മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിയിൽ തർക്കങ്ങളില്ലെന്നു കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ.മുംബൈയിൽ നടക്കുന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഷിൻഡെയുടെ പ്രതികരണം. കൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും തീരുമാനം താൻ അംഗീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഷിൻഡെയ്ക്കൊപ്പമുണ്ടായിരുന്നു. ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വരുന്നതിനിടെയാണ് ഷിൻഡെയുടെ പ്രതികരണം. ഷിൻഡെ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുവെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read MoreDay: November 29, 2024
“തെറ്റുപറ്റിയെന്ന്’ എഡിഎം പറഞ്ഞെന്ന് ആവർത്തിച്ച് കണ്ണൂർ കളക്ടർ; കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, കളക്ടറെ മാറ്റാൻ കോൺഗ്രസ് പ്രക്ഷോഭത്തിന്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. എസിപി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാന്പ് ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു തെറ്റു പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കളക്ടർ വീണ്ടും മൊഴിയിൽ ആവർത്തിച്ചതെന്നാണ് സൂചന. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടർ നല്കിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കളക്ടറെ സംശയമുനയിൽ നിർത്താൻ കാരണം. ഇതിനിടെ, ജില്ലാ കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസും…
Read Moreകൈ വിടാതെ ചേർത്തു പിടിച്ചതിന്: വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുലും നാളെ വയനാട്ടിൽ
കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി എംപിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാളെ വയനാട്ടിലെത്തും. രാവിലെ 11ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഞായറാഴ്ച വയനാട്ടില്‍ 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും 1.30ന് കൽപ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പ്രിയങ്കയും രാഹുലും പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോടുനിന്ന് ഇരുവരും ഡല്‍ഹിയിലേക്ക് തിരിക്കും. പാര്‍ലമെന്റില്‍ ഇന്നലെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreഎക്സ്റേ എടുക്കുന്നത് വൈകി; രോഗിയുടെ കൂട്ടിരിപ്പുകാരൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി; ചികിത്സയ്ക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മെഡിക്കൽ കോളജ്(തിരുവനന്തപുരം): എക്സ്റേ എടുക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന് ആരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരൻ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. കൊല്ലം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ ലാലു (43) ആണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലാലുവിന്റെ ബന്ധുവായ രോഗി കുറച്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എക്സ്റേ എടുക്കുന്നതിനു വേണ്ടിയാണ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെ എക്സ്റേ യൂണിറ്റിൽ എത്തിയത്. എക്സ്റേ യൂണിറ്റിന്റെ ഒന്നാമത്തെ നിലയിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്. എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്ന കോറിഡോറിലെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചശേഷം പുറത്തേക്ക് ചാടുകയായിരുന്നു. ഏകദേശം 15 അടിയോളം ഉയരത്തിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്.…
Read Moreസരിൻ എകെജി സെന്ററിൽ; പാർട്ടി സ്വതന്ത്രൻ ഇനി പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന് എകെജി സെന്ററിൽ സ്വീകരണം. ഇന്നു രാവിലെ എകെജി സെന്ററിലെത്തിയ സരിനെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ. ബാലനും ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രി സജി ചെറിയാന് ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു. പാര്‍ട്ടി സ്വതന്ത്രന് ഇനി പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് പിന്നീട് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സരിന് സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ആദ്യമായിട്ട് എകെജി സെന്ററില്‍ എത്തുന്ന ഡോ.പി സരിനെ ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഭാവിയിലെ രാഷ്്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വാഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും…
Read Moreആസ്വദിച്ച് ബിരിയാണി കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്തോ കയ്യിൽ തടഞ്ഞു: എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി; വീട്ടിലിരുന്ന് കഴിച്ചാൽ പോരേയെന്ന് സോഷ്യൽ മീഡിയ
ഹോട്ടൽ ഭക്ഷണങ്ങളിൽ പാറ്റയും പുഴുവും ഒക്കെ കാണാറുള്ളത് നമ്മൾ കേട്ടിരിക്കും. വീണ്ടുമിതാ ഹോട്ടൽ ഭക്ഷണത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ പ്രശസ്തമായ ബവാർച്ചി ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കാന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ കയറി. ഭക്ഷണം കഴിച്ചു പകുതി ആയപ്പോൾ എന്തോ ഒരു വസ്തു ബിരിയാണിക്കുള്ളിൽ കിടക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോഴതാ ഒരു സിഗരറ്റിന്റെ കുറ്റി ആയിരുന്നു അത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. “ബവാർച്ചി ബിരിയാണിയിലെ സിഗരറ്റ് കുറ്റികൾ” എന്ന അടിക്കുറിപ്പോടെ വിനീത് കെ. എന്ന എക്സ് ഉപയോക്താവ് ഇതിന്റെ വീഡിയോ പങ്കുവച്ചു. സിഗരറ്റ് കുറ്റി കണ്ടതോടെ യുവാക്കൾ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. എന്തായാലും സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. വെറുതേയല്ല ബവാർച്ചി ബട്ട്സ് ബിരിയാണിക്ക് കൂടുതല്‍ സ്വാദുള്ളതെന്ന് വീഡിയോയ്ക്ക് താഴെ പലരും…
Read Moreഎന്റെ മകനെ കൊന്നതാ; ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്; കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്നത് ക്രൈം ബ്രാഞ്ചും സിബിഐയും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ചു പിതാവ് ഉണ്ണി. കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്നത് ക്രൈം ബ്രാഞ്ചും സിബിഐയും ആണെന്ന് അദ്ദേഹം ആരോപിച്ചു. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കഴിഞ്ഞ ദിവസം കള്ളക്കടത്തു കേസിൽ പിടിലായത് സത്യം പുറത്ത് വരാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലഭാസ്കറിനന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആ ദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും ഉണ്ണി ആരോപിച്ചു.മകന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നീതി ലഭിച്ചില്ലെന്നും സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഡ്രൈവർ അർജുൻ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. സത്യം തെളിയിക്കാൻ…
Read Moreഗുണാകേവിൽ വീണ് സൗബിൻ… മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം പെരുപ്പിച്ച് കാണിച്ച് തട്ടിയത് 60 കോടി; കള്ളക്കണക്കുകൾ കണ്ടെത്തി ആദായനികുതി വകുപ്പ്
കൊച്ചി: പറവ ഫിലിംസിലെ ആദായനികുതി റെയ്ഡിൽ 60 കോടിയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി അധികൃതർ അറിയിച്ചു. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്.
Read Moreഓടുന്ന ട്രെയിനിന് മുകളില്‍ നൃത്തം ചെയ്ത് യുവതി: വിമർശിച്ച് സോഷ്യൽ മീഡിയ
എന്ത് കോപ്രായം കാട്ടിയാലും വേണ്ടില്ല. വൈറലായാൽ മതി എന്ന ചിന്തയാണ് യുവ തലമുറയുടേത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോക്കല്‍ ട്രെിയിന്റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോയാണ് അത്. ‘യഥാർത്ഥ ജീവിതത്തിലെ സബ് വേ സർഫേഴ്സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിന്‍ എതിര്‍വശത്തേക്കും അവിടെ നിന്ന് തിരിഞ്ഞ് ട്രെയിന്റെ സഞ്ചാര പാതയിലേക്കും യുവതി ഓടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഓട്ടത്തിനിടക്ക് ഇവര്‍ ചില നൃത്ത ചുവടുകള്‍ വയ്ക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. View this post on Instagram …
Read Moreകുറുമ്പ് ലേശം കൂടുതലാ… വിമാനയാത്രയ്ക്കിടെ സീറ്റ് ചവിട്ടിപ്പൊളിച്ചു: വൈറലായി യുവാവിന്റെ വീഡിയോ
വിമാന യാത്രക്കിടെ ഉണ്ടാകുന്ന വാർത്തകൾ അനുദിനം വർധിക്കുകയാണ്. നിസാര കാര്യത്തിന് പോലും സഹയാത്രികരോട് തട്ടിക്കയറുന്ന ആളുകളും കുറവല്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 16 -ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തിൽ നിന്നും സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ആണിത്. ഒരു യുവാവ് വിമാനത്തിന്റെ സീറ്റ് ചവിട്ടി പൊളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. 76 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമായിരുന്നു ആ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്. സീറ്റുകളും അതുപോലെ സീറ്റിന് പിന്നിൽ ഘടിപ്പിച്ച ട്രേകളും ഇയാൾ ചവിട്ടി പൊളിച്ചെന്ന് യാത്രക്കാർ ആരോപിച്ചു. ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇയാളെ കൂട്ടിക്കൊണ്ട് പോയി. പ്രതിയെ പിടികൂടാന്‍ സഹായിച്ച യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് ക്രൂ നന്ദി പറഞ്ഞു. യുണൈറ്റഡിന്റെ വിമാനങ്ങളിൽ നിന്നും ഇയാളെ വിലക്കിയതായും അധികൃതർ അറിയിച്ചു.
Read More