ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് അഞ്ച് പവന് സ്വര്‍ണാഭരണം തട്ടിയെടുത്തതായി പരാതി. ഇന്‍സ്റ്റഗ്രാം ഐഡി ഉടമ ഷംനാദ് എന്നയാള്‍ക്കെതിരേ വളയം പോലീസ് കേസ് എടുത്തു. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയെയാണ് അജ്ഞാതന്‍ കബളിപ്പിച്ച് മൂന്നു ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായി കടന്നു കളഞ്ഞത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തിയ യുവാവ്, വില കൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്ന് യുവതിയോട് പറയുകയായിരുന്നു. വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി ആഭരണങ്ങള്‍ നല്‍കാനായി യുവാവിനോട് വീടിന് പരിസരത്ത് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപം എത്തുകയും അഞ്ച് പവന് ആഭരണങ്ങള്‍ യുവതിയില്‍ നിന്ന് വാങ്ങുകയും പകരം പണമടങ്ങിയ ബാഗെന്ന് പറഞ്ഞ് ഗിഫ്റ്റ് നല്‍കുകയും ചെയ്തു. വീട്ടിലെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും നല്കി വഞ്ചിച്ചെന്നു…
Read MoreDay: November 28, 2024
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു നിരോധിക്കുന്ന ബിൽ ഓസ്ട്രേലിയയിലെ ജനപ്രതിനിധിസഭ പാസാക്കി. ലോകത്തുതന്നെ ആദ്യമാണ് ഇത്തരമൊരു നിയമം. ഇതിന് അന്തിമരൂപം നൽകാൻ ബിൽ സെനറ്റിന് വിട്ടു. ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ ചെറിയ കുട്ടികൾക്കു ലഭ്യമാക്കിയാൽ 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും. പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സ കുട്ടികളെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്
Read Moreജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയത് ആരൊക്കെ? മുഖ്യമന്ത്രിയുടെ വാദത്തെ തേച്ചൊട്ടിച്ച് കേരള അമീര്‍ പി. മുജീബ്റഹ്മാന്‍
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചാവിഷയമായ ജമാ അത്തെ ഇസ് ലാമി പിന്തുണ വിഷയത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി. മുജീബ്റഹ്മാന്റെ വെളിപ്പെടുത്തലുകള്‍. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സൈബര്‍ പോരാളികള്‍ ഏറ്റുപിടിക്കുമ്പോള്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണു പറയുന്നതെന്നും അതിനു തെളിവുണ്ടെന്നുമാണ് പി. മുജീബ്റഹ്മാന്‍ തുറന്നടിച്ചിരിക്കുന്നത്. പിന്തുണ സംബന്ധിച്ചുള്ള തെളിവുകളും രേഖകളുമുണ്ടെന്നു മുജീബ്റഹ്മാന്‍ തുറന്നടിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദത്തിനുള്ള മറുപടിയില്‍, വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ടെന്നാണ് മുജീബ്റഹ്മാന്‍ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ആര്‍ക്കും ജമാ അത്തെ ഇസ് ലാമി പിന്തുണ പതിച്ചു നല്‍കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലെ ചര്‍ച്ചകളിലും ധാരണകളിലും പലപ്പോഴായി…
Read Moreപങ്കാളിയെ കൊന്ന് മൃതദേഹം അമ്പതോളം കഷണങ്ങളാക്കി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ; ഭാര്യയുമായുള്ള ജീവിതത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് കൊലപാതം
റാഞ്ചി: ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ശരീരം അന്‍പതോളം കഷണങ്ങളാക്കി മുറിച്ചു. 24 വയസുള്ള തമിഴ്നാട്ടുകാരിയാണു മരിച്ചത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണു സംഭവം പുറത്തറിയുന്നത്. രണ്ടു വർഷമായി നരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്നു പങ്കാളിയെ ഒഴിവാക്കാൻ ക്രൂരമായി കൊല്ലുകയായിരുന്നു. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി പ്രതി സമ്മതിച്ചു. ജരിയഗഡ് പോലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മൃതദേഹ ഭാഗങ്ങൾ കടിച്ചുകൊണ്ടു നടക്കുന്നതു കണ്ടതോടെയാണു കൊലപാതകം പുറത്തറിയുന്നത്. തുടർന്നു നടത്തിയ തെരച്ചിലിൽ ഏതാനും ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.
Read Moreനഴ്സ് ചമഞ്ഞെത്തി കുഞ്ഞിനെ ആശുപത്രിയിൽനിന്നു കടത്തി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തെരച്ചിൽ
കലബുർഗി(കർണാടക): നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കി പോലീസ്. കലബുർഗി (ഗുൽബർഗ) ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്ചയാണു സംഭവം. സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികള്‍ക്കു ജനിച്ച കുഞ്ഞിനെയാണു സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയത്.കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്നു പറഞ്ഞാണു കുഞ്ഞിനെ ഇവർ വാർഡില്‍നിന്നു കൊണ്ടുപോയത്. കുഞ്ഞിനെ തിരികെ ലഭിക്കാതെ അന്വേഷിച്ചപ്പോഴാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്നു മനസിലായത്. ആശുപത്രി അധികൃതർ സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ടു സ്ത്രീകള്‍ കുഞ്ഞിനെയുംകൊണ്ടു പോകുന്നതായി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.
Read Moreപതിനാലുകാരിയെ വിവാഹം ചെയ്യാനെത്തിയ 25കാരൻ പിടിയിൽ; പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ്
കുമളി: പതിനാലുകാരിയുടെ വിവാഹം നടത്തുവാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. ’വരൻ’ അറസ്റ്റിലായി. കുമളി മുരുക്കടിയിൽ (വിശ്വനാഥപുരം) ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്നാട് സ്വദേശി ഗോപി (25) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈന്റെ പരാതിയെത്തുടർന്ന് തമിഴ്നാട് സ്വദേശികളും ഇപ്പോൾ കുമളി മുരുക്കടിയിൽ സ്ഥിര താമസക്കാരുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Read Moreയുവാവിന്റെ മരണം: അസ്വാഭാവികതകൾ കാട്ടി ബന്ധുക്കളുടെ പരാതി; പോലീസ് അന്വേഷണത്തിൽ സഹോദരൻ അറസ്റ്റിൽ
മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ നഗർ സ്വദേശി വിഘ്നേഷ് (23) ആണ് പിടിയിലായത്. മൂന്നാർ കോളനി ന്യൂ നഗർ സ്വദേശി സൂര്യയെയാ(24)ണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതകൾ കണ്ടതോടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ആരും കുറ്റം സമ്മതിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കൊലപാതമാണെന്ന് തെളിഞ്ഞതോടെയാണ് സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ കുരുക്ക് മുറുകിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളും മുറിവുകളും സംശയത്തിന് ഇടയാക്കിയിരുന്നു. ശരീരത്തിലും വസ്ത്രത്തിലും ഉണ്ടായിരുന്നു ചോരപ്പാടുകളും സംശയം ബലപ്പെടുത്തി. സംഭവത്തിൽ യുവാവിന്റെ മാതാവിനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു ഇവർ.വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു…
Read Moreഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവ്; സ്വൈര്യജീവിതത്തിനു തടസമാകുന്നുവെന്ന് പറഞ്ഞ് അമ്മയെ വയറ്റിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു
ചേർത്തല: അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് നിവർത്തിൽ സുകുമാരന്റെ ഭാര്യ കല്യാണി(75)യാണ് മകൻ സന്തോഷിന്റെ മർദനത്തിൽ കൊല്ലപ്പ ട്ടത്. 2019 മാർച്ച് 31 നായിരുന്നു സംഭവം. സന്തോഷിന്റെയും ഭാര്യയുടെയും സ്വൈര്യജീവിതത്തിനു തടസം നിൽക്കുന്നുവെന്ന് കാട്ടി കല്യാണി തനിച്ചായിരുന്ന ദിവസം സന്തോഷ് മർദിക്കുകയായിരുന്നു. കഴുത്തിനുപിടിച്ചും വയറിൽ ചവിട്ടുകയും ചെയ്തതോടെ അവശനിലയിലായ കല്യാണിയെ സന്തോഷ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദ്യം സ്വാഭാവിക മരണമാണെന്നാണ് സന്തോഷ് പ്രചരിപ്പിച്ചത്. പോസ്റ്റ്മോമോർട്ടം റിപ്പോർട്ടിലാണ് കല്യാണിയുടെ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി രക്തസ്രാവം ഉണ്ടായി മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്നാണ് പട്ടണക്കാട് പോലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ അന്വഷണം നടത്തി സന്തോഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രധാന സാക്ഷികളായ കല്യാണിയുടെ മകളും സന്തോഷിന്റെ സഹോദരിയുമായ സുധർമയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും…
Read Moreമലയാളി മങ്കയായി പ്രിയങ്ക… വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു; സന്ദർശക ഗ്യാലറിയിൽ അമ്മ സോണിയാ ഗാന്ധിയും
ന്യൂഡൽഹി: ദൃഢപ്രതിജ്ഞ എടുത്ത് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ ചുമതലയേറ്റത്. പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്റിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ. കുടുംബത്തോടൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സന്ദർശക ഗാലറിയിൽ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സോണിയ ഗാന്ധിക്കു പുറമേ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വർദ്ര, മക്കളായ മിറായ വാദ്ര, റൈഹാൻ വാദ്ര തുടങ്ങിയവരും കേരളത്തിൽനിന്നുള്ള ഏതാനും ചില കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ ചില സുഹൃത്തുകളും എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക…
Read Moreവികസനകാര്യത്തില്‍ രാഷ്ട്രീയമില്ല; യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തു; തെരഞ്ഞെടുപ്പിലേതു രാഷ്ട്രീയ വിജയം തന്നെയെന്നു രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതു രാഷ്ട്രീയവിജയമാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണു മുന്‍തൂക്കം നല്‍കുക. 2040ലെ ലോകഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണു തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയകേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷംകൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രത്തിലുമുണ്ടായ വോട്ടുവര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ വിജയംകൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്കു ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതരചിന്താഗതിക്കാരാണു ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തിച്ചത്. ഒന്നരവര്‍ഷംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികളെല്ലാം ചെയ്തുതീര്‍ക്കും. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ടുപ്രവര്ത്തിക്കും. വര്‍ഗീയശക്തികളുടെ വോട്ടുകൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Read More