ഈയടുത്ത കാലത്ത് ഒരാൾ എന്നോട് ചോദിച്ചു, ചേച്ചീ സ്വത്ത് ഭാഗമൊന്നും വച്ചില്ലേന്ന്. ഞാൻ ചോദിച്ചു ഭാഗമോയെന്ന്. അപ്പോൾ ആ വ്യക്തി പറയുകയാണ് ഭാഗം വയ്ക്കാത്തതിനാൽ പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് രണ്ട് പിള്ളേരേ ഉള്ളൂ. ഞാൻ അവരുടെയടുത്തുനിന്ന് ഇങ്ങോട്ടേ വാങ്ങിക്കാറുള്ളൂ. എന്റെ കൈയിൽ നിന്ന് അവർ ഇതുവരെ ഒന്നും വാങ്ങിക്കൊണ്ടുപോയിട്ടുമില്ല, ചോദിച്ചിട്ടുമില്ലന്ന് മല്ലിക സുകുമാരൻ. പിന്നെ നമ്മൾ ചത്തുകഴിഞ്ഞാൽ നമുക്കുള്ളതൊക്കെ ആർക്കാ? വഴിയെ പോകുന്നവർക്ക് ആണോ? നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ. അതിനുള്ള വ്യവസ്ഥയൊക്കെ ഉണ്ടാക്കാനുള്ള ബുദ്ധി മല്ലിക ചേച്ചിക്കുണ്ട്. ഇങ്ങനെയൊക്കെയുള്ള കള്ളത്തരം പറയുന്ന രീതി അവസാനിപ്പിക്കുക. അതിനെക്കൊണ്ട് എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. ഞാൻ ഇതൊന്നും കാണാറോ കേൾക്കാറോ ഇല്ല. ആരെങ്കിലും വായിച്ചു തരുമ്പോൾ കേൾക്കും. ചിരിച്ചങ്ങ് തള്ളും. ഈ എഴുപത് വർഷം ജീവിച്ചത് സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ എന്ന് മല്ലിക സുകുമാരൻ…
Read MoreDay: December 5, 2024
എമ്പുരാനിൽ വില്ലൻ ആരാണെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല: ഇവർ നാലു പേർക്കേ ഇതിന്റെ കഥ എന്തെന്ന് അറിയുകയുള്ളൂ; നന്ദു
സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്കറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകൻ പൃഥ്വിരാജ്, നിർമിക്കുന്ന ആന്റണി പെരുമ്പാവൂർ, ഇതിലെ നായകൻ മോഹൻലാൽ ഇവർ നാലു പേർക്കേ ഇതിന്റെ കഥ എന്തെന്ന് അറിയുകയുള്ളൂ എന്ന് നന്ദു. മോഹൻലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതിൽ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നത് എന്ന് കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീൽ ചെയ്താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ കാണുമ്പോഴുള്ള…
Read Moreഎക്കാലത്തെയും മികച്ച താര ജോഡികൾ: മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ശോഭന
മോഹന്‍ലാലും ശോഭനയും മലയാളസിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള താരജോഡികളാണ്. ഇവര്‍ ഒരുമിച്ചെത്തുന്ന സിനിമകളെ ആവേശത്തോടെയും നിറഞ്ഞ കൈയടിയോടെയുമാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് തുടരും. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി അണിയറപ്രവർത്തകർ പങ്കിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു രസകരമായ ചിത്രം പങ്കിട്ടിരിക്കുകയാണ് ശോഭന. മോഹൻലാല്‍ അദ്ദേഹത്തിന്റെ തിയേറ്റർ വർക്കുകള്‍ ഫോണില്‍ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ഇവർ ഒന്നിച്ച പഴയ സിനിമകളിലെ ഐകോണിക് ഡയലോഗുകളാണ് കമന്റായി ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്.
Read Moreആ സ്ത്രീ എന്നെ തടിച്ചി എന്നു വിളിച്ചു: പക്ഷേ ദേഷ്യം തോന്നിയില്ല; തമന്ന ഭാട്ടിയ
തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായ തമന്ന ഇന്ന് ബോളിവുഡിലെയും നിറ സാന്നിധ്യമാണ്. മുംബൈക്കാരിയായ തമന്നയുടെ തുടക്കം ഹിന്ദിയിലൂടെയാണെങ്കിലും കരിയറില്‍ വിജയം നേടുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള നായികയായ ശേഷമാണ് താരം ഹിന്ദിയിലേക്ക് തിരികെ വരുന്നത്. ഇന്ന് ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ് തമന്ന. അഭിനയത്തിന് പുറമെ തന്റെ ഡാന്‍സ് നമ്പറുകളിലൂടേയും തമന്ന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കാവാലാ, ആജ് കി രാത്ത് തുടങ്ങിയ പാട്ടുകളിലെ തമന്നയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷന് തിരക്കുകളിലാണ് തമന്നയിപ്പോൾ. ഇതിനിടെ സിനിമാ ലോകത്ത് സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന. മെലിഞ്ഞിരിക്കുകയാണ് യഥാര്‍ഥ സൗന്ദര്യം എന്ന കാഴ്ചപ്പാടുമായാണ് ഞാന്‍ വളര്‍ന്നത്. ഈയടുത്തിറങ്ങിയ സ്ത്രീ ടുവിലെ ആജ് കി രാത്ത് എന്ന പാട്ടിലെ പ്രകടനത്തോടെയാണ് ഞാൻ എന്റെ…
Read Moreകണ്ണില്ലാ ക്രൂരത: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവിൽ പീഡിപ്പിച്ചു
കോൽക്കത്ത: കോൽക്കത്തയിൽ തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. കുഞ്ഞിന്റെ അമ്മ ഫുട്പാത്തിൽ ഒറ്റയ്ക്കിരുന്നു കരയുന്നത് കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് എത്തി കുട്ടിയെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ശരീരത്തിൽ ലൈംഗിക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്തതായും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreഅച്ഛനും അമ്മയ്ക്കും കൂടുതൽ ഇഷ്ടം സഹോദരിയോട്: മാതാപിതാക്കളെയും ചേച്ചിയെയും യുവാവ് കൊലപ്പെടുത്തി
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ മകൻ അർജുൻ(20) ആണു പ്രതിയെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മാതാപിതാക്കൾക്ക് തന്റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നുമാണു അർജുന്റെ മൊഴി. മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.
Read More‘പുഷ്പ 2’ പ്രദർശനം തുടങ്ങി: തിക്കിലും തിരക്കിലും ഹൈദരാബാദിൽ സ്ത്രീ മരിച്ചു; നിർവധിപ്പേർക്കു ഗുരുതര പരിക്ക്
ഹൈദരാബാദ്: അല്ലു അര്ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ നിർവധിപ്പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) ആണു മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. പിന്നാലെ ആളുകൾ കൂട്ടത്തോടെ ഇവരുടെ ദേഹത്ത് പതിച്ചതാണ് മരണത്തിൽ കലാശിച്ചത്. രാത്രി നടന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി വൻ ജനക്കൂട്ടമാണു തടിച്ചുകൂടിയിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പോലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിൽ കലാശിച്ചത്. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ബംഗളൂരു ഉർവശി തിയറ്റിൽ…
Read Moreമഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് 5.30ന്; അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കും
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് മുംബൈയിലെ ആസാദ് മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു തുടർ ഭരണം ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അധികാരമേൽക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. ദിവസങ്ങൾ നീണ്ട സസ്പെൻസിനുശേഷമാണു ഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. മുഖ്യമന്ത്രി പദം വേണ്ടെന്നു വച്ച ഷിൻഡെ പക്ഷം ആഭ്യന്തരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് പക്ഷത്തിന് അധികം ഡിമാൻഡുകളില്ല.
Read Moreഎന്ത് മനോഹരമായ ആചാരം: ചത്ത പാറ്റകളും പ്രാണികളുമായി ഹോട്ടലിലെത്തി മുറിയെടുക്കും…! ചൈനീസ് യുവാവ് തട്ടിയതു ലക്ഷങ്ങൾ
ബെയ്ജിംഗ്: ഹോട്ടലുകളിൽ മുറിയെടുത്തശേഷം വ്യാജ പരാതികൾ ഉന്നയിച്ച് പണം തട്ടിയെടുക്കുന്ന ചൈനീസ് യുവാവ് ഒടുവിൽ കുടുങ്ങി. മൂന്നൂറോളം ഹോട്ടലുകളിൽ താമസിച്ച് ഹോട്ടൽ ഉടമകളിൽനിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ജിയാംഗ് എന്ന 21കാരനെയാണു പോലീസ് പൊക്കിയത്. വൻകിട ഹോട്ടലുകൾ മുതൽ ഇടത്തരം ഹോട്ടലുകൾ വരെ ജിയാംഗിന്റെ കെണിയിൽ അകപ്പെട്ടതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചത്തപാറ്റകൾ, ചീവീട്, പ്രാണികൾ, കീടങ്ങൾ, ഉപയോഗിച്ച ഗർഭനിരോധന ഉറകൾ, മുടി തുടങ്ങിയവയുമായാണു ജിയാംഗ് ഹോട്ടലുകളിൽ മുറിയെടുക്കാനെത്തുന്നത്. മുറിയെടുത്തശേഷം ഇവ കിടക്കയിലും ഭക്ഷണത്തിലും ടോയ് ലറ്റിലും മറ്റും നിക്ഷേപിക്കും. തുടർന്നു വൃത്തിയില്ലെന്നു പറഞ്ഞ് ഹോട്ടലിൽ ബഹളമുണ്ടാക്കും. ഹോട്ടലിനെതിരേ കേസ് കൊടുക്കുമെന്നും വൃത്തിഹീനമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. കേസും മറ്റുമായാൽ ബിസിനസിനെ ബാധിക്കുമെന്നു ഭയന്ന് ചോദിക്കുന്ന നഷ്ടപരിഹാരം യുവാവിനു നൽകി ഹോട്ടൽ ഉടമകൾ ഒത്തുതീർപ്പാക്കും. ഈവിധം ഒരു ഹോട്ടലിൽ ബഹളമുണ്ടാക്കുന്പോൾ…
Read Moreഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ
കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും പീഡനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് എബിന് മോഹനെയാണ് (സനോജ്, 37) അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടമ്മയുടെ വായ്ക്കുള്ളില്‍ മുറിവ് ഉണ്ടാവുകയും ഒരു പല്ല് നഷ്ടമാകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോന്നിയിലെ മാരുതി ഷോറൂമില്‍ സ്പ്രേ പെയിന്ററായി ജോലി ചെയ്തുവരികയാണ് എബിൻ മോഹനെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More