പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പമ്പയിലും ജാഗ്രതാ നിര്ദേശംശബരിമല പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ പമ്പാ സ്നാനത്തില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ്. കുളിക്കടവുകള്‍ പോലീസും ഫയര്‍ഫോഴ്സും…
Read MoreDay: December 2, 2024
ദുരഭിമാനക്കൊലയ്ക്ക് അവസാനമില്ല; അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു; വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു; ഒളിവിൽപ്പോയ പ്രതിയെ കുടുക്കി പോലീസ്
ഹൈദരാബാദ്: തെലുങ്കാനയിൽ ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിനു പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. തെലുങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിച്ചശേഷം സഹോദരൻ പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചിരുന്നു. നാഗമണിയെ വാഹനം ഉപയോഗിച്ചു ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പരമേശിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഎഫ്ബിഐ തലപ്പത്ത് ഇന്ത്യൻ വംശജൻ ; കാഷ് പട്ടേലിന് ഡയറക്ടർ പദവി
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ, ഇന്റലിജൻസ് സംഘടനകളിലൊന്നായ എഫ്ബിഐയെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നയിക്കാൻ ഇന്ത്യൻ വംശജായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്തു. എഫ്ബിഐയുടെ ഇന്റലിജൻസ് വിഭാഗത്തെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കാഷ് പട്ടേലിന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ആഫ്രിക്കയിൽനിന്നു കുടിയേറിയ ഗുജറാത്തി കുടുംബത്തിൽ ജനിച്ച പട്ടേൽ ഒന്നാം ട്രംപ് ഭരണകൂടത്തിൽ ദേശീയ സുരക്ഷാസമിതി അംഗമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ, അന്താരാഷ്ട്ര നിയമങ്ങളിൽ വിദഗ്ധനാണ്. ഫെഡറൽ പ്രോസിക്യൂട്ടറുമായിരുന്നു. 44 വയസുള്ള പട്ടേൽ ട്രംപിന്റെ വിശ്വസ്തനാണ്. ട്രംപിന്റെ അജൻഡ നടപ്പാക്കാൻ വിസമ്മതിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നു പറഞ്ഞിട്ടുണ്ട്. പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു പുറമേ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും സെനറ്റിൽ എതിർത്തേക്കുമെന്നാണു സൂചന. പത്തു വർഷത്തേക്കാണ് എഫ്ബിഐ ഡയറക്ടറുടെ നിയമനം.…
Read Moreകൗതുകം ലേശം കൂടുതലാ ചെക്കന്… ജലദോഷം മൂലം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല; പരിശോധനയിൽ യുവാവിന്റെ മൂക്കിൽ നിന്നും കിട്ടിയ വസ്തു കണ്ട് ഡോക്ടർ വരെ ഞെട്ടിപ്പോയി
വിട്ടു മാറാത്ത ജലദോഷവുമായി ഡോക്ടറെ കാണാൻ എത്തിയതാണ് ചൈനയിലെ സിയാൻ സ്വദേശിയായ ഷിയോമ എന്ന യുവാവ്. പല ഡോക്ടർമാരേയും ഇതിനു മുൻപ് ജലദോഷത്തിന്റെ പേരിൽ കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ മരുന്നുകളൊന്നും കഴിച്ചിട്ടും യുവാവിന്റെ ജലദോഷം മാറിയില്ല. അവസാന കച്ചിത്തുരുന്പെന്ന പ്രതീക്ഷയിലാണ് യുവാവ് സിയാൻ ഗാവോക്സിൻ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ട് തന്റെ അവസ്ഥ പറഞ്ഞു. പതിവ് പോലെ അവരും ആദ്യം പറഞ്ഞത് യുവാവിന് അലർജിക് റിനിറ്റിസ് ആണെന്നാണ്. എന്തായാലും വിദഗ്ധ പരിശോധനയ്ക്കു വേണ്ടി ഡോക്ടർ റെഫർ ചെയ്തു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഓട്ടോളറിംഗോളജിസ്റ്റ് ഡോ. യാംഗ് റോംഗ് യുവാവിന്റെ മൂക്കിനുള്ളിൽ എന്തോ ഒരു സാധനം ഉണ്ടെന്ന് കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒടുവിൽ യുവാവിന്റെ നാസിക ദ്വാരത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. അതൊരു പകിടയായിരുന്നു. ചെറിയ പ്രായത്തിൽ…
Read Moreസിറിയ: വിമത തീവ്രവാദികൾ ആലെപ്പോയിൽനിന്ന് ഹമായിലേക്ക്
ഡമാസ്കസ്: സിറിയയിൽ ആലെപ്പോ നഗരം പിടിച്ചെടുത്ത വിമത തീവ്രവാദികൾ അയൽപ്രദേശമായ ഹമായിലേക്കു നീങ്ങി. ഹമാ പ്രവിശ്യയിലെ ചില പട്ടണങ്ങളും ഗ്രാമങ്ങളും വിമത നിയന്ത്രണത്തിലായി. ഇതിനിടെ, സഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ പരാജയപ്പെടുത്താൻ സിറിയയ്ക്കു കഴിയുമെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് പറഞ്ഞു. ഹയാത് തഹ്രീർ അൽ ഷാം എന്ന തീവ്രവാദ സംഘടനയും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ബുധനാഴ്ച ആരംഭിച്ച മിന്നലാക്രമണത്തിൽ സിറിയൻ സേന പകച്ചുപോയെന്നാണു റിപ്പോർട്ട്. ആലെപ്പോ നഗരത്തിൽനിന്നു പിൻവാങ്ങിയ സിറിയൻ സേന, പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചു. ആലെപ്പോ നഗരത്തിലെ വിമാനത്താവളവും സൈനിക താവളങ്ങളും വിമത നിയന്ത്രണത്തിലാണ്. വിമാനത്തവാളത്തിൽ നിലയുറപ്പിച്ച ചിത്രങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടു. സിറിയൻ സേന വിമത കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു ആലെപ്പോയിലെ ആക്രമണമെന്നു തുർക്കി വൃത്തങ്ങൾ പറഞ്ഞു. ചെറിയ തോതിലുള്ള ആക്രമണമാണ് ആലെപ്പോയിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിറിയൻ സേന ചെറുത്തുനിൽപ്പില്ലാതെ പിൻവാങ്ങിയതോടെ…
Read Moreലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയാനും സർവകലാശാല ഹാളിൽ നടന്ന സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ലോകസമാധാനത്തിനാവശ്യം മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി…
Read Moreരണ്ടു വർഷത്തിനുശേഷം സിന്ധുവിനു ട്രോഫി
ലക്നോ: സയീദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ പി.വി. സിന്ധു ജേതാവ്. പുരുഷ സിംഗിൾസ് ട്രോഫി ലക്ഷ്യ സെൻ സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരം വു ലു യുവിനെ കീഴടക്കിയാണ് സിന്ധുവിന്റെ കിരീടധാരണം. സ്കോർ: 21-14, 21-16. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിന്ധു പോഡിയം ഫിനിഷ് നടത്തുന്നത്. 2022 ജൂലൈയിൽ സിംഗപ്പുർ ഓപ്പണിലായിരുന്നു ഇതിനു മുന്‍പ് സിന്ധു ജേതാവായത്. പുരുഷ സിംഗിൾസിൽ സിംഗപ്പുരിന്റെ ജസൺ ടെഹിനെ 21-6, 21-7നു കീഴടക്കി ലക്ഷ്യ ജേതാവായി. ട്രീസ-ഗായത്രി വനിതാ ഡബിൾസിലും ഇന്ത്യൻ താരങ്ങൾക്കാണു കിരീടം. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യം ചൈനയുടെ ബാവൊ ലിജിങ്-ലി ക്വീയാൻ കൂട്ടുകെട്ടിനെ ഫൈനലിൽ 21-18, 21-11നു കീഴടക്കി.
Read Moreബ്രസീൽ ഡെർബിയിൽ ബോട്ടഫോഗോ
ബുവാനോസ് ആരീസ്: ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർക്കുള്ള കോപ്പ ലിബർട്ടഡോർസ് ട്രോഫി ബ്രസീലിൽനിന്നുള്ള ബോട്ടഫോഗോയ്ക്ക്. ബ്രസീൽ ടീമുകൾ തമ്മിൽ അരങ്ങേറിയ ഫൈനലിൽ ബോട്ടഫോഗോ 3-1ന് അത്ലറ്റിക്കോ മിനേരിയൊയെ കീഴടക്കി. ബോട്ടഫോഗോയുടെ കന്നി കോപ്പ ലിബർട്ടഡോർസ് നേട്ടമാണിത്. 24 തവണ പുരുഷ ടെന്നീസ് ഗ്രാൻസ് ലാം സിംഗിൾസ് ട്രോഫി സ്വന്തമാക്കിയ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചായിരുന്നു ഫൈനലിനു മുൻപ് ട്രോഫി വേദിയിൽ എത്തിച്ചത്. യുഎസ് ഓപ്പണ്‍ ടെന്നീസ് മുൻ ചാന്പ്യനായ ഹ്വാൻ മാർട്ടിൻ ഡെൽപൊട്രൊയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രദർശന മത്സരം കളിക്കാനായാണ് ജോക്കോ അർജന്റീനയിൽ എത്തിയത്.
Read More125-ാം വാർഷികത്തിൽ ബാഴ്സലോണ വീണു
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി. സ്വന്തം കാണികൾക്കു മുന്നിൽ ബാഴ്സലോണ 1-2നു ലാ പാൽമസിനോടു പരാജയപ്പെട്ടു. 1971നുശേഷം ആദ്യമായാണ് ലാ പാൽമസ് ബാഴ്സലോണയ്ക്കെതിരേ ലാ ലിഗയിൽ ഏവേ ജയം സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയം. സാൻഡ്രൊ റാമിറസ് (49’), ഫാബിയൊ സിൽവ (67’) എന്നിവരായിരുന്നു ലാ പാൽമസിന്റെ ഗോൾ നേട്ടക്കാർ. റാഫീഞ്ഞ (61’) ബാഴ്സലോണയ്ക്കുവേണ്ടി ഒരു ഗോൾ മടക്കി. വാർഷികം കുളമായി125-ാം വാർഷികാഘോഷത്തിന്റെ ആഴ്ചാവസാനത്തിലായിരുന്നു ബാഴ്സലോണയുടെ അപ്രതീക്ഷിത തോൽവി. 1899 നവംബർ 29നായിരുന്നു എഫ്സി ബാഴ്സലോണ രൂപംകൊണ്ടത്. ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 5-0നു റയൽ വയ്യഡോലിഡിനെയും എസ്പാന്യോൾ 3-1നു സെൽറ്റ വിഗോയെയും കീഴടക്കി. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണയാണ് (34 പോയിന്റ്) ഒന്നാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (32), റയൽ മാഡ്രിഡ് (30) ടീമുകളാണ് രണ്ടും…
Read Moreഅഡ്ലെയ്ഡ് ടെസ്റ്റിൽ രോഹിത് ശർമ അഞ്ചാം നന്പറിൽ ഇറങ്ങുമോ…?
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് ഓർഡറിൽ പിന്നോട്ട് ഇറങ്ങിയേക്കും എന്നു സൂചന. വെള്ളിയാഴ്ച അഡ്ലെയ്ഡിലാണ് ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നത്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ഇറങ്ങിയതാണ് ഈ സംശയം ഉയരാൻ കാരണം. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി ഇതുവരെ ഇറങ്ങിയത് ജയ്സ്വാളും രോഹിത് ശർമയും ആയിരുന്നു. എന്നാൽ, പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലായിരുന്നു ജയ്സ്വാളിന്റെ ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജയ്സ്വാൾ-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിൽ 201 റണ്‍സ് നേടി. ഇന്ത്യയുടെ 295 റണ്‍സ് ജയത്തിൽ ഈ കുട്ടുകെട്ട് നിർണായകമായിരുന്നു. അതുകൊണ്ടുതന്നെ അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ജയ്സ്വാളും…
Read More