തിരുവനന്തപുരം: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതൽ ഈ നിരക്ക് പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തിൽ പറയുന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർധിപ്പിക്കും. ഫിക്സഡ് ചാർജും കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. അതേസമയം സമ്മർ താരീഫ് ഏർപ്പെടുത്തണമെന്ന ശിപാർശ അംഗീകരിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിർദേശവും അംഗീകരിച്ചില്ല.
Read MoreDay: December 6, 2024
നേരത്തെ കണ്ടെത്തിയാല്‍ മലമ്പനി ഭേദമാക്കാം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മല ന്പനി) നിർമാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടി ച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍· വീടിനു ചുറ്റും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക· കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍…
Read Moreവടക്കൻ കലിഫോർണിയയെ കുലുക്കി ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തെ തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിക്കുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് വൈകാതെ പിൻവലിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്ലിന്റെ പടിഞ്ഞാറായിട്ടാണു ഭൂചലനം ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നും തുടർന്ന് തുടർചലനങ്ങൾ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഭൂചലത്തെത്തുടർന്ന് സാന്‍ഫ്രാന്‍സിസ്കോയ്ക്കും ഓക്ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തെ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.
Read Moreകുവൈറ്റിൽ ബാങ്കിനെ പറ്റിച്ച് കൈക്കലാക്കിയത് 700 കോടി; 1425 മലയാളികൾക്കെതിരേ അന്വേഷണം; 700 ഓളം പേർ നഴ്സുമാർ
കൊച്ചി: : കുവൈറ്റിലെ ബാങ്കിൽ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം. തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്സുമാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്റെ പരാതിയിൽ സംസ്ഥാനത്ത് പത്ത് കേസുകൾ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കിൽനിന്ന് കോടികൾ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരേയാണ് പലരും ലോൺ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് കുവൈറ്റിന്റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കിൽ നിന്ന് ചെറിയ തുക ലോൺ എടുത്തത്. അതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോൺ എടുക്കുകയായിരുന്നു. ലോൺ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റിൽ…
Read Moreസംസ്ഥാനത്ത് ഈ വർഷം റിപ്പോര്‍ട്ട് ചെയ്തത് 3,782 പോക്സോ കേസുകള്‍; കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്
കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ (പോക്സോ കേസ്) വര്‍ധന. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2024 ഒക്ടോബര്‍ വരെ 3782 കേസുകളാണ് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഈ വര്‍ഷം ഒക്ടോബര്‍ വരെ 425 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 337 കേസുകളുമായി തിരുവനന്തപുരം റൂറലാണ് രണ്ടാം സ്ഥാനത്ത്. 249 കേസുകളുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്തുള്ളത്. എറണാകുളം സിറ്റിയില്‍ 131 ഉം എറണാകുളം റൂറലില്‍ 225 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റെയില്‍വേ പോലീസ് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023 ഡിംസബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4,641 പോക്സോ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി ആ വര്‍ഷം മലപ്പുറം ജില്ലയില്‍ 507 പോക്സോ കേസുകളുണ്ടായി. 407 കേസുകളുമായി തിരുവനന്തപുരം റൂറലും…
Read Moreഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യ: ആംനസ്റ്റി
ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരേ രംഗത്തുവരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ. ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നതുകൂടിയാണ് ഇസ്രയേലിന്റെ പദ്ധതി. എല്ലാ നിലയിലും ഇസ്രയേൽ ഗാസയെ വരിഞ്ഞുമുറുക്കുകയാണ്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പങ്കുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും എല്ലാം കള്ളമാണെന്നുമായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Read Moreയൂണിനെതിരേ രാജ്യദ്രോഹ കേസ്; രാജിക്കായി സമ്മർദം
സീയൂൾ: പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിനുമേൽ രാജിസമ്മർദം ശക്തമായി. പാർലമെന്റിൽ ഇംപീച്ച്മെന്റ് നേരിടുന്ന അദ്ദേഹത്തിനെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. പട്ടാളനിയമം പ്രഖ്യാപിക്കാൻ യൂണിനെ ഉപദേശിച്ച പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ വ്യാഴാഴ്ച രാജിവച്ചിരുന്നു. യൂണിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും സീയൂളിൽ വൻ പ്രകടനങ്ങളുണ്ടായി. ദിവസം ചെല്ലുംതോറും പ്രകടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ പരാതിയിൽ യൂണിനെതിരേ പോലീസ് രാജ്യദ്രോഹത്തിനു കേസെടുത്തത്. യൂൺ ഭരണകൂട അട്ടിമറിക്കു ശ്രമിച്ചുവെന്നാണു പരാതി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രകാരമാണ് കേസ്. ക്രിമിനൽ നടപടികളിൽനിന്നു പ്രസിഡന്റിനുള്ള സംരക്ഷണം രാജ്യദ്രോഹക്കേസിൽ ലഭിക്കില്ല. പാർലമെന്റും യൂണിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് നടപടികളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. പാർലമെന്റിൽ പ്രതിപക്ഷം എണ്ണത്തിൽ മുന്നിലാണെങ്കിലും ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. മുന്നൂറംഗ പാർലമെന്റിൽ യൂണിന്റെ പാർട്ടിയിലെ എട്ട് അംഗങ്ങൾകൂടി…
Read Moreഅവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
പാരീസ്: ഫ്രഞ്ച് സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രധാനമന്ത്രി മിഷേൽ ബാർണിയെ രാജിവച്ചു. എന്നാൽ, അദ്ദേഹത്തോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 1962നു ശേഷം ആദ്യമായിട്ടാണു ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ വീഴുന്നത്. 90 ദിവസം മാത്രം ഭരിച്ച ബാർണിയെയ്ക്ക് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡും ലഭിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ബാർണിയേ സർക്കാർ പൊതുബജറ്റ് വോട്ടിനിടാതെ, പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കാൻ നടത്തിയ നീക്കങ്ങളാണ് അവിശ്വാസപ്രമേയത്തിലേക്കു വഴിവച്ചത്. സർക്കാരിന്റെ പതനം പ്രസിഡന്റ് മക്രോണിനെ കൂടുതൽ ദുർബലനാക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പു മുതൽ അദ്ദേഹം തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം മുന്നിലെത്തിയതുകൊണ്ടാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനൈസെൻസ് പാർട്ടി പിന്നിലാവുകയും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. പക്ഷേ, വലതുപക്ഷ നേതാവും…
Read More12-12-24: കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ; തിയതി ഉറപ്പിച്ചോയെന്ന് ആരാധകർ
നടി കീർത്തി സുരേഷ് വിവാഹിത ആകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സർപ്രൈസ് ആയിട്ടായിരുന്നു പുറത്ത് വന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്റണി തട്ടിൽ ആണ് കീർത്തിയുടെ വരൻ. ആസ്പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ് ആന്റണി. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസംബർ 12 നാണ് കത്തിൽ വിവാഹ തിയതി കൊടുത്തിരിക്കുന്നത്. “ഞങ്ങളുടെ മകള്‍ വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും. നിങ്ങളുടെ പ്രാർഥന ആത്മാർഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” കീര്‍ത്തിയുടെ മാതാപിതാക്കളായ ജി. സുരേഷ് കുമാറിന്റെയും മേനക സുരേഷ്…
Read Moreട്വന്റി-20 ക്രിക്കറ്റിൽ അഭിഷേകിനു റിക്കാർഡ്
ബറോഡ: ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡിൽ അഭിഷേക് ശർമ. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ മേഘാലയയ്ക്കെതിരേ പഞ്ചാബിനുവേണ്ടി 28 പന്തിൽ അഭിഷേക് ശർമ സെഞ്ചുറി നേടി. 29 പന്തിൽ 106 റണ്‍സുമായി മത്സരത്തിൽ അഭിഷേക് പുറത്താകാതെനിന്നു. ഗുജറാത്തിന്റെ ഉർവി പട്ടേൽ കഴിഞ്ഞ മാസം അവസാനം 28 പന്തിൽ സെഞ്ചുറി നേടി കുറിച്ച റിക്കാർഡിന് ഒപ്പമാണ് അഭിഷേക് എത്തിയത്.
Read More