കയ്റോ: യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായി ഹമാസും വെസ്റ്റ് ബാങ്കിലെ ഫത്തായും തമ്മിൽ ധാരണയുണ്ടാക്കുന്നതായി റിപ്പോർട്ട്. സ്വതന്ത്ര കമ്മിറ്റിക്ക് ഭരണച്ചുമതല നല്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതോടെ ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിക്കും. ഗാസാ വെടിനിർത്തലിന് ഇസ്രയേലുമായുള്ള ചർച്ചയിൽ ഇത്തരമൊരു ധാരണ ഗുണം ചെയ്തേക്കുമെന്നാണു കരുതുന്നത്. ബദ്ധശത്രുക്കളായ ഹമാസും ഫത്തായും ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ആഴ്ചകളായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയെന്നാണ് സൂചന. 12 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ കമ്മിറ്റിക്കായിരിക്കും ഗാസയുടെ ഭരണച്ചുമതല. കമ്മിറ്റി റിപ്പോർട്ട് ചെയ്യേണ്ടത് വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റിക്കായിരിക്കും.വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുദ്ധാനന്തര ഗാസയിൽ ഹമാസിനോ ഫത്തായ്ക്കോ റോൾ ഉണ്ടാവില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയിലെ ബന്ദികളെ മോചിപ്പിക്കുംവരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Read MoreDay: December 5, 2024
നമീബിയയിൽ ആദ്യ വനിതാ പ്രസിഡന്റ്
വിൻഡ്ഹോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി നെടുംബോ നാൻഡി നദെയ്ത്വാ തെരഞ്ഞെടുക്കപ്പെട്ടു. അവർക്ക് 57 ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള പാൻഡുലേനി ഇട്ടുലയ്ക്ക് 26 ശതമാനം വോട്ടുകൾ മാത്രമാണു ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. 1990ൽ നമീബിയയ്ക്കു സ്വാതന്ത്ര്യം കിട്ടയതു മുതൽ ഭരണം നടത്തുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (സ്വാപോ) പാർട്ടിക്കാരിയാണു നെടുംബോ. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്. ഇതോടൊപ്പം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാപോ പാർട്ടി 51 സീറ്റുകളുമായി നേരിയ ഭൂരിപക്ഷം നേടി. പ്രതിപക്ഷ ഐപിസി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു.
Read Moreപട്ടാളനിയമം പ്രഖ്യാപിച്ച കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നു
സീയൂൾ: ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിന് ഇംപീച്ച്മെന്റ് കുരുക്ക്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കം രാജിവയ്ക്കണമെന്നും പ്രതിരോധമന്ത്രി കിം യോംഗ് ഹ്യൂനിനെ പുറത്താക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റ് യൂൺ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പാർലമെന്റ് പിടിച്ചെടുക്കാനെത്തിയ സൈനികരെ എംപിമാർ അഗ്നിശമന ഉപകരണങ്ങൾക്കൊണ്ടു നേരിട്ടു. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും പട്ടാളം പ്രഖ്യാപിച്ചു. എന്നാൽ, പട്ടാളത്തെ അവഗണിച്ച പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ഒരുമിച്ചുകൂടി. മുന്നൂറംഗ പാർലമെന്റിൽ ഹാജരായ 190 പേരും പട്ടാളനിയമം റദ്ദാക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.…
Read Moreജൂണിയർ പുരുഷ ഏഷ്യ കപ്പ് ഹോക്കി; ശ്രീജേഷിന്റെ ഇന്ത്യക്കു കിരീടം
മസ്കറ്റ്: മലയാളിയും ഇന്ത്യൻ ഹോക്കി മുൻ താരവുമായ പി.ആർ. ശ്രീജേഷിന്റെ ശിക്ഷണത്തിനു കീഴിൽ ജൂണിയർ ഇന്ത്യൻ ടീമിന് ആദ്യ ചാമ്പ്യൻ പട്ടം. ജൂണിയർ പുരുഷ ഏഷ്യ കപ്പ് ഹോക്കിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ 3-5നു കീഴടക്കി ഇന്ത്യ കപ്പുയർത്തി. ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്കു വേണ്ടി അരൈജിത് സിംഗ് ഹണ്ടൽ നാലു ഗോൾ നേടി. ജൂണിയർ ഏഷ്യ കപ്പ് ഇന്ത്യ അഞ്ചാം തവണയാണ് നേടുന്നത്.
Read More‘ലവ് എജ്യുക്കേഷന്‍’: പ്രണയവും കല്ല്യാണവും വേണം; കുഞ്ഞുങ്ങൾ ഉറപ്പായും വേണം; കോളജിൽ പുതിയ കോഴ്സുകളാരംഭിക്കാൻ ചൈന
പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചൊക്കെ സ്കൂളുകളിലും കോളജിലും പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സർവ സാധാരമമായ കാര്യമാണ്. എന്നാൽ ചൈനയിൽ വിദ്യാർഥികളിൽ ഈ ആശയങ്ങൾ പ്രാക്ടിക്കലായി നടപ്പിലാക്കാൻ കോളജുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വാർത്തയാണഅ പുറത്ത് വരുന്നത്. ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്കിയാല് വിദ്യാര്‍ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെ കുറിച്ച് പൊസിറ്റീവ് മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികൾ ഉണ്ടാകുന്നതിനോടുമൊക്കെ ഇപ്പോൾ മുഖം തിരിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ‘ലവ് എജ്യുക്കേഷന്‍’ പ്രോത്സാഹിപ്പിക്കുന്നത്. ‘വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്’.
Read Moreഎസിസി അണ്ടർ 19 ഏഷ്യ കപ്പ് ; യുഎഇയെ ഇന്ത്യ കീഴടക്കി
ഷാർജ: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു ജയം. യുഎഇ അണ്ടർ 19 ടീമിനെതിരേ ഇന്ത്യ 10 വിക്കറ്റ് ജയം സ്വന്തമാക്കി. 203 പന്ത് ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ ജയം. സ്കോർ: യുഎഇ 44 ഓവറിൽ 137. ഇന്ത്യ 16.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 143.യുഎഇയുടെ ടോപ് സ്കോറർ 35 റണ്‍സ് നേടിയ മുഹമ്മദ് റയാനായിരുന്നു. ഇന്ത്യക്കുവേണ്ടി യുധാജിത് ഗുഹ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ആയുഷ് മാത്രെയും (51 പന്തിൽ 67) വൈഭവ് സൂര്യവംശിയും (46 പന്തിൽ 76) തകർത്തടിച്ച് 10 വിക്കറ്റ് ജയം സ്വന്തമാക്കി.
Read Moreസ്പാനിഷ് ലാ ലിഗ; ബാഴ്സ റിട്ടേണ്‍സ്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി. എവേ പോരാട്ടത്തിൽ ബാഴ്സലോണ 5-1നു മയ്യോർക്കയെ കീഴടക്കി. നവംബർ മൂന്നിന് എസ്പാന്യോളിനെതിരേ ജയം നേടിയശേഷം ലാ ലിഗയിൽ ബാഴ്സ മൂന്നു പോയിന്റ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്. മയ്യോർക്കയ്ക്കെതിരേ റാഫീഞ്ഞ ഇരട്ട ഗോൾ സ്വന്തമാക്കി. 16 മത്സരങ്ങളിൽ 37 പോയിന്റുമായി ബാഴ്സ ലീഗിന്റെ തലപ്പത്തു തുടരുന്നു. രണ്ടു മത്സരം കുറവു കളിച്ച റയൽ മാഡ്രിഡാണ് (33) രണ്ടാമത്.
Read Moreനീക്കം പാളി; ഗുകേഷിനു സമനില
ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ എട്ടാം ഗെയിമും സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റ മധ്യഭാഗം കടന്നപ്പോൾ ഏഴും എട്ടും ഗെയിമുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷ് ലോക ചാന്പ്യൻ ഡിങ് ലിറനു വലിയ വെല്ലുവിളി ഉയർത്തുകയാണ്. ബ്ലാക്ക് കരുക്കളുമായി എട്ടാം മത്സരത്തിനിറങ്ങിയ ഗുകേഷിന് ഒരു സമയത്ത് ബോർഡിൽ വ്യക്തമായ മുൻതുക്കം നേടാനായെങ്കിലും വിജയത്തിലേക്കുള്ള വഴി തെളിഞ്ഞില്ല. 51 നീക്കങ്ങൾക്കുശേഷം ഇരുവരും സമനില സമ്മതിച്ചു പിരിഞ്ഞു. വെള്ള കരുക്കൾകൊണ്ടു കളിച്ച ഗെയിമുകളിലെല്ലാം വ്യത്യസ്ത നീക്കങ്ങളാണ് ഡിങ് ലിറൻ പരീക്ഷിച്ചത്. എട്ടാം ഗെയിമിൽ മുന്‍പ് നടത്താത്ത സി4 നീക്കംകൊണ്ട് ഇംഗ്ലീഷ് ഓപ്പണിംഗ് രീതി സ്വീകരിച്ചു. എട്ടാം നീക്കത്തിൽ വൈറ്റും പത്താം നീക്കത്തിൽ ബ്ലാക്കും രാജാവിനു കോട്ടകെട്ടി. 26-ാം നീക്കത്തോടെ ഗുകേഷിനു വിജയസാധ്യത കൂടുതലതായി എന്നു ‘ലീല സീറോ’ എന്ന ഫിഡെയുടെ എഐ ബേസ്ഡ് മോഡൽ…
Read Moreഎലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ചോർച്ച നിലച്ചില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
കോഴിക്കോട്: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഡിപ്പോയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ ഡീസല്ചോര്ച്ച നിലച്ചില്ല. പ്രദേശത്തുകാരെ ആശങ്കയിലാക്കി ഇന്നു രാവിലെയും ചോർച്ച തുടരുകയാണ്. ഇന്ന് വിശദ പരിശോധന നടക്കും. ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയാണു നടത്തുക. കേന്ദ്ര ഏജന്‍സിയുടെ ഇന്സ്പെക്ഷന് നടത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ഡിപ്പോയില്‍ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഡീസല്‍ ചോര്‍ച്ച ഉണ്ടായത്. ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഡീസല്‍ ഒഴുകിയെത്തിയത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തി ചോര്‍ച്ച അടച്ചതായാണ് അറിയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരിയും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ പരിഭ്രാന്തിപ്പെടേണ്ട അവസ്ഥയില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെയും ഡീസല്‍ ഒഴുകിയത് ജനങ്ങളെ ആശങ്കയിലാക്കി. ഓവുചാലിലേക്ക് ഡീസല്‍ കിനിഞ്ഞിറങ്ങുകയാണ്. റോഡിലേക്കും ഇതു എത്തുന്നുണ്ട്.കോട്ടണ്‍ തുണി ഉപയോഗിച്ച് ഡീസല്‍ തുടച്ചുമാറ്റാനും ശ്രമം…
Read Moreമുണ്ടിനീര് തലച്ചോറിനെ ബാധിക്കുമോ?
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്നു. പകരുന്നത് എപ്പോൾരോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. പകരുന്നത്വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചെറിയ പനിയും തലവേദനയുംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. ധാരാളം…
Read More