കായംകുളം: മലയാളം സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുകയാണന്ന് മജീഷ്യൻ സാമ്രാജ്. മലയാളം സീരിയലുകളിൽ പലതും ഇപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാൻ ശേഷിയുള്ള ആറ്റം ബോംബായി മാറിയിരിക്കുകയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി നല്ല സന്ദേശങ്ങൾ പകർന്നുനൽകുന്നതിനുപകരം പ്രേക്ഷകരെ പിടിച്ചുനിർത്താനായി എന്തും ആവിഷ്കരിക്കാം എന്ന നിലയിലേക്ക് സീരിയലുകൾ സൃഷ്ടിക്കുന്നതും അത് സംപ്രേഷണം ചെയ്യുന്നതും അപകടകരമാണ്. ജനങ്ങളിൽ തെറ്റായ സന്ദേശം പകർന്ന് അവരുടെ കുടുംബ ജീവിതം തകർക്കാനുള്ള പ്രേരകശക്തിയായി മാറുന്ന സീരിയലുകളെ നിയന്ത്രിക്കണം. കൂടാതെ സിനിമയുടേതുപോലെതന്നെ സീരിയലുകളുടെയും പ്രമേയങ്ങൾ പരിശോധിച്ച് സെൻസറിംഗിന് വിധേയമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണന്നും മജീഷ്യൻ സാമ്രാജ് പറഞ്ഞു.
Read MoreDay: November 29, 2024
ഡെങ്കിപ്പനി; പകൽ കടിക്കുന്ന കൊതുക് രോഗവാഹി
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന,ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച,ശ ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ…
Read Moreഇസ്കോണിനെ നിരോധിക്കാതെ ബംഗ്ലാദേശ് ഹൈക്കോടതി
ധാക്ക: ബംഗ്ലാദേശിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസിന്റെ (ഇസ്കോൺ) പ്രവർത്തനം നിരോധിക്കാന്‍ ധാക്ക ഹൈക്കോടതി വിസമ്മതിച്ചു. ഒരു പ്രാദേശിക പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദുസംഘടനയായ ഇസ്കോണിന്റെ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഈയാഴ്ച ആദ്യം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഹിന്ദു നേതാവിന്റെ അനുയായികളും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം അഭിഭാഷകൻ മരിച്ചിരുന്നു. ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, മരിച്ച അഭിഭാഷകനായ സൈഫുൾ ഇസ്ലാം കോടതിയെ സമീപിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. ഇസ്കോണിനെതിരേ അദ്ദേഹം ചില പത്രറിപ്പോർട്ടുകൾ കോടതിക്കു കൈമാറിയിരുന്നു. ഇതേത്തുടർന്നായിരുന്നു കൊലപാതകം. ഇസ്കോണിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കോടതി സമ്മേളിച്ചയുടൻ ജസ്റ്റീസ് ഫാറാ മഹബൂബ്, ജസ്റ്റീസ് ദേബാശിഷ് റോയ് ചൗധരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ അറ്റോർണി…
Read Moreപരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരൻ, പക്ഷേ ട്രംപ് സുരക്ഷിതനല്ലെന്ന് പുടിൻ
മോസ്കോ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്നും എന്നാൽ വധശ്രമത്തിനുശേഷം അദ്ദേഹം സുരക്ഷിതനാണെന്നു താൻ കരുതുന്നില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികൾ വിമർശിച്ച രീതി എന്നെ ഞെട്ടിച്ചു. റഷ്യയിൽ കൊള്ളക്കാർപോലും അത്തരം രീതികൾ അവലംബിക്കില്ലെന്നും പുടിൻ പറഞ്ഞു. പ്രചാരണവേളയിൽ പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിൽ ഡോണാൾഡ് ട്രംപിനു പരിക്കേറ്റിരുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ നിയുക്ത കാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തെരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചെന്നും എഫ്ബിഐ അറിയിച്ചു.
Read Moreമണിക്കൂറിൽ 280 കിലോമീറ്റർ സ്പീഡ്: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അതിവേഗ ട്രെയിൻ നിർമിക്കുന്നു; . കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിൽ
കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിക്കഴിഞ്ഞു. ഭാരത് ഹെവി എർത്ത് മൂവേഴ്സിനാണ് നിർമാണ ചുമതല. രൂപകൽപ്പന പൂർത്തിയായതിന് ശേഷം റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി ലഭിക്കണം. തുടർന്നായിരിക്കും പദ്ധതിയുടെ സമയക്രമം അന്തിമമായി തീരുമാനിക്കുക. സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വിജയകരമായ പൂർത്തീകരണമാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ എന്ന ആശയവുമായി അതിവേഗം മുന്നോട്ട് വരാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ഒരു ട്രെയിനിന് 100 കോടിയിലധികം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 866 .87 കോടി രൂപയുടെ കരാർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിക്കഴിഞ്ഞു. എയ്റോ ഡൈനാമിക് എക്സ്റ്റീരിയേഴ്സ് ഉള്ള ചെയർകാർ, സീൽ ചെയ്ത ഗാംഗ്…
Read Moreകുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി; പശുവിനെ തെരഞ്ഞ് പോകുന്നതിനിടെ വഴിതെറ്റുകയായിരുന്നു
കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി സുരക്ഷിതരായി വീടുകളിൽ എത്തിച്ചു. കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ രാവിലെ വനത്തിലേക്ക് പോയ മൂവരെയും ഇന്നു പുലർച്ചെ തെരച്ചിൽ സംഘം വനത്തിൽ അറയ്ക്കമുത്തി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അട്ടിക്കളത്തുനിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരെയാണ് അറയ്ക്കമുത്തി. അട്ടിക്കളം പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരാണ് ഇന്നലെ ഉൾവനത്തിൽ രാത്രി ദിക്കറിയാതെ അകപ്പെട്ടുപോയത്. മായയുടെ പശുവിനെ തെരഞ്ഞായിരുന്നു മുവരും വനത്തിൽ കയറിയത്. കാട്ടാനക്കൂട്ടത്തെ കണ്ട ഇവർ രക്ഷപ്പെടാനായി കൂടുതൽ ഉൾവനത്തിലേക്ക് ഓടിമാറുകയും അങ്ങനെ ദിക്ക് തെറ്റുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ റേഞ്ചും ബാറ്ററിചാർജും ഇല്ലാതായതോടെ വനത്തിൽനിന്ന് പുറത്ത് കടക്കുക എളുപ്പമല്ലെന്ന് മനസിലായ മൂവരും സുരക്ഷയെ കരുതി വലിയ പാറയുടെ മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പ്രാർഥിക്കുകയായിരുന്നുവെന്നും പാറയ്ക്ക്…
Read Moreപാലക്കാട് ചിറ്റൂരിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന യുവതിക്കു ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി യുവതിക്കു ദാരുണാന്ത്യം. മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) ആണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയശേഷം ലോറി മറിയുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. പാർവതിയോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാർവതി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ചിറ്റൂർ പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസം മുന്‍പ് തൃശൂർ നാട്ടികയിലുണ്ടായ സമാന അപകടത്തിൽ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Read Moreവീട്ടിൽ നിന്ന് രാസലഹരി പിടികൂടിയ സംഭവം; മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ “തൊപ്പി’യും സുഹൃത്തുക്കളും
കൊച്ചി: രാസലഹരിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടില്‍നിന്ന് പാലാരിവട്ടം പോലീസാണ് രാസലഹരി പിടികൂടിയത്. ഇതിനു പിന്നാലെ ഇയാളെയും മൂന്നു വനിതാ സുഹൃത്തുക്കളെയും പ്രതിയാക്കി പോലീസ് കേസെടുത്തു. തുടര്‍ന്ന് എല്ലാവരും ഒളിവില്‍ പോയി. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. “തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയില്‍ വ്യക്തമാക്കിയത്. ഗെയിമിംഗ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ “തൊപ്പി’. യൂട്യൂബില്‍ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാര്‍. മോശം…
Read Moreലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: സനൂഫിന്റെ ജയില്‍ബന്ധം പോലീസ് അന്വേഷിക്കുന്നു
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതിക്ക് മറ്റ് കുറ്റവാളികളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ നേരത്തെ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി 89 ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആ ബന്ധം കൊലപാതകത്തിനു ഉപയോഗപ്പെടുത്തിയോ എന്നാണ് അേന്വഷിക്കുന്നത്.അക്കാലത്ത് ജയില്‍ കഴിഞ്ഞവരില്‍ ഇപ്പോള്‍ പരോളില്‍ ഇറങ്ങിയവരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടന്നുവരുന്നുണ്ട്. പ്രതിയായ തിരുവില്വാമല കുതിരംപാറക്കല് അബ്ദുല്‍ സനൂഫ് ലോറികളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും തെലുങ്കാനയിലുമെല്ലാം സനൂഫിന് സുഹൃത്തുക്കളുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണറുടെയും അസി.കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തമിഴ്നാട്ടിലെ ഗ്രമീണമേഖലകളിലുള്പ്പെടെയുള്ള വണ്ടിതാവളങ്ങളിലാണ് പ്രധാനമായും അന്വേഷിക്കുന്നത്. സനൂഫിന്റെ ഫോട്ടോസഹിതം വണ്ടിതാവളങ്ങളിലെ ഹോട്ടലുകളിലുള്ള ജീവനക്കാരെയും പ്രദേശവാസികളെയും കാണിച്ചാണ് പരിശോധന തുടരുന്നത്. സനൂഫിന്റെ നാട്ടിലെയും ജോലി സ്ഥലത്തെയുമെല്ലാം സുഹൃത്തുക്കളെ…
Read Moreവനിതാ കമാൻഡോയുടെ സുരക്ഷയിൽ മോദി: അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വനിതാ കമാൻഡോയുടെ സുരക്ഷ. പാർലമെന്റിൽ നരേന്ദ്ര മോദിക്കു പിന്നിൽ ഒരു വനിതാ കമാൻഡോ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. വർഷങ്ങളായി വനിതാ കമാൻഡോകൾ എസ്പിജിയുടെ ഭാഗമാണെങ്കിലും പ്രധാനമന്ത്രിക്കൊപ്പം അംഗരക്ഷകരെപ്പോലെ ഇവരെ കാണുന്നത് ആദ്യമാണെന്നു പറയുന്നു. പാർലമെന്റിൽ വനിതാ കമാൻഡോകളെ സാധാരണയായി സ്ത്രീ സന്ദർശകരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഗേറ്റുകളിലാണു വിന്യസിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം നടിയും എംപിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു.
Read More