കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി നിര്‍മാതാക്കള്‍ സ്വന്തം കൈയില്‍ നിന്ന് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന് സൗബിന് ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ നിര്‍മാണത്തിന്റെ ജിഎസ്ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
Read MoreDay: November 30, 2024
ഡ്രൈവറില്ലാതെ വരുന്ന കാർ; പോലീസ് സംഘം കാർ തടഞ്ഞപ്പോൾ കണ്ടത് കുട്ടിഡ്രൈവറെ; തിരക്കുള്ള റോഡിലൂടെയുള്ള വരവ് നാലുവയസുള്ള കുട്ടിയേയും കൂട്ടി; മാതാപിതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്
കേളകം: നാലു വയസുള്ള കുട്ടിയെയും കൂട്ടി 14 വയസുകാരൻ രാത്രി തിരക്കുള്ള ടൗണിലൂടെ വാഹനമോടിച്ചതിനു മാതാപിതാക്കൾക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാത്രി 8.30 ന് കേളകം ടൗണിൽനിന്ന് കേളകം എസ്ഐ വി.വി. ശ്രീജേഷും സംഘവുമാണു കുട്ടിഡ്രൈവറെയും കുട്ടിയെയും പിടികൂടിയത്. വളരെ ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണു ഡ്രൈവ് ചെയ്യുന്നതെന്നു വ്യക്തമായത്. കേളകം ടൗണിലെ ഏറ്റവും തിരക്കുള്ള അടയ്ക്കാത്തോട് റോഡ് ജംഗ്ഷനിൽനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ആരാണ് കാർ ഓടിക്കാൻ തന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ അമ്മയാണെന്നായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ പൊയ്യമല സ്വദേശിനി ക്ലാരമ്മ, വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ ഇ.കെ. ബേബി എന്നിവർക്കെതിരേ കേസെടുത്തു. വാഹനം ഓടിച്ചയാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നും കുട്ടിയുടെ പ്രായവും സുരക്ഷിതത്വവും കണക്കിലെടുക്കാതെയും മറ്റ് വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും ജീവന് അപകടം വരത്തക്കവിധം ഓടിക്കാൻ…
Read Moreപെൻഷനിൽ കൈയിട്ടുവാരാൻ ബിഎംഡബ്ല്യു കാറുടമകളും! അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗൂഡാലോചനയും
മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. നഗരസഭയിലെ ഏഴാം വാർഡിലെ 42 സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അർഹത ധനകാര്യ പരിശോധന വിഭാഗം പരിശോധിച്ചപ്പോൾ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ മരണമടഞ്ഞു. ബിഎംഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിലുണ്ടെന്നാണ് കണ്ടെത്തിയത്. 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, ഓരോ മുറിയിലും എസി ഘടിപ്പിച്ചവർ തുടങ്ങിയവരും പട്ടികയിലുണ്ട്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗൂഡാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്. കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ ഗുണഭോക്താക്കളുടെയും അർഹത പരിശോധിക്കും. മുഴുവൻ അനർഹരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ…
Read Moreഅധ്യാപകന്റെ കൊടുംക്രൂരത; മദ്രസ ക്ലാസിനെത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; നാലുമാസം നേരിട്ടത് നിരന്തര പീഡനം; പോക്സോ കേസില്‍ അധ്യാപകന് 70 വര്‍ഷം കഠിന തടവും പിഴയും
കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീനെ(27)യാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില്‍ വച്ചും അധ്യാപകന് നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം പറയുന്നത്. പിന്നീട് അധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 24ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. പ്രതിയെ…
Read More