കൊച്ചി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ അഡിഡാസ് ഡിസൈന്‍ ചെയ്ത ജഴ്സി പുറത്തിറക്കി. ബിസിസിഐ ഭാരവാഹികള്‍, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു ചടങ്ങ്. 22ന് ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ ആദ്യമായി വനിതാ ക്രിക്കറ്റ് ടീം നീലനിറത്തില്‍ ത്രിവര്‍ണ ഓംബ്രെ സ്ലീവുകളോടുകൂടിയ പുതിയ ജഴ്സി ധരിക്കും. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ ടീമും അഡിഡാസ് ജഴ്സി ധരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങള്‍ക്കും പുതിയ ജഴ്സി വാങ്ങാനാകും. യഥാര്‍ഥ ജഴ്സിക്ക് 5999 രൂപയും ആരാധകര്‍ക്കായുള്ള ജഴ്സിക്ക് 999 രൂപയുമാണ് വില. തെരഞ്ഞെടുത്ത അഡിഡാസ് സ്റ്റോറുകളിലും https://www.adidas.co.in/cricket വെബ്സൈറ്റിലും ലഭിക്കും.
Read MoreDay: December 6, 2024
ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല, പാക്കിസ്ഥാൻ ഇന്ത്യയിലേക്കും…
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ വേദി സംബന്ധിച്ച ഇന്ത്യ x പാക്കിസ്ഥാൻ തർക്കത്തിനു അവസാനം. 2025ൽ പാക്കിസ്ഥാനിൽ നടക്കേണ്ട ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സങ്ങൾ നിഷ്പക്ഷ വേദിയിൽ ആയിരിക്കും. 2031വരെ ഇന്ത്യ ആതിഥേയക്വം വഹിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി പാക്കിസ്ഥാനും ഇങ്ങോട്ട് എത്തില്ല. പകരം പാക്കിസ്ഥാന്റെ മത്സരങ്ങളും നിഷ്പക്ഷ വേദിയിലായിരിക്കും. 2025 വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വന്റി-20 ലോകകപ്പ്, 2029 ചാന്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നിങ്ങനെ നാല് ഐസിസി ടൂർണമെന്റുകൾ 2031വരെയായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ നടക്കുമെന്നാണ് സൂചന.
Read Moreലോക ചെസ് ചാന്പ്യൻഷിപ്പിൽ ഒന്‍പതാം റൗണ്ടും സമനില
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും 4.5 പോയിന്റോടെ തുല്യനിലയിൽ തുടരുന്നു. ഇന്നലെ നടന്ന ഒന്‍പതാം റൗണ്ട് മത്സരവും സമനിലയിൽ അവസാനിപ്പിച്ചു. 2024 ലോക ചാന്പ്യൻഷിപ്പിൽ ശേഷിക്കുന്ന അഞ്ചു റൗണ്ടുകളിൽ ഡിങ് മൂന്നും ഗുകേഷ് രണ്ടും തവണ വെള്ളക്കരുക്കൾക്കൊണ്ടു കളിക്കും. വൈറ്റ് കരുക്കളുമായി ഒന്‍പതാം ഗെയിമിൽ മത്സരിക്കാനിറങ്ങിയ ഗുകേഷ് ഡി4 നീക്കി കറ്റാലൻ ഓപ്പണിംഗിൽ കളിയാരംഭിച്ചു. ഇതിനെതിരേ നിംസോ ഇന്ത്യൻ ഡിഫൻസാണ് ഡിങ് ലിറൻ സ്വീകരിച്ചത്. ഏഴാം നീക്കത്തിൽ രാജാവിനെ സുരക്ഷിത സ്ഥാനത്തേക്കു നീക്കിക്കൊണ്ട് ഇരുവരും കാസിൽ ചെയ്തു. പത്താം നീക്കത്തോടെ വൈറ്റ് സെന്ററിൽ ആധിപത്യം നേടാനും സി2, സി3 കോളങ്ങളിൽ ക്വീനും ബിഷപ്പുമെത്തി ബ്ലാക്കിന്റെ കിംഗ് സൈഡിലേക്ക് ആക്രമണത്തിനുമൊരുങ്ങുന്പോൾ ബ്ലാക്ക് ക്വീൻസൈഡ് മുന്നേറ്റങ്ങൾക്കായി തയാറെടുക്കുകയായിരുന്നു. നീക്കങ്ങൾക്കായുള്ള സമയവിനിയോഗത്തിൽ ഈ ഗെയിമിലും പ്രാരംഭനീക്കങ്ങൾക്കായി ഡിങ് ലിറൻ…
Read Moreകമൽ ഹാസന്റെ മകളെന്ന മേൽവിലാസവും അമിത ശ്രദ്ധയും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു: ശ്രുതി ഹാസൻ
ഇന്ത്യൻ സിനിമയിലെ മഹാനടനായ കമൽ ഹാസന്റെ മകളെന്ന മേൽവിലാസവും അമിത ശ്രദ്ധയും ചെറുപ്പത്തിൽ തനിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി നടിയും ഗായികയുമായ ശ്രുതി ഹാസൻ. മാതാപിതാക്കളുടെ ഉറച്ച നിലപാടും പിന്തുണയും സ്വതന്ത്രമായി ചിന്തിക്കാനും മുന്നേറാനും തനിക്ക് പ്രചോദനവും പിൻബലവും നൽകിയതായും ശ്രുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ, ഇന്ന് കമൽ ഹാസൻ ഇല്ലാത്ത ശ്രുതിയെക്കുറിച്ച് തനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലെന്നും അവർ പറഞ്ഞു. ചെറുപ്പത്തിൽ എന്നെ കാണുന്ന മാത്രയിൽ എല്ലാവരും അപ്പയെ കുറിച്ചാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഞാൻ ശ്രുതിയാണ്, എനിക്ക് എന്റേതായ വ്യക്തിത്വമില്ലേ എന്നൊക്കെയായിരുന്നു അപ്പോഴത്തെ ചിന്തകൾ. അതാ കമൽ ഹാസന്റെ മകൾ എന്ന് ആളുകൾ എന്നെ ചൂണ്ടി എപ്പോഴും പറയുമായിരുന്നു. ഇത് കേട്ടുകേട്ട് മടുത്തതോടെ, എന്നോട് കമൽ ഹാസന്റെ മകളാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരുന്നു അന്ന് എന്റെ മറുപടി. എന്റെ പിതാവിന്റെ പേര് രാമചന്ദ്രൻ എന്നാണ്’ എന്ന്…
Read Moreയൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനു മർദനം; പ്രതികളായ എസ്എഫ്ഐക്കാർ ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പോലീസ്. എസ്എഫ്ഐ ക്കാരായ നാലു പ്രതികളും ഒളിവിലാണെന്നാണ് കന്റോൺമെന്റ് പോലീസ് പറയുന്നത്. അതേ സമയം രാഷ്ട്രീയ ഇടപെടലുകൾ കാരണം പോലീസ് പ്രതികളെ പിടികൂടാൻ മടിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ കൊണ്ടുപോയി എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ തന്നെ ക്രൂരമായി മർദിച്ചെന്നുകാട്ടി ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസ് ആണ് പരാതി നൽകിയത്. കോളജിലെ എസ്എഫ് ഐ യൂണിറ്റി ഭാരവാഹികളായ അമൽചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവർക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കോളജിലെ അച്ചടക്ക സമിതി ഇന്ന് അനസിൽ നിന്നും മൊഴിയെടുക്കും. കോളജ് അധികൃതരിൽ നിന്നും റിപ്പോർട്ട് തേടിയെന്നും പോലീസ് പറഞ്ഞു. കോളേജിലെ അച്ചടക്ക സമിതിക്കും പ്രിൻസിപ്പലിനും അനസ് പരാതി നൽകിയിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ് എഫ്ഐ യൂണിറ്റ് ഭാരവാഹികൾ…
Read Moreപുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കും
ഹൈദരാബാദ്: പുഷ്പ 2വിന്റെ റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർതാരം അല്ലു അർജുനെതിരേ പോലീസ് കേസ് എടുക്കും. മരണമടഞ്ഞ രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പോലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റർ മാനേജ്മെന്റിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാമാനദണ്ഡങ്ങൾ തിയറ്റർ അതികൃധർ സ്വീകരിച്ചില്ല. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അല്ലു അർജുനോ തിയറ്റർ ഉടമകളോ പ്രതികരിച്ചിട്ടില്ല. അതേസമയം, മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന് ശ്രീ തേജ് ഇപ്പോഴും ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Read Moreഅനർഹമായി ക്ഷേമനിധി പെന്ഷന് കൈപ്പറ്റി; തിരിച്ചടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍നിന്നും വിരമിച്ച് ആരോഗ്യവകുപ്പില്‍ ഉദ്യോഗം ലഭിച്ച ശേഷവും ക്ഷേമനിധി പെന്ഷന് കൈപ്പറ്റികൊണ്ടിരുന്നയാള് പെന്ഷന് തുക തിരിച്ചടക്കാന്‍ ഹൈക്കോടതി ഉത്തരവ്. തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടുള്ള ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2020 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാനപന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ശമ്പളമോ പെന്‍ഷനോ കൈപറ്റിക്കൊണ്ടിരിക്കുന്നവര്ക്ക് ക്ഷേമനിധി പെന്ഷന് യോഗ്യതയില്ലയെന്ന ബോര്‍ഡിന്റെ വാദം അംഗീകരിച്ച ജസ്റ്റീസ് എന്‍. നാഗരേഷ് അധ്യക്ഷനായ ബെഞ്ച് പരാതിക്കാരന്റെ റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് തിരിച്ചടവിനുള്ള ബോര്‍ഡ് ഉത്തരവ് ശരിവക്കുകയായിരുന്നു. വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിനു വേണ്ടി അഡ്വ. റെനില്‍ ആന്റോ കണ്ടംകുളത്തി ഹാജരായി.
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ മരണം; ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിനു തയാറെന്ന് സിബിഐ; അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറെന്ന് സിബിഐ. അതേസമയം സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബിഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.പൊളിറ്റിക്കല്‍ ഇന്‍ഫ്ളുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷണത്തിന്റെ മേല്‍ നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ വയ്ക്കേണ്ടതല്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു.…
Read Moreബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം; എം.ടി. രമേശ് ഒന്‍പത് കോടി വാങ്ങിയതിനു തെളിവുണ്ടെന്നു മുന്‍ ബിജെപി നേതാവ്
കോഴിക്കോട്: ബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം. സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേശ് ഒന്പതുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത് മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറാണ്. മെഡിക്കല്‍കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരേ തെളിവു കൈമാറാന്‍ തയാറാണെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇടത് സര്‍ക്കാരിന്റെ പോലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം.ടി. രമേശ് പ്രതികരിച്ചിട്ടുണ്ട്. മുമ്പ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന്‍ നസീര്‍ തയാറായില്ലെന്നും എം.ടി. രമേശ് ചോദിക്കുന്നു. കുമ്മനം രാജശേഖരന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നത്. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ടി. രമേശ് കോഴ വാങ്ങിയെന്നാണ്…
Read More14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു: രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തു
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അറസ്റ്റിനുപുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മാന്നാർ തീരത്തു ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 68 ട്രോളറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു.
Read More