അന്പലപ്പുഴ: വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യം നൽകിയില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനു മുന്നിൽ സിപിഎം നേതാവിന്റെ ഭാര്യയുടെ സത്യഗ്രഹം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ജലിയിൽ അശോകന്റെ ഭാര്യ തുളസിയാണ് കരുമാടി സഹകരണ ബാങ്കിനു മുന്നിൽ സത്യഗ്രഹമിരുന്നത്. സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗവും കട്ടക്കുഴി പികെസി ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ ഭാര്യ തുളസി ബാങ്കിൽ സെയിൽസ് ഗേളായി പ്രവർത്തിക്കുകയായിരുന്നു. ഈ വർഷം മേയ് 30ന് വിരമിച്ച ഇവർക്ക് പിഎഫിൽനിന്ന് 31, 260 രൂപ നൽകി. കൂടാതെ 1,17,419 രൂപയുടെ ചെക്കും നൽകി. മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ലഭിക്കാനുള്ള അഞ്ചര ലക്ഷം രൂപയ്ക്കായി പലതവണ ബാങ്കിൽ കയറിയിറങ്ങി. ഒടുവിൽ പണം ലഭിക്കാതെ വന്നപ്പോൾ അമ്പലപ്പുഴ പോലീസിൽ പരാതിയും നൽകി. ഇതേത്തുടർന്ന് 15 ദിവസത്തിനുളളിൽ പണം നൽകാമെന്ന് ബാങ്ക് ഭരണ സമിതിയ അധികൃതർ പോലീസിന് ഉറപ്പ് നൽകി. എന്നാൽ പല…
Read MoreDay: November 27, 2024
ഹിന്ദു സന്യാസിയുടെ അറസ്റ്റ്: ബംഗ്ലാദേശിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക അക്രമം. സന്യാസിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ചാട്ടോഗ്രാം ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ അംഗവുമായ 35 കാരനായ സെയ്ഫുൾ ഇസ് ലാമാണു കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ അഭിഭാഷകനെ തന്റെ ചേംബറിന് താഴെനിന്നു വലിച്ചിഴച്ചുകൊണ്ടുപോയി കൊന്നുവെന്ന് ചിറ്റഗോംഗ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നസിം ഉദ്ദീൻ ചൗധരി പറഞ്ഞു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സമ്മിലിറ്റ് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവാണ് അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം നിലവിൽ റിമാൻഡിലാണ്.
Read Moreബോളിവുഡിൽ ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്: സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ഗാനരംഗം
കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. തമൻ ഈണമൊരുക്കിയ ഗാനമാണിത്. ദില്‍ജിത്ത് ദോസഞ്ജും ധീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിയ പാട്ട് ട്രെൻഡിംഗിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് കീർത്തി സുരേഷ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യയിൽ ചെയ്തിട്ടുള്ള സിനിമകളേക്കാൾ ഗ്ലാമറസ് ലുക്കിലാണ് കീർത്തി തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ വരുൺ ധവാനും ഗാനരംഗത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള നൃത്തരംഗങ്ങൾ ആരാധകരുടെ മനം കവരുന്നു. പാട്ടിന്റെ പ്രമോ പുറത്തിറങ്ങിയപ്പോൾത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ്–അറ്റ്ലി തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് ആണ് ബേബി ജോണ്‍. വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കലീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.…
Read Moreതു ഹീ രേ… ആദ്യം പാടിയത് ഞാനാണ്: ഓഡിയോ കമ്പനിയുടെ പരാതിയിൽ പിന്നീട് അത് മാറ്റി; കെ. എസ്. ചിത്ര
ബോംബെയിലെ ഉയിരെ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് തു ഹീ രേ എന്ന ഗാനം ഞാനാണ് ആദ്യം പാടിയത്. പിന്നീട് റഹ്മാൻജി എന്നെ വിളിച്ചു. ബോംബെയുടെ ഹിന്ദി പതിപ്പിനായി ഞാൻ പാടിയ ഒരു ഗാനം മറ്റേണ്ടി വരുമെന്ന് പറഞ്ഞു. സിനിമയിലെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് ദക്ഷിണേന്ത്യൻ ഗായകരാണല്ലോ എന്ന് ഓഡിയോ കമ്പനി പരാതി പറഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വടക്കെ ഇന്ത്യയിൽ നിന്നുള്ള ഗായകരെക്കൂടി പിന്നണിയിൽ ഉൾപ്പെടുത്തണമെന്ന് അവർ നിർബന്ധം പറഞ്ഞു. റഹ്മാൻജി എന്നോട് അനുവാദം വാങ്ങിയിട്ടാണ് മറ്റൊരു ഗായികയെക്കൊണ്ട് അതു പാടിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളും അതു ചെയ്യില്ല. -ചിത്ര
Read Moreസിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ല : ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്; ഐശ്വര്യ ലക്ഷ്മി
സിനിമയിൽ എത്തിയതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ പഠിക്കുന്ന സമയത്തോ പഠിച്ചു കഴിഞ്ഞോ സിനിമയിലേക്കു വരുമെന്ന് കരുതിയിരുന്നില്ല. ആദ്യം സിനിമയിലേക്കു വിളിച്ചപ്പോൾ താൽപര്യമില്ല എന്നാണ് പറഞ്ഞത്. ആദ്യ സിനിമ കഴിയുന്നതു വരെ അഭിനയം എന്നൊരു താൽപര്യം വരുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്. നമ്മള് മുൻപു ചെയ്ത സിനിമകളിലെ അഭിനയം നല്ലതാണോ എന്നു നോക്കിയാണ് അടുത്ത സിനിമ കിട്ടുന്നത്. വലിയൊരു താരം ആകുന്നതു വരെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇതൊന്നും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യമല്ല. കാസ്റ്റ് ചെയ്യുന്നവർക്ക് നമ്മളെ ഇഷ്ടപ്പെടണം, നമ്മുടെ കൂടെ വർക് ചെയ്യാൻ ഇഷ്ടപ്പെടണം അതിന് നമുക്ക് ഭാഗ്യം കൂടി വേണം. എനിക്ക് ചെയ്യാൻ പറ്റുന്ന രണ്ടു കാര്യം എന്റെ അഭിനയവും എങ്ങനെയാണ് ഒരു സെറ്റിൽ പെരുമാറുന്നതും എന്നതു മാത്രമാണ് എന്ന് ഐശ്വര്യലക്ഷ്മി…
Read More‘എല്ലാവര്ക്കും തെരിഞ്ച വിഷയം താ’: പ്രണയം തുറന്നുപറഞ്ഞു രശ്മിക മന്ദാന
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് രശ്മിക മന്ദാനയുടെ പ്രണയം. താരം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരാൻ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍, ഈ വിഷയത്തില്‍ ഇരുവരും പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയും രശ്മികയുമായിട്ടുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ആരാധകരുടെ സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയില്‍ നടന്ന പുഷ്പ 2വിലെ കിസിക്ക് സോംഗിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. റിലേഷിന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാര്‍ടണര്‍ എന്ന ചോദ്യത്തിന് “എല്ലാവര്ക്കും തെരിഞ്ച വിഷയം താ’ എന്നായിരുന്നു രശ്മിക നല്കിയ മറുപടി. നിങ്ങള്‍ക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. അടുത്തിടെ വിജയ്…
Read Moreഅച്ഛന്റെ അവസാന ഡ്യൂട്ടിയിൽ സഹപൈലറ്റ് ആയി മകൾ: അമേരിക്കൻ പൈലറ്റിന്റെ വിടവാങ്ങൽ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
മിയാമി: അമേരിക്കൻ എയർലൈൻസിൽ ദീർഘകാലം പ്രവർത്തിച്ച പൈലറ്റിന്റെ വിടവാങ്ങൽയാത്ര സമൂഹമാധ്യമങ്ങളിൽ തരംഗമായി. മിയാമിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പറക്കലിൽ സഹപൈലറ്റ് ആയി കൂടെയുണ്ടായിരുന്നത് മകളായിരുന്നു. പറക്കലിനിടെ വിമാനത്തിന്റെ കോക്ക്പിറ്റിൽ വച്ച് അദ്ദേഹം തന്റെ സേവനകാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ യാത്രക്കാരുമായി പങ്കുവച്ചു. “ഇത് അമേരിക്കൻ എയർലൈൻസിലെ എന്റെ അവസാന ദിവസമാണ്…11,835 ദിവസം ഞാൻ വൈമാനികനായി പ്രവർത്തിച്ചു. ഇനി വിശ്രമിക്കാൻ സമയമായി’- പൈലറ്റ് പറഞ്ഞു. സഹപൈലറ്റായ മകൾക്കു പുറമെ അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കാബിൻ ക്രൂ അംഗങ്ങളും ഈസമയം ഒപ്പമുണ്ടായിരുന്നു. ഏവിയേഷൻ ഫോർ ഏവിയേറ്റേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.
Read Moreഎടാ മോനേ… കാറിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ
പെരിങ്ങോം: കാറിൽ സീറ്റിന്റെ അടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ പെരിങ്ങോം മടക്കാംപൊയിലിലെ എം.വി. സുഭാഷ് (43) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 25 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾ കാറില്‍ കഞ്ചാവ് കടത്തുന്നതായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്കുമാറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി എട്ടോടെ പരിശോധന നടത്തിയത്. ആദ്യപരിശോധനയില്‍ കാറില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയതായി കണ്ടെത്തിയത്. ഇതു തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ 25.07 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിക്കെതിരേ എന്‍ഡിപിഎസ് കേസെടുക്കുകയും കഞ്ചാവും അത് ഒളിച്ചുകടത്താനുപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreപന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുലിനെ പൂട്ടാനുറച്ച് പോലീസ്; ആംബുലന്‍സ് ഡ്രൈവറുടെ ഉള്‍പ്പെടെ മൊഴി എടുക്കും; പഴുതുകളടച്ച് കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് രാഹുലിനെ പൂട്ടാന്‍ പോലീസ്. കഴിഞ്ഞ തവണ പോലീസിനെ വെട്ടിച്ച് ജര്‍മനിയിലേക്ക് കടക്കുകയും അവിടെ വച്ച് ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ചരടുവലിക്കുകയും ചെയ്ത രാഹുലിനെ ഇത്തവണ പിഴവുകള്‍ വരുത്താതെ ജയിലിലാക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് പോലീസ്. പ്രതി ആംബുലന്‍സില്‍വച്ചും യുവതിയെ മര്‍ദിച്ചുവെന്ന ഡിവൈഎഫ്ഐ നേതാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. ഡിവൈഎഫ്ഐയുടെ ആംബുലന്‍സിലായിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇത് കേസില്‍ നിര്‍ണായകമാണ്. രാഹുലിന്റെ വീട്ടിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്ന നിലപാടിലായിരുന്നു യുവതി. രാഹുലിനെതിരേ പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റ വീട്ടില്‍നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പറവൂരിൽനിന്നു…
Read Moreഭർത്താവുമായി വഴക്കിട്ടു: യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിൽ യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭദോഹിജില്ലയിലെ സൂര്യാവ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ലക്ഷ്മി ദേവി (25), രണ്ടര വയസുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് വീരേന്ദ്ര ബിന്ദിനു സൂറത്തിലാണ് ജോലി. ദീപാവലിക്കു വീട്ടിലെത്തിയ വീരേന്ദ്ര തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. തന്നെയും മകളെയും കൊണ്ടുപോകണമെന്നു ഭാര്യ നിർബന്ധംപിടിച്ചതായും വാടകവീട് തരപ്പെടുത്തിയശേഷം കൊണ്ടുപോകാമെന്നു വാക്കു കൊടുത്തതായും വീരേന്ദ്ര പറഞ്ഞു. എന്നാൽ, വഴക്കിനെത്തുടർന്ന് യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
Read More