കൊച്ചി: ആരോഗ്യവകുപ്പില്‍ റേഡിയോളജി സ്പെഷാലിറ്റി കേഡറില്‍ വന്നിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും വിജ്ഞാപനം ഇന്നും കടലാസിലൊതുങ്ങുന്നു. 2010 ല്‍ സ്പെഷാലിറ്റി കേഡർ നിലവില്‍ വന്നിട്ടും റേഡിയോളജി എന്ന വിഭാഗത്തില്‍ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരുന്നത്. എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍, യുഎസ്എസ് സ്കാന്‍ തുടങ്ങിയവ ചെയ്യുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗവും അര്‍ബുദ ചികിത്സയില്‍ റേഡിയേഷന്, കീമോതെറാപ്പി എന്നിവ നല്‍കുന്നതിനായി പരിശീലനം സിദ്ധിച്ചവരുടെ വിഭാഗമായ റേഡിയോ തെറാപ്പി വിഭാഗവും ഒരൊറ്റ സ്പെഷാലിറ്റി ആയാണ് കണക്കാക്കിയിരുന്നത്. ഇതു മൂലം രോഗികളായിരുന്നു കൂടുതല്‍ വിഷമിച്ചിരുന്നത്. കാരണം സിടി സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍ സ്ഥലം മാറി അടുത്ത ആശുപത്രിയിലെത്തുമ്പോള്‍ അവിടെ സിടി സ്കാന്‍ ഉപകരണത്തിനു പകരം അര്‍ബുദ ചികിത്സക്ക് റേഡിയേഷന് നല്കുന്ന ഉപകരണങ്ങളാകും ഉണ്ടാകുക. തുടര്‍ന്ന് റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി ബൈഫര്‍ക്കേഷന്‍ നടപ്പാക്കാന്‍…
Read MoreDay: December 4, 2024
കാഴ്ച്ചപ്പാട് മാറണം;നല്ല കഴിവുള്ള അഭിനേതാക്കള്‍ സീരിയലുകളിൽ ഉണ്ടെന്ന് സ്വാസിക
എല്ലാത്തിലും മാറ്റങ്ങള്‍ വരുന്ന, ചരിത്രം മാറ്റിയെഴുതുന്ന കാലമാണിത്. സ്ത്രീകഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നു, പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കുന്നു. മൊത്തത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ മാറാത്തതാണ് സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കാതിരിക്കുന്നത്. പറയുന്ന കാരണം ദിവസവും കാണുന്നവരുടെ മുഖം സിനിമയില്‍ കാണുമ്പോള്‍ അതിനൊരു വാല്യൂ ഇല്ലെന്നതാണ്. അത് ഒന്ന് മാറ്റി ചിന്തിക്കണം. സീരിയിലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്ന അവസ്ഥ വന്നാല്‍ നന്നായിരിക്കും. നല്ല കഴിവുള്ള അഭിനേതാക്കള്‍ ഒരുപാട് ഉണ്ട് സീരിയലുകളില്‍. പ്രത്യേകിച്ചും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍. പക്ഷെ അവര്‍ക്കാര്‍ക്കും അവസരം കിട്ടുന്നില്ല. ഞാനും അനുഭവിച്ചതാണ്. സീരിയല്‍ പൂര്‍ണമായും നിര്‍ത്തണം, എന്ന് പറയുന്നുണ്ട് ഇപ്പോഴും. ശരിക്കും അതിന്റെ ആവശ്യമില്ല. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാനുള്ള അവസരം കൊടുത്തല് മതി. ജനങ്ങള്‍ക്ക് അതൊരു പ്രശ്നമാകും എന്ന് തോന്നുന്നില്ല. സിനിമയിലുള്ളവരുടെ കാഴ്ച്ചപ്പാട് മാറണം. -സ്വാസിക
Read Moreശ്രീവല്ലി എന്നെ വിട്ടുപോയിട്ടില്ല; മലയാള ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണെന്ന് രശ്മിക
ശ്രീവല്ലി എന്ന കഥാപാത്രം ഇതുവരെ എന്നെ വിട്ടുപോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടു തന്നെയാകാം ശ്രീവല്ലി എന്റെയുള്ളില്‍ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്. വീട്ടില്‍പ്പോലും ചില നേരത്ത് ഞാന്‍ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്. ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മലയാള ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൊച്ചിയില്‍ വന്നിറങ്ങിയ നേരം മുതല്‍ ഞാന്‍ ഇവിടത്തെ അല്ലു അര്ജുന് ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാന്‍ എത്രയോ പേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം. പുഷ്പയുടെ രണ്ടാം വരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. -രശ്മിക
Read Moreഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത
നാഗചൈതന്യയുമായുള്ള വിവാഹത്തിനു മുന്നോടിയായി നടത്തിയ ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വധുവിന് അനുഗ്രങ്ങൾ നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം. കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്നു ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ ആണ് വിവാഹം നടക്കുന്നത്. 2017ലായിരുന്നു നടി സാമന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
Read Moreജനിക്കും മുമ്പേ അച്ഛനും അമ്മയും വേർപിരിഞ്ഞു; 21-ാം വയസില്‍ കുട്ടികളെ ദത്തെടുത്ത് ശ്രീലീല അമ്മയായി
ഡാന്‍സ്, സ്ക്രീന്‍ പ്രസന്‍സ് ശ്രീലീലയുടെ പ്രത്യേകതയാണ്. ഇതാണ്, ചുരുങ്ങിയ സമയത്തിനുള്ളില്‍ തെന്നിന്ത്യന്‍ സിനിമയിലെ പുത്തന്‍ താരോദയമായി ശ്രീലീലയെ മാറ്റിയത്.ഇപ്പോഴിതാ അല്ലു അര്ജുന് നായകനായ, വന്‍ ഹൈപ്പോടെ വരുന്ന പുഷ്പ ടുവിലെ ഡാന്‍സ് നമ്പറുമായി ബോക്സ് ഓഫീസ് ഇളക്കി മറിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലീല. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മഹേഷ് ബാബു, രവി തേജ, അല്ലു അര്ജുന് തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം തെലുങ്കിൽ സ്ക്രീന്‍ പങ്കിടാൻ ഇതിനോടകം തന്നെ ശ്രീലീലയ്ക്ക് സാധിച്ചു. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങളിലൂടെ കൈയടി നേടുന്ന ശ്രീലീലയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. 2001 ലായിരുന്നു ശ്രീലീലയുടെ ജനനം. അമേരിക്കയിലെ ഡിട്രോയ്റ്റിലായിരുന്നു ശ്രീലീല ജനിച്ചത്. അമ്മ സ്വര്‍ണലത ബംഗളൂരു സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന് സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബംഗളൂരുവിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. കുട്ടിക്കാലത്ത്…
Read Moreപയ്യന്നൂരില്‍ വര്‍ക്ക്ഷോപ്പ് ഗാരേജില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ
പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടോത്ത് വര്‍ക്ക്ഷോപ്പ് ഗാരേജില്‍ വന്‍ തീപിടിത്തത്തിൽ രണ്ടുവാഹനങ്ങള്‍ പൂര്‍ണമായും മൂന്ന് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ഇന്നുപുലര്‍ച്ചെ ഒന്നോടെ കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ടിപി ഓട്ടോ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷം ഉടമകള്‍ക്ക് കൈമാറാനായി സൂക്ഷിച്ച വാഹനങ്ങളാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ഹോണ്ടോ, ബൊലീറോ വാഹനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. ആള്‍ട്ടോ കാറുള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. തീപിടിത്ത വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി.വി.പ്രകാശ്കുമാര് അസി.സ്റ്റേഷന് ഓഫീസര്‍ സി.പി. ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടുയൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ആളിപ്പടര്‍ന്ന തീയില്‍ ഗാരേജിന്റെ മേല്‍ക്കൂരയുടെ ഫൈബര്‍ ഗ്ലാസ് ഷീറ്റുള്‍പ്പെടെ ഉരുകിയൊലിച്ചു. പൂര്‍ണമായും കത്തിനശിച്ച വാഹനങ്ങളില്‍ ഒന്നില്‍മാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ നിലയം അധികൃതര്‍ പറഞ്ഞു. ഇതില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക…
Read Moreആലപ്പുഴ വാഹനാപകടം; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം; ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
ആലപ്പുഴ: കളർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ മൂന്നുപേർ വെന്റിലേറ്ററിലാണെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. മറ്റൊരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. കാറിലുണ്ടായിരുന്ന പതിനൊന്നുപേരിൽ അഞ്ചുപേർ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചിരുന്നു. ഒരാൾക്ക് പരിക്കുകളൊന്നുമില്ല. പക്ഷേ മെന്റൽ ഷോക്കുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന്റെ ഉടമയ്ക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്നും റെന്റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ലെന്നും…
Read Moreമണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട; മുന്തിരിയുമായി വന്ന ലോറിയിൽനിന്ന് 2,607 ലിറ്റർ സ്പിരിറ്റ് പിടികൂടി
മണ്ണുത്തി: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. ദേശീയപാത മണ്ണൂത്തി തിരുവാണിക്കാവിന് സമീപം മുന്തിരി കയറ്റി വന്ന ലോറിയിൽ നിന്ന് 35 ലിറ്ററിന്റെ 79 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 2607 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സംഘം പിടികൂടി. ഏകദേശം 10.5 ലക്ഷം രൂപ സ്പിരിറ്റിനു വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് പള്ളിപ്പുറം സ്വദേശി കോത്തപ്പൻ വീട്ടിൽ ഹരി, പഴുവിൽ സ്വദേശി പുളിപറമ്പിൽ പ്രദീപ് എന്നിവരെ എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് സ്പിരിറ്റ് പിടികൂടിയത്. ബംഗ്ലൂരിൽ നിന്നാണ് മിനിലോറിയിൽ മുന്തിരിപ്പെട്ടികൾക്കിടയിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പൈലറ്റ് കാറിന്റെ അകമ്പടിയോടെയാണ് സംഘം എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മിനി ലോറി തടയാൻ ശ്രമിച്ചതോടെ സ്പിരിറ്റ് കടത്തിയ…
Read Moreകോഴിക്കോട്ട് ജയില്‍ ചാടിയ പ്രതി മാസ്കിട്ട് അങ്ങാടിയിൽ ; ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില്‍ നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില്‍ വലയില്‍. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസാണ് പിടികൂടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടിൽ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹിൽ അത്താണിക്കലിൽവച്ച് പിടികൂടിയത്. പോലീസ് കൺട്രോൾ റൂമിൽ രാത്രി 7.45ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്ക് ധരിച്ച് കറങ്ങി നടക് കുന്നുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി. പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവച്ച് എട്ടുമണിയോടെ പിടികൂടി. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്‍വരാന്തയില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുന്ന…
Read Moreനെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ; മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈശോയുടെ ചിത്രം വരച്ചത്
പത്തനംതിട്ട: ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽവിത്തുകൾ ഉപയോഗിച്ച് കരനെൽ കൃഷി തുടങ്ങിയ അദ്ദേഹം വിത്തുകൾ മുളപ്പിച്ചെടുത്തത് ഈശോയുടെ രൂപം വരച്ചുകൊണ്ടാണ്. വിത്തുകൾ മുളച്ചുവന്നതോടെ ചിത്രം പച്ചപിടിച്ചു നിൽക്കുകയാണ്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരയിലും നെൽകൃഷി വിജയമാകുമെന്നാണ് അജയകുമാറിന്റെ പക്ഷം. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് അദ്ദേഹം. കൃഷി ഒരു ഈശ്വര സമർപ്പണമായി താൻ കരുതുന്നുവെന്നതാണ് ഈശോയുടെ രൂപത്തിൽ വിത്തുകൾ മുളപ്പിക്കാൻ തീരുമാനിച്ചതെന്നും ഇത് അനുഗ്രഹമായി മാറുമെന്നുമുള്ള വിശ്വാസം അജയകുമാറിനുണ്ട്. അജയകുമാറിന്റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണയും മാർഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്ഷ്യം കൂടി…
Read More