ഡമാസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രമായ ഇദ്ലിബിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇദ്ലിബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ ആലെപ്പോ നഗരം പിടിച്ചെടുത്തതിനു പിന്നാലെ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കുകയായിരുന്നു. നവംബർ 27 മുതൽ ഇദ്ലിബിൽ നടക്കുന്ന വ്യോമാക്രമണങ്ങളിൽ മരണം 56 ആയി. ഇതിൽ 20 കുട്ടികൾ ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി ഇദ്ലിബ് വാസികൾ പറഞ്ഞു. എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ആലെപ്പോ നഗരത്തിൽനിന്നു ഹമാ പ്രവിശ്യ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആലെപ്പോയിൽനിന്നു പിന്മാറിയ സിറിയൻ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ചില പട്ടണങ്ങൾ വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അറിയിച്ചു.
Read MoreDay: December 3, 2024
താഴെയിറങ്ങും മുമ്പ്… മകൻ ഹണ്ടറിനെ കുറ്റവിമുക്തനാക്കി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ, ക്രിമിനൽ കേസുകൾ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു പൊതുമാപ്പു നല്കി. മകനെതിരായ കേസുകൾ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പു നല്‍കില്ലെന്ന് ബൈഡൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാപ്പു സ്വീകരിക്കില്ലെന്നു ഹണ്ടറും പറഞ്ഞിട്ടുണ്ട്. നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങൽ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസിൽ കോടതി ജൂണിൽ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്‍കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസിൽ ഹണ്ടർ സെപ്റ്റംബറിൽ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിലും രാഷ്ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്റിനു പുറമേ പിതാവുകൂടിയായ ഒരാൾ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും…
Read Moreജീവിക്കാൻ കഴിയാത്ത തരത്തിൽ മാനസിക സമ്മർദം: ഗുജറാത്തിൽ ബിജെപി വനിതാ നേതാവ് ജീവനൊടുക്കി
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി പ്രാദേശിക വനിതാ നേതാവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂറത്തിലെ വാർഡ് 30ൽ ബിജെപിയുടെ മഹിളാ മോർച്ചാനേതാവായിരുന്ന ദീപിക പട്ടേൽ (34) ആണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദമുണ്ടെന്നു മരിക്കുന്നതിനു മുൻപ് ദീപിക പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദീപികയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. യുവതിയെ ആത്മഹത്യയിലേക്കു നയിച്ച കാരണം എന്തെന്നു കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നു പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കോൾ റെക്കോർഡുകളും വിശകലനം ചെയ്തു വരുന്നു. മരിക്കുന്നതിന് മുൻപ് ദീപിക നഗരസഭാ കൗൺസിലര്‍ ചിരാഗ് സോളങ്കിയെ വിളിച്ചിരുന്നു. താൻ സമ്മർദത്തിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ദീപിക ചിരാഗിനോട് പറഞ്ഞിരുന്നു. ചിരാഗ് എത്തി പരിശോധിച്ചപ്പോൾ ദീപികയുടെ മുറിയുടെ വാതിൽ അടച്ചിരിക്കുകയായിരുന്നു. 13, 14, 16 വയസുള്ള മക്കൾ മറ്റൊരു മുറിയിലായിരുന്നു. വാതിൽ…
Read Moreപാലക്കാട് 30 കോടിയുടെ സ്പോർട്സ് ഹബ്
പാലക്കാട്: ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്തു സ്പോർട്സ് ഹബ് നിർമിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി. കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാറും ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ എം. മണികണ്ഠനും ഒപ്പുവച്ചു. എല്ലാ ജില്ലകളിലും അത്യാധുനികനിലവാരത്തോടെയുള്ള സ്റ്റേഡിയം നിർമിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പാലക്കാട് പുതിയ പ്രോജക്ടിനു തുടക്കം കുറിക്കുന്നതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33 വർഷത്തേക്കു പാട്ടത്തിനെടുത്താണ് ഹബ് നിർമിക്കുന്നത്. പാട്ടക്കരാർ ഡിസംബറിൽ ഒപ്പിടും. ജനുവരിയിൽ ആദ്യഘട്ടനിർമാണം ആരംഭിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായികപദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ളഡ്ലൈറ്റ്, ക്ലബ്ഹൗസ്, നീന്തൽക്കുളം, ബാസ്കറ്റ്ബോൾ – ഫുട്ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നു കെസിഎ വൈസ് പ്രസിഡന്റ്…
Read Moreകാന്‍സര്‍ ഒറ്റപ്പെടുത്തിയ ഒരു കാര്‍ഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ: ദി ലൈഫ് ഓഫ് മാന്‍ ഗ്രോവ് തിയറ്ററുകളിലേക്ക്
കാന്‍സര്‍ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാര്‍ഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാന്‍ ഗ്രോവ് എന്ന ചിത്രം. എന്‍.എന്‍. ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂര്‍ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. പരിസ്ഥിതി മലിനീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂര്‍ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടല്‍കാടിന്റെ പശ്ചാത്തലത്തില്‍ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി ഒരു കണ്ടല്‍കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ചിത്രമാണിത്. എസ് ആന്‍ഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായര്‍, ഹംസ പി.വി. കൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. കാമറ- നിധിന് തളിക്കുളം, എഡിറ്റിംഗ്- ജി.മുരളി, ഗാനങ്ങള്‍- ഡി.ബി.അജിത്ത്, സംഗീതം- ജോസി ആലപ്പുഴ, കല-റെ ജി…
Read Moreബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പി ലേലത്തിന്
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിൽ അണിഞ്ഞ തൊപ്പി ലേലത്തിന്. 1947-48ൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഡോണ്‍ ബ്രാഡ്മാൻ അണിഞ്ഞ ബാഗി ഗ്രീൻ തൊപ്പിയാണ് ലേലത്തിനു വയ്ക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു അത്. 2.2 കോടി രൂപയാണ് ലേലത്തിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ പരന്പരയിൽ മൂന്നു സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും ഉൾപ്പെടെ 178.75 ശരാശരിയിൽ 715 റണ്‍സായിരുന്നു ബ്രാഡ്മാൻ നേടിയത്. 2001ൽ തന്റെ 92-ാം വയസിൽ ബ്രാഡ്മാൻ അന്തരിച്ചു. ബ്രാഡ്മാന്റെ 99.94 എന്ന റിക്കാർഡ് ശരാശരി ബാക്കിവച്ചായിരുന്നു ബ്രാഡ്മാൻ ക്രീസ് വിട്ടത്.
Read Moreപ്രാർഥന ഫലിച്ചു; എഡ്വാർഡോ ഉണർന്നു…
മിലാൻ: ഫുട്ബോൾ ലോകത്തിന്റെ പ്രാർഥന ഫലിച്ചു, ഇറ്റാലിയൻ സീരി എ ക്ലബ്ബായ ഫിയോറെന്റീനയുടെ മധ്യനിര താരം എഡ്വാർഡോ ബോവിന്റെ ബോധം തെളിഞ്ഞു. സീരി എയിൽ ഇന്റർ മിലാനുമായുള്ള മത്സരത്തിന്റെ 16-ാം മിനിറ്റിൽ എഡ്വാർഡോ ബോവ് ബോധരഹിതനായി മൈതാനത്തു വീണു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം 13 മണിക്കൂറുകൾക്കുശേഷമാണ് ബോധം തെളിഞ്ഞത്. എഡ്വാർഡോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. 2020 യൂറോ കപ്പിനിടെ ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണ് ബോധരഹിതനായി വീണതിനുശേഷം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സമാന സംഭവമായിരുന്നു എഡ്വാർഡോയുടേത്. 2018ൽ ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറി ഉറക്കത്തിൽ മരണമടഞ്ഞതിനുശേഷം ക്ലബ്ബിനെ പിടിച്ചു കുലുക്കിയ സംഭവമാണിത്.
Read Moreമാഞ്ചസ്റ്റർ സിറ്റിയെയും തകർത്ത് ലിവർപൂളിന്റെ കുതിപ്പ്
ലിവർപൂൾ: ക്ലബ് ഫുട്ബോൾ ലോകത്തെ വന്പന്മാരെ വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ടീമായ ലിവർപൂൾ എഫ്സിയുടെ പടയോട്ടം. പുതിയ പരിശീലകൻ അർനെ സ്ലോട്ടിന്റെ ശിക്ഷണത്തിനു കീഴിൽ കരുത്തരായ എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി ‘ദ റെഡ്സ് ’ കുതിക്കുന്നു. ഏറ്റവും ഒടുവിലായി പ്രീമിയർ ലീഗിലെ 13-ാം റൗണ്ട് പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെത്തന്നെ സ്ലോട്ടിന്റെ ചെന്പട വീഴ്ത്തി. അതോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ (25) ഒന്‍പതു പോയിന്റ് മുന്നിലായി ലിവർപൂൾ (34). ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ കോഡി ഗാക്പൊ (12’), മുഹമ്മദ് സല (78’ പെനാൽറ്റി) എന്നിവരുടെ ഗോളുകളിലായിരുന്നു ലിവർപൂൾ 2-0നു മാഞ്ചസ്റ്റർ സിറ്റിക്ക് എതിരേ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂളിനായിരുന്നു ആധിപത്യം. 39-ാം മിനിറ്റിൽ മാത്രമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യത്തെ ഷോട്ട് ഓണ്‍ ഗോൾ തൊടുക്കാൻ സാധിച്ചത്.…
Read Moreമഞ്ജു വാര്യര്‍ ഗംഭീര നടിയാണ്: അഭിനയിക്കുമ്പോള്‍ അവര്‍ വളരെ വേഗത്തില്‍ കഥാപാത്രമായി മാറുന്നു; വിജയ് സേതുപതി
മഞ്ജുവിനെക്കുറിച്ച് ഞാന്‍ പറയേണ്ട കാര്യമേയില്ല. അവര്‍ ഗംഭീര നടിയാണെന്ന് എല്ലാവര്ക്കും അറിയാം. ഡയലോഗുകള്‍ അവര്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കും. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ അത് പഠിച്ചെടുത്തു എന്ന് വിജയ് സേതുപതി. അവരുടെ മാതൃഭാഷകൂടിയല്ല, എന്നിട്ടും ഇത്രയും വേഗത്തില്‍ പഠിച്ചു. ഒരു സീനില്‍ ഞങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ ഡയലോഗ് പറയാന്‍ സംവിധായകന് ആവശ്യപ്പെട്ടു. എനിക്ക് പെട്ടന്ന് അതുപോലെ വേഗംകൂട്ടി പറയാന്‍ സാധിക്കില്ല. ഒന്നുരണ്ട് തവണ പറഞ്ഞു നോക്കിയാലേ അതിന് സാധിക്കൂ. പക്ഷേ അവര്‍ വളരെ വേഗത്തില്‍ അത് ചെയ്തു. അഭിനയിക്കുമ്പോള്‍ അവര്‍ വളരെ വേഗത്തില്‍ കഥാപാത്രമായി മാറുന്നു. സീന്‍ പഠിച്ചിട്ട് ഷോട്ടിന് പോകും വരേയും അവര്‍ ഡയലോഗ് പ്രാക്ടീസ് ചെയുകൊണ്ടേയിരിക്കുന്നു. അത് ചെറുതോ വലുതോ എന്നില്ല, വലിയ പാരഗ്രാഫല്ല, ഒന്നോ രണ്ടോവരി പോലും…
Read Moreനസ്രിയ ഒരുപാട് കഴിവുള്ള, ബുദ്ധിയുള്ള ആളാണ്: എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ട്; പൂജ മോഹൻ
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയാണ് നസ്രിയ. ഞങ്ങള്‍ നച്ചു എന്നാണ് വിളിക്കുന്നത്. നസ്രിയ ഒരുപാട് കഴിവുള്ള, ബുദ്ധിയുള്ള ആളാണ്. എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ടെന്ന് പൂജ മോേഹൻരാജ്. അഭിനയിക്കുന്നില്ലെങ്കില്‍ തന്നെയും സിനിമയില്‍ തന്നെ എന്നും ഉണ്ട്. ചെറുപ്പം മുതലേ സിനിമയില്‍ ഉള്ളതുകൊണ്ടായിരിക്കും സിനിമയെക്കുറിച്ചു വേറൊരു വീക്ഷണമാണ് നസ്രിയയ്ക്ക്. പലരും നസ്രിയയുടെ ക്യൂട്ട്നെസിനെപ്പറ്റി സംസാരിക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇന്‍ഡസ്ട്രിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, കഥകളൊക്കെ ശ്രദ്ധിക്കുന്ന, ഓരോ സീനിന്റെയും ഇംപാക്റ്റ് എന്തായിരിക്കുമെന്ന് കൃത്യമായി മനസിലാക്കുന്ന ആളാണ് നച്ചു. വളരെ ജെനുവിന് ആണ്. ഞങ്ങളൊക്കെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കും. പൂജ മോഹന്‍രാജ് പറഞ്ഞു.
Read More