വിജയവാഡ: പ്രേമാഭ്യർഥന തള്ളിക്കളഞ്ഞ 17കാരിയെ പെട്രോൾ ഒഴിച്ച് തീയിട്ടു കൊലപ്പെടുത്തിയ ഇരുപത്തിയെന്നുകാരൻ അറസ്റ്റിൽ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. മൂന്നു വർഷമായി പ്രതി പെൺകുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നു പറയുന്നു. യുവാവിന്റെ ശല്യം മൂലം പെൺകുട്ടിയെ വീട്ടുകാർ മുത്തശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം തുടർന്നു. പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്നും പെൺകുട്ടി അറിയിച്ചതിൽ പ്രകോപിതനായി യുവാവ് ഇന്നലെ പുലർച്ചെ പഠനമുറിയിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയശേഷമായിരുന്നു വധശ്രമം. സംഭവസ്ഥലത്തുതന്നെ പെൺകുട്ടി മരിച്ചു. വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്രയാണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ കഴിയുകയാണ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.
Read MoreDay: December 10, 2024
ഇടുക്കിയിൽ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി; കത്തെഴുതിവച്ചിട്ട് കുട്ടികൾ പോയത് ചെന്നൈയിലേക്ക്
ഇടുക്കി: പതിനഞ്ചുകാരായ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കാണാതായ മൂന്നു പേരും. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വച്ചിട്ടാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. ഇന്നലെ രാവിലെ ഇവര്‍ ചെന്നൈയിലെത്തിയെന്നും തമിഴ്നാട് പോലീസിനും ആര്‍പിഎഫിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി. വിനോദ് കുമാര്‍ പറഞ്ഞു. രാജാക്കാട് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണസംഘവും ബന്ധുക്കളും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്.
Read Moreപ്രായം പിന്നോട്ടോ ? പച്ചപനംതത്തയായ് മനം കവർന്ന് മഞ്ജു വാര്യർ
മലയാളികൾക്ക് മഞ്ജു വാര്യരെ പോലെ പ്രിയങ്കരിയായ മറ്റൊരു നടിയില്ല. ഏത് സൂപ്പർതാര നായകനെയും തെല്ലൊന്ന് അമ്പരപ്പിക്കുന്നതാണ് മഞ്ജു വാര്യർക്കുള്ള ജനപ്രീതി. 46 കാരിയായ മഞ്ജുവിന് ഇന്നും മുൻ നിര നായികസ്ഥാനം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കാണാറുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രീൻ ഈസ് ദ കളർ ഓഫ് വൈ നോട് എന്ന ക്യാപ്ഷനോടെയാണ് പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച ചിത്രങ്ങൾ മഞ്ജു പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. പ്രായം പിന്നോട്ട് പോകുകയാണല്ലോ എന്ന് ആരാധകർ പ്രശംസിക്കുന്നു. എങ്ങനെ ഈ യുവത്വം നിലനിർത്തുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.
Read Moreകുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ മോഷണം;15 ലക്ഷം രൂപയുടെ നഷ്ടം; കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതിവച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിൽ കുഞ്ഞിമംഗലത്തെ മനോജിനെതിരേയാണ് കേസെടുത്തത്.ഈ മാസം ഏഴിനുശേഷം നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറത്തറിഞ്ഞത്. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ പരാതിക്കാരന് പുതിയതായി നിര്‍മിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി അക്രമവും മോഷണവും നടത്തിയത്. വീട്ടിലെ നിരീക്ഷണക്കാമറകളും കേബിളുകളും സ്വിച്ച് ബോര്‍ഡുകളിലേക്കുള്ള വയറുകളും നശിപ്പിച്ചിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സാനിട്ടറി സാധനങ്ങള്‍ മോഷ്ടിച്ചെന്നും 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
Read Moreപോലീസായി ആസിഫ് അലി: ശ്രദ്ധ നേടി അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്ക്
ആസിഫ് അലിയെ നായകനാക്കി ജോഫിൻ.ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു. 2025 ജനുവരി ഒമ്പതിനു പ്രദർശനം ആരംഭിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്കും ശ്രദ്ധ നേടിയിരിക്കുന്നു. ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി പ്രീസ്റ്റിന് ശേഷം ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ മാളികപ്പുറം, 2018, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്കു ശേഷം കാവ്യ…
Read Moreമാടായി കോളജ് നിയമന വിവാദം; പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം; ആരോപണങ്ങൾ തള്ളി എം.കെ. രാഘവൻ
ന്യൂഡൽഹി: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി എം.കെ. രാഘവൻ എംപി. തനിക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. കോളജിൽ നാല് അനധ്യാപക തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്റർവ്യു നടത്തിയത് താനല്ല. ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണാണുണ്ടായത്. ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ടുപേർ അപേക്ഷിച്ചു. ഹാജരായത് ഏഴു പേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. ഇങ്ങനെയൊരാൾ ഉണ്ടായിരുന്നില്ല. മാനദണ്ഡമനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഓഫീസ് അറ്റൻഡന്റ്…
Read Moreപുഷ്പ 2 പ്രതിഫലം: ഞെട്ടിച്ച് അല്ലു അർജുൻ; ഇത്രയധികമോയെന്ന് ആരാധകർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകമാകെ ഏറ്റെടുത്ത പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ഘടകം താരങ്ങളുടെ പ്രതിഫലമാണ്. ഇതിനോടകം തന്നെ പല റിക്കാർഡുകളും സൃഷ്ടിച്ച ചിത്രം താരങ്ങളുടെ പ്രതിഫലകാര്യത്തിലും റിക്കാർഡ് ഭേദിച്ചുവെന്നാണ് റിപ്പോർട്ട്. അല്ലു അർജുന്റെ കരിയറിനെത്തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന ആദ്യഭാഗം. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിച്ചത്. മാസും ക്ലാസും നിറഞ്ഞ ചിത്രത്തിലെ പ്രകടത്തിന് ദേശീയ അവർഡും താരത്തിന് ലഭിച്ചിരുന്നു. ആദ്യ ഭാഗത്തിന് 50 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമയ്ക്കായി അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. 300 കോടിയാണ് രണ്ടാം ഭാഗത്തിന് താരത്തിന് ലഭിച്ചതെന്നാണ്…
Read More‘ഒരു സെന്റി സീനിനെ എങ്ങനെ കോമഡിയാക്കാം എന്ന് തെളിയിച്ച മഹാനെ, നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ’: മമ്മൂട്ടിയെ അനുകരിച്ച അജുവിനെ ട്രോളി സുഹൃത്തുക്കൾ
മമ്മൂട്ടിയും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ചെത്തിയ ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം അജു വർഗീസ് അവതരിപ്പിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ്. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ട് അരുണ്‍ ചന്തു പങ്കുവച്ച വിഡിയോ ആണിത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് താരത്തെ ട്രോളാൻ വേണ്ടി വന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ അജുവിനെ എയറിലാക്കിയെന്ന് പറയാം. മമ്മൂട്ടിയുടെ അഭിനയമികവ് അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണ് അജു. ഫോൺ നോക്കിയാണ് അജു അഭിനയിക്കുന്നത്. അനുകരണത്തിന്റെ കഷ്ടപ്പാട് കണ്ട് പ്രേക്ഷകരൊന്നടങ്കം പൊട്ടിച്ചിരിക്കുകയാണിപ്പോൾ. ‘നമ്മൾ ചെയ്യുമ്പോ മാത്രം എന്താഡാ ശരി ആവാത്തെ?’14 വര്‍ഷങ്ങള്‍! എന്ന കുറിപ്പോടെയാണ് അരുൺ ചന്തു വീഡിയോ പങ്കുവച്ചത്. ‘ഞങ്ങളുടെ ചില പാതിരാ പരിശീലനരംഗങ്ങളിൽ നിന്നുള്ളതാണിത്. മമ്മൂക്കയുടെ ആവർത്തിക്കപ്പെടുന്ന അനശ്വര അഭിനയ മുഹൂർത്തങ്ങൾ നോക്കി അദ്ദേഹത്തിന്റെ മികവിന്റെ ഒരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ…
Read Moreഇതെന്താ ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതോ: കൈയിൽ ഗദയും കഴുത്തിൽ മാലയുമായി കുട്ടി വാനരൻ; ഹനുമാൻ സ്വാമിയെന്ന് ഭക്തർ
ദൈവം അല്ലങ്കിൽ അദ്ദേഹത്തിന്റെ പ്രതിരൂപമോ നേരിട്ട് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും. നിങ്ങൾ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നതെന്ന് ചോദ്യം കേൾക്കുന്ന പകുതി ആളുകളെങ്കിലും തിരിച്ച് ചോദിക്കും. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായൊരു വീഡിയോ ഉണ്ട്. ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ വീഡിയോ ആയിരുന്നു അത്. ഹനുമാൻ സ്വാമിയാണ് അവിടുത്തെ പ്രത്ഷ്ഠ. രാമായണത്തിലെ പ്രധാന കഥാപാത്രമായ വാനരനാണ് ഹനുമാൻ. സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളാണ് ഹനുമാൻ എന്നാണ് ഹൈന്ദവ വിശ്വാസമനുസരിച്ച് പറയപ്പെടുന്നത്. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നത്. ഇപ്പോഴിതാ ഇൻസ്റ്റയിൽ വൈറലായ വീഡിയോയും ഒരു വാനരന്റേത് തന്നെയാണ്. കൈയിൽ ഗദ ധരിച്ച് കഴുത്തിൽ മാലയിട്ട് ഭക്തർക്ക് അനുഗ്രഹം നൽകുന്ന വാനരനാണ് വീഡിയോയിൽ. വീഡിയോ വൈറലായതോടെ ശരിക്കും ഹനുമാൻ സ്വാമിതന്നെയാണോ ഇതെന്ന് ചോദിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഹനുമാൻ ഏത് രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല. ധർമ്മം ഉയർത്തിപ്പിടിക്കും, ഹനുമാൻ പ്രഭുവിനു…
Read Moreആണോ കുഞ്ഞേ… മരണക്കിടക്കയിൽ നിന്നും പെട്ടെന്ന് കണ്ണ് തുറന്ന് യുവതി: രണ്ടാം ജൻമമെന്ന് സൈബറിടം
ദിവസേന പല തരത്തിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി പലരും ഇന്ന പ്രാങ്ക് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു യുവതിയിൽ നിന്നാണ് വീഡിയോയുടെ തുടക്കം. ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്നാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയിൽ കിടക്കുന്ന യുവതിയുടെ കണ്ണുകൾ ചലിക്കുന്നത്. അപ്രതീക്ഷിതമായി ഇത് കണ്ടാൽ ആരായാലും ഭയപ്പെട്ടുപോകും. മരണം സ്ഥിരീകരിച്ച് മരണാനന്തര ചടങ്ങുകളും നടക്കുന്ന വേളയിൽ ഇങ്ങനെ സംഭവിച്ചാൽ ആരാ ഞെട്ടാത്തത് എന്നല്ലേ! ശരിയാണ്, ഞെട്ടിപ്പോകും. മരണക്കിടക്കയിൽ കിടക്കുന്നവർ ശ്വാസം വലിക്കുന്നുണ്ട്, കണ്ണുകൾ ചലിപ്പിക്കുന്നുണ്ട് എന്നൊക്കെയുള്ള വാർത്തകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. ലാസറസ് ഇഫക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഒരു അപൂർവ മെഡിക്കൽ പ്രതിഭാസമാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോയിലെ സത്യം പിന്നീട് തെളിഞ്ഞു. പ്രാങ്കിനു വേണ്ടി ഉണ്ടാക്കിയ വീഡിയോ…
Read More