കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പോലീസിന് നേരെ അതിക്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘാണ് പോലീസിനെ ആക്രമിച്ചത്. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയത് പോലീസ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിച്ചാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളം പാലത്തിന് സമീപം പുലർച്ചെ 1.45ഓടെ റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read MoreDay: December 8, 2024
ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണം; തൃശൂരിൽ ഇന്ന് ആചാര സംരക്ഷണ കൂട്ടായ്മ
തൃശൂർ: ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണത്തിനെതിരേ തൃശൂരിൽ ഇന്ന് ആചാര സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും. ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളും മത- രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. നിയമനിർമാണം നടത്തി സർക്കാർ നിലവിലെ നിയന്ത്രണങ്ങൾ മറികടക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചു. ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ത്യശൂർപൂരത്തിനേക്കാൾ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആനകളുടെ അലങ്കാരങ്ങൾ നിരത്തി പ്രതീകാത്മക എഴുന്നള്ളിപ്പ് നടത്തി. പ്രതിഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളവും നടത്തി. നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിഷേധത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
Read Moreനവവധുവിന്റെ മരണത്തിൽ ദുരൂഹത: കാറിൽവച്ച് ഭർത്താവിന്റെ സുഹൃത്ത് മർദിച്ചു; ഇന്ദുജയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായി സൂചന
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തും കസ്റ്റഡിയിൽ. അഭിജിത്തും അജാസും തമ്മിൽ അടുത്തബന്ധമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അജാസ് ഇന്ദുജയെ മർദ്ദിച്ചെന്ന് അഭിജിത്ത് മൊഴി നൽകി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. മൂന്നുമാസം മുമ്പാണ് ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. എന്നാൽ നിയമപരമായി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി…
Read Moreയുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു: അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്നത് കുട്ടികൾ: കൈലാഷ് സത്യാര്‍ഥി
കൊച്ചി: യുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വം കുട്ടികള്ക്കല്ലാതിരുന്നിട്ടുകൂടി അതിന്റെ പരിണിതഫലങ്ങളും ദുരന്തങ്ങളും അവരാണ് കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതെന്നും നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനസികമായും ശാരീരികമായുമെല്ലാം നന്മ ചെയ്യാന്‍ തയാറാകുകയും തിരികെ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയും വേണം. റോട്ടറി ക്ലബ് പോലുള്ളവ നിര്‍വഹിക്കുന്ന നന്മ ലോകത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാപന ദിവസമായ ഇന്നു രാവിലെ 9.30ന് ശശി തരൂർ എംപി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ൽ ഇന്ത്യക്കുപുറമേ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ആയിരത്തോളം ഗവര്‍ണര്‍മാരും മുന്‍കാല, നിയുക്ത ഗവര്‍ണര്‍മാരും നേതാക്കളുമാണ് പങ്കെടുക്കുന്നത്.
Read Moreനവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ: പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പരാമർശം; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലന്ന് നവീന്റെ ബന്ധു
പത്തനംതിട്ട: മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി. നായര്‍ രംഗത്ത്. പോസ്റ്റ്മോര്‍ട്ടം സത്യസന്ധമല്ലെന്ന് അനില്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ രക്തക്കറയെപ്പറ്റി പരാമര്‍ശിക്കേണ്ടതായിരുന്നു എന്ന് അനിൽ പറഞ്ഞു. ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് രക്തശ്രാവമുണ്ടായത് എന്ന് വ്യക്തമാക്കേണ്ടതായിരുന്നു. മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ രേഖപ്പെടുത്തേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസില്‍ ആദ്യമേതന്നെ അട്ടിമറിയും ഗൂഢാലോചനയും ഉണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില്‍ ഒരാള്‍…
Read Moreമാംഗല്യം തന്തുനാനേന… ഗുരുവായൂർ അമ്പലനടയിൽ കാളിദാസിനും താരിണിക്കും പ്രണയസാഫല്യം
മൂന്നുവർഷത്തെ കാത്തിരിപ്പിന് പ്രണയ സാഫല്യം. നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി. ഞായർ രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം സ്റ്റൈലിലാണ് താരം മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിൽ താരിണിയും അതീവ സുന്ദരിയായിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം പ്രമുഖ നടന്മാരുള്പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
Read Moreവരുന്നൂ വന്ദേഭാരത് കാർഗോ ട്രെയിനുകൾ: രണ്ടാം ഘട്ടത്തിൽ ഡബിൾ ഡെക്കറും പരിഗണനയിൽ
കൊല്ലം: ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് വന്ദേഭാരത് കാർഗോ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേയ്ക്ക് പദ്ധതി. ഇതിന്റെ പ്രാരംഭ നടപടികൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു . രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. ഉയർന്ന മൂല്യമുള്ള വസ്തുക്കളും ഭാരം കുറഞ്ഞ വസ്തുക്കളും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതിനാണ് പദ്ധതി മുൻഗണന നൽകുക. പരമ്പരാഗത ചരക്ക് ട്രെയിനുകളേക്കാൾ വേഗം കാർഗോ ട്രെയിനുകൾക്ക് ഉണ്ടാകും. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനുകൾ ആയിരിക്കും ഇതിനായി അവതരിപ്പിക്കുക.12 മുതൽ 24 മണിക്കൂറുകൾ വരെ യാത്രാ ദൈർഘ്യമുള്ള റൂട്ടുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുക. അതിവേഗ ഇടനാഴികൾക്ക് മുന്തിയ പരിഗണന നൽകുമെന്നും സൂചനയുണ്ട്. വിമാന ഗതാഗത കാര്യക്ഷമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാർസൽ കണ്ടെയ്നറുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തരത്തിലാണ് കോച്ചുകളുടെ നിർമിതി. എട്ട്, 11, 13 മീറ്റർ നീളത്തിലുള്ള…
Read Moreചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തോടു സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണം: വയനാട് പുനരധിവാസത്തിൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ദുരന്തനിവാരണ അഥോറിറ്റിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തോടു സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണമെന്നു സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ അഥോറിറ്റി ഫണ്ട് കൈമാറാന്‍ മാസങ്ങള്‍ താമസിച്ചതെന്താണെന്നു ചോദിച്ച ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന് ബെഞ്ച്, ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്നും കുറ്റപ്പെടുത്തി. ആരെയാണു വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. 677 കോടി രൂപയില്‍നിന്ന് എത്ര രൂപ ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാൻ കഴിയുമെന്ന് അറിയില്ലെങ്കില്‍ പിന്നെ എങ്ങനെ പണമില്ലെന്നു പറയും. കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനു പകരം കണക്ക് കൃത്യമായി തയാറാക്കൂ. 677 കോടി രൂപയില്‍നിന്ന് എത്ര രൂപ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളതാണെന്നു വ്യക്തമായി പറയണം. അതിനുശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച്…
Read More