ബാങ്കോക്ക്: തായ്ലൻഡിലെ രണ്ടു സന്യാസിമഠങ്ങളിൽ നടത്തിയ പോലീസ് റെയ്ഡിൽ 73 മൃതദേഹങ്ങൾ ഒളിപ്പിച്ചനിലയിലും നിരവധി ശവപ്പെട്ടികളും കണ്ടെത്തി. സന്യാസിമഠത്തോടു ചേർന്നുള്ള കുളത്തിൽ 600 ലധികം മുതലകളെ പാർപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തായ്ലൻഡിലെ ഫിചിറ്റ് പ്രവിശ്യയിൽ ഫോ താലെയിലെ പ്രശസ്തമായ തിഫക്സോംഗ് പാ സാംഗ്നായതം സന്യാസിമഠമാണു റെയ്ഡ് ചെയ്തതിൽ ഒരെണ്ണം. അവിടെനിന്നു മാത്രം 41 മൃതദേഹങ്ങൾ ലഭിച്ചു.ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ബാംഗ് മുൻ നാക് ജില്ലയിലെ മറ്റൊരു സന്യാസിമഠത്തിൽ നടത്തിയ പരിശോധനയിൽ 32 മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ടു മഠങ്ങളും മഠാധിപതിയായ ഫ്രാ അജാൻ സായ് ഫോൺ പണ്ഡിറ്റോയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ്.സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം ആദ്യത്തെ സന്യാസിമഠം 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വനത്തിൽ സ്ഥിതി ചെയ്യുന്നതാണ്. ഇവിടെ 600 ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്ന കുളം ഉയർന്ന വേലികളാൽ മറയ്ക്കപ്പെട്ടനിലയിലായിരുന്നു. മൃതദേഹങ്ങൾ മരണത്തിന്…
Read MoreDay: December 4, 2024
ശിശുക്ഷേമസമിതിയിൽ കുഞ്ഞുങ്ങളെ മുന്‍പും ചില ആയമാർ ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ മുന്‍പും ചില ആയമാർ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുൻ ജീവനക്കാരി ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തൽ നടത്തിയത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ അറസ്റ്റിലായവർ മുൻപും കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും മുൻ ജീവനക്കാരി പറഞ്ഞു. രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ഇന്നലെയാണ് ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിലായത്. കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താലാണ് കുഞ്ഞിനു നേരെ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത നടത്തിയത്. കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു , ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ജുവനൈൽ ജസ്റ്റീസ്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
Read Moreഅനധികൃത സ്വത്ത് സന്പാദനം: എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പി. വി. അൻവർ എം എൽ എ നൽകിയ പരാതിയിൽ എ ഡി ജി പി. എം. ആർ. അജിത് കുമാറിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. അഞ്ചു ദിവസം മുൻപായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ആറു മണിക്കൂർ നേരം നീണ്ടു ചോദ്യം ചെയ്യൽ. പ്രത്യേക ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. അജിത് കുമാറിന്റെ ഭാഗം സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. വിജിലൻസ് എസ് പി. കെ. എൽ. ജോണി കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് അജിത് കുമാറിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. കവടിയാറിൽ അജിത് കുമാർ നിർമിക്കുന്ന ആഡംബര വീട്, കുറവൻ കോണത്തെ ഫ്ലാറ്റ് വാങ്ങിയ ത് ചട്ടം മറി കടന്നാണെന്ന ആരോപണം, കള്ളക്കടത്ത് സ്വർണം തിരിമറി…
Read Moreഓൺലൈൻ തട്ടിപ്പ്; 59,000 വാട്സാപ് അക്കൗണ്ടുകൾ കേന്ദ്രം ബ്ലോക്ക് ചെയ്തു; 1,700ലേറെ സ്കൈപ് ഐഡിയും ബ്ലോക്കാക്കി
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന 59,000 വാട്സാപ് അക്കൗണ്ടുകളും 1,700ലേറെസ്കൈപ് ഐഡികളും ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. 2024 നവംബർ 15 വരെ, 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും പോലീസ് റിപ്പോർട്ട് അനുസരിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് ഇവ ബ്ലോക്ക് ചെയ്തത്. ഇൻകമിംഗ് ഇന്റർനാഷണൽ വ്യാജ കോളുകൾ കണ്ടെത്തി തടയുന്നതിനുള്ള സംവിധാനം കേന്ദ്ര സർക്കാരും ടെലികോം സേവന ദാതാക്കളും (ടിഎസ്പി) വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബന്ദി സഞ്ജയ് കുമാർ അറിയിച്ചു. വ്യാജ കോളുകൾ ഇന്ത്യയിൽനിന്നുള്ളതാണെങ്കിലും കണ്ടെത്തി തടയാൻ സംവിധാനത്തിനു കഴിയുമെന്നും മന്ത്രി അറിയിച്ചു.
Read Moreപഞ്ചാബിലെ സുവർണക്ഷേത്രത്തിൽ അകാലിദൾ അധ്യക്ഷനുനേരേ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഖാലിസ്ഥാൻ ബന്ധമുള്ളയാൾ പിടിയിൽ
അമൃത്സർ (പഞ്ചാബ്): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ അധ്യക്ഷനും ലോക്സഭാംഗവുമായ സുഖ്ബീർ സിംഗ് ബാദലിനുനേരേ വധശ്രമം. സുവർണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽതോക്കുധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇന്നു രാവിലെ 9.30ന് സുവര്‍ണക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് സുഖ്ബീർ സിംഗ് രക്ഷപ്പെട്ടത്. അക്രമിയെ ജനക്കൂട്ടവും പോലീസും ചേർന്നു പിടികൂടി. ഖാലിസ്ഥാൻ ബന്ധമുള്ള നാരായൺ സിംഗ് ജോറ എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുതവണ അക്രമി സുഖ്ബീർ സിംഗിനുനേരേ വെടിയുതിർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുന്പോഴാണ് സുഖ്ബീര്‍ സിംഗിനെ വധിക്കാൻ ശ്രമിച്ചത്. മതപരമായ ശിക്ഷാവിധി അനുസരിക്കാനാണ് സുഖ്ബീർ സിംഗ് സുവർണക്ഷേത്രത്തിലെത്തിയത്. പാത്രങ്ങളും ചെരിപ്പുകളും വൃത്തിയാക്കുകയായിരുന്നു ശിക്ഷാവിധി. പ്രവേശന കവാടത്തിന്റെ ചുവരിലാണു വെടിയുണ്ടകള്‍ പതിച്ചത്. ആർക്കും പരിക്കുപറ്റിയിട്ടില്ല. സുഖ്ബീർ സിംഗിനെ പോലീസ് പിന്നീടു സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയും…
Read Moreആര്യങ്കാവില്‍ ശബരിമല തീർഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു, 25 പേർക്ക് പരിക്ക്
ആര്യങ്കാവ് : ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശി ധനപാലൻ (56) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സേലം സ്വദേശികളായ കാളിയപ്പൻ (44) ദിലീപ് കുമാർ (13) സെന്തിൽ (17) അണ്ണാദുരൈ (60) കുമാർ (34) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാകൃഷ്ണൻ (50) ഷണ്മുഖൻ (32) പ്യാരി ശെൽവം (60) യോഗേശ്വരൻ (61) ആനന്ദരാജ് (23) ഭൂപതി (32) മുരളീധരൻ (40) ഗൗരി (12) ശങ്കരി (74 ) ബോധേശ്വരൻ (32) എന്നിവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽനിന്നു ചരക്കുമായി കേരളത്തിലേക്ക് വന്ന ലോറിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിൽ ഇടിച്ചത്. വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും പരിക്കേൽക്കുകയുമായിരുന്നു.ആര്യങ്കാവ് പഴയ സെയില്‍സ്…
Read Moreഅമ്മയെയും മകളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ അഞ്ചുവർഷത്തിന് ശേഷം വെറുതെ വിട്ടു; സാഹചര്യത്തെളിവുകള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി
കോട്ടയം: അമ്മയെയും മകളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണം അപഹരിച്ചുവെന്നാരോപിച്ചു മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഏന്തയാര്‍ പ്ലാപ്പള്ളി മൂത്തശേരിയില് എം.പി. സജിമോനെ (41) കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (അഞ്ച്) ജഡ്ജി മോഹന്‍ കൃഷ്ണന് വെറുതെവിട്ട് ഉത്തരവായി. കൂട്ടിക്കല്‍ പ്ലാപ്പള്ളി ചിലമ്പിക്കുന്നേല്‍ തങ്കമ്മ (80), മകള്‍ സിനി (40) എന്നിവരെ 2019 മാര്‍ച്ച് 29നു വൈകുന്നേരം ആറിനു വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ചുറ്റിക ഉപയോഗിച്ചു കൊല ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിനിടയാക്കിയതെന്നുമാണ് പോലീസ് കണ്ടെത്തിയത്. സിനി വിവാഹമോചിതയായിരുന്നു. നാല് ദിവസം അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃത്യം നടന്ന സമയത്ത് പ്രതി അവിടെ ചെന്നിട്ടില്ല എന്നായിരുന്നു പ്രതിഭാഗം വാദം. പ്രോസിക്യൂഷനുവേണ്ടി 64 സാക്ഷികളില്‍ 44 പേരെ വിസ്തരിച്ചു. സാഹചര്യത്തെളിവുകള്‍ പരസ്പരം…
Read Moreയുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
ഇടുക്കി: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പോലീസാണ് കേസെടുക്കുകയായിരുന്നു. അതേസമയം ബിജു ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
Read Moreകാറിന് 14 വര്‍ഷം പഴക്കം, എബിഎസും എയര്ബാഗുമില്ല; ഉടമയ്ക്കെതിരേ നടപടി; വാഹനം നൽകിയത് വാടകയ്ക്കല്ല; ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്ന് ഷാമിൽ ഖാൻ
ആലപ്പുഴ: കാറുടമയ്ക്കെതി രേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയതെന്നും വാഹനത്തിന് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു. ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. 14 വർഷം പഴക്കം ഉള്ളതുകൊണ്ടുതന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി. ഉടമയ്ക്കെതിരേ നടപടി ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരേ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിറ്റ് ഇല്ലെന്നും കണ്ടെത്തി. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട്…
Read Moreകാറിൽ സഞ്ചരിച്ച ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്; യുവതിക്ക് ദാരുണാന്ത്യം; രണ്ടാം ഭാര്യയെ സംശത്തിന്റെ പേരിൽ കൊന്നത്ത് കൊല്ലത്തുകാരൻ പത്മനാഭൻ
കൊല്ലം: കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും സഹപ്രവർത്തകനെയും ഭർത്താവ് കാർ തടഞ്ഞു നിർത്തി തീ കൊളുത്തി. ഭാര്യ മരിച്ചു. സഹപ്രവർത്തകൻ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. അനിലയുടെ സഹപ്രവർത്തകൻ സോണി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. അനിലയുടെ ഭർത്താവ് പത്മരാജനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30 ഓടെ ചെമ്മാംമുക്കിലാണ് സംഭവം. ഒമ്നി കാറിലെത്തിയ പദ്മരാജൻ വാഹനത്തിൽ പെട്രോൾ കരുതിയിരുന്നു. ഇയാളുടെ ഒമ്നി വാൻ കാറിന് കുറുകെയിട്ട ശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരു വാഹനങ്ങളിൽനിന്നും തീ ആളിപ്പടർന്നു. ഇതിനിടയിൽ ഒമ്നിയിൽനിന്ന് പദ്മരാജൻ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങളിലെ തീ കെടുത്തിയത്. ഓടിക്കൂടിയ വഴിയാത്രക്കാരും പോലീസുകാരും ചേർന്ന് പൊള്ളലേറ്റ ഇരുവരെയും ആശുപതിയിലെത്തിച്ചെങ്കിലും അനില മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. പത്മരാജന്റെ രണ്ടാം ഭാര്യയാണ് അനില…
Read More