തിരുവനന്തപുരം: “കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകള്‍ അടുത്ത മാസം ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്താണ്. ഡിസംബര്‍ രണ്ട് മുതല്‍ അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും സ്വീകരിക്കും. ഓണ്‍ലൈനായി അയയ്ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും. പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്കാന് നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി…
Read MoreDay: November 25, 2024
വിശാഖപട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നീട്ടി; മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ
കൊല്ലം: വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കും തിരികെയും ആരംഭിച്ച പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസിന്റെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 08539 വിശാഖപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ നാല്, 11, 18, 25 , 2025 ജനുവരി ഒന്ന്, എട്ട്, 15, 29, ഫെബ്രുവരി അഞ്ച്, 12, 19, 26 തീയതികളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് (08540) കൊല്ലത്ത് നിന്ന് ഡിസംബർ അഞ്ച്, 12, 19, 26, ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ കൊല്ലത്ത് നിന്ന് രാത്രി 7.35 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreവളപട്ടണത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം; ഒരുകോടി രൂപയും 300 പവൻ സ്വർണ-വജ്രാഭരണങ്ങളും കവർന്നു; മൂന്ന്പേർ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യം
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 300 പവനിലധികം വരുന്ന സ്വർണ-വജ്രാഭരണങ്ങളും ഒരുകോടി രൂപയും മോഷണം പോയി. നേരിയരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി. അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോടു ചേർന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. 20ന് രാത്രി എട്ടിനും 21 പുലർച്ചെ നാലിനുമിടയിലാണ് മോഷണം. കഴിഞ്ഞ 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഇന്നലെ രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. സെന്റർഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച…
Read Moreയുപി ഷാഹി ജമാ മസ്ജിദ് സർവേയ്ക്കിടെ സംഘർഷം: നാലു മരണം; സ്ത്രീകൾ ഉൾപ്പെടെ 24 പേർ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ സംഭാലിൽ ഇന്നലെ മുസ്ലിം പള്ളിയിൽ നടത്തിയ സർവേയെച്ചൊല്ലിയുണ്ടായ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു. പോലീസുകാർക്കും പരിക്കുപറ്റി. തലയ്ക്ക് പരിക്കേറ്റ ഒരു കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടതി ഉത്തരവിനെത്തുടർന്ന് ഷാഹി ജമാ മസ്ജിദിലെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനുംനേരേ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെത്തുടർന്നാണു സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടുനശിപ്പിച്ചു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കലാപത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ 24 പേരെ കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ ആണ് സംഭാൽ ജില്ലാ കോടതി…
Read Moreവിലക്ക് അവഗണിച്ച് ഗുണ്ടകളുടെ പിറന്നാളാഘോഷം; തടയാനെത്തിയ പോലീസിനുനേരേ ആക്രമണം; 5 പോലീസുകാർക്ക് പരിക്ക്, 12 പേർ പിടിയിൽ
നെടുമങ്ങാട്: പോലീസ് വിലക്ക് ലംഘിച്ച് നടത്തിയ ഗുണ്ടകളുടെ പാർട്ടി തടയാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം. ആക്രമണത്തിൽ സിഐ, എസ്ഐ ഉൾപ്പെടെയുള്ള 5പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 12 ഗുണ്ടകളെ പോലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെ നെടുമങ്ങാട് മുക്കോലയ്ക്കൽ ആണ് സംഭവം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ ബന്ധുവിന്റെ ജന്മദിനാഘോഷത്തിലാണ് ഇരുപതിലേറെ ഗുണ്ടകൾ ഒത്തുകൂടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഗുണ്ടകളുടെ ഒത്തുചേരൽ ഉണ്ടാകുമെന്ന് അറിഞ്ഞ് പാർട്ടി നടത്തുന്നതിന് പോലീസ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഗുണ്ടകൾ ഒത്തുകൂടിയതോടെ ഗുണ്ടാ പാർട്ടി തടയുവാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം ഉണ്ടാവുകയായിരുന്നു. നിരവധി ഗുണ്ടാ കേസുകളിലെ പ്രതികളാണ് ഒത്തുകൂടിയത്. കാപ്പാ കേസിലെ പ്രചിയാണ് സ്റ്റമ്പർ അനീഷ്.
Read Moreശക്തനായി സതീശൻ; ഉപതെരഞ്ഞെടുപ്പിൽ പാർട്ടി കൂട്ടായി പ്രവർത്തിച്ചു നേടിയ വിജയമാണെങ്കിലും ഏകോപനത്തിന് പിന്നിൽ സതീശൻ
തിരുവനന്തപുരം : പാലക്കാട് ത്രികോണ പോരിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം സ്വന്തമാക്കിയതോടെ പ്രതിപക്ഷ നിരയിൽ കൂടുതൽ കരുത്തനായി വി. ഡി. സതീശൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു വി. ഡി. സതീശനെതിരെയായിരുന്നു സിപി എം, ബിജെപി പാർട്ടികൾ കടുത്ത വിമർശനവും ആരോപണവും ഉന്നയിച്ചത്. കോൺഗ്രസിൽ നിന്ന് എൽ ഡി എഫിലേക്ക് പോയ ഡോ. പി. സരിനും സതീശനെതിരേ ആണ് വിമർശനം ഉന്നയിച്ചിരുന്നു. പാലക്കാട്ടെ വിജയം സതീശന്റെ നിലനിൽപിന്റെയും അഭിമാനത്തിന്റെയും പ്രശ്നവും ആയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുവ നേതാക്കളെയും ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷി നേതാക്കളെയും മുന്നിൽ നിർത്തിയായിരുന്നു സതീശൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മുൻപ് നേടിയതിനെ അപേക്ഷിച്ചു പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം നാലരലക്ഷത്തിൽ പരം വോട്ടുകളായി വർധിപ്പി ക്കാനായതും സതീശന് പാർട്ടിയിൽ മേൽകൈ നേടാനും ഹൈ…
Read Moreമറന്നുപോയെന്ന അധ്യാപികയുടെ മറുപടി ഗുരുതര പിഴവ്; അങ്കണവാടിയിലെ ജനലിനു മുകളിൽ നിന്ന് വീണകാര്യം മറച്ചുവച്ചു; മൂന്ന് വയസുകാരിയുടെ നില ഗുരുതരം; സംഭവം തലസ്ഥാനത്ത്…
തിരുവനന്തപുരം: അങ്കണവാടിയിൽ മൂന്നരവയസുകാരിക്ക് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മിയേയും ഹെൽപ്പർ ലതയേയും ആണ് സസ്പെൻഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. വ്യാഴാഴ്ചയാണ് അങ്കണവാടിയിൽ വൈഗ വീണത്. എന്നാൽ അധ്യാപിക ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. കുട്ടി വീട്ടിലെത്തിയശേഷം തുടർച്ചയായി ഛർദ്ദിച്ചു. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനൽ കോഡിനു…
Read Moreഎല്ലാ പിന്തുണയും ഭർത്താവും വീട്ടുകാരും തന്നു; നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ മലക്കംമറിഞ്ഞ് നടി; കേസുമായി മുന്നോട്ട് പോകും
കൊച്ചി: നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാനുള്ള തീരുമാനം നടി ഉപേക്ഷിച്ചു. നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്, അണിയറപ്രവര്‍ത്തകരായ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ മുന്‍ പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരായ പീഡനപരാതിയുമായി മുന്നോട്ടുപോകുമെന്നും നടി മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും വ്യാജ പോക്സോ കേസില്‍ കുടുക്കിയെന്നും ആരോപിച്ചു കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന് നടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വൈകാരികമായ പശ്ചാത്തലത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നു നടി വിശദീകരിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് തീരുമാനത്തില്‍നിന്നു പിന്മാറിയതെന്നും നടി പറഞ്ഞു. അതിനിടെ, നടിയുടെ തീരുമാനം എന്തുതന്നെയായാലും കേസന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.കേസ് വലിയ മനോവിഷമമുണ്ടാക്കി. പോക്സോ കേസ് എടുത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണു കേസ്…
Read Moreകാമുകനെ സ്വന്തമാക്കാൻ അഞ്ചുവയസുള്ള മകൾ തടസം; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് മകളെകൊന്നു; പിന്നാലെ ആശുപത്രിയിലെത്തിച്ചപ്പോൾ പണിപാളി..
ന്യൂഡല്‍ഹി: കാമുകനൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ അഞ്ച് വയസുള്ള മകൾ തടസ്സം. കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. അശോക് വിഹാറിലാണ് സംഭവം. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ പോലീസ് അമ്മയെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നതാണ് അധികൃതരില്‍ സംശയമുണ്ടാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ യുവാവിനെ പരിചയപ്പെട്ടത്. വിവാഹത്തിന് കുട്ടി തടസമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Read Moreദു:ഖ ഭാരം ചുമക്കുന്ന…തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. . എന്നാൽ, രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടു. ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്നും ദേശീയ നേതൃത്വത്തോട് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രന് പക്ഷം വോട്ട് മറിച്ചെന്ന് സുരേന്ദ്രന് പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നും കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.…
Read More