തൃശൂർ: ആനയെഴുന്നള്ളിപ്പുകളും വെടിക്കെട്ടും കോടതിവിധികൾ മൂലം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തൃശൂരിലെ പൂരപ്രേമിസംഘം. നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ ഏഴുമണിക്കൂർ നീളുന്ന ഉപവാസം നടത്തും. വരും ദിവസങ്ങളിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ നാടൊട്ടുക്കും സംഘടിപ്പിക്കാനാണ് പല സംഘടനകളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ആചാരസംരക്ഷണ കൂട്ടായ്മ കോടതിവിധികൾക്കെതിരെ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ നേർക്കാഴ്ചയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തന്നെ കൂട്ടായ്മയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാനെത്തിയപ്പോൾ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന പൂരം, വേല, പള്ളി പെരുന്നാളുകൾ, ആണ്ട് നേർച്ചകൾ തുടങ്ങിയവ സുഗമമായി നടത്താൻ നാടൊറ്റക്കെട്ടാണെന്ന് പ്രകടമായി ബോധ്യമാവുകയായിരുന്നു. ആഘോഷങ്ങളും ആചാരങ്ങളും കോടതിവിധികളിൽ തട്ടി മുടങ്ങുന്നതിലുള്ള ആശങ്കയും അമർഷവും പ്രതിഷേധവും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ പരസ്യമായി തുറന്നുപറഞ്ഞു. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വന്ന…
Read MoreDay: December 9, 2024
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ; റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേറ്റു.
കോഴിക്കോട്: വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ. രാവിലെ പത്തിന് കളക്ടറേറ്റിൽ എത്തി റവന്യുവകുപ്പിൽ ക്ലാർക്കായി ശ്രുതി ചുമതലയേറ്റു. ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ.രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദ്ദിഖ് ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും വാഹനാപകടത്തില്‍ നഷ്ടമായി. വയനാട് കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്സണ് വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.
Read Moreഅബ്ദുൽ റഹീമിന്റെ ജയില്‍മോചനം ഇനിയും വൈകും ; മൂന്നാം തവണയും കേസ് മാറ്റി
കോഴിക്കോട്: സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജിയില്‍ അന്തിമ വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. 12നാണ് ഇനി അടുത്ത സിറ്റിംഗ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു. ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗില്‍ റഹീമിന്റെ മാതാവും കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു. ഇത് മൂന്നാംതവണയാണ് റഹീമിന്റെ മോചന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ സിറ്റിംഗ് മാറ്റിയത്.സൗദി ബാലന്റെ മരണത്തില്‍ റഹീമിന്റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷന് നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ റഹീമിന് പറയാനുള്ളതും കോടതിയില്‍ സമര്‍പ്പിച്ചു. ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്. സാങ്കേതിക കാരണങ്ങളാണ് കേസ്…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അതിജീവിതകള്‍ക്ക് നോഡല്‍ ഓഫീസര്‍ ജി. പൂങ്കുഴലിയെ ബന്ധപ്പെടാം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകള്‍ക്ക് പരാതിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ജി.പൂങ്കുഴലിയെ ബന്ധപ്പെടാം. ഭീഷണി അടക്കമുള്ള ഏത് അടിയന്തര സാഹചര്യത്തിലും നോഡല്‍ ഓഫീസറുടെ സംരക്ഷണം തേടാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡല്‍ ഓഫീസറെ അറിയിക്കാം. ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയവര് ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്ഐടിയോട് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് നോഡല്‍ ഓഫീസറെ അറിയിക്കാം. പരാതികള്‍ പരിശോധിച്ച് നോഡല്‍ ഓഫീസര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ഇതുവരെ ലഭിച്ച പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എഐജി ജി. പൂങ്കുഴലി പറഞ്ഞു.
Read Moreവീട്ടുജോലിക്കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡിക്ക് ജയില്‍ മാറ്റം
കൊച്ചി: ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കെ ശിവപ്രസാദി(78)ന് ജയില്‍ മാറ്റം. ചികിത്സാര്‍ഥം തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. വീട്ടു ജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെയാണ് പ്രതി പീഡിപ്പത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് 22 കാരിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പോലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തിയത്. പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് 26 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒമ്പതിന്…
Read Moreപുഷ്പ റിലീസിനിടെ യുവതി മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് അല്ലു അർജുനെതിരേയും കേസെടുത്തു
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ-2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രീമിയർ ഷോയ്ക്കിടെ സന്ധ്യ തീയറ്ററിലേക്ക് അല്ലു അർജുൻ അപ്രതീക്ഷിതമായി എത്തിയതായിരുന്നു തിക്കിനും തിരക്കിനും കാരണം. മനഃപൂർവമല്ലാത്ത നരഹത്യക്ക് അല്ലു അർജുനെതിരേയും കേസെടുത്തിട്ടുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതിനു പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Read Moreഇന്ത്യ സഖ്യത്തിൽ തർക്കമില്ല; നേതാവിനെ ചർച്ചയിലൂടെ തെരഞ്ഞെടുക്കണം; തേജസ്വി യാദവ്
കൊൽക്കത്ത: ഇന്ത്യ സഖ്യത്തിൽ തർക്കമില്ലെന്നും നേതാവിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കുമെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്ലോക്കിലെ മുതിർന്ന നേതാക്കൾ സഖ്യത്തിനു നേതൃത്വം നൽകുന്നതിനോടു തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി ഇന്ത്യ സഖ്യത്തെ നയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു പ്രതികരണവുമായി തേജസ്വി യാദവ് രംഗത്ത് എത്തിയത്. ബിജെപിക്ക് എതിരായി രൂപപ്പെട്ടതാണ് ഇന്ത്യാ സഖ്യം. എന്നാൽ ബിജെപി വിരുദ്ധ സഖ്യത്തിൽ നിരവധി മുതിർന്ന നേതാക്കളുണ്ട്. എല്ലാ നേതാക്കളുമായും ചർച്ച നടത്തിയിട്ട് വേണം ഈകാര്യത്തിൽ തീരുമാനമെടുക്കാൻ. മമതാ ബാനർജി സഖ്യത്തെ നയിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബംഗാളിൽ മൂന്നുപേർ കൊല്ലപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തല പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം. മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണു മരിച്ചത്. മാമുൻ മൊല്ലയുടെ വീട്ടിലായിരുന്നു ബോംബ് നിർമാണം. ഇന്നലെ രാത്രിയുണ്ടായ വലിയ സ്ഫോടനം പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഡൽഹിയിൽ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി; നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30,000 ഡോളർ; സ്കൂളുകൾ പൂട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക എന്നിവയുൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കാണ് ബോംബ് ഭീഷണി. ഇന്നലെ രാത്രി 11.38നാണ് ഡൽഹി പോലീസിന് ഇ മെയിലിൽ ഭീഷണിസന്ദേശം ലഭിച്ചത്. ബോംബ് നിർവീര്യമാക്കാൻ 30,000 ഡോളർ (25 ലക്ഷത്തിലേറെ രൂപ) ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഭീഷണിയെത്തുടർന്ന് സ്കൂളുകൾ അടച്ചു. വിദ്യർഥികളെ തിരിച്ചയച്ചു. ഫയർഫോഴ്സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, പോലീസ് എന്നിവരടക്കം സ്കൂളിലെത്തി തെരച്ചിൽ നടത്തുകയാണ്. കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ മെയിൽ അവകാശപ്പെടുന്നത്. കെട്ടിടങ്ങൾക്കു വൻനാശനഷ്ടം സംഭവിക്കില്ലെങ്കിലും നിരവധി ആളുകൾ മരിക്കാനും അംഗഭംഗം വരുത്താനും സ്ഫോടനങ്ങൾക്കു കഴിയുമെന്ന് ഇ-മെയിലിലുണ്ട്. സംഭവത്തിൽ ഡൽഹി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.ഒക്ടോബറിൽ രോഹിണിയിലെ പ്രശാന്ത് വിഹാർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സ്കൂളിനു പുറത്ത് സ്ഫോടനം സംഭവിച്ചിരുന്നു. സ്ഫോടനത്തിൽ സ്കൂൾ…
Read More‘നവകേരള രക്ഷാപ്രവര്‍ത്തനം’: ഐപിസി 109 പ്രകാരമുള്ള കുറ്റത്തിന് തെളിവുകളൊന്നുമില്ല; കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്ന് പോലീസ്
കൊച്ചി: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ്. എറണാകുളം സിജെഎം കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഐപിസി 109 (പ്രേരണ) പ്രകാരമുള്ള കുറ്റത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കാനാണു ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നായിരുന്നു ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ പരാമര്‍ശം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു…
Read More