു. മരം മുറിക്കുന്നതിനിടെയുള്ള അപകടം ഒഴിവാക്കാന്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുറുകെ കെട്ടിയിരുന്ന കയറില്‍ സിയാദും കുടുംബവും സഞ്ചരിച്ച ബൈക്ക് പെടുകയായിരുന്നു. സിയാദിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് മറിഞ്ഞു.മരത്തില്‍ നിന്നു റോഡിന്റെ എതിര്‍വശത്തേക്ക്…
Read Moreകളമശേരി അപ്പാര്‍ട്ട്മെന്റിലെ കൊലപാതകം; സുഹൃത്തായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും യുവതിയും അറസ്റ്റിൽ; കൊല ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച്
കൊച്ചി: കളമശേരിയിലെ അപ്പാര്‍ട്ടുമെന്റിലെ താമസക്കാരി പെരുമ്പാവൂര്‍ കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം (55) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാക്കര മൈത്രിപുരം റോഡ് സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു (42), എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42) എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ജെയ്സിയുടെ സുഹൃത്ത് കൂടിയാണ് ഗിരീഷ്. ഗിരീഷ് ബാബുവിന്റെ പെണ് സുഹൃത്താണ് ഖദീജ. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. ജെയ്സിയുടെ വീട്ടില്‍ വച്ചാണ് ഗിരീഷ് ബാബു ഖദീജയെ പരിചയപ്പെടുന്നത്. തുടർന്ന് ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കൊല നടത്തിയത് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ജെയ്സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ്…
Read Moreഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുപിയിൽ നിർമാണത്തിലിരുന്ന പാലത്തിൽനിന്ന് കാർ നദിയിലേക്കുവീണ് മൂന്നുപേർ മരിച്ചു
ബറേലി: ഗൂഗിൾ മാപ്പിന്റെ തെറ്റായ നിർദേശത്തെത്തുടർന്ന് ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലത്തിൽനിന്ന് കാർ നദിയിലേക്കുവീണ് മൂന്നു യുവാക്കൾ മരിച്ചു. ഫറൂഖാബാദ് സ്വദേശികളായ അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണു മരിച്ചത്. ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കൾ. ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽനിന്ന് ഫരീദ്പുരിലേക്കു കാറിൽ സഞ്ചരിക്കുകയായിരുന്നു. രാംഗംഗ നദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലത്തിലേക്കു കയറിയ കാർ നദിയിലേക്കു പതിക്കുകയായിരുന്നു. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണു യുവാക്കൾ യാത്ര ചെയ്തതെന്നു കുടുംബം പറയുന്നു. പണിതീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെയാണു നാട്ടുകാർ അറിഞ്ഞത്. ഫരീദ്പുർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read Moreഫിലിപ്പീൻസിൽ വൻ തീപിടിത്തം: 1,000ലേറെ വീടുകൾ കത്തിനശിച്ചു
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വൻ തീപിടിത്തം. ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്കു വീടുകൾ നഷ്ടപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്കു പൊള്ളലേറ്റു. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ദുരന്തബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ പ്രദേശത്താണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ടാടെയാണു സംഭവമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയെ സഹായിക്കാൻ വ്യോമസേന രണ്ടു വിമാനങ്ങൾ വിന്യസിച്ചു. ഫയർ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreഅനവസരത്തിലുള്ള പ്രസ്താവനകള്‍; പി.എം.എ. സലാം തലവേദനയെന്ന് ലീഗ് നേതാക്കള്‍
കോഴിക്കോട്: മുസ്ലിം ലീഗ് -സമസ്ത ബന്ധം ശക്തിപ്പെടുത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതിനിടെ തലവേദനയായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ. സലാം. സലാം നടത്തുന്ന അനവസരത്തിലുള്ള പ്രസ്താവനകള്‍ ലീഗ് -സമസ്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. സമസ്തയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ന്യൂന പക്ഷ വോട്ടുകളിലേക്ക് കടന്നുകയറാന്‍ സിപിഎം കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സലാമിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനകളെന്നാണ് ലീഗ് നേതൃത്വത്തില്‍ വലിയൊരു വിഭാഗം കരുതുന്നത്.ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുശേഷം ശമനമുണ്ടായിരുന്നു. മാത്രമല്ല ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ച സംഭവത്തില്‍ സമസ്ത ലീഗിനൊപ്പം നില്ക്കുന്ന നിലപാടാണു സ്വീകരിച്ചത്.ഇതിനിടെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പി.എം.എ. സലാമിന്റെ പരോക്ഷവിമർശനം വിവാദമായത്. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ…
Read Moreഇമ്രാൻഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പാർലമെന്റിനു സമീപം ഒത്തുകൂടാനാണ് ആഹ്വാനം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് പോലീസ് തടഞ്ഞു. മൊബൈൽ ഫോൺ സേവനങ്ങളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. കൂടാതെ വൻ പോലീസ് സംഘത്തെയും അർധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജീവിതം തടസപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
Read Moreബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദം; അടുത്ത നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദം ഇന്ന് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More