കൊച്ചി: നടന് ദിലീപ് അടക്കം ചിലര്‍ക്ക് ശബരിമല ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറുകള്‍ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വിഐപി ദര്‍ശനം നടന്നത്. പ്രത്യേക ആനുകൂല്യം ആര്‍ക്കും നല്‍കരുതെന്നും ഇത്തരം നടപടികള്‍ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളടക്കം ഇന്നു ഹാജരാക്കനാണ് നിര്‍ദ്ദേശം. ഹരിവരാസനം ചൊല്ലിത്തീരുംവരെ സോപാനത്തിന് മുന്നില്‍ പോലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നില്ക്കാന് ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു.
Read MoreDay: December 7, 2024
കുവൈറ്റിലെ ബാങ്കിൽനിന്നുമെടുത്ത വായ്പ തിരിച്ചടക്കാതെ മലയാളികള്‍ മുങ്ങിയ സംഭവം: കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും
കൊച്ചി: കുവൈറ്റിലെ ബാങ്കിൽനിന്നുമെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മലയാളികള്‍ രാജ്യം വിട്ട സംഭവത്തില്‍ കേസുകള്‍ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറും. ഇവരില്‍നിന്നും കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കുവൈറ്റ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. വിവിധ വായ്പകളിലായി 700 കോടിയോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ 10 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറാനാണ് തീരുമാനം. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കടുത്ത ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് ബാങ്ക് അധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്കിന് കേരളത്തില്‍ നിയമസഹായം നല്കുന്ന…
Read Moreമഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: മഴയ്ക്കായി പ്രാർഥനകൾ നടത്തി യുഎഇ. രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഇന്നു രാവിലെ 11നാണ് പ്രാർഥന നടത്തിയത്. മഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. അറബിയില്‍ സലാത്തുൽ ഇസ്തിസ്ഖ എന്നാണ് ഈ പ്രത്യേക പ്രാർഥന അറിയപ്പെടുന്നത്. അറബ് രാജ്യങ്ങളിൽ മഴയ്ക്കായുള്ള സമൂഹ പ്രാർഥനകൾ സാധാരണമാണ്. മഴയ്ക്കായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ. ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ഏപ്രിലിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
Read Moreബംഗ്ലാദേശ് കറൻസികളിൽനിന്ന് മുജീബുർ റഹ്മാന്റെ ചിത്രം നീക്കും: ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും
ധാക്ക: കറൻസി നോട്ടുകളിൽനിന്നു ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണു മുജീബുർ റഹ്മാൻ. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി മാസങ്ങൾക്കുശേഷമാണ് ഈ തീരുമാനം. നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദേശപ്രകാരം ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കി 20, 100, 500, 1000 എന്നിവയുടെ നോട്ടുകൾ അച്ചടിക്കുകയാണെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും. തുടക്കത്തിൽ നാല് നോട്ടുകളുടെ ഡിസൈനാണ് മാറ്റുക. മറ്റുള്ളവ ഘട്ടം ഘട്ടമായി പുനർരൂപകൽപന ചെയ്യും.
Read Moreതീ തുപ്പി അഗ്നിപര്‍വതം: കണ്ണിനു വിരുന്നായി ആകാശദൃശ്യങ്ങള്‍; വൈറലായി ചിത്രങ്ങൾ
റെയ്ക്ജാനെസ്(ഐസ് ലാൻഡ്): അഗ്നിപര്‍വത സ്ഫോടനത്തിന്റെ ആകാശദൃശ്യങ്ങള്‍ സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുകൾക്കു വിരുന്നായി. ഐസ് ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിനു മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍നിന്നു ഇരുപത്തിരണ്ടുകാരനായ ടൂറിസ്റ്റ് കെയ് ലി പാറ്റർ പകർത്തിയ അഗ്നിപർവത സ്ഫോടനദൃശ്യങ്ങളാണു സോഷ്യൽ മീഡിയയുടെ പ്രിയം പിടിച്ചു പറ്റിയത്. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഭീതി നിറയ്ക്കുന്ന പ്രകൃതി പ്രതിഭാസമാണെങ്കിലും ആകാശത്തുനിന്നുള്ള അതിന്റെ കാഴ്ച ഏറെ ആകർഷകമാണെന്നു ദൃശ്യങ്ങൾ കണ്ടവർ അഭിപ്രായപ്പെട്ടു. 800 വർഷത്തോളം നിഷ്ക്രിയാവസ്ഥയിലായിരുന്ന റെയ്ക്ജാനെസ് ഉപദ്വീപിലെ അഗ്നിപര്‍വതങ്ങള്‍ 2021ലാണ് വീണ്ടും സജീവമായത്. ഒരു വർഷത്തിനുള്ളിൽ ഈ മേഖലയില്‍ സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപര്‍വത സ്ഫോടമാണു കഴിഞ്ഞ ദിവസം ഉണ്ടായത്. അഗ്നിപര്‍വതത്തിൽനിന്നു തീ തുപ്പി വമിച്ച ലാവാപ്രവാഹം ഏകദേശം മൂന്നു കിലോമീറ്റർ വീതിയിൽ പരന്നൊഴുകി.
Read Moreവൈദ്യുതി നിരക്ക് വർധന സ്വകാര്യ കമ്പനികളുമായി ചേർന്നുള്ള കള്ളക്കളി; ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയാണിത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള ദീര്‍ഘകാല കരാര്‍ വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു. ആര്യാടന് മുഹമ്മദ് 2016ല്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി ഉത്പാദന സ്വകാര്യ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ കള്ളക്കള്ളിയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് കാരണം. പഴയ കരാറില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി രൂപയുടെ ലാഭം ഉണ്ടാകുമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയതോടെ ഒരു ദിവസം 10 മുതല്‍ 12 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. ഇതിന്റെ…
Read Moreകാത്തിരുന്ന ദിനം വന്നെത്തി: കാളിദാസ് ജയറാമിന്റെ വിവാഹം നാളെ ഗുരുവായൂരിൽ
ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസിന്റെ വിവാഹം നാളെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടക്കും. രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിനുമുന്നിലെ മണ്ഡപത്തിലാണ് താലികെട്ട്. മോഡലായ തരിണി കലിംഗരായർ ആണ് വധു. പ്രമുഖ നടീനടന്മാർ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തും. കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹവും ഇക്കഴിഞ്ഞ മേയിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണു നടന്നത്. ജയറാമിന്റെയും പാർവതിയുടെയും വിവാഹവും 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു.
Read Moreക്ഷേമപെൻഷൻ തുക ഉയർത്തിയേക്കും: 1600-ൽ നിന്ന് 1800എങ്കിലും വർധിപ്പിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ജനുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സാമൂഹിക സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുന്നത് ആലോചനയിൽ. നിലവിൽ നൽകുന്ന 1600 രൂപയിൽ നിന്ന് 1800 രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണു നിർദേശം. ചായ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയെങ്കിലും ഉയർത്തണമെന്ന നിർദേശവുമുയരുന്നുണ്ട്. നിലവിലെ ക്ഷേമപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന അനർഹരുടെ എണ്ണത്തിന്റെ കൂടി ആനുപാതികമായിട്ടാകും എത്രത്തോളം വർധന വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന 62 ലക്ഷം പേരിൽ ഏഴു ലക്ഷം പേരെങ്കിലും അനർഹരാണെന്നാണു കണക്ക്. ഇവരെ ഒഴിവാക്കിയാൽ ഇത്രയും തുക അർഹരായവർക്ക് അധികമായി നൽകാനാകും. വരുന്ന നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിൽ വേണമെന്ന നിർദേശം സജീവമായത്. സംസ്ഥാന ബജറ്റ് 2025 ജനുവരി 24ന് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ 2500…
Read Moreഎവിടെ പോയി ഒളിച്ചാലും മണിച്ചിത്രത്താഴിട്ട് പൂട്ടും: വായ്പയെടുത്തു മുങ്ങിയവരെ പൂട്ടാൻ കുവൈറ്റ്
കൊച്ചി: കുവൈറ്റിലെ ബാങ്കുകളില്‍നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ പൂട്ടാൻ തീരുമാനിച്ച് ബാങ്കുകൾ. ഇവരില്‍നിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കുവൈറ്റ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നേരിട്ടെത്തി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറും. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കടുത്ത ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണു ബാങ്കധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്കിനു കേരളത്തില്‍ നിയമസഹായം നല്കുന്ന ഹൈക്കോടതി അഭിഭാഷകന് തോമസ് ജെ. ആനക്കല്ലുങ്കല്‍ പറഞ്ഞു. കേരളത്തില്‍നിന്നു മാത്രം 1425 ഓളം പേര് കുവൈറ്റില്‍ തട്ടിപ്പ് നടത്തി ഇവിടേക്കു…
Read More