തിരുവല്ല: ഡിസംബർ മാസത്തിൽ പുതിയ പാക്കേജുകളുമായി യാത്രക്കാരെ ആകർഷിക്കാൻ തയാറായി ബഡ്ജറ്റ് ടൂറിസം സെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രകളാണ് പാക്കേജിൽ ഉൾപെടുത്തിയിട്ടുള്ളത്. സൈലന്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്,വയനാട്, മൂന്നാർ – മറയൂർ – കാന്തല്ലൂർ, വാഗമൺ, ഗവി, തുടങ്ങിയ ജനപ്രിയ ടൂർ പാക്കേജുകൾക്കൊപ്പം ഹൌസ് ബോട്ട് യാത്രകൾ, ക്രൂയ്സ് യാത്രകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തർക്കായി വിവിധ ക്ഷേത്രങ്ങൾ തൊഴുതു മടങ്ങിവരാവുന്ന രീതിയിൽ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്യാൻ കഴിയും. അന്തർസംസ്ഥാന ട്രിപ്പുകൾ -വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി, മഹാബലിപുരം, ചെന്നൈ തുടങ്ങിയടത്തേക്കും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ട്രാവൽ ടു ടെക്നോളജി -വിനോദവും വിജ്ഞനവും എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികൾക്കായി വ്യവസായശാലകൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കൂട്ടിചേർത്ത് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടനയാത്രകൾ അയ്യപ്പ ക്ഷേത്രങ്ങൾ (കുളത്തൂപുഴ-ആര്യങ്കാവ് -അച്ചൻകോവിൽ-പന്തളം) പ്രശസ്ത ശിവക്ഷേത്രങ്ങൾ, പിറവം പുരുഷമംഗലം ക്ഷേത്രം,തിരുവല്ലം -ആഴിമല -ചെങ്കൽ,…
Read MoreDay: December 3, 2024
എന്തിനീ ക്രൂരത: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയില്‍ പ്രതിഷേധം
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ചതിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. മന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു.
Read Moreആന എഴുന്നള്ളത്ത്; ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരേ കേസ്
കൊച്ചി: ആന എഴുന്നള്ളത്തിന് ഹൈക്കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ഭരണസമിതിക്കെതിരേ കേസെടുത്തു. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലവും ആനയും ആളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്ന കോടതി ഉത്തരവാണ് ഇന്നലെ നടന്ന എഴുന്നള്ളത്തില്‍ പാലിക്കപ്പെടാതിരുന്നത്. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. മഴ മൂലമാണ് അകലം പാലിക്കപ്പെടാന്‍ കഴിയാതെ വന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക,…
Read Moreകനാലിൽ ബൈക്ക് വീണ് യുവതി മരിച്ച കേസ്; ബൈക്കോടിച്ച സുഹൃത്ത് അറസ്റ്റിൽ; ഇയാൾക്കെതിരേ രണ്ട് ക്രിമിനൽ കേസുണ്ടെന്ന് പോലീസ്
ചോറ്റാനിക്കര: കനാലിൽ ബൈക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് എംഎൽഎ റോഡ് അംബിക നിവാസിൽ ആർ.വി. വിജിൽ കുമാറാ(48)ണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുരീക്കാട് എരുവേലി റോഡിന് സമീപം കനാൽ ബണ്ട് റോഡിലെ കനാലിൽ നെട്ടൂർ തെക്കേവീട്ടിൽ പറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാഹിൻ ബീ(45) യെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ച് മദ്യലഹരിയിലായിരുന്ന വിജിൽ കുമാർ, യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിലായ ഇയാൾക്ക് രാവിലെ ബോധം വന്ന സമയമാണ് ആളുകൾ അറിഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreഇങ്ങനെ ഒരബദ്ധം ആർക്കും പറ്റരുത്… ചോർന്ന പാചകവാതകം പുറത്തുകളയാൻ ഫാനിട്ടു; വീട്ടിലെ സ്ഫോടനത്തിൽ 3 പേർക്കു ഗുരുതര പരിക്ക്; അഞ്ചുവയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
ബംഗളുരു: പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലെ ഡിജെ ഹള്ളിയിലാണു സംഭവം. സെയ്ദ് നാസിർ പാഷ, ഭാര്യ കുൽസും, ഏഴ് വയസുകാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു. പാചക വാതകം ചോർന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങൾ എല്ലാവരും വീട് പൂട്ടി പുറത്തുപോയിരുന്നു. തിരികെയെത്തിയപ്പോൾ വീടിനുള്ളിൽ പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇതേതുടർന്നു സെയ്ദ് നാസിർ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിംഗ് ഫാൻ ഓൺ ചെയ്തതോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സ്വിച്ച് ഓൺ ചെയ്തതും വീട് മുഴുവൻ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ സാരമായ പരിക്കുകളില്ലാതെ വീട്ടിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്ടിലെ ഓട്…
Read Moreഎൻഡോസൾഫാൻ പരാമർശം; പ്രേംകുമാറിനെതിരേ സീരിയൽ അഭിനേതാക്കൾ; ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം തുറന്ന കത്ത്
തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളെ സംബന്ധിച്ച് കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ നടത്തിയ പരാമർശത്തിനെതിരേ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ‘ആത്മ’. ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു തുറന്ന കത്ത്. ആത്മ അംഗങ്ങളുടെ വികാരം പ്രേംകുമാറിനെ അറിയിക്കുക എന്ന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണു തുറന്ന കത്ത്.സീരിയൽ മേഖലയ്ക്കായി പ്രേംകുമാർ എന്തു ചെയ്തുവെന്ന് ആത്മ കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽത്തന്നെ മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നുവെന്നും ആത്മ തുറന്ന കത്തിൽ പറയുന്നു. സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാഡമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന പ്രേംകുമാർ…
Read Moreആരെങ്കിലും കണ്ടെത്തുമോ ഇല്ലയോ എന്ന് ചിന്തിക്കുമ്പോൾ കൈപ്പത്തികൾ വിയർക്കും: ഇതോടെ ആവേശം കയറും, ഈ സമയം സമ്മർദ്ദം ഒഴിവാക്കുന്നു; വീടുകളിൽ അതിക്രമിച്ച് കയറിയതിന്റെ കാരണം വെളിപ്പെടുത്തി യുവാവ്
കാശും പണ്ടവുമൊക്കെ അലമാരിയിൽ വച്ച് പൂട്ടിയിട്ട് മനുഷ്യന്റെ ഒരു ഉറക്കമുണ്ട് ഭൂതം നിധി കാക്കുന്ന പോലെ എനിക്കത് കാണുന്പോഴിങ്ങനെ തരിപ്പ് വരും സാറേ, ആ തരിപ്പോടെ മോഷ്ടിക്കുന്പോൾ കിട്ടുന്ന സുഖോണ്ടല്ലോ അത് ആളില്ലാത്ത വീട്ടിൽ നിന്ന് കിട്ടില്ല സാറേ…. ആസിഫ് അലി നായകനായ കൂമൻ സിനിമയിലെ ഡയലോഗിനെ അന്വർഥമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ജപ്പാനിൽ നടന്നത്. ഫുക്കുവോക്ക പ്രിഫെക്ചറിലെ ദസായിഫുവിൽ സ്വയംതൊഴിൽ ചെയ്യുന്ന ഒരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു യുവാവിനെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു പോയി. സ്വന്തം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ വേണ്ടിയാണ് മറ്റുള്ള വീടുകളിൽ യുവാവ് അതിക്രമിച്ച് കയറുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇയാളുടെ ഒരു ഹോബിയാണ്, ഇതുവരെ 1,000 ലധികം വീടുകളില്‍ ഇത്തരത്തില്‍ കയറിയിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു. “ആരെങ്കിലും എന്നെ കണ്ടെത്തുമോ ഇല്ലയോ…
Read Moreകടലാമയെ ഭക്ഷിച്ച മൂന്നു പേർ മരിച്ചു; നിരവധിപേർ ആശുപത്രിയിൽ
മനില: ഫിലിപ്പീൻസിൽ കടലാമയെ പാചകം ചെയ്തു കഴിച്ച മൂന്നു പേർ മരിച്ചു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീരപ്രദേശത്തു വസിക്കുന്ന റ്റെഡുറായ് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കഴിഞ്ഞയാഴ്ചയാണ് കടലാമയെ ഭക്ഷിച്ചത്. ഇവർക്ക് വയറിളക്കം, ഛർദി എന്നിവയുണ്ടായി. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ഇതേ ഭക്ഷണം കഴിച്ച നായ, പൂച്ച, കോഴി എന്നിവയും ചത്തു.
Read Moreലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യം: സോളാർ കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രോബ-3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ
ശ്രീഹരിക്കോട്ട: സൂര്യന്റെ ഏറ്റവും പുറത്തുള്ളതും ചൂടേറിയതുമായ സോളാർ കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രോബ-3 (PROBA-3 ) ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ വൈകുന്നേരം 4.06 ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശാകേന്ദ്രത്തിൽ നടക്കുമെന്ന് ഐഎസ്ആർഒ. ഏകദേശം 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി- 59 ഭ്രമണപഥത്തിൽ എത്തിക്കും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ “ഇൻ-ഓർബിറ്റ് ഡെമോൺസ്ട്രേഷൻ ദൗത്യം’ ആണ് പ്രോബ-3. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണിത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്കു കൊണ്ടുപോകാൻ സഹായിക്കുന്ന വിക്ഷേപണവാഹനമാണ് പിഎസ്എൽവി. ലിക്വിഡ് സ്റ്റേജുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ഈ ലോഞ്ച് വെഹിക്കിൾ.1994 ഒക്ടോബറിൽ ആദ്യത്തെ പിഎസ്എൽവി വിജയകരമായി വിക്ഷേപിച്ചു.
Read More