സ്വന്തം കുറ്റം നിമിത്തം മറ്റുളളവർക്കു കൂടി അപകടം വരുത്തുന്ന ചില ഡ്രൈവർമാർ നിരത്തിലുണ്ട്. അനേകം വീഡിയോകൾ അത്തരത്തിൽ നമുക്ക് കാണാൻ സാധിക്കും. അശ്രദ്ധ മുലം അപകടം വരുത്തിവയ്ക്കുന്ന പല വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലൊരു അശ്രദ്ധക്കുറവിന്റെ വീഡിയോ ആണിന്ന് സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കർണാടക പോർട്ട്ഫോളിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണിത്. വളരെ തിരക്കറിയ റോഡിൽ കൂടി ഒരാൾ കാർ ഓടിച്ചുപോകുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ കാറിനൊപ്പവും എതിരേയുംമൊക്കെ ധാരാളം വണ്ടികൾ വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കല്ല്യാൺ നഗറിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഹൈവേയിലൂടെ നന്നേ വേഗത്തിലാണ് കാർ ഓടിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാറിന്റെ വേഗമോ കളറോ ഒന്നുമല്ല ഇവിടെ ഹൈലൈറ്റ്. കാറിനു മുകളിൽ രണ്ട് നായക്കുട്ടികളെ വച്ചുകൊണ്ടു പെകുന്ന കാർ യാത്രക്കാരന്റെ സവാരിയാണ് ഇവിടെ വിമർശനം ഏറ്റു വാങ്ങുന്നത്. നായകൾ…
Read MoreDay: December 6, 2024
പുറംപോക്ക് ആര്…കൊടുമണ്ണിൽ വീണാ ജോർജിന്റെ ഭർത്താവും കോൺഗ്രസും തമ്മിലുള്ള തർക്കം തീരുന്നില്ല; കോൺഗ്രസ് ഓഫീസ് പുറംപോക്കിലാണെന്ന പരാതിയുമായി ജോർജ്
കൊടുമൺ: പുറന്പോക്ക് കൈയേറിയെന്ന പരാതിയെത്തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളന്ന് കല്ലിട്ടു. റവന്യു, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കല്ലിട്ടത്. ബുധനാഴ്ചയാണ് വില്ലേജ് അധികൃതർ നോട്ടീസ് നൽകിയത്. കൊടുമണ്ണിൽ സ്റ്റേഡിയത്തിന് എതിർവശത്ത് മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിൽ ഓടയുടെ അലെയ്ൻമെന്റ് മാറ്റിയതിനെത്തുടർന്ന് കോൺഗ്രസ് അഞ്ചുമാസം മുമ്പ് പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് ജോർജ് ജോസഫാണ് കോൺഗ്രസ് ഓഫീസ് പുറന്പോക്ക് കൈയൈറി നിർമിച്ചതാണെന്നു കാട്ടി ജില്ലാ കളക്ടർക്കു പരാതി നൽകിയത്.പരാതിയെത്തുടർന്ന് റവന്യു വിഭാഗം നേതൃത്വത്തിൽ റോഡ് പുറന്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സ്ഥലം അളക്കുന്ന വിവരം കാണിച്ച് കഴിഞ്ഞദിവസം റവന്യു അധികൃതർ കോൺഗ്രസ് ഓഫീസിന് നോട്ടീസ് നൽകുകയുണ്ടായി. സ്ഥലം അളക്കുന്നതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. എന്നാൽ, വലിയ തർക്കങ്ങൾ ഒന്നും നടന്നില്ല. കോൺഗ്രസ് ഓഫീസിന്റെ പിന്നിലെ കെട്ടിടത്തിന്റെ ഉൾവശം വരുന്ന…
Read Moreഎന്ത് വിധിയിത്… വല്ലാത്ത ചതിയിത്… ഇന്‍ഡിഗോയുടെ റാമ്പ് ഉപയോഗിക്കവെ തെന്നി വീണ് കാല് ഒടിഞ്ഞു: ദുരനുഭവം പങ്കുവച്ച് യുവാവ്; വൈറലായി കുറിപ്പ്
ഇൻഡിഗോ വിമാന യാത്രയെ സംബന്ധിച്ച് പല വാർത്തകളും ഇപ്പോൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗുഡ്ഗാവ് സ്വദേശിയായ രത്നേന്ദു റേ തനിക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാന യാത്രയ്ക്കിടെ സംഭവിച്ച ദുരിതത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേറ്റതിനെക്കുറിച്ചാണ് രത്നേന്ദുവിന്റെ പോസ്റ്റ്. “ഓഗസ്റ്റ് 14 ന് പുലർച്ചെ ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഞാൻ ദില്ലിയിലെ ടി 2 ൽ എത്തി. എന്നാൽ എയറോബ്രിഡ്ജ് ഞങ്ങൾക്ക് ആർക്കും തന്നെ അവർ നൽകിയിട്ടില്ല, പകരം എല്ലാവരോടും അവരുടെ റാമ്പുകൾ ഉപയോഗിച്ച് ഇറങ്ങാൻ ആവശ്യപ്പെട്ടു. ശക്തമായ മഴ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്കിയ റാമ്പ് നന്നേ നനഞ്ഞിരുന്നു. അതുവഴി നടന്നു താഴേക്ക് പോയ്ക്കൊണ്ടിരുന്നപ്പോൾ ഈർപ്പം കാരണം തന്റെ വലതു കാൽ റാമ്പിലെ…
Read Moreവിറ്റ നെല്ലിന്റെ വില വാങ്ങിയതിനു കടക്കെണിയിലായി കർഷകൻ; തന്റെ ദുരനുഭവം പറഞ്ഞ് എം. കെ. ഷാജിമോൻ
മങ്കൊമ്പ്: കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ വില കൈപ്പറ്റിയതിന്റെ പേരിൽ ബാങ്കിനു ബാധ്യതക്കാരനായി കർഷകൻ. കുട്ടനാട് മിത്രക്കരി സ്വദേശി മുക്കത്ത് എം.കെ ഷാജിമോനാണ് ഇതുമൂലം രണ്ടാംകൃഷിയുടെ നെല്ലുവില കിട്ടാതെ കടക്കെണിയിലായിരിക്കുന്നത്. 2023-24 വർഷത്തെ പുഞ്ചകൃഷിയുടെ നെല്ലുവിലയ്ക്കായി സപ്ലൈകോയിൽ അപേക്ഷ നൽകിയപ്പോൾ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. എന്നാൽ, നെല്ലുവില അലോട്ട് ചെയ്യുന്നതിൽനിന്നു കനറാ ബാങ്ക്, എസ്ബിഐ എന്നിവയൊഴികെയുള്ള ബാങ്കുകളെ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് നെല്ലുവില അനുവദിച്ചപ്പോൾ ഇദ്ദേഹം എടത്വ കനറാ ബാങ്ക് ശാഖയിലെത്തി പിആർഎസ് കൈമാറുകയും നെല്ലിവിലയായി 43,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, നെല്ലുവില അനുവദിച്ചുവന്നിരുന്നവരുടെ ലിസ്റ്റിൽ ഇല്ലാതെയാണ് ഇദ്ദേഹത്തിനു കനറാ ബാങ്ക് പണം നൽകിയിരുന്നത്. ഇദ്ദേഹത്തിനുള്ള തുക അനുവദിച്ചുവന്നിരുന്നത് എസ്ബിഐയിലുമായിരുന്നു. എന്നാൽ, ഇരു ബാങ്കുകളിൽനിന്നും ഇദ്ദേഹത്തിനു ഇതുസംബന്ധിച്ചു യാതൊരു അറിയിപ്പുകളും വന്നില്ല. ഇക്കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ പണം അക്കൗണ്ടിലെത്തിയതായി ഫോണിൽ സന്ദേശമെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം…
Read Moreപരന്പരാഗത ചികിത്സക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചു: പിന്നാലെ ദേഹാസ്വാസ്ത്യം; മെക്സിക്കന്‍ നടി മരിച്ചു
പരമ്പരാഗത ചികിത്സ തേടി പോകുന്ന ആളുകൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. ചില സമയങ്ങളിൽ അത്തരം ചികിത്സാ രീതികൾ ജീവനെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകാം. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെക്സിക്കൻ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്സിക്കൻ നടി രോഗശാന്തി ചടങ്ങിനിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചു. പിന്നാലെ മരണത്തിനു കീഴടങ്ങി. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് എന്ന നടിയാണ് പരമ്പരാഗത ചികിത്സയ്ക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചത്. തെക്കേ അമേരിക്കൻ പരമ്പരാഗത ആചാരത്തിലെ ഒരു ചടങ്ങാണ് ശരീരത്തില്‍ അടങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളാന്‍ തവള വിഷം അടങ്ങിയ പാനീയമായ കോംബോ കുടിക്കുക എന്നത്. ഈ പരമ്പരാഗത ചടങ്ങിൽ പങ്കെടുക്കുന്നവർ ആദ്യം ഒരു ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം. ശേഷം അവരുടെ ചർമ്മത്തിൽ ചെറിയ പൊള്ളലുകൾ ഉണ്ടാക്കും. പിന്നീട് ഈ മുറിവുകളിൽ തവളയുടെ സ്രവം…
Read Moreവലതുമാറി ഇടതു ചേർന്ന് തന്നെ..! തത്പരകക്ഷികളുടെ മനക്കോട്ട മാത്രം; എല്‍ഡിഎഫ് വിടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതൃത്വം; സിപിഎം നിലപാടില്‍ അണികളില്‍ അമര്‍ഷം ശക്തം
കോട്ടയം: കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കു മടങ്ങുമെന്ന വാര്‍ത്തകള്‍ തത്പരകക്ഷികളുടെ മനക്കോട്ട മാത്രമാണെന്ന് ചെയര്മാന് ജോസ് കെ. മാണി ആവര്‍ത്തിക്കുമ്പോഴും ഇടതുബന്ധം പാര്‍ട്ടിക്ക് എന്തു നേട്ടമുണ്ടാക്കിയെന്നതും തദ്ദേശ തെരഞ്ഞെടുപ്പിലെ അവ്യക്തതയും ഒരു വിഭാഗം നേതാക്കളിലും അണികളിലും ശക്തിപ്പെടുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം ബാക്കിനില്‍ക്കെ കേരള കോണ്‍ഗ്രസ്-എമ്മിന് വേരോട്ടമുള്ള കോട്ടയത്ത് മത്സരിക്കാന്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിലും എത്രയിടത്തു ജയിക്കുമെന്നതിലുമുള്ള ആശങ്ക പ്രാദേശിക നേതാക്കള്‍ക്കും സീറ്റ്മോഹികള്ക്കുമുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതു പോലെ സര്‍ക്കാര്‍ വിരുദ്ധ വികാരം തദ്ദേശതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ പ്രസ്ഥാനം രാഷ്ട്രീയചിത്രത്തില്തന്നെ അപ്രസക്തമാകും. സിപിഎം നേതൃത്വം തുടരെ അവഗണിക്കുന്നതിലെ അമര്‍ഷവും മുന്നണിയിലെത്തിയതില്‍ സിപിഐയുടെ മുറുമുറുപ്പും അതൃപ്തിക്ക് മറ്റൊരു കാരണമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സിപിഎം കാലുവാരിയതിലും കടുത്ത വിമര്‍ശനം പാര്‍ട്ടിയിലുണ്ടായി.പിന്നീട് നടന്ന നാലു സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളില്‍ നാമമാത്ര പ്രാതിനിധ്യം പോലും സിപിഎം മാണി…
Read Moreഎല്ലാവരും സ്പെഷ്യലാണ്; വൈറലായി അസാപ് കേരള പങ്കുവച്ച വീഡിയോ
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ASAP Kerala യുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീം റിലീസ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പലവിധ ഭിന്നശേഷിക്കാരായ കുട്ടികൾ ഫീച്ചര്‍ ചെയ്ത വീഡിയോ എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാവരിലും സ്പെഷ്യല്‍ ആയ കഴിവുകള്‍ അലിഞ്ഞ് ചേർന്നിട്ടുണ്ടെന്നുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വീഡിയോ. വീഡിയോയ്ക്ക് വേണ്ടി ASAP കേരളയോടൊപ്പം സംസ്ഥാന ഭിന്നശേഷി ക്ഷേമ വകുപ്പ്, നിഷ്, ഡിഫറെന്റ് ആര്‍ട്സ് സെന്റര്‍, വിഷ്വലി ഇമ്പേയേര്ഡ് സ്കൂള്‍, കേരളം ഒളിമ്പിക് അസോസിയേഷന്, ഡാഡ് എന്നീ സ്ഥാപനങ്ങളും പങ്കാളികളായി.
Read Moreഹണിട്രാപ്പും കൂടെ മന്ത്രവാദം.! ഷമീമ വിരിച്ച വലയിൽ വീണവർ നിരവധിപേർ; കുരുങ്ങുന്ന ഇരകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് ഭർത്താവും; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കാസര്‍ഗോഡ്: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ(55) മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ യുവതിയും ഭര്‍ത്താവും മന്ത്രവാദത്തിനു സഹായികളായ രണ്ടു സ്ത്രീകളും അടക്കം നാലുപേര്‍ അറസ്റ്റില്‍. മധൂര്‍ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), ഭാര്യ ജിന്നുമ്മ എന്നറിയപ്പെടുന്ന ഉദുമ മാങ്ങാട് കൂളിക്കുന്നിലെ കെ.എച്ച്.ഷമീമ (38), മന്ത്രവാദത്തിന്റെ സഹായികളായ പൂച്ചക്കാട്ടെ പി.എം. അസ്നിഫ (34), മധൂര്‍ കൊല്യയിലെ എ. ആയിഷ (40) എന്നിവരെയാണ് ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ക്കെതിരേ കൊലപാതകത്തിനും നാലാം പ്രതിക്കെതിരേ വധശ്രമത്തിനുമാണുകേസെടുത്തിരിക്കുന്നത്. ഇവര്‍ കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ വില്പന നടത്തിയ 29 പവന് സ്വര്‍ണവും കണ്ടെടുത്തു. ഹണിട്രാപ്പ്, ജയില്‍വാസം പിന്നെ മന്ത്രവാദം ഹണിട്രാപ്പിലാണു ഷമീമയുടെ തുടക്കം. 2013ൽ ഷമീമ ചെറുവത്തൂര്‍ സ്വദേശിയായ യുവാവുമായി ഫോണ്‍ വഴി അടുപ്പത്തിലായി. യുവാവിനെ കാസര്‍ഗോട്ടെ ഒരു…
Read More