ബംഗളൂരു: കർണാടകയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശിപാർശ. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് “അഞ്ജനാദ്രി’ എന്നാക്കും. സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണു വിശ്വാസികൾ കരുതുന്നത്. ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്നു കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മുനീറാബാദ് സ്റ്റേഷന്റെ പേര് “ഹുളിഗമ്മാ ദേവി’ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് “മഹാത്മാഗാന്ധി’ എന്നുമാക്കാനാണു ശിപാർശ. ഇതുമായി ബന്ധപ്പെട്ട ശിപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
Read MoreDay: November 26, 2024
പുതിയ പാൻ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കും: നിലവിലുള്ള കാർഡിൽ മാറ്റമില്ല; അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനം സാധ്യമാക്കുന്ന ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള സംവിധാനം നവീകരിക്കും. ഒരു ഏകീകൃത പോർട്ടൽ ഉണ്ടാകും. ഇത് പൂർണമായും പേപ്പർ രഹിതവും പരാതി പരിഹാര സംവിധാനത്തിന് ഊന്നൽ നൽകുന്നതുമായിരിക്കും. നിലവിലുള്ള നികുതിദായകരുടെ പാൻകാർഡിൽ മാറ്റമുണ്ടാകില്ല. പുതിയ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗശേഷം പറഞ്ഞു.
Read More‘കോൺഗ്രസ് പരാജയം: ഇന്ത്യാ സഖ്യത്തെ നയിക്കേണ്ടത് മമത ബാനർജി’; കല്യാൺ ബാനർജി
ന്യൂഡൽഹി: തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം നടത്തുന്ന കോൺഗ്രസിന് ഇന്ത്യാ സഖ്യത്തെ നയിക്കാൻ അർഹതയില്ലെന്നും പകരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കണമെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പകളിലെല്ലാം തൃണമൂൽ വിജയിച്ചു. എന്നാൽ അത്തരത്തിലുള്ള സ്ഥിതിയിലല്ല കോൺഗ്രസ്. ബിജെപിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ല. ഹരിയാനയിൽ കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാനായില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസ് 16 സീറ്റുകളിൽ മാത്രമാണ് വിജയം കൈവരിക്കാനായത്. ശരദ് പവാറിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഉണ്ടായിട്ടുപോലും ദയനീയ പരാജയമാണ് മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യത്തിനു സംഭവിച്ചത്. ഇതാണ് മമതയെ നേതൃത്വം ഏൽപ്പിക്കാനുള്ള ശരിയായ സമയമെന്നും തൃണമൂൽ എംപി പറഞ്ഞു.
Read Moreഅപ്പാർട്ട്മെന്റിലെ കൊലപാതകം; രണ്ടുമാസത്തെ ഗുഢാലോചന, രണ്ടുതവണ ട്രയലും; പ്രതി മോഷ്ടിച്ച ആഭരണം വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ഹെല്‍മറ്റ് വച്ചെങ്കിലും പ്രതിയെ കുടുക്കിയത് കുടവയർ
കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347 എ യില്‍ ഗിരീഷ് ബാബു(42) മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. ഈ തുകയില്‍നിന്ന് കുറച്ച് പണം ഇയാള്‍ ചെലവാക്കിയതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അടിമാലിയിലെ ഒരു സ്വര്‍ണക്കടയിലാണ് ജെയ്സിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത രണ്ടു വളകളും ഒരു മോതിരവും വിറ്റത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇവ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ ശരീരത്തില്‍ മാലയും കമ്മലുകളും ഉണ്ടായിരുന്നു. എന്നാല്‍ തലയ്ക്ക് അടിയേറ്റ് രക്തം ഒഴുകിയതോടെ ഭയന്നുപോയ ഗിരീഷ് ബാബു അത് ഊരിയെടുക്കുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗിരീഷ് ബാബുവിന് അര ലക്ഷത്തിലധികം രൂപ ശമ്പളമുണ്ടായിരുന്നുവെങ്കിലും ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. മദ്യപാനത്തിനു വേണ്ടി മാത്രം ഒരു ദിവസം 800…
Read Moreആൻഡമാൻ ദ്വീപിനു സമീപം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ ലഹരിവേട്ട: മ്യാൻമർ ബോട്ടിൽനിന്ന് 5,500 കിലോ മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: മ്യാൻമർ മത്സ്യബന്ധന ബോട്ടിൽനിന്ന് 5,500 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കു സമീപം ബംഗാൾ ഉൾക്കടലിൽനിന്നാണ് വൻ ലഹരിവസ്തു ശേഖരം പിടികൂടിയത്. 5,500 കിലോഗ്രാം മെത്താംഫെറ്റാമൈനും ഒരു സാറ്റലൈറ്റ് ഫോണുമാണു പിടികൂടിയത്. സംഭവത്തിൽ ആറ് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ആൻഡമാൻ പോലീസിന് കൈമാറി. രണ്ട് കിലോഗ്രാം വീതമുള്ള മൂവായിരം പാക്കറ്റുകളിലാക്കിയാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്നത്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനമാണ് “സോ വായ് യാൻ ഹ്തൂ’ എന്ന മ്യാൻമർ ബോട്ട് നിരീക്ഷണത്തിനിടെ കണ്ടെത്തിയത്. സേനയുടെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്നു പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഎന്തു ഭംഗി നിന്നെ കാണാൻ… പച്ചയില്‍ ഗ്ലാമറസായി ഇഷ ഗുപ്ത; വൈറലായി ചിത്രങ്ങൾ
ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഇഷ ഗുപ്ത. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് ഇഷ ഗുപ്ത കടന്നു വരുന്നത്. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപത താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇഷ ഗുപ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇഷ ഗുപ്ത പങ്കുവച്ച പുതിയ ചിത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രമാണ് ഇഷ ഗുപ്ത പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreയൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ; മിലൻ ജോസ്, ദിയ ബിജു നയിക്കും
കോട്ടയം: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള (16 വയസിന് താഴെ) കേരള ആണ്‍കുട്ടികളുടെ ടീമിനെ മിലൻ ജോസും പെണ്‍കുട്ടികളുടെ ടീമിനെ ദിയ ബിജുവും നയിക്കും. മാസം 29 മുതൽ ഡിസംബർ 5 വരെ കോൽക്കത്തയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ് മിലൻ ജോസ് മാത്യു. കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് ദിയ ബിജു. ആണ്‍കുട്ടികളുടെ ടീമിനെ ഡോ. പ്രിൻസ് കെ. മറ്റം പരിശീലിപ്പിക്കും. നിഖിൽ തോമസാണ് മാനേജർ. മനോജ് സേവ്യറാണ് പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകൻ. എച്ച്.എസ്. രഹ്ന മാനേജരുമാകും. കേരള ടീം ആണ്‍കുട്ടികൾ മിലൻ ജോസ് മാത്യു (ക്യാപ്റ്റൻ), അഭിഷേക് ആർ. പ്രദീപ്, ടി. ആശ്രയ് ടി, അർഷൽ മുഹമ്മദ്, എ.എസ്. അദ്വൈത്, പി.കെ. വിശാൽ, മുഹമ്മദ് സിനാൻ, എസ്. ആഷിക്ക്, ജേക്ക് ജോണ്‍ കോശി, നൈജൽ ജേക്കബ്,…
Read Moreഐപിഎൽ താരലേലം; ചരിത്രം കുറിച്ച് വൈഭവ്
ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലാണ് വൈഭവ് എത്തിയത്. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് കൗമാരതാരത്തെ സ്വന്തമാക്കിയത്. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വൈഭവിനെ സ്വന്തമാക്കാൻ ലേലം വിളിയിലുണ്ടായിരുന്നു. അവസാനം രാജസ്ഥാൻ ജയിക്കുകയായിരുന്നു. 2023-24 രഞ്ജി ട്രോഫിയിൽ ഈ ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ 12 വയസും 284 ദിവസുമായിരുന്നു പ്രായം. ഇതിലൂടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ (15 വർഷവും 57 ദിവസവും), യുവരാജ് സിംഗ് (15 വർഷവും 230 ദിവസവും) എന്നിവരുടെ റിക്കാർഡാണ് തകർന്നത്. അണ്ടർ 19 യൂത്ത് ലെവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന റിക്കാർഡിനുടമയാണ്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന മത്സരത്തിൽ 62 പന്തിൽനിന്ന് 104 റണ്‍സ് നേടിയിരുന്നു. 58 പന്തിൽനിന്നാണ്…
Read Moreകോടി തിളക്കത്തിൽ പേസർമാർ
ജിദ്ദ: ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്പോൾ ഇന്നലെ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. നാളുകളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്ക് ലേലത്തിന്റെ രണ്ടാം ദിനം വൻ തുക ലഭിച്ചു. ഭുവനേശ്വറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹി ആടിഎമ്മിലൂടെ തിരികെയെത്തിച്ചു. ആകാശ്ദീപിനെ ലക്നൗ സ്വന്തമാക്കി. തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി. ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു…
Read Moreഗാട്ടാ ഗുസ്തിക്കായി പതിനൊന്ന് കിലോ കൂട്ടി: അത് കുറയ്ക്കാൻ ഒന്നര വർഷം എടുത്തു
വിഷ്ണു വിശാല്‍ നായകനായ ഗാട്ടാ ഗുസ്തി ചിത്രത്തിനായി നല്ലോണം തടിച്ചു. പത്ത് പതിനൊന്ന് കിലോ കൂട്ടി. ഒരു മാസമാണ് എനിക്ക് തയാറാകാന്‍ ലഭിച്ചത്. രണ്ട് നേരം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു. അഞ്ച് മാസത്തോളം ഷൂട്ട് പോയിരുന്നു. എല്ലാ ദിവസവും ഇതുതന്നെയായിരുന്നു പരിപാടി. ഇടയ്ക്കുവച്ച് ഇറച്ചി കഴിച്ച് മടുത്തിട്ട് ഞാന്‍ വെജിറ്റേറിയനായി. എനിക്ക് പറ്റൂല, ഇനി ഞാന്‍ ഛര്‍ദിക്കും എന്ന അവസ്ഥയിലായി. അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും ശരീരികമാകെ മാറി. ഞാനൊരു സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന ബോധ്യമുണ്ട്. പക്ഷേ, എന്റെ ശരീരത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി. പെട്ടെന്നുള്ള മാറ്റം ആണല്ലോ. അല്ലാതെ നിയന്ത്രണമില്ലാതെ കഴിച്ചതു കൊണ്ടുള്ള മാറ്റമല്ലല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. മീറ്റൊക്കെ എവിടെ നിന്നും വരുന്നതാണെന്ന് അറിയില്ലല്ലോ. അതിന്റെ ഫോര്‍മോണിന്റെ പ്രശ്നമാണോ എന്നൊന്നും അറിയില്ല. മുടി കൊഴിച്ചിലുണ്ടായിരുന്നു. മുഖക്കുരുവിന്റെ പ്രശ്നമുണ്ടായിരുന്നു. ഇതിനിടെ രാവിലെയും വൈകുന്നേരവും ട്രെയ്നിംഗ്. വര്‍ക്കൗട്ട്…
Read More