മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ളവിവാദത്തിനു പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചെന്നാണ് അദ്ദേഹത്തിനെതിരേയുള്ള പുതിയ ആരോപണം. ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുകയാണ് ഷിന്‍ഡെ ചെയ്തത്. തുടർന്ന് ഗവർണർ ഇത് തടയുകയായിരുന്നു. പിന്നീട് ഗവർണർ വീണ്ടും ഷിൻഡെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ അസാധുവായി കണക്കാക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
Read MoreDay: December 6, 2024
തമിഴ്നാട്ടിൽ മലിനജലം കുടിച്ചു മരണം: അന്വേഷിക്കാൻ ഉത്തരവ്
ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർ മരിക്കുകയും 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദമായഅന്വേഷണത്തിന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ചെന്നൈയ്ക്കു സമീപം പല്ലാവരത്ത് ഇന്നലെയായിരുന്നു സംഭവം. തത്കാലം പൈപ്പ് വെള്ളം കുടിക്കരുതെന്നു പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര മെഡിക്കൽ ക്യാമ്പും തുടങ്ങി. മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിച്ചു.
Read Moreവാഹനം വാടകയ്ക്ക് എടുത്ത് സഞ്ചാരം : മുഖ്യമന്ത്രിയുടെ പിഎസിന്റെ കണ്ണൂരിലെ ‘ഇന്നോവ യാത്ര’ ചര്‍ച്ചയാകുന്നു
കോഴിക്കോട്: മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി (പിഎസ്)മാരുടെ യാത്രകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ പൊതുവില്‍ അനുമതിയില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ പിഎസിന്റെ യാത്രയ്ക്ക് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തത് ചര്‍ച്ചാവിഷയമാകുന്നു. മുഖ്യമ്രന്തിയുടെ പിഎസിന് അഞ്ചുദിവസം കണ്ണൂരില്‍ യാത്ര ചെയ്യാനാണ് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 17, 18, 24, മാര്‍ച്ച് ഒന്‍പത്, 10ന് ആണ് വാഹനം വാടകയ്ക്കെടുത്ത് കണ്ണൂരില്‍ യാത്ര ചെയ്തത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വാഹനം ലഭ്യമല്ലായിരുന്നുവെന്നാണ് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തതിനുള്ള കാരണമായി പറയുന്നത്. അഞ്ചുദിവസത്തെ വാടക ഇനത്തില്‍ 19,869 രൂപ അനുവദിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. “പിഎസുമാര്ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ അനുമതിയില്ലെങ്കിലും അത്യാവശ്യഘട്ടത്തില്‍ അവര്‍ക്ക് വാഹനം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന നിബന്ധനയോടെ വാടകയായി 19,869 രൂപ അനുവദിക്കുന്നു’ എന്ന് ഇതു…
Read Moreഅല്ലു ചുമ്മാ തീ… പുഷ്പ 2: റിക്കാർഡുകൾ തിരുത്തി ആദ്യദിന കളക്ഷൻ
മുംബൈ: ലോകവ്യാപകമായി ഇന്നലെ റിലീസ് ചെയ്ത അല്ലു അര്ജുന് സിനിമയായ പുഷ്പ 2 ആദ്യദിന കളക്ഷനില്‍ റിക്കാർഡുകൾ മറികടന്നതായി റിപ്പോർട്ട്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം 175.1 കോടി രൂപ ചിത്രം നേടിയെന്നാണു വിവരം. ഏര്‍ളി പ്രീമിയര്‍ വരുമാനവും ചേര്‍ത്തുള്ള കണക്കാണിത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണിതെന്നു പറയുന്നു. സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്ജുന് പ്രധാന വേഷത്തില്‍ എത്തിയ പുഷ്പ 2 ദ റൂള്‍ അഞ്ച് ഭാഷകളിലാണ് ഇറങ്ങിയത്. ഇതില്‍ തെലുങ്കിലാണ് കൂടിയ കളക്ഷന്‍ 95.1 കോടി. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. തമിഴില്‍നിന്ന് ആദ്യ ദിനം 7 കോടിയും മലയാളത്തില്‍നിന്ന് 5 കോടിയും കന്നട പതിപ്പില്‍നിന്ന് ഒരു കോടിയും പുഷ്പ നേട്ടമുണ്ടാക്കി.
Read Moreസ്വപ്നത്തിലൂടെ ആശയവിനിമയം നടത്താം..! പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
രണ്ടു വ്യക്തികൾക്കു സ്വപ്നത്തിലൂടെ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഇഎം സ്പേസിലെ ഗവേഷകർ. പങ്കാളികളുടെ മസ്തിഷ്ക തരംഗങ്ങളും മറ്റു ബയോളജിക്കൽ ഡാറ്റയും നിരീക്ഷിക്കാനായി രൂപകൽപ്പന ചെയ്ത ഉപകരണമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരാൾ സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോൾ അതു കണ്ടുപിടിക്കാൻ കഴിവുള്ള ഒരു “സെർവറും’ ഇതിനായി ഉപയോഗിച്ചു. പങ്കാളികളിലൊരാൾ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചുവെന്ന് സെർവർ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, പ്രത്യേക ഭാഷയിൽ ഇയർബഡുകൾ വഴി ഒരു വാക്ക് കേൾപ്പിക്കും. പങ്കാളി സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്നത് റെക്കോർഡ് ചെയ്ത് സെർവറിൽ സൂക്ഷിക്കും. അടുത്തയാൾ സ്വപ്നത്തിൽ പ്രവേശിക്കുന്പോൾ ആദ്യത്തെ പങ്കാളിയിൽനിന്നു സംഭരിച്ച സന്ദേശം സെർവർ കേൾപ്പിക്കും. ഈ പരീക്ഷണത്തിനുശേഷം പങ്കാളി ഉണർന്നപ്പോൾ ആ വാക്ക് ആവർത്തിച്ചതായി ഗവേഷകർ പറയുന്നു. ഉറക്കം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ കാണാനും ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ആർഇഎംസ്പേസിന്റെ ലക്ഷ്യം. ഈ സാങ്കേതികവിദ്യ അംഗീകരിച്ചുകഴിഞ്ഞാൽ, നിദ്രാസംബന്ധിയായ…
Read Moreസന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായേക്കും; കോൺഗ്രസിൽ ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍
ന്യൂഡൽഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്നു റിപ്പോർട്ട്. ഇക്കാര്യത്തിൽ ധാരണയായെന്നാണു സൂചന. ഡൽഹിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏകാധിപത്യ അന്തരീക്ഷത്തില്‍നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെപിസിസി പുനഃസംഘടനയ്ക്ക് മുൻപ് തീരുമാനം വന്നേക്കുമെന്ന് അറിയുന്നു.
Read Moreഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ്: മറവിരോഗമുള്ള ഭാര്യയ്ക്ക് വേണ്ടി 74 -കാരൻ ചെയ്യുന്നത് കണ്ടാൽ ആർക്കായാലും മനസ് നിറയും
ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ജോൺ റിച്ചാർഡ് എന്ന അയോവക്കാരന്റെ കഥയാണ് ഇന്ന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അൾഷിമേഴ്സ് രോഗം കണ്ടെത്തുകയായിരുന്നു. അതോടെ മാനസികമായി അദ്ദേഹം തകർന്നു. തന്റെ സങ്കടം ഭാര്യയെ അറിയിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളതെല്ലാം പാലിച്ചുകൊടുക്കാൻ റിച്ചാർഡ് ശ്രമിക്കാൻ തുടങ്ങി. അവധിക്കാലങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ ക്രിസ്മസിനും റിച്ചാർഡ് സ്വന്തം വീടും അതുപോലെ തന്റെ അയൽ വീടുകളും അലങ്കിക്കും. തെരുവോരങ്ങളിലും കളർ ബൾബുകളും ലൈറ്റുകളും കൊണ്ട് വർണാഭമാക്കാറുണ്ട്. റിച്ചാർഡ് അലങ്കാരപ്പണികൾ ചെയ്യുന്പോൾ അദ്ദഹത്തെ സഹായിക്കാൻ അയൽവാസികളും എത്താറുണ്ട്. ഒത്തൊരുമയോടെ ആഘോഷിക്കേണ്ടതാണ് ക്രിസ്മസ്. അതിനാൽ തന്നെ റിച്ചാർഡിന്റെ ഈ പ്രവർത്തി മറ്റെല്ലാവരിലും ഒരുമയുടെയും ഒത്തുകൂടലിന്റെയും ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള മനസുമുണ്ടാവുന്നു. റിച്ചാർഡിനെപ്പോലെ ഒരു അയൽവാസിയെ കിട്ടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് റിച്ചാർഡിന്റെ നാട്ടുകാർ…
Read Moreരണ്ടാംമൈൽ-പനമറ്റം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി; വാഴ നട്ട് പ്രതിഷേധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ
എലിക്കുളം: റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ രണ്ടാംമൈൽ-പനമറ്റം അക്കരക്കുന്ന് റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ. റോഡിൽ വാഴ വച്ചാണ് ഇവർ പ്രതിഷേധിച്ചത്. രണ്ടാം മൈൽ-പനമറ്റം അക്കരക്കുന്ന് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഃസഹമായിരിക്കുകയാണ്. അധികൃതരോട് നിരവധിത്തവണ പരാതികൾ പറഞ്ഞിട്ടും യാതൊരു പരിഹാരവും ഇല്ലാതെ വന്നതോടെയാണ് വാഴ നട്ട് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിഷേധിച്ചത്. ഓട്ടം വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഓട്ടം പോയി തിരികെ വരുമ്പോൾ വാഹനം നേരേ വർക്ക്ഷോപ്പിലേക്ക് പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. പനമറ്റം ഗവൺമെന്റ് സ്കൂളിലേക്ക് ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അതുകൊണ്ടുതന്നെ ഈ ദുരിത യാത്രയ്ക്ക് പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. എലിക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. അധികൃതരുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടായില്ലെങ്കിൽ കടുത്ത…
Read Moreസൗഹൃദവലയത്തിൽ വീഴിച്ച് പ്രായപൂർത്തിയാകുംമുമ്പും ശേഷവും നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ എസ്. സുധിയാണ് (23) പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുന്‍പും അതിനുശേഷവും വിവിധയിടങ്ങളിൽ എത്തിച്ച് ഇയാൾ പീഡിപ്പിച്ചെന്നാണ് മൊഴി. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ്ഐ കെ. ആർ. ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സുധിയെ ഇയാളുടെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് ജാക്ഹാമർ ശരീരത്തിൽ തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ഹാമർ നെഞ്ചിൽ തുളച്ചുകയറി തൊഴിലാളി മരിച്ചു. കൊടുമൺ കളീക്കൽ ജയിംസാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുകയായിരുന്നു. ഇതിനിടെ കെട്ടിടം ഇടിഞ്ഞതോടെ ജയിംസ് താഴെവീണു. പ്രവർത്തിച്ചുകൊണ്ടിരുന്ന ജാക് ഹാമർ ജയിംസിന്റെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കൾ: നേഹ, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.
Read More