തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയായോ എന്ന് പരിശോധിക്കാൻ ബിജെപി ദേശീയ നേതൃത്വം. പരസ്യപ്രതികരണങ്ങൾ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ എല്ലാ പരസ്യപ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് തർജയ ചെയ്ത് അയച്ചുനൽകണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പരസ്യപ്രസ്താവനകൾ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയോ എന്നാണ് പരിശോധിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്.ദേശീയ നേതാവ് അപരാജിത സാരങ്കി വിവാദ വീഡിയോകളിൽ അന്വേഷണം നടത്തും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്നാണ് സൂചന. പരസ്യപ്രസ്താവനകൾ ഉൾപ്പെടെ എല്ലാം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. പാർട്ടിക്കകത്ത് ഒരു സംവിധാനം ഉണ്ടെന്നും അതിനു മുകളിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും പരിശോധിക്കുമെന്നും…
Read MoreDay: November 26, 2024
കെഎസ്ആർടിസി വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജ് ഒരുക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സ്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ ഒരുക്കുന്നു. സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായുള്ള സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്രയാണ് ട്രാവൽ ടു ടെക്നോളജി കൊണ്ട് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി ട്രാവൽ ടു ടെക്നോളജി യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദീപ് ചാത്തന്നൂർ
Read Moreസിനിമയിൽ സുരക്ഷിതത്വമില്ല: അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും; സുഹാസിനി
സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് സിനിമാ ഇൻഡസ്ട്രികളെ വച്ചുനോക്കുമ്പോൾ സുരക്ഷിതത്വമില്ല. മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാൽ സിനിമയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും. സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽനിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാതെ 200 പേരുണ്ടെങ്കിൽ അതിരുകൾ മറികടക്കാൻ സാധ്യതയുണ്ട്. അവിടെയാണ് യഥാർഥ പ്രശ്നം എന്ന് സുഹാസിനി പറഞ്ഞു.
Read More“ഓൾഡ് ഈസ് ഗുഡ്” … കേരളം കാണാൻ വിന്റേജ് കാറുകളിൽ വിദേശസഞ്ചാരികൾ
കുമരകം: വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിദേശവിനോദസഞ്ചാരികൾ കുമരകത്തെത്തി. 40 വർഷത്തിലേറെ പഴക്കമുള്ള കാറുകളിലാണ് സംഘം കേരളത്തിലെ പ്രധാനകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഇന്നലെ കുമരകം ലേക്ക് റിസോർട്ടിലെത്തി വിശ്രമിച്ച സംഘം ഇന്നു രാവിലെ കുമരകത്തുനിന്ന് യാത്ര പുനഃരാരംഭിച്ചു. തേക്കടിയിലേക്കാണു സംഘം പോകുന്നത്. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കാറിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് “ഓൾഡ് ഈസ് ഗുഡ്’ എന്നായിരുന്നു സംഘത്തിലെ മുതിർന്ന സഞ്ചാരിയുടെ ചെറുപുഞ്ചിരിയോടെയുള്ള മറുപടി. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ കൊച്ചിയിലെത്തിയ ശേഷമാണ് വിന്റേജ് കാറുകളിൽ സഞ്ചാരം ആരംഭിച്ചത്. വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിയപ്പോൾ.
Read Moreവിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലോ: അതൊന്ന് തുറന്നു പറഞ്ഞുകൂടെയെന്ന് ആരാധകർ
വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറെക്കാലമായി. എന്നാൽ വിജയ് ദേവ്രകൊണ്ടയോ രശ്മികയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. പലപ്പോഴും ഇരുവരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് ഇരുവരും ഒരുമിച്ചാണെന്ന കാര്യം വ്യക്തമാവാറുണ്ട്. ഇപ്പോൾ വിജയ് ദേവരകൊണ്ടയും രശ്മികയും ലഞ്ച് ഡേറ്റിൽ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇതിൽ വിജയ്യുടെ മുഖം വ്യക്തമാകുന്നുണ്ടെങ്കിലും കൂടെയുള്ള ആളുടെ മുഖം ഫോട്ടോയിൽ കാണുന്നില്ല. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. കൂടെയുള്ളത് രശ്മിക തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല താൻ സിംഗിൾ അല്ലെന്ന് വിജയ് ദേവ്രകൊണ്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണു തന്റെ പങ്കാളിയെന്ന് താരം പറഞ്ഞില്ല. ഈ ചിത്രം പുറത്തുവന്നതോടെ അത് രശ്മികയാണെന്ന് പറയുകയാണ് ആരാധകർ. ഫോട്ടോയിൽ വിജയ്യും രശ്മികയും ഒരുമിച്ച്…
Read Moreനാനാടം അപകടം; പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായംതേടി അച്ഛൻ; കുറുവ സംഘമെന്നു കരുതി ആളുകൾ വാതിൽ തുറന്നില്ല
മുളങ്കുന്നത്തുകാവ്: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽനിന്ന് പ്രാണൻ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വ എന്ന തന്റെ മകൻ പിടയുന്നതുകണ്ട അച്ഛൻ രമേശ് അലമുറയിട്ട് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവസംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി വാട്സാപ്പിലും മറ്റും പ്രചരിച്ചിരുന്നതുകൊണ്ട് ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടില്ല. നാട്ടുകാരാരും അപകടം നടന്ന കാര്യമറിഞ്ഞതുമില്ല. ഒരിടത്തും നിന്നും വണ്ടികൾ കിട്ടാതെ വന്നതോടെ രമേശ് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നടുവിൽ കയറി കിടന്നു. ഇതോടെയാണ് ചില വാഹനങ്ങൾ നിർത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല. നേരത്തെ വണ്ടി കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന്…
Read Moreനെതന്യാഹുവിന് വധശിക്ഷ നൽകണം: ഖമേനി
ടെഹ്റാൻ: ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരേ നടത്തിയ വ്യാപക ആക്രമണങ്ങൾ നടത്തിയതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കൾക്കെതിരേ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ച സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഖമേനി രംഗത്തെത്തിയത്. അതേസമയം, ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ഇസ്രയേൽ നിരസിച്ചു.
Read Moreവിമാനത്തിൽ 4 സ്ത്രീകളെ പീഡിപ്പിച്ചു: 73 കാരനായ ഇന്ത്യക്കാരനെതിരേ കേസ്
ന്യൂഡൽഹി: അമേരിക്കയിൽനിന്നു സിംഗപ്പുരിലേക്കുള്ള സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ സ്ത്രീകൾക്ക് പീഡനം. 14 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇരകളുടെ പരാതിയിൽ ഇന്ത്യൻ പൗരനായ ബാലസുബ്രഹ്മണ്യൻ രമേഷിനെതിരേ (73) സിംഗപ്പുർ പോലീസ് കേസെടുത്തു. 21 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ18ന് പുലർച്ചെ 3.15നാണ് പ്രതി ആദ്യത്തെയാളെ വിമാനത്തിൽ പീഡിപ്പിച്ചത്. അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെ പീഡനത്തിനിരയാക്കി. രാവിലെ 9.30ന് മൂന്നാമതൊരു സ്ത്രീയെയും വൈകിട്ട് 5.30ഓടെ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചു. കോടതി രേഖകൾ പ്രകാരം ഒരു സ്ത്രീക്കുനേരേ നാലുതവണയും മറ്റു മൂന്നു സ്ത്രീകൾക്കുനേരേ ഓരോ തവണയും അതിക്രമം നടന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിംഗപ്പുർ കോടതിയിൽ പ്രതിക്കെതിരേ ഏഴ് പീഡനക്കേസുകളാണ് ചുമത്തിയിരിക്കുന്നത്.
Read Moreബംഗ്ലാദേശിൽ ഹിന്ദു നേതാവ്: അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി അറസ്റ്റിൽ. ധാക്കയിൽനിന്ന് 300 കിലോമീറ്റർ അകലെ രംഗ്പുർ നഗരത്തിൽ ഹിന്ദു സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ധാക്ക പോലീസ് അറസ്റ്റുചെയ്ത് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോയെന്ന് ഇസ്കോൺ വക്താവ് രാധാരാമൻ ദാസ് പറഞ്ഞു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരേ രംഗത്തെത്തിയതിന് ഈ മാസം ആദ്യം കൃഷ്ണദാസിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ ഏകദേശം എട്ടു ശതമാനം ഹിന്ദുക്കളാണ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയമാണെന്നു വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണു മത ന്യൂനപക്ഷ നേതാവിന്റെ അറസ്റ്റ്.
Read Moreബഹിരാകാശനിലയത്തില് ദുർഗന്ധം: പരാതിയുമായി സുനിത വില്യംസ്
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് മാസങ്ങളായി തുടരുന്ന ഇന്ത്യന് വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പരാതിയുമായി രംഗത്ത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് ഇവർ അധികൃതരെ അറിയിച്ചത്. റഷ്യ പുതുതായി വിക്ഷേപിച്ച പ്രോഗ്രസ് എംഎസ് 29 സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയശേഷമാണ് ദുർഗന്ധം പുറത്തേക്കു വരുന്നതെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടു. സ്പേസ്ക്രാഫ്റ്റിന്റെ വാതില് ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നത്രെ. ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയിൽ ദുർഗന്ധം പുറത്തേക്കു വന്നതെന്നാണ് സുനിത പറയുന്നത്.
Read More