ലക്നോ: പ്രയാഗ്രാജില് മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും.
Read MoreDay: December 2, 2024
വിവാദം കൊഴുക്കുന്നു; ആകാശപാത ഇല്ലാതാക്കാന്ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണം പിടിച്ചുകൊടുക്കാന്‍ നാടിന്റെ മുഖമാവേണ്ട ആകാശപാത പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പണമില്ലാത്തതിനാലാണ് ആദ്യം പണി മുടങ്ങിയത്. ഇപ്പോഴുന്നയിക്കുന്ന സ്ഥലത്തിന്റെ വിഷയം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശപാത നിര്‍മാണം ആരംഭിച്ചത്. പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടുപോയ കിറ്റ്കോയെ മാറ്റണമെന്നു മന്ത്രിമാര്‍ ആവശ്യപ്പെട്ടതാണ്. മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കിറ്റ്കോ തുടരണമോ അതോ ഊരാളുങ്കല്‍ പോലുള്ള സൊസൈറ്റികള്‍ വേണമോ എന്ന തീരുമാനത്തിലാണ് എത്തിയത്. പണവും അനുവദിച്ച് ഏജന്‍സിയെ ചുമതലപ്പെടുത്തിയ പദ്ധതിയാണ് പാതിവഴിയില്‍ ഇല്ലാതായത്. പണം കൊടുത്താല്‍ എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കിറ്റ്കോ അറിയിച്ചിരുന്നു.ഒമ്പതു വര്‍ഷമായി പെയിന്റു പോലും ചെയ്യാതെ മഴയും വെയിലുമേറ്റ് കിടക്കുന്നതിനാലാണ് തൂണുകള്‍ തുരുമ്പിക്കുന്നത്. 2022ല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടില്‍ നിന്ന്…
Read Moreകെ.സി. വേണുഗോപാല്‍ – ജി. സുധാകരന് കൂടിക്കാഴ്ച: ജി.സുധാകരന് ഉറച്ച കമ്മ്യൂണിസ്റ്റ്: പ്രഫ. കെ.വി. തോമസ്
കൊച്ചി: സിപിഎം നേതാവ് ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കണ്ടതെന്ന് കരുതുന്നില്ലെന്ന് പ്രഫ. കെ.വി. തോമസ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന കെ.സി. വേണുഗോപാല്‍ – ജി.സുധാകരന് കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നു. ഒരു കുഴപ്പവും ഇല്ല. സുധാകരന് ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടില്‍ ചെന്നതുകൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെ.വി. തോമസ് പറഞ്ഞു. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്, താഴെ തട്ടു മുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാര്‍ട്ടിയുടെ കരുത്താണ്. കോണ്‍ഗ്രസ് അകത്തുള്ള പ്രശ്ങ്ങള്‍ ആദ്യം പരിഹരിക്കണം. വീട്ടില്‍ ഉള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണ് കോണ്‍ഗ്രസെന്നും പ്രഫ. തോമസ് പരിഹസിച്ചു.
Read Moreആശ്രിത നിയമനം; സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് ആയിരത്തിലധികം പേര്
കൊച്ചി: സംസ്ഥാനത്ത് ആശ്രിത നിയമനത്തിനായി സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് ആയിരലത്തിലധികം അപേക്ഷകര്‍. വിവിധ വകുപ്പുകളില്‍ സര്‍വീസില്‍ ഇരിക്കവേ മരിച്ച ജീവനക്കാരുടെ ആശ്രിതരാണ് ഇത്തരത്തില്‍ അപേക്ഷ നല്കി നിയമനം പ്രതീക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. നിലവിലെ ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മേയ് പത്തിന് ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ വിവിധ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍തലത്തിലുള്ള ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്ന് അപേക്ഷകര്‍ പറയുന്നു. പൊതു ഭരണ വകുപ്പിലെ ആശ്രിത നിയമന വിഭാഗം സെക്ഷനില്‍ അപേക്ഷ നല്കി 10 വര്‍ഷത്തിലേറെയായി നിയമനം പ്രതീക്ഷിച്ച കാത്തിരിക്കുന്ന നിരവധിപ്പേരും ഇക്കൂട്ടത്തിലുണ്ട്. എല്‍ഡി ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് തസ്തികളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍ ഉള്ളത്. ഓരോ വകുപ്പുകളിലും പ്രസ്തുത തസ്തികകളില്‍ ഉണ്ടാകുന്ന മാനദണ്ഡപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഒഴിവുകള്‍ പൊതു…
Read Moreവിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗം: യുവാവ് കസ്റ്റഡിയിൽ
വിഴിഞ്ഞം: വിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ സാറ്റ ലൈറ്റ് ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച മത്സ്യത്തൊഴിലാളി പുലിവാൽ പിടിച്ചു. പരീക്ഷണ സന്ദേശം മിലിറ്ററി ഇന്റലിജൻസിനു ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. നിരോധിത സാറ്റലൈ റ്റ് ഫോൺ രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിൽ ഉപയോഗിച്ചതിനു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി വിനോദ് (29) ആണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയത്. ഓഖി ദുരന്ത ശേഷം ഉൾക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരംകേരളത്തിലുടനീളം സബ്സി ഡി നിരക്കിൽ 750ൽപ്പരം സാറ്റ ലൈറ്റ് ഫോണുകൾ വിതരണം നടത്തിയിരുന്നു. 25 ഫോൺ വിഴിഞ്ഞത്തുകാർക്കും ലഭിച്ചു. ഇതിന്റെ ഉപയോഗം മനസിലാക്കിയ വിനോദും ഉൾക്കടൽ മീൻ പിടിത്തത്തിനു പോകുന്ന സമയങ്ങളിൽ ഉപയോഗിക്കാൻ ലക്ഷ്യംവച്ചു സുഹൃത്ത് മുഖാന്തിരം 47,000 രൂപ മുടക്കി ഒരു സാറ്റ ലൈറ്റ് ഫോൺ വാങ്ങി. പക്ഷെ അതിത്ര പുലിവാൽ പിടിക്കുമെന്ന് ഇയാൾ കരുതിയില്ല.…
Read Moreമധു മുല്ലശേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം;നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന് വി. ജോയ്
തിരുവനന്തപുരം : മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി വി. ജോയ്. മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരി യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വി. ജോയ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ ഉയർന്നു വന്നു. അതിൽ നിന്നും ജലീലിനെ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുത്തു. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയങ്ങളും തീരുമാനങ്ങളും അനുസരിക്കാൻ മധു മുല്ലശേരി ബാധ്യസ്ഥനണ്. അതിനു തയാറാകാതെ പാർട്ടിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച മധുവിന്റെ നടപടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പനും കടകം പള്ളിസുരേന്ദ്രനും പറഞ്ഞു. മധു പാർട്ടി വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകുന്നതിൽ പാർട്ടിക്ക് ഒന്നും…
Read Moreവൈദ്യുതി നിരക്ക് വർധിച്ചേക്കും; വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും- മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
Read Moreസ്കൂള്‍ ഉച്ചഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിൽ: സ്കൂളുകൾക്ക് നൽകാനുള്ള രണ്ടര മാസത്തെ തുക ഇനിയും കിട്ടിയില്ല
കൊച്ചി: ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട രണ്ടര മാസത്തെ തുക ഇനിയും കിട്ടിയില്ല. ഇതോടെ പല സ്കൂളുകളിലും ഉച്ച ഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പോഷകാഹാര പദ്ധതിയായ മുട്ട, പാല് വിതരണത്തിനായി പ്രധാനാധ്യാപകര്‍ കടം വാങ്ങിയും മറ്റും ചെലവഴിച്ച തുകയും നല്‍കിയിട്ടില്ല. പ്രധാനാധ്യാപകരെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ഫയല്‍ ചെയ്ത കേസിന്റെ അന്തിമ വിചാരണ ബുധനാഴ്ച തുടങ്ങും. കഴിഞ്ഞ മാസം 26ന് വാദം നടക്കേണ്ടിയിരുന്ന കേസ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഓഗസ്റ്റ് വരെയുള്ള ഉച്ചഭക്ഷണം, മുട്ട, പാല് വിതരണം എന്നിവയ്ക്കുള്ള ഫണ്ട് കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം സ്കൂളുകള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനുള്ള സെപ്റ്റംബറിലെ സംസ്ഥാന വിഹിതമായ 40 ശതമാനം തുക മാത്രമാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. കേന്ദ്രവിഹിതമായ 60 ശതമാനം ഇതുവരെ…
Read Moreപ്രകൃതിയിൽനിന്നും മനുഷ്യമനസിൽനിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനിൽപ് ഭദ്രമാക്കണം: പച്ചപ്പ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് റിലീസ് ചെയ്തു
പ്രകൃതിയിൽനിന്നും മനുഷ്യമനസിൽനിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനിൽപ് ഭദ്രമാക്കണമെന്ന സന്ദേശവുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി. ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ രചന, കാമറ, സംവിധാനം നിർവഹിക്കുന്ന പച്ചപ്പ്, ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഹരിത കേരളം പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പച്ചപ്പ് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. നിരവധി ഷോർട്ട് മൂവികളിലൂടെ ശ്രദ്ധേയനായ രാജീവ് പൂവത്തൂരും നീരജയുമാണ് പ്രധാന കഥപ്രാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗ്-സൻജു സാജൻ, കവിത- വാസു അരീക്കോട്, ആർ.ആർ, എഫക്റ്റ്സ്- കലാഭവൻ സന്തോഷ്, ആലാപനം, ഡബ്ബിംഗ് – ജിൻസി ചിന്നപ്പൻ.
Read Moreബിച്ചു തിരുമല സ്വന്തം സഹോദരനെപ്പോലെയാണ്: അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്; എം. ജി. ശ്രീകുമാർ
ബിച്ചുവേട്ടൻ (ബിച്ചു തിരുമല) സ്വന്തം സഹോദരനെപ്പോലെയാണെന്ന് എം. ജി. ശ്രീകുമാർ. ഗിരീഷ് പുത്തഞ്ചേരി വരുന്നതിനു മുൻപ് ബിച്ചു ഏട്ടൻ അടക്കിവാണിരുന്ന ഒരു ലോകമാണ് മലയാളസിനിമ. ഒരു വർഷം തന്നെ നൂറ് ഗാനങ്ങൾക്കടുത്ത് അദ്ദേഹം പല സിനിമകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. എത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ടോ അതെല്ലാം ഹിറ്റുകളും വ്യത്യസ്തങ്ങളുമാണ്. ബിച്ചു ഏട്ടന്റെ കുടുംബവുമായും എനിക്ക് വലിയ അടുപ്പമുണ്ട്. ബിച്ചു ഏട്ടനെക്കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു പോലും എനിക്കറിയില്ല. അദ്ദേഹം എഴുതിയ അയ്യപ്പഭക്തിഗാനങ്ങൾ പാടിയതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയത്. പിന്നീട് ഒരുപാട് ലളിതഗാനങ്ങൾ ഞാൻ ആലപിച്ചു. ബിച്ചു ഏട്ടന്റെ വേർപാട് വലിയ നഷ്ടമാണ്. ആ വിടവ് നികത്താൻ ആർക്കും സാധിക്കില്ല. അദ്ദേഹം ഒരു അപൂർവ ജന്മംതന്നെയാണ്. അദ്ദേഹം എഴുതുന്ന വരികളെ വർണിക്കുക വയ്യ. അത്രയും മനോഹരമാണ് അവ എന്ന് എം.ജി പറഞ്ഞു.
Read More