ന്യൂഡൽഹി: വിവാഹം കഴിക്കാന്‍ തയാറായില്ലെന്നത് ആത്മഹത്യയ്ക്കു പ്രേരണയായി മാറില്ലെന്നു സുപ്രീംകോടതി. പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടക സ്വദേശി കമറുദ്ദീന് ദസ്തഗിര്‍ സനാദിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കമറുദ്ദീന്റെ പെണ്‍സുഹൃത്തായിരുന്ന ഇരുപത്തിയൊന്നുകാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യചെയ്തിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന യുവതിയുടെ അമ്മയുടെ പരാതിയില്‍ കമറുദ്ദീനെതിരേ കേസെടുത്തു. പ്രതി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്ക്കുകയുള്ളൂവെന്നു കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
Read MoreDay: November 30, 2024
വീട്ടുജോലി ചെയ്യാതെ ഫോണിൽ നോക്കിയിരുന്ന മകളെ അച്ഛൻ പ്രഷർകുക്കറിന് അടിച്ചുകൊന്നു; അച്ഛനെതിരെ കേസെടുത്ത് പോലീസ്
സൂറത്ത്: വീട്ടുജോലി ചെയ്യാതെ ഫോണിൽ നോക്കിയിരുന്ന മകളെ ഓട്ടോ റിക്ഷാഡ്രൈവറായ അച്ഛൻ പ്രഷർ കുക്കർകൊണ്ട് അടിച്ചുകൊന്നു. ഹെതാലി എന്ന 18കാരിയാണു മരിച്ചത്. സൂറത്തിലെ ഭ്രരിമാതായിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ മുകേഷ് പാർമറെ (40) കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാളിലെ ജോലിക്കാരിയായ പെൺകുട്ടിയുടെ അമ്മ ഗീതാബെൻ ജോലി സ്ഥലത്തായിരുന്ന സമയത്താണ് മുകേഷ് മകളെ ആക്രമിച്ചത്. അടുത്തകാലത്തായി ചില രോഗങ്ങളെ തുടർന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ല. വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ടശേഷമായിരുന്നു ഗീത ജോലിക്ക് പോയത്. എന്നാൽ മകൾ ഇതനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നതോടെ മുകേഷ് പ്രകോപിതനായി മകളുടെ തലയിലടക്കം പ്രഷർ കുക്കർകൊണ്ട് അടിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനായ 13കാരൻ സംഭവസമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഗീത മകളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മുകേഷിനെ അറസ്റ്റ്…
Read Moreലൈറ്റ് ഹൗസിലെ കുപ്പിയിൽ കണ്ടത് 132 വർഷം പഴക്കമുള്ള കുറിപ്പ്!
റൈൻസ് ഓഫ് ഗാലോവേ: സ്കോട്ട്ലാൻഡിലെ റൈൻസ് ഓഫ് ഗാലോവേയിലെ ലൈറ്റ് ഹൗസിൽ അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു റോസ് റസൽ (36) എന്ന എൻജിനീയറും സംഘവും. അവിടത്തെ കബോഡിന്റെ പാനലുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനിടയിൽ പഴയൊരു കുപ്പി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഭദ്രമായി അടച്ചിരുന്ന കുപ്പി തുറന്നപ്പോൾ കണ്ടത് വടിവൊത്ത അക്ഷരങ്ങളിൽ 132 വർഷം മുൻപെഴുതിയ ഒരു കുറിപ്പ്. പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചാണു ചെറുകുറിപ്പ് എഴുതിയിരുന്നത്. 1892 സെപ്റ്റംബർ നാലിന് എഴുതിയതാണിതെന്നും ലൈറ്റ് ഹൗസ് സ്ഥാപിച്ച അന്നത്തെ എൻജിനീയർമാരാണ് ഇത് തയാറാക്കി കുപ്പിയിലടച്ചുവച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. ലൈറ്റ് ഹൗസിൽ വെളിച്ചം പുനഃസ്ഥാപിച്ച പ്രവൃത്തിയിൽ ഭാഗമായവരെക്കുറിച്ചും അവിടെ ഉപയോഗിച്ച ലെൻസ് ലഭ്യമാക്കിയ സ്ഥാപനത്തെക്കുറിച്ചും കുറിപ്പിലുണ്ടായിരുന്നു. അക്കാലത്തെ ലൈറ്റ് ഹൗസിലെ കാവൽക്കാരെയും അതിൽ പരാമർശിച്ചിരുന്നു. കുപ്പിയിലെ കത്തിൽ പരാമർശിച്ച ഒരു ജീവനക്കാരന്റെ നാലാം തലമുറയിലെ ചെറുമകൻ, കുറിപ്പ് കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകമായി. 20 സെന്റി മീറ്റർ…
Read Moreസിറിയയിൽ വിമതർ അലപ്പോ നഗരം വളഞ്ഞു,4 പേർ കൊല്ലപ്പെട്ടു ; വിമാനങ്ങൾ റദ്ദാക്കി
ഡമാസ്കസ്: സിറിയയിലെ തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ വടക്കൻ പ്രവിശ്യയായ അലപ്പോ നഗരം വളഞ്ഞു. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന ഈ വിമതർ എട്ടു വർഷത്തിനുശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സംഘർഷാവസ്ഥയെ തുടർന്ന് അലപ്പോ വിമാനത്താവളം അടച്ചിട്ടു. ഇന്നലെ രണ്ടു കാർ ബോംബുകൾ പൊട്ടിത്തെറിച്ചശേഷമാണ് വിമതർ അലപ്പോ നഗരത്തിനുനേരേ കരയാക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.
Read Moreവത്തിക്കാനിലെ സർവമത സമ്മേളനത്തിൽ മാർപാപ്പ
വത്തിക്കാൻ സിറ്റി: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ പ്രഭാഷണം. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
Read Moreഅരിച്ചാക്കല്ല ഭായ്, മുതലയാണ്… മുതലയെ തോളിലെടുത്ത് വനംവകുപ്പ് ജീവനക്കാരൻ
ഉത്തർപ്രദേശിലെ ഹാമിർപുരിൽ വനംവകുപ്പ് ജീവനക്കാരൻ കൂറ്റൻ മുതലയെ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആക്രമണകാരിയായ മുതലയെ അരിച്ചാക്ക് എന്നപോലെയാണ് ഇയാൾ തോളിലേറ്റിയത്. ഹാമിർപുരിലെ ജനവാസമേഖലയിൽ ഇറങ്ങിയതായിരുന്നു മുതല. ദിവസങ്ങളോളം പരിശ്രമിച്ചശേഷമാണു മുതലയെ വനംവകുപ്പുകാർ കുടുക്കിയത്. മുതലയെ പിടികൂടിയ ഇടംവരെ വാഹനമെത്താതെ വന്നപ്പോൾ ജീവനക്കാരിൽ ഒരാൾ മുതലയെ ചുമന്നെത്തിക്കാൻ തയാറാകുകയായിരുന്നു. തുണിയും കയറും ഉപയോഗിച്ച് വായും കൈകാലുകളും ബന്ധിച്ചശേഷമാണു മുതലയെ തോളിലെടുത്തത്. മുതലയുമായി ഇയാൾ നീങ്ങിയപ്പോൾ നാട്ടുകാർ ആഹ്ലാദാരവങ്ങളോടെ അകന്പടി സേവിച്ചു. മുതലയെ പിന്നീട് മറ്റൊരിടത്തു കൊണ്ടുപോയി തുറന്നുവിട്ടു. മഴക്കാലത്ത് മുതലകൾ ജനവാസമേഖലയിലേക്ക് എത്തുന്നതു ഹാമിർപുരിൽ സാധാരണമാണെന്നു നാട്ടുകാർ പറഞ്ഞു. ഈവർഷം വെള്ളപ്പൊക്കമുണ്ടായപ്പോൾ 72 മണിക്കൂറിനിടെ 24 മുതലകളെയാണു ഗുജറാത്തിലെ വഡോദരയിൽനിന്നു പിടികൂടിയത്.
Read Moreഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന് ഇനി വിശ്രമ ജീവിതം…
കോട്ടയം: സതേണ്‍ റെയില്‍വേ ചീഫ് സ്പോര്‍ട്സ് ഓഫീസര്‍ ഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന് ഔദ്യോഗിക സേവനത്തില്‍നിന്ന് ഇന്നു വിരമിക്കുന്നു. ഏഷ്യാഡിലും ഒളിമ്പിക്സിലും ഉള്‍പ്പെടെ നീന്തലില്‍ ഇന്ത്യയുടെ സുവര്ണതാരമായിരുന്ന വില്‍സണ്‍ പതിനേഴാം വയസില്‍ ജോലിയില്‍ പ്രവേശിച്ച് 43 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പാലാ ചക്കാലയില്‍ കുടുംബാംഗമാണ് വില്‍സണ്‍ ചെറിയാന്. നീന്തലില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രഥമ മലയാളിയാണ്. 1982 മുതല്‍ പതിനൊന്നു വര്‍ഷം രാജ്യാന്തര നീന്തല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഡല്‍ഹി ഏഷ്യാഡിലും 1986 സിയൂള്‍ ഏഷ്യാഡിലും 1982 കോമണ്‍വെല്‍ത്ത് ഗെയിംസിലും സാഫ് ഗെയിംസിലും ആഗോള റെയില്‍വേ ഗെയിംസിലും ഉള്‍പ്പെടെ താരമായി. ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ ഷൈനി ഏബ്രാഹാമാണ് വില്‍സന്റെ ഭാര്യ. ശില്പ, സാന്ദ്ര, ഷെയിന്‍ എന്നിവരാണ് മക്കള്‍.
Read Moreഫിഫ ദ ബെസ്റ്റ്: പട്ടികയിൽ മെസിയും
സൂറിച്ച്: ദ ബെസ്റ്റ് ഫിഫ 2024 പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇടംപിടിച്ചു. അതേസമയം, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടം ലഭിച്ചില്ല. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലാണ് ദ ബെസ്റ്റ് ഫിഫ 2023 ജേതാവായ ലയണൽ മെസി. ദ ബെസ്റ്റ് അന്തിമ പട്ടികയിൽ യൂറോപ്യൻ ക്ലബ്ബുകൾക്കു പുറത്തുനിന്ന് ഉൾപ്പെട്ട ഏക താരമാണ് ലയണൽ മെസി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2024 ബലോണ്‍ ദോർ പട്ടികയിൽ മെസി ഇടം നേടിയിരുന്നില്ല എന്നതും ശ്രദ്ധേയം. ടോണി ക്രൂസ് വിരമിച്ച ജർമൻ താരം ടോണി ക്രൂസും 2024 ദ ബെസ്റ്റ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ താരങ്ങൾ ഇവർ: ഡാനി കാർവഹാൽ (റയൽ മാഡ്രിഡ്), എർലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡെറിക്കോ വാൽവെർഡെ (റയൽ…
Read Moreലോക ചെസ്: നാലാം ഗെയിം സമനിലയിൽ
ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് മത്സരത്തിനായി ഡിങ് ലിറനും ഡി. ഗുകേഷും ഇരിപ്പിടത്തിലെത്തിയപ്പോൾ, ചൈനയുടെ മുൻ ലോക വനിത ചാന്പ്യൻ ക്സീ യുനും അഞ്ചു തവണ ലോക ചാന്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും ക്ഷണിതാക്കളായി ഇരുവർക്കുമരികിൽ. ക്സീ യുൻ, ലിറനായി വെള്ളകരുക്കൾ നീക്കിയും ആനന്ദ് ഗുകേഷിനായി കറുത്ത കരുക്കൾ നീക്കിയും മത്സരത്തിനു തുടക്കമിട്ടു. നാലാം ഗെയിം 42 നീക്കങ്ങൾക്കുശേഷം സമനിലയിലയായപ്പോൾ 2-2 എന്ന സ്കോറിന് ഇരുവരും തുല്യതയിലാണ്. സുക്കർ ഡോർട്ട് ഓപ്പണിംഗ് എന്നറിയപ്പെടുന്ന Nf3 നീക്കമാണ് ഡിങ് ആദ്യം കളിച്ചത്. ബ്ലാക്കിന്റെ ‘e ’ ഫയലിലെ പോണിനെ നീക്കാൻ താമസിച്ചതിനാൽ Ba3 എന്ന അസാധാരണനീക്കം നടത്തി ഗുകേഷിന്റെ രാജാവിനു കാസലിംഗിനുള്ള അവസരം നഷ്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതിരയെ രംഗത്തിറക്കി ബിഷപ്പുകൾ വെട്ടിമാറ്റാൻ അവസരം നല്കി. ഓരോ റൂക്കും മൂന്നു കാലാളുകളും വീതം ഇരുവർക്കും കളത്തിലുണ്ടായിരിക്കേ 38, 40,…
Read Moreസയീദ് മുഷ്താഖ് അലി ട്വന്റി-20യിൽ കേരളത്തിനു റിക്കാർഡ്
ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് കേരളത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ശ്രേയസ് അയ്യർ നയിച്ച കരുത്തരായ മുംബൈക്കെതിരേയാണ് കേരളത്തിന്റെ തകർത്താടൽ എന്നതാണ് ശ്രദ്ധേയം. മത്സരത്തിൽ മുംബൈയെ 43 റണ്‍സിനു കേരളം അട്ടിമറിക്കുകയും ചെയ്തു. പൃഥ്വി ഷാ, അംഗ്രിഷ് രഘുവൻശി, അജിങ്ക്യ രഹാനെ, ഷാർദുൾ ഠാക്കൂർ, തനുഷ് കൊടിയൻ എന്നിങ്ങനെ താരനിരയുമായി എത്തിയ മുംബൈക്കെതിരേ 20 ഓവറിൽ കേരളം അടിച്ചുകൂട്ടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. മുംബൈയുടെ മറുപടി 20 ഓവറിൽ 191/9 എന്ന സ്കോറിൽ അവസാനിച്ചു. കേരളത്തിന്റെ റിക്കാർഡ് സ്കോർ സയീദ് മുഷ്താഖ് അലി ടൂർണമെന്റ് ചരിത്രത്തിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളത്തിനു തുടക്കത്തിലേ ക്യാപ്റ്റൻ സഞ്ജു സാംസണിനെ നഷ്ടപ്പെട്ടു. നാലു പന്തിൽ നാലു റണ്‍സ് നേടിയ സഞ്ജു സാംസണിനെ ഷാർദുൾ…
Read More