പന്തളം: തൃശൂരിൽനിന്ന് ആറ്റിങ്ങലിലേക്ക് കാലിത്തീറ്റയുമായി പോയ ലോറി പന്തളം കുരന്പാല പത്തിയിൽ വീടിനു മുകളിലേക്കു മറിഞ്ഞു. കുരമ്പാല ആശാൻ തുണ്ടിൽ പടിഞ്ഞാറ്റതിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണു ലോറി മറിഞ്ഞത്. കോൺക്രീറ്റ് വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന നാലു പേരും ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സജീവും ക്ലീനർ അനന്തുവും പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ 5.45 നായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് ലോഡുമായി വന്ന ലോറി ദിശമാറി വലതു വശത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവും അപകടകാരണമെന്നു പോലീസ് പറഞ്ഞു. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹനാഥൻ രാജേഷ് (42), ഭാര്യ ദീപ (36), മക്കളായ മീനാക്ഷി (16), മീര (12) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭിത്തി ഇടിഞ്ഞു വീണ് വീടിനുള്ളിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു മീരയും മീനാക്ഷിയും. മീനാക്ഷിയെ (16) അഗ്നിരക്ഷാസേന ഭിത്തി പൊട്ടിച്ചാണ് പുറത്തെടുത്തത്. ലോറി വീണ് വീടിന്റെ വാർപ്പ്…
Read MoreDay: November 30, 2024
കായംകുളത്ത് വീട്ടിൽ അഗ്നിബാധ; കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേത്; തിരിച്ചറിഞ്ഞില്ല
കായംകുളം: കായംകുളം മുനിസിപ്പാലിറ്റി പാലസ് വാർഡിൽ കിഴക്കേ വീട്ടിൽ മുരുകേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ കാലിന്റെ ഭാഗം മാത്രമാണു ലഭിച്ചത്. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. ഈ വീട്ടിൽ സരള എന്ന സ്ത്രീയാണ് താമസിക്കുന്നത്. പകൽ സമയങ്ങളിൽ മാത്രമേ ഇവർ വീട്ടിൽ ഉണ്ടാകുകയുള്ളൂ. രാത്രിയിൽ ബന്ധുവീട്ടിലാണ് കഴിയുന്നത്. ഇവർ ക്ഷേത്രം ജീവനക്കാരിയാണ്. ഇന്നലെ സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് ഇവർ വീട്ടിൽ എത്തിയപ്പോഴാണ് തീ ആളിപ്പടരുന്നതു കണ്ടത്. ഉടനെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സരളയുടെ സഹോദരൻ രമേശന്റെ ഭാര്യ സിന്ധു എന്ന യുവതിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഈ വീടിനു സമീപം എത്തിയതായും കന്നാസിൽ പെട്രോൾ വാങ്ങിയതായും…
Read Moreസിപിഐയുടെ നഗരസഭ വനിതാ കൗൺസിലർ സിപിഎം സമ്മേളനത്തിൽ
തലശേരി: സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത് സിപിഐ നഗരസഭ കൗൺസിലർ. തിരുവങ്ങാട് വാർഡിലെ കൗൺസിലറും മഹിളാ ഫെഡറേഷൻ നേതാവുമായ എൻ. രേഷ്മയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തത്. ദീപശിഖാപ്രയാണത്തിലും പ്രകടനത്തിലും പൊതു സമ്മേളനത്തിലും ഇവർ സജീവമായിരുന്നു. തലശേരി സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം. പ്രേമാനന്ദന്റെ ഭാര്യയാണ് രേഷ്മ. ഇത്തവണ തിരുവങ്ങാട് സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടർന്ന് അധികാരം നിലനിർത്താനും വീണ്ടും കൗൺസിലർ സ്ഥാനത്ത് എത്താനുമാണ് രേഷ്മ ഇപ്പോൾ സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ താൻ സിപിഎമ്മുകാരിയാണെന്നും കുണ്ടുചിറ സ്വദേശിയായ തന്റെ സഹോദരങ്ങൾ സിപിഎം പ്രാദേശിക നേതാക്കളാണെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു.ഭർത്താവ് സിപിഐ ആയതു കൊണ്ടാണ് താൻ സിപിഐ ടിക്കറ്റിൽ കൗൺസിലർ ആയത്. സിപിഐയിലെ ചില…
Read Moreതീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ പമ്പ-ത്രിവേണി റൂട്ടിൽ സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ സൗജന്യയാത്ര നടത്തുന്നത്. മൂന്ന് ബസുകളാണ് സൗജന്യ സർവീസിന് വേണ്ടി തയാറാക്കിയിട്ടുള്ളത്. തീർഥാടകർ നിറയുന്നതനുസരിച്ച് ഈ ബസുകൾ അങ്ങോട്ടുമിങ്ങോട്ടും സർവീസ് നടത്തും. കുറഞ്ഞത് 40 പേരുണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാർട്ടേഡ് സർവീസ് നടത്തും. ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ശബരിമല സർവീസുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണിയിൽ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു.…
Read Moreക്ഷേമ പെൻഷൻ വിവാദം; മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിൽ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി. അനർഹരെ കണ്ടെത്തുന്നതിനും ക്ഷേമ പെൻഷൻ തട്ടിപ്പ് കൂടുതൽ ഉണ്ടോയെന്നു ഉറപ്പ് വരുത്താനുമാണ് നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ തന്നെ വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്രമക്കേട് നടത്തിയ ഉദോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിനും നിർദേശം നൽകിയിരിക്കുകയാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന പല ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തിയത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഒന്നടങ്കം അപമാനമായി മാറിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരം പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അറുപതു ലക്ഷത്തിൽപരം ആളുകളാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
Read Moreകൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ക്വട്ടേഷന്‍ സംഘം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റ് ഉടമയിൽനിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്നു പോലീസ്. വ്യാപാര സംബന്ധമായ തർക്കത്തെത്തുടർന്നു കൊടുവള്ളി സ്വദേശി നല്കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. സ്വർണം തട്ടിയെടുക്കാനായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിയെടുത്തു.കസ്റ്റഡിയിലുള്ളവരെ കൊടുവള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയട്ടില്ല. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശേരി റോഡില്‍ മുത്തമ്പലത്തുവച്ചാണ് കടയടച്ച് വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ “ദീപ’ത്തില്‍ ബൈജുവില്‍ നിന്ന് കാറിലെത്തിയ സംഘം 1.75 കിലോ സ്വര്‍ണം കവര്‍ന്നത്. ഇവരില്‍ നിന്ന് 1.30 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്. പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സിസിടിവിയില്‍ പതിഞ്ഞ വെള്ള കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ…
Read Moreരാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുടിവെള്ള വില്പന മെഷീനുകൾ സ്ഥാപിക്കും; പ്രതിദിന റെയിൽനീർ വില്പന 13 ലക്ഷം ലിറ്റർ
കൊല്ലം: രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുടിവെള്ള വിതരണ മെഷീനുകൾ (വാട്ടർ വെൻഡിംഗ് മെഷീനുകൾ) സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന് പദ്ധതി. യാത്രക്കാർക്ക് സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഈ വെള്ളം വില്പന യന്ത്രങ്ങൾ ഘട്ടം ഘട്ടമായി മുൻഗണനാക്രമം അനുസരിച്ചായിരിക്കും സ്ഥാപിക്കുക. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും മെഷീനുകൾ സ്ഥാപിക്കേണ്ട സ്റ്റേഷനുകളുടെ മുൻഗണന നിശ്ചയിക്കുക.നിലവിൽ രാജ്യത്തെ 685 റെയിൽവേ സ്റ്റേഷനുകളിലായി 1962 വെള്ളം വില്പന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും ഒന്നിലധികം മെഷീനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ അടച്ചുപൂട്ടൽ വേളയിൽ ചില പ്രധാന സ്റ്റേഷനുകളിൽ അടക്കം മെഷീനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. ഇവ അടിയന്തരമായി പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.മെഷീനുകളിലെ കോയിൻ ബോക്സിൽ നിശ്ചിത തുകയ്ക്ക് നാണയം നിക്ഷേപിക്കണം. ഇതനുസരിച്ചായിരിക്കും കുടിവെള്ളം കുപ്പികളിൽ പകർന്ന് നൽകുക. അഞ്ച് രൂപയ്ക്ക് അര ലിറ്ററും പത്ത് രൂപയ്ക്ക് ഒരു ലിറ്ററും…
Read Moreശമ്പളം മുടങ്ങിയതു മൂലം ട്രാക്കോ കേബിള്‍ ജീവനക്കാരന്റെ ആത്മഹത്യ; മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകർ; പ്രതിഷേധം ശക്തം
കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിലെ ജീവനക്കാരന് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം കാക്കനാട് കൈരളി നഗറില്‍ പി. ഉണ്ണി(54)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. പതിനൊന്ന് മാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ ഉണ്ണി ഏറെ വിഷമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മകന് പ്ലസ്ടു വിദ്യാര്‍ഥിയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ണി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരും പറയുന്നത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. വിദേശത്ത് പഠിക്കുന്ന മകള്‍ എത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക. സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. എറണാകുളം ഇരുമ്പനം, തിരുവല്ല, പിണറായി…
Read Moreഎല്‍ഡി ക്ലര്‍ക്കുമാര്‍ ഇനിമുതൽ കംപ്യൂട്ടര്‍ അറിഞ്ഞിരിക്കണം; ടൈപ്പിംഗ് ആപ്ലിക്കേഷന്‍ ഏതായാലും പ്രശ്മില്ല; ആപ്ലിക്കേഷന്‍ ഏതായാലും ഒരു മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യണം
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്‍ഡി ക്ലര്‍ക്കുമാര്‍ ഇനി മുതല്‍ കംപ്യൂട്ടര്‍ അറിഞ്ഞിരിക്കണം. മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാന്‍ ഏത് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാലും പ്രശ്നമില്ല അക്ഷരങ്ങള്‍ വേഗത്തില്‍ ടൈപ്പ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. വേര്‍ഡ് പ്രോസസിംഗ് സോഫ്ട്വെയർ നിര്‍ബന്ധമില്ലെന്നും തിരുത്തിയ സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു. കംപ്യൂട്ടര്‍ വേര്‍ഡ് ആപ്ലിക്കേഷനോ തത്തുല്യമായ ആപ്ലിക്കേഷനോ എല്‍ഡി ക്ലര്‍ക്കുമാര്‍ക്ക് നിര്‍ബന്ധം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2022 മുതല്‍ ജോലിയില്‍ പ്രവേശിച്ചവര്ക്കായിരുന്നു ഈ ഉത്തരവ് ബാധകമായിരുന്നത്. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കണമെങ്കിലും വേര്‍ഡ് ആപ്ലിക്കേഷന്‍ പരിജ്ഞാനം നിര്‍ബന്ധമായിരുന്നു. ഇതിനെതിരേ ജീവനക്കാര്‍ തന്നെ പരാതി നല്കി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ ഏതായാലും മതിയെന്ന തീരുമാനത്തിലെത്തിയത്. ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ആപ്ലിക്കേഷന്‍ ഏതായാലും ഒരു മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യാന്‍ കഴിയണം. അങ്ങനെയുള്ളവരെ…
Read Moreകടൽ കടന്ന തിരുമംഗൈ ആൾവാർ തിരികെയെത്തുന്നു..! തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ച വിഗ്രഹം ലണ്ടനിൽനിന്ന് തിരികെയെത്തിക്കും
തമിഴ്നാട്ടിലെ കുംഭകോണത്തുള്ള സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട കോടികൾ വിലമതിക്കുന്ന സന്യാസി-കവി തിരുമംഗൈ ആൾവാറിന്റെ വെങ്കല വിഗ്രഹം ലണ്ടനിൽനിന്ന് ആരാധനാലയത്തിൽ തിരികെയെത്തിക്കും. 1957നുശേഷം ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം കള്ളക്കടത്തുകാർ വിൽക്കുകയും വിദേശത്തേക്ക് കടത്തുകയുമായിരുന്നു. 1967ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിഗ്രഹം ഏറ്റെടുത്തശേഷം ആഷ്മോലിയൻ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം വിഗ്രഹം തിരികെ നൽകാൻ സമ്മതിച്ചതായി തമിഴ്നാട് ഐഡൽ വിംഗ് സിഐഡി സ്ഥിരീകരിച്ചു. വിഗ്രഹം ഒരു മാസത്തിനകം തമിഴ്നാട്ടിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ആൾവാറിന്റെ വിഗ്രഹത്തിനു പുറമെ മൂന്ന് വിഗ്രഹങ്ങൾ കൂടി കവർന്നിരുന്നു. ഇവ അമേരിക്കയിലെ മ്യൂസിയങ്ങളിൽനിന്നു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read More