എത്രയൊക്കെ പുരോഗമനം ഉണ്ടെന്നു പറഞ്ഞാലും മനുഷ്യൻ ഇപ്പോഴും പ്രേതത്തിൽ വിശ്വസിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം തായ്ലൻഡിൽ നടന്നത്. ഉപയേഗ ശൂന്യമായി കിടന്ന കിണറിൽ യാദൃശ്ചികമായി ലിയു ചുവാനി എന്ന 22 -കാരൻ അകപ്പെട്ടു. എത്രയൊക്കെ പരിശ്രമിച്ചിട്ടും യുവാവിന് മുകളിലെത്താൻ കഴിഞ്ഞില്ല. അവിടെ കിടന്ന് പ്രാണരക്ഷാർഥം യുവാവ് നിലവിളിച്ചു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. യുവാവിന്റെ നിലവിളി കേട്ട് ബാക്കിയുള്ളവർ കരുതിയത് കിണറ്റിൽ പ്രേതബാധ ഉണ്ടെന്നാണ്. ഭയന്നുവിറച്ച നാട്ടുകാർ കിണറിന് സമീപത്തേക്ക് പോലും പോകാതെയായി. അതോടെയാണ് തളർന്ന് അവശനായ യുവാവ് മൂന്നുദിവസം രക്ഷപ്പെടാനാവാതെ കിണറിനുള്ളിൽ തന്നെ അകപ്പെട്ടുപോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തു. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. വിവർത്തകരുടെ സഹായത്തോടെ പോലീസ് ഇയാളോട് സംസാരിച്ചു.
Read MoreDay: December 5, 2024
യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിയ സംഭവം: നാലുപേർ പിടിയില്‍
ചേര്‍ത്തല: യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേരെ ചേര്‍ത്തല പോലീസ് പിടികൂടി. ഹോട്ടലുകളുടെ റേറ്റിംഗ് ഉയര്‍ത്തിക്കാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ്. ചെറുകിട കയര്‍ വ്യവസായിയായ ചേര്‍ത്തല നഗരസഭ 11-ാം വാര്‍ഡ് പുഷ്പാ നിവാസില്‍ കൃഷ്ണപ്രസാദി (30)ന്റെ പണമാണ് നഷ്ടമായത്. പരാതിയില്‍ ചേര്‍ത്തല പോലീസ് കോയമ്പത്തൂരില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പില്‍ പങ്കാളികളായ കോയമ്പത്തൂര്‍ കളപ്പനായ്ക്കല് ഖാദര്‍മൊയ്തീന്‍ (44), സോമയംപാളയം മരതരാജ് (36), വേലാണ്ടിപാളയം ഭുവനേശ്വര നഗര്‍ രാമകൃഷ്ണന് (50), വേലാണ്ടിപാളയം തങ്കവേല്‍ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികള്‍ക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്കിയവരാണ് പിടിയിലായ നാലുപേരും. പരാതിക്കാരന് പിടിയിലായ തങ്കവേലു, രാമകൃഷ്ണന് എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് വിവരം.അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…
Read More10ലക്ഷം നൽകിയത്പോരാഞ്ഞ് കൂടുതൽ സ്ത്രീധനം ചോദിച്ച് ക്രൂരമർദനം; ബിപിന്‍ പരസ്ത്രീ ബന്ധനം; സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരേ ഭാര്യയുടെ പീഡന പരാതി
കായംകുളം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിനെതിരേ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. മഹിളാ അസോസിയേഷൻ ജില്ലാനേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. ബിപിന്റെ അമ്മയും സിപി എം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി കേസിൽ രണ്ടാം പ്രതിയാണ്. ബിപിനെതിരേ മിനിസ നേരത്തെ പാർട്ടിയിൽ പരാതി നൽകിയിരുന്നു. ബിപിൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ മിനിസയും സിപിഎം പ്രവർത്തകരും ചേർന്ന് പോയിതന്നതിന് നന്ദി എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.കഴിഞ്ഞദിവസമാണ് ബിപിൻ ബിജെപിയിൽ ചേർന്നത്. ബിപിൻ സി. ബാബു തന്റെ പിതാവിൽ…
Read Moreകുരങ്ങച്ചാരുടെ വികൃതി: ശശി തരൂരിന്റെ മടിയിൽ ഇരുന്ന് പഴം കഴിച്ച് സുഖമായി ഉറങ്ങുന്ന കുരങ്ങൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മനുഷ്യരേപ്പോലെ തന്നെ ബുദ്ധിയുള്ള മൃഗങ്ങളാണ് കുരങ്ങുകളെന്ന് പൊതുവെ പറയപ്പെടുന്നത്. ശശി തരൂര്‍ എം പിയും ഒരു കുരങ്ങനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തരൂർ ഇതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കുരങ്ങൻ അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരുന്ന് പുറകിലേക്ക് നോക്കുന്നതാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തേതില്‍ കുരങ്ങന് ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയില്‍ തന്നെ ഉപേക്ഷിച്ച് കുരങ്ങന് ജാക്കറ്റ് പരിശോധിക്കുന്നതാണ്. നാലാമത്തെ ചിത്രത്തില്‍ കുരങ്ങന് ശശി തരൂരിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം. അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലെത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ കയറി…
Read Moreപച്ചക്കറി വില ഉയരങ്ങളിലേക്ക്; മുരിങ്ങയ്ക്ക വില സര്‍വകാല റിക്കാര്‍ഡില്‍; മുങ്ങിത്തപ്പിയാലും സാമ്പാറിൽ ഇനി കാണില്ല; ഇത്തിരിക്കുഞ്ഞൻ കാന്താരി വിലയും ഉയരങ്ങളിലേക്ക്
കോട്ടയം: സാമ്പാര്‍, അവിയല്‍ തുടങ്ങി മലയാളികളുടെ ഇഷ്ടപ്പെട്ട കറികളില്‍നിന്നു മുരിങ്ങയ്ക്ക പുറത്തായി.കാരണം മറ്റൊന്നുമല്ല മുരിങ്ങയ്ക്ക വില കിലോഗ്രാമിനു 500 രൂപയിലെത്തി. മറ്റു പച്ചക്കറികളായ സവാള, ബിറ്റുറൂട്ട്, വെളുത്തുള്ളി, ഇഞ്ചി, കാരറ്റ്, പച്ച ഏത്തക്കായ എന്നിവയ്ക്കും ഏത്തപ്പഴത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളിലാണ് മുരിങ്ങയ്ക്കയുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറിയത്. കഴിഞ്ഞമാസം 20 വരെ കിലോഗ്രാമിന് 120 രൂപ വരെയായിരുന്ന വില കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 500 രൂപയില്‍ തൊട്ടത്. ഇതോടെ അടുക്കളയില്‍നിന്നും ഹോട്ടലുകളില്‍നിന്നും മുരങ്ങയ്ക്ക പുറത്തായി. ശബരിമല സീസണ് ആരംഭിച്ചതും തമിഴ്നാട്ടില്‍നിന്നുള്ള മുരിങ്ങക്കയുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. അരമീറ്ററോളം നീളം വരുന്ന മുരിങ്ങയ്ക്കായാണ് ഇപ്പോള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്. നാടന്‍ മുരിങ്ങയ്ക്ക വിപണിയിലെത്തിയാല്‍ വില കുറയുമെന്നും വ്യാപാരികള്‍ പറയുന്നു. കാന്താരി മുളകിന്റെ വിലയും കിലോഗ്രാമിനു 500 രൂപയിലെത്തി. ആഴ്ചകള്‍ക്കു മുമ്പു വരെ 300…
Read Moreഈ കൈകൾ ശുദ്ധമാണ് സാർ… ശിശുക്ഷേമ സമിതിയിലെ ക്രൂരത; ആയമാർ ചോദ്യം ചെയ്യലിന് ഹാജരായത് കൈകളിലെ നഖങ്ങൾ വെട്ടിയശേഷം; ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം വെട്ടിയാണ് പ്രതികള്‍ ഹാജരായത്. മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പു നടത്തുമെന്നു പോലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച വിവരം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയോളം ആയമാര്‍ മറച്ചു വച്ചതായും കണ്ടെത്തി. അറസ്റ്റിലായ ആയമാര്‍ മുന്‍പും പലതവണ കുട്ടികളോടു ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കിടക്കയില്‍ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ ഉപദ്രവിച്ച വിവരം പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിച്ചെന്നു വ്യക്തമായിട്ടും ഇതു തടയാനോ അധികാരികളെ വിവരം അറിയിക്കാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവച്ചു. ഇതിനിടെ, കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നതിനാല് സംഭവം പുറത്ത് ആരും അറിഞ്ഞതുമില്ല.…
Read More‘മൃഗമായാലും മനുഷ്യനായാലും, മര്യാദ മുഖ്യം’; കുരങ്ങിനോട് എയർപോട്ടില്‍ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് ജീവനക്കാരി; വൈറലായി വീഡിയോ
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കുരങ്ങുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുരങ്ങുകളെ കൊണ്ട് വിമാന അതികൃധർ വലഞ്ഞു. കൂട്ടത്തിലൊരു ഒരു സ്റ്റാഫ് അംഗത്തിന്റെ അവസരോചിതമായ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നത്. ടെർമിനലിൽ നിന്ന് കുരങ്ങിനോട് പുറത്തേക്ക് പോകാൻ യുവതി ആവശ്യപ്പെടുന്നു. യുവതിയുടെ നിർദേശം പാലിക്കുന്നു എന്നപോലെ വളരെ ക്ഷമയോടെ യുവതി പറയുന്നത് കേട്ട് കുരങ്ങ് പുറത്തേക്ക് ഇറങ്ങിപ്പോയി. കുരങ്ങുകളോട് പോലും ഇത്രയേറെ ശാന്തതയോടെ സംസാരിക്കാന്‍ തയ്യാറായ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. വനിതാ എയർപോർട്ട് ജീവനക്കാരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ എന്ത് ശാന്തശീലയാണ് . ലോകത്തിലെതന്നെ ക്ഷമയുളള വനിതയാണ് നിങ്ങളെന്നാണ് പലരും കമന്റ് ചെയ്തത്. View this post on Instagram …
Read Moreഎക്സൈസ് കള്ളൻ ഒടുവിൽ കുടുങ്ങി…വാറ്റ് കേസ് പ്രതിയുടെ വീട്ടിലെ മോഷണം; മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച എക്സൈസ് ഉദ്യോഗസ്ഥൻ കുടുങ്ങി
കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷണം പോയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പോലീസിന്റെ പിടിയിലായത്. ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഏകദേശം ഒരു വർഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥന് കുരുക്കായത്. അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം കഴിഞ്ഞ ഡിസംബറിൽ എത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയായിരുന്നു മോഷണം.
Read Moreവിദ്യാർഥികൾക്കായി കെഎസ്ആര്‍ടിസിയുടെ വിജ്ഞാനയാത്ര
കോട്ടയം: ബജറ്റ് ടൂറിസം നേട്ടമായതിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ ടു ടെക്നോളജിയും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതിക്കു തുടക്കമായി. ശബരിമല സീസണും വാര്‍ഷിക പരീക്ഷയും കഴിഞ്ഞതിനുശേഷമാണ് ട്രാവല്‍ ടു ടെക്നോളജി പൂര്‍ണതോതില്‍ നടപ്പിലാക്കുന്നത്. ബജറ്റ് ടൂറിസത്തിനു സമാനമായി നിശ്ചിത എണ്ണം വിദ്യാര്‍ഥികളുമായി ബസ് ഒരു ദിവസം വ്യാവസായിക, സാങ്കേതിക മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതാണ് ട്രാവല്‍ ടു ടെക്നോളജി പദ്ധതി. യാത്രയ്ക്കും ഉച്ച ഭക്ഷണത്തിനും വിദ്യാര്‍ഥികളില്‍നിന്ന് 500 രൂപയില്‍ താഴെയായിരിക്കും ഈടാക്കുക. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ, സാങ്കേതിക മേഖലകളെ കൂടുതല്‍ പരിചയപ്പെടാനും അവബോധം സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഐഎസ്ആര്‍ഒ, കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കയര്‍ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി നൂറിലേറെ കേന്ദ്രങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പുറപ്പെട്ടു രാത്രി തിരികെ എത്തുന്ന രീതിയിയിലായിരിക്കും യാത്ര. പരിചയപ്പെടുന്ന സ്ഥലങ്ങള്‍,…
Read More