പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി മായാപുരത്തെ ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലാണു പുലി എത്തിയത്. മായാപുരം മേഖല പുലിഭീഷണി നേരിടുന്ന സ്ഥലമാണ്. നിരന്തരം വന്യമൃഗങ്ങളെത്തുന്ന സ്ഥലമാണിത്. നാട്ടുകാർ പലതവണ വനംവകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നു. ജയശ്രീയുടെ വീടിനു സമീപത്തെ വീടുകളിലും കഴിഞ്ഞ ദിവസം പുലിയെത്തിയതായി സൂചനകളുണ്ട്. പുലിയുടെ കാൽപാടുകൾ പലയിടത്തും കണ്ടതായി നാട്ടുകാർ പറഞ്ഞു. വനംവകുപ്പുദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നേരത്തെയും ഈ പ്രദേശത്ത് കൂടുവച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല.
Read MoreDay: December 7, 2024
ഇഡി ചമഞ്ഞെത്തി ജ്വല്ലറിയിൽനിന്ന് 25.5 ലക്ഷത്തിന്റെ സ്വർണം കവർന്നു
അഹമ്മദാബാദ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ജ്വല്ലറിയിലും ഉടമയുടെ വീട്ടിലുമെത്തിയ സംഘം 25.5 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ഗുജറാത്തിൽ ഗാന്ധിധാം ടൗണിലെ കനൈയ ധാക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാധിക ജ്വല്ലേഴ്സിലാണ് വ്യാജ ഇഡി റെയ്ഡ് നടന്നത്. മൂന്നു കാറുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ 13 അംഗസംഘമാണ് ജ്വല്ലറിയിൽ എത്തിയത്. ഐഡി കാർഡ് കാണിച്ച് ഇഡി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി ജ്വല്ലറിയിലുണ്ടായിരുന്നവരുടെ ഫോണുകളും ഡിവിആറുമൊക്കെ പിടിച്ചുവാങ്ങി റെയ്ഡ് തുടങ്ങി. സംഘത്തിലെ ഒരാൾതന്നെ ഇതെല്ലാം വീഡിയോയിൽ പകർത്തി. കടയിലെ പരിശോധനയ്ക്കുശേഷം ജ്വല്ലറി ഉടമയുടെ വീട്ടിലുമെത്തി റെയ്ഡ് നടത്തി. രണ്ട് സ്ഥലങ്ങളിൽനിന്നായി 25.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത സംഘം സ്ഥലംവിടുകയും ചെയ്തു.സംശയം തോന്നി ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചതോടെയാണ് റെയ്ഡിന് വന്നവർ ഇഡി ഉദ്യോഗസ്ഥരല്ലെന്നു മനസിലായത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ 13 പേരിൽ 12 പേരെയും പിടികൂടി.…
Read Moreപുഷ്പ റീലിസിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം
ഹൈദരാബാദ്: പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി സൂപ്പർതാരം അല്ലു അർജുൻ. എക്സിൽ പങ്കുവച്ച വീഡിയോയിലാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. താനും പുഷ്പയുടെ മുഴുവൻ ടീമും ഇരയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നു താരം പറഞ്ഞു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അർജുൻ ധനസഹായം നൽകി. പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകൾ വഹിക്കുമെന്നും താരം വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യുടെ കുടുംബത്തിനാണ് താരത്തിന്റെ സഹായം. സംഭവത്തിൽ അല്ലു അർജുനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരുന്നു.
Read Moreഎലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: ഉന്നതസംഘം പരിശോധന തുടങ്ങി
കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ എലത്തൂരിലെ ഡിപ്പോയില്‍നിന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ മുംബൈയില്‍നിന്ന് എച്ച്പിസിഎലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം എലത്തൂരിലെത്തി. സാങ്കേതിക തകരാറുകള്‍ അടക്കമുള്ള കാര്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്. ഡീസല്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഡിപ്പോ ചുമതലയുള്ള ഗോവയിലെ സീനിയര്‍ ഡിപ്പോ മാനേജർ, എലത്തൂര്‍ ഡിപ്പോ മാനേജര്‍ എന്നിവര്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പതിനാലു ദിവസത്തിനകം മറുപടി നല്‍കാനാണ് നോട്ടീസ്. മറുപടി ലഭിച്ചശേഷം ഇവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം തീരുമാനിക്കും. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉടനെ തുടക്കം കുറിക്കും. ഇവിടെനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ എറണാകുളത്തെ മലിനീകരണ നിയന്ത്രണബോര്‍ഡ് ലാബിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് കിട്ടിയശേഷം റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു നല്‍കും. ബോര്‍ഡ് ചെയര്‍മാനും കൈമാറും. ഒരാഴ്ചയ്ക്കകം റിസള്‍ട്ട് കിട്ടും. എച്ച്പിസിഎലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെങ്കിലും സാങ്കേതിക തകരാറാണ്…
Read Moreകാനനവാസാ കലിയുഗ വരദാ… അഗസ്ത്യാർകൂടത്തിലെ വനവാസികൾ ദർശനപുണ്യംതേടി ശബരിമലയിൽ
ശബരിമല.അഗസ്ത്യാർകൂടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ വന വിഭവങ്ങളുമായി എത്തിയത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ, കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്. തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തിൽ ഉൾപ്പെട്ടത്.സംഘാംഗമായ ഭിന്ന ശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ശബരിമല ദർശനത്തിനായി എത്തുന്നത്. മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ…
Read Moreചേച്ചി ഞങ്ങളെ ചതിച്ചാശാനേ… ഗൂഗിൾ മാപ്പ് നോക്കി എത്തിയത് വനത്തിനുള്ളിൽ: ഒരു രാത്രി മുഴുവൻ കുടുംബം കാറിൽ കഴിഞ്ഞു
ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ബിഹാറിൽനിന്നു ഗോവയിലേക്കു കാറിൽ പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപുരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു. യാത്രയ്ക്കിടെ ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേക്ക് ഗൂഗിൾ മാപ്പ് കുടുംബത്തെ നയിക്കുകയായിരുന്നു. എട്ട് കിലോ മീറ്ററോളം കാർ ഉള്ളിലേക്കു പോയി. ദുർഘടമായ ഭൂപ്രദേശത്തുകൂടിയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്വർക്ക് കവറേജ് നഷ്ടമായതോടെ കാറിൽ രാത്രി ചെലവഴിക്കാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു. പുലർച്ചെ മൊബൈൽ നെറ്റ്വർക്ക് കവറേജുള്ള ലൊക്കേഷൻ കണ്ടെത്തി എമർജൻസി ഹെൽപ്പ്ലൈനുമായി പോലീസുമായി ബന്ധപ്പെടാൻ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തിൽനിന്നു പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ നിർമാണത്തിലിരിക്കുന്ന പാലത്തിൽനിന്ന് നദിയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു.
Read Moreറോഡരികിൽ നിർത്തിയിട്ട വാഹനത്തിലേക്ക് കാർ ഇടിച്ചുകയറി 5 മരണം
ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയിൽ കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനത്തിലേക്കു കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനം വഴിയരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Read Moreഎക്സ്പ്രസ് ഹൈവേയിൽ ഡബിൾ ഡക്കർ ബസും ടാങ്കറും കൂട്ടിയിടിച്ച് 8 മരണം
കാൺപൂർ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. 40 പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശില കന്നൗജിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ലക്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു.
Read Moreകംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൂടുതൽ പ്രതികൾക്കായി തെരച്ചിൽ
കോഴിക്കോട്: കംബോഡിയയിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോഴിക്കോട് തോടന്നൂര്‍ പിടികയുള്ളതില് തെക്കേമലയില്‍ അനുരാഗിനെ (25) പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി യുവാക്കളില്‍ നിന്ന് പണംവാങ്ങി തൊഴില്‍ തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ ഇന്നലെ അറസ്റ്റിലായത്. കംബോഡിയയില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം കൊടുത്ത അനുരാഗിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണു പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ പോലീസ് ഊര്‍ജിതമാക്കി. പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു (25), കിഴക്കന്‍ പേരാമ്പ്ര കുന്നുമ്മല്‍ രാജീവന് (46) എന്നിവരടക്കം പേരാമ്പ്ര, വടകര ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്. അബിന്‍ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില്‍ നിന്നു ദിവസങ്ങളോളം…
Read Moreന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം: വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര്യത്തിലാണു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. തിങ്കളാഴ്ച ധാക്കയിലെത്തുന്ന അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത സംഭവം ചർച്ചയാകുമെന്നു സൂചനയുണ്ട്.
Read More