കണ്ണൂർ: ബംഗളൂരുവിൽ വ്ലോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തോട്ടട കിഴുന്നയിലെ ആരവ് അവസാനമായി കണ്ണൂരിലെത്തിയത് കഴിഞ്ഞമാസമെന്ന് മുത്തച്ഛന്റെ മൊഴി. ബംഗളൂരുവിൽ നിന്നെത്തിയ പോലീസിന്റെ പ്രത്യേക സംഘത്തോടാണ് മുത്തച്ഛൻ ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചതോടെ ആരവിനെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതോടെ ആരവ് മുത്തച്ഛന്റെ കൂടെ കിഴുന്നയിലെ വീട്ടിലായിരുന്നു താമസം. എല്ലാവരിൽനിന്നും ഉൾവലിഞ്ഞ് ജീവിക്കുന്ന ആരവിന് കണ്ണൂരിൽ മറ്റ് കേസുകളൊന്നുമുണ്ടായിരുന്നില്ല. കൊലപാതകം നേരത്തെ പ്ലാൻ ചെയ്തതാണെങ്കിൽ ആരവ് രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമെന്നാണ് പോലീസ് നിഗമനം. പ്രതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ആരവിനെ കണ്ടെത്താൻ കർണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂരിലെ ആരവിന്റെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് അസംസ്വദേശി മായ ഗാഗോയിയും ആരവും ബംഗളൂരു ഇന്ദിരാനഗറിലെ അപ്പാർട്ട്മെന്റിൽ ചെക്ക് ഇൻ…
Read MoreDay: November 27, 2024
ഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിലേക്ക്: ഷിന്‍ഡെ മഹായുതി കണ്‍വീനറാകും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത തെളിയുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞയുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനവും കല്യാണില്‍നിന്നുള്ള എംപിയായ മകന് ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി നേതൃത്വവും എന്‍സിപിയും ആര്‍എസ്എസും ഈ നിര്‍ദേശത്തെ പിന്തുണച്ചേക്കുമെന്നാണു സൂചന. നേരത്തെ ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ആണു ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. 288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 236 സീറ്റുകള്‍ നേടി. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത്…
Read Moreമകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.
Read Moreകാത്തിരുന്ന നിമിഷം വന്നെത്തി: രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
തിരുവനന്തപുരം: പാലക്കാട്ട് വിജയിച്ച കോണ്‍ഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി സിപിഎമ്മിലെ യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്; യു.ആർ. പ്രദീപ് ചേലക്കരയിൽ നിന്ന് 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിലും. രാഹുൽ കന്നി അംഗമായി എത്തുന്പോൾ, യു.ആർ. പ്രദീപ് നേരത്തെ ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ജയം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച തീയതി മുതൽ ശന്പളത്തിന് അർഹതയുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതലാണ് മറ്റ് ആനുകൂല്യങ്ങൾ എംഎൽഎമാർക്കു ലഭിക്കുക. 70,000 രൂപയാണ് എംഎൽഎമാർക്ക് ശന്പളവും മറ്റ് അലവൻസുകളും ഇനത്തിൽ കൈയിലെത്തുക. പ്രതിമാസ ശന്പളമായി 2,000 രൂപ, മണ്ഡല അലവൻസ് 25,000, ടെലിഫോണ്‍ അലവൻസ്…
Read Moreവ്യവസായങ്ങളില്‍നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ് ലക്ഷ്യം: പി. രാജീവ്
കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്നതു ശുഭകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ വിവിധ സംരംഭകരെ ആദരിക്കുന്നതിനാണ് ഇന്‍മെക്ക് ‘സല്യൂട്ട് കേരള 2024’ സംഘടിപ്പിച്ചത്. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക്…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും. കണ്ണൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി…
Read More