തലയോലപ്പറമ്പ്: അരളി തലയില്‍ ചൂടിയ ടീമിന് മാര്‍ക്ക് നല്‍കാനാവില്ലെന്ന വിധികര്‍ത്താക്കള്‍. ഇതുകേട്ട് അരളി ചൂടിയ കുച്ചിപ്പുടിക്കാര് തലയില്‍ കൈവച്ചു. പ്രതിഷേധ നൃത്തത്തിന് വേദിക്കു മുന്നില്‍ മത്സാര്‍ഥികള്‍ എത്തിയതോടെ കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം. ഒടുവില്‍ പോലീസെത്തി. നന്നായി കളിച്ചിട്ടും ഒന്നാം സ്ഥാനം നല്‍കിയില്ലെന്നാരോപിച്ച് മത്സരാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ശക്തമായി പ്രതിഷേധിച്ചു. തങ്ങളുടെ റിമാര്‍ക്സ് എന്താണന്ന് പറയണമെന്നായിരുന്നു പരാജയപ്പെട്ടവരുടെ ആവശ്യം. പോരായ്മകള്‍ പരസ്യമാക്കാനാവില്ലെന്ന് വേദിയുടെ ചുമതലക്കാരായ സംഘാടകരും പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ വിധികര്‍ത്താക്കള്‍ കുറ്റം അരളിപ്പൂവിനുമേല് ചാരി. ഇതോടെ മത്സാര്‍ഥികള്‍ ജഡ്ജിമാരുടെ മുമ്പില്‍ പ്രതിഷേധ നൃത്തം ചവിട്ടാനൊരുങ്ങി. ഡിഇഒ എ.സി. സീന ഇടപെട്ടിട്ടും പിന്മാറാതെ വന്നോതോടെയാണ് പോലീസെത്തി പരാതികള്‍ നല്കാന് അവസരമുണ്ടെന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് യുപി വിഭാഗം മത്സരം വൈകിയാണ് ആരംഭിച്ചത്. മത്സരത്തിനിടെ വിധി കര്‍ത്താക്കള്‍ പരസ്പരം സംസാരിച്ചെന്നും ഫോണ്‍ ഉപയോഗിച്ചെന്നും ആരോപിച്ച് തുടക്കത്തില്‍ ബഹളമുണ്ടാകുകയും വിധികര്‍ത്താക്കളുടെ…
Read MoreDay: November 29, 2024
ചീറിപ്പാഞ്ഞൊരു യാത്ര: മേക്ക് ഇൻ ഇന്ത്യൻ ബുള്ളറ്റ് ടെയ്രിനുകൾ ഉടൻ
ന്യൂഡൽഹി: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി ചേർന്ന് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) 280 കിലോമീറ്റർ വരെ വേഗം ആർജിക്കാൻ സാധിക്കുന്ന ട്രെയിനുകളുടെ നിർമാണം ആരംഭിച്ചുവെന്നു റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത് ട്രെയിനുകളുടെ വിജയമാണ് റെയിൽവേയ്ക്കു പുതിയ പ്രോജക്ട് ചെയ്യാൻ പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകൾക്ക് 280 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന. ഓരോ ട്രെയിൻ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും, ഇത് മറ്റ് വിദേശ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുന്പോൾ വളരെ ചെലവു കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ചെയർ കാർ ട്രെയിൻ സെറ്റുകളിൽ എയ്റോഡൈനാമിക് എക്സ്റ്റീരിയറുകൾ, സീൽ ചെയ്ത ഗാംഗ്വേകൾ, ഓട്ടോമാറ്റിക് ഡോറുകൾ, കാലാവസ്ഥാ നിയന്ത്രണം, സിസിടിവി നിരീക്ഷണം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ഉചിതമായ ലൈറ്റിംഗ്, അഗ്നി സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക…
Read Moreകുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവര്‍ഗമാണ് ആനകള്‍; ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോ? ആന എഴുന്നള്ളിപ്പ് നിര്‍ബന്ധിത മതാചാരമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പിനെ നിര്‍ബന്ധിത മതാചാരമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും മതവിശ്വാസം തകരുമെന്ന അവസ്ഥയുണ്ടെങ്കില്‍ മാത്രമേ മതാചാരമായി കണക്കാക്കാന്‍ സാധിക്കൂവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. എഴുന്നള്ളിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതി ആവര്‍ത്തിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വംകൂടി പരിഗണിക്കണം. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമൊയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിനുവേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവര്‍ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകും. ചങ്ങലയില്‍ കാലുകള്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആനപ്രേമികള്‍ ആസ്വദിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിപ്പിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്, നിശ്ചിത അകലപരിധി നിശ്ചയിച്ച്…
Read Moreമ്യാവൂ…മ്യാവൂ പാടി പറന്നെത്തി: താരമായി ‘ഇവ’; ദോഹയില്‍നിന്നു കൊച്ചിയിലെത്തി വെള്ളപ്പൂച്ചക്കുട്ടി
നെടുമ്പാശേരി: വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സര്ട്ടിഫിക്കേഷന് ഒക്ടോബറില്‍ ലഭിച്ചതിനുശേഷം ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഒരു ഓമനമൃഗം പറന്നിറങ്ങി. സങ്കരയിനത്തില്‍പ്പെട്ട ഒരു വയസുകാരി ‘ഇവ’എന്ന വെളുത്ത പൂച്ചക്കുട്ടിയാണ് ഇന്നലെ രാവിലെ 10.17 ന് എയര്‍ ഇന്ത്യയുടെ എഐ 954 വിമാനത്തില്‍ ദോഹയില്‍നിന്നു കൊച്ചിയിലെത്തിയത്. ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രന്റെ വളര്‍ത്തുപൂച്ചയാണ് ‘ഇവ.’ ഏതാനും നാൾമുന്പ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ‘ഇവ’യെ രാമചന്ദ്രനു ലഭിച്ചത്. കുറഞ്ഞ സമയംകൊണ്ട് അവൾ വീട്ടുകാരുടെ പ്രിയപ്പെട്ടവളായി. ഇതോടെ നാട്ടിലേക്കു മടങ്ങിയപ്പോൾ പൂച്ചക്കുട്ടിയെ വഴിയിൽ ഉപേക്ഷിക്കാൻ രാമചന്ദ്രന് മനസ് വന്നില്ല. നെടുമ്പാശേരിയില്‍ പറന്നിറങ്ങിയ ‘ഇവ’ യ്ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അനായാസമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിച്ചെന്ന് വിമാനത്താവളത്തിനു പുറത്തെത്തിയ രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് ‘പെറ്റ് എക്സ്പോര്‍ട്ട്’സൗകര്യം സിയാലില്‍ നിലവില്‍ വന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ആനിമല്‍ ക്വാറന്റൈന് ആന്‍ഡ്…
Read Moreകുട്ടികൾ പഠിക്കട്ടെ… പതിനാറിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഫേസ്ബുക്കും ഇൻസ്റ്റയുമൊന്നും വേണ്ട; പുതിയ ചട്ടവുമായി ഓസ്ട്രേലിയ
കുട്ടികൾക്കും കൗമാരക്കാർക്കും ഓസ്ട്രേലിയയിൽ സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങളിൽ 16 വയസിന് താഴെ പ്രായമുള്ളവർക്ക് അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. അടുത്ത വർഷത്തോടെ ഈ നയം രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് ഒരു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞും പുതിയ ചട്ടം ലംഘിക്കുന്ന സമൂഹ മാധ്യമ കമ്പനികൾക്ക് രാജ്യത്ത് വലിയ തുക പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read More