ഗുരുതര ശ്വാസകോശ അണുബാധയായ ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്. ന്യുമോണിയയുടെ കാരണങ്ങള്‍ · ബാക്ടീരിയ: സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം. · വൈറസ്: RSV, ഇന്‍ഫ്ളുവന്‍സ, കൊറോണ വൈറസുകള്‍. · ഫംഗസ്: പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു. അപകട ഘടകങ്ങള്‍ പ്രായം: അഞ്ച് വയസിനു താഴെയുള്ള കുട്ടികളും 65 വയസിനു മുകളിലുള്ള മുതിര്‍ന്നവരും. പോഷകാഹാരക്കുറവ് വിട്ടുമാറാത്ത രോഗങ്ങള്‍: ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍. ·പരിസ്ഥിതി ഘടകങ്ങള്‍: വായു മലിനീകരണം, പുകവലി മുതലായവ. രോഗലക്ഷണങ്ങള്‍ കടുത്ത പനി, വിറയല്‍, കഫത്തോടുകൂടിയ ചുമ, ശ്വാസതടസം, ക്ഷീണം തുടങ്ങിയവ. വ്യാപനം ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്.ചുമ, തുമ്മല്‍, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു. ചികിത്സ1930-ല്‍, ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഏജന്റായ സള്‍ഫാപിരിഡിന്‍, ബാക്ടീരിയ ന്യുമോണിയ ചികിത്സിക്കുന്നതിനായി വികസിപ്പിച്ചെടുത്തു.1928ല്‍ പെന്സിലിന്…
Read MoreDay: December 9, 2024
കാനഡയിൽ ഇന്ത്യൻ പൗരന്റെ കൊലപാതകം:അനുശോചിച്ച് കോൺസുലേറ്റ്
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി കോൺസുലേറ്റ് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നു കോൺസുലേറ്റ് ഉറപ്പുനൽകി. കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽനിന്നു താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽന്നു വെടിയുതിർക്കുകയുമായിരുന്നു.
Read Moreസമുദ്രാതിർത്തി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ടു മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽനിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. മണ്ഡപം സ്വദേശി ബി. കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്.എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയതായി ഫിഷറീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreവിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ; ഇന്ത്യയുടെ ആശങ്കയറിയിക്കും
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി. രാവിലെ ഒന്‍പതോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസ്രിയും ഉദ്യോഗസ്ഥസംഘവും ധാക്ക വിമാനത്താവളത്തിൽ എത്തിയത്. ഷേഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥൻ ധാക്കയിലെത്തുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരേ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുമെന്നാണു സൂചന. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദിനുമായി വിക്രം മിസ്രി ചർച്ച നടത്തും. വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസിനെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
Read Moreഅതാണ് എന്റെ ശൈലി, സങ്കടപ്പെട്ടത് വെറും മൂന്നാഴ്ച മാത്രമെന്ന് ലിജോ ജോസ് പെല്ലിശേരി
കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത്. എന്റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചൻ സാറും രജനി സാറും സ്ക്രീനിൽ നിറഞ്ഞാടിയ സിനിമകളില്ലേ… കൈയടിച്ചും വിസലടിച്ചും തിയറ്ററിൽ ആസ്വദിച്ച സിനിമകൾ! മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽ പെടും. -ലിജോ ജോസ് പെല്ലിശേരി
Read Moreപുത്തൻ ലുക്കിൽ നസ്രിയ; ചിത്രത്തിന് കടുത്ത വിമർശനം
പുതിയ ലുക്കിലെത്തിയ നസ്രിയ നസീമിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരമൊരു ലുക്കിൽ താരം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. വേറിട്ട ലുക്കിൽ താരത്തെ കണ്ടതിന്റെ ആഹ്ലാദം ആരാധകരും മറച്ചു വച്ചില്ല. പലരും അവരുടെ കൗതുകവും സന്തോഷവും കമന്റുകളായി രേഖപ്പെടുത്തി. പുതിയ ലുക്കിനെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.
Read Moreജനപ്രീതിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് തൃപ്തി ദിമ്രി
ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളുടെ പട്ടികയിൽ താഴേക്ക് തെന്നിമാറി സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും പ്രഭാസും. ആരാധകർ ഏറെയുള്ള ബോളിവുഡ് നടിമാരായ ആലിയ ഭട്ടിനെയും ദീപിക പദുകോണിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് നടി തൃപ്തി ദിമ്രി. ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണുള്ളത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ് 2024-ലെ ജനപ്രിയ താരം ആരെന്നുള്ള വെളിപ്പെടുത്തൽ. മൂന്ന് തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പെടെ പത്ത് അഭിനേതാക്കളാണ് പട്ടികയിലുള്ളത്. ദീപിക പദുകോണാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. ദി പെർഫക്ട് കപ്പിൾ ഹോളിവുഡ് എന്ന വെബ് സീരീസിലൂടെ ജനപ്രീതി നേടിയ ഇഷാൻ ഖട്ടറിനാണ് മൂന്നാം സ്ഥാനം. പട്ടികയിൽ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാനുള്ളത്. നാഗചൈതന്യയുടെ ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയാണ് അഞ്ചാം സ്ഥാനത്ത്. അനിമൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് തൃപ്തി ദിമ്രി. അനിമലിലെ പ്രകടത്തിന്…
Read Moreപണവും പ്രശസ്തിയുമായപ്പോൾ ചിലർക്ക് അഹങ്കാരം: മന്ത്രി വി. ശിവൻകുട്ടി;”സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം; പഠിപ്പിക്കാൻ ഒരു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു’
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ ഒരു നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണെന്നും മന്ത്രി പറഞ്ഞു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് കലോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. സ്കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും പിന്നീട് സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക…
Read Moreവിമാനത്താവള പരിസരത്ത് സ്വർണക്കവർച്ച; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റിലായവർ നാഗർകോവിൽ സ്വദേശികൾ
തിരുവനന്തപുരം: വിമാനത്താവള പരിസരത്ത് തമിഴ്നാട് സ്വദേശിയിൽ നിന്നു സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗർകോവിൽ സ്വദേശികളാണ് പ്രതികൾ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിംഗപ്പൂരിൽ നിന്ന് എത്തിയ യാത്രക്കാരി സ്വർണക്കടത്ത് സംഘത്തിന് വേണ്ടി കൊണ്ടു വന്ന ആറ് പവൻ സ്വർണാഭരണങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. സ്വർണകടത്ത് സംഘത്തിന്റെ നിർദേശാനുസരണം യാത്രക്കാരിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെന്നൈയിലുള്ള സ്വർണകടത്ത് സംഘത്തിന് എത്തിച്ച് കൊടുക്കാനെത്തിയ തമിഴ്നാട് സ്വദേശിയായ തങ്കപാണ്ഡിയിൽ നിന്നാണ് മറ്റൊരു സംഘത്തിൽപ്പെട്ട പ്രതികൾ സ്വർണം തട്ടിയെടുത്തതെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണാഭരണങ്ങൾ അപഹരിച്ച ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളുടെ നന്പർ കേന്ദ്രീകരിച്ചും സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Moreകൈപ്പറ്റ് രസീത് നൽകുന്നില്ല… വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ
തൃശൂർ: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഇ – മെയിൽ വഴി സമർപ്പിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും കൈപ്പറ്റ് രസീത് നൽകുന്നില്ലെന്ന പരാതിയിൽ സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.നിയമപ്രകാരം ലഭിക്കേണ്ട പ്രാധാന്യം അർഹിക്കുന്ന കൈപ്പറ്റ് രസീത് പോലും അപേക്ഷകർക്ക് ലഭിക്കുന്നില്ല എന്ന പരാതിയിലാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തകനെ പറ്റിയുള്ള ചില വിവരങ്ങളും രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകൻ പി.ബി. സതീഷ് കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിറകെ അപേക്ഷയ്ക്ക് ഇ – മെയിൽ വഴി കൈപ്പറ്റ് രസീത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറിയുടെ ഓഫിസിനെ ബന്ധപ്പെട്ടെങ്കിലും ഒരുമാസം പിന്നിട്ടിട്ടും രസീത് ലഭിച്ചില്ലെന്നും സതീഷ് ആരോപിച്ചു. ഇതേ തുടർന്ന് സതീഷ് പൊതുഭരണ ഏകോപന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിക്കുകയും വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്കെതിരേ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട്…
Read More