കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും അന്തസ് ഉണ്ടെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. രാജ്യം പത്മശ്രീ നല്കി ആദരിച്ചയാളാണ് ബാലചന്ദ്രമേനോനെന്നും കോടതി കൂട്ടിച്ചേർത്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു ബാലചന്ദ്രമേനോന്റെ വാദം. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നായിരുന്നു നടിയുടെ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ബാലചന്ദ്രമേനോനെതിരേ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Read MoreDay: December 11, 2024
ജിമിക്കി കമ്മലിനും വാഴക്കുലക്കും ശേഷം കരിങ്ങാലി വെള്ളം: കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്താ ജെറോം
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി നേതാക്കള്‍. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനമെന്ന് ചിന്ത പറഞ്ഞു. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്തയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം…
Read Moreതൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്: ദേവസ്വം ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശം. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദേവസ്വം ഓഫീസര്‍ക്ക് സാമാന്യബുദ്ധിയില്ലെയെന്നും ചോദിച്ചു. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
Read Moreവിധി പറയലിൽ റിക്കാർഡ്! തലശേരി കോടതികളിൽ കെട്ടിക്കിടന്നത് 183 കൊലപാതകക്കേസുകൾ; ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 183 കൊലപാതക ക്കേസുകൾ. കാൽ നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ കൊലപാതകം തുടങ്ങി രണ്ടുവർഷ മുമ്പ് നടന്ന പാനൂരിലെ വിഷ്ണുപ്രിയ വധം വരെ കേസുകൾ തീർപ്പാക്കാൻ നടത്തിയ ശ്രമത്തിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയായത് 41 കേസുകളുടെ വിചാരണ. റിക്കാർഡ് വേഗത്തിൽ നടന്ന വിചാരണയിൽ വിധി വന്നപ്പോൾ 21 കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടു. പ്രതികൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിച്ചു. 16 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. നാലു കേസുകളിൽ പ്രതികൾ മരണപ്പെട്ടതിനാൽ കേസ് ഒഴിവാക്കി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും നാല് അതിവേഗ കോടതികളിലുമായാണ് 41 കേസുകളിൽ ഒന്നര വർഷം കൊണ്ട് വിധി പറഞ്ഞത്. വിചാരണ കാത്തുകിടന്നത് 1998 മുതലുള്ള കേസുകൾ 1998 മുതലുള്ള കേസുകളായിരുന്നു വിചാരണ കാത്തു കിടന്നത്. ചൊക്ലി പോലീസ്…
Read More‘പുഷ്പ 2’ കാണാനെത്തിയ യുവാവ് തിയറ്ററിൽ മരിച്ചു
അമരാവതി: ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അനന്തപുര്‍ ജില്ലയിലെ രായദുര്ഗിലാണു സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തിയറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. 2.30ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയറ്ററിനകത്ത് പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ തിയറ്ററിനകത്തുവച്ചും മദ്യപിച്ചെന്നു പോലീസ് വ്യക്തമാക്കി. അതിനിടെ പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടിപെരിയാര്‍ എച്ച്പിസി മൂലക്കയം പുതുവല്‍ ജയറാം പ്രദീപ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂലക്കയം സ്വദേശിയായ രാഹുല്‍ (വിഷ്ണു-23) ഗുരുതരാവസ്ഥയില്‍ മധുരൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസില്‍ ഇടിക്കുകയായിരുന്നു.
Read Moreബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതിക്കവേ ‘പുഷ്പ 2’ ന് തിരിച്ചടി: സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു
മുംബൈ: റിക്കാർഡ് കളക്ഷനുമായി പ്രദർശനം തുടരുന്ന പുഷ്പ 2വിന് വന്‍ തിരിച്ചടി. സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു. ‘ഗോട്ട്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തിയറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതിക്കവേയാണു സംഭവം. റിലീസ് ചെയ്ത് അഞ്ചു ദിനംകൊണ്ട് 922 കോടി രൂപയാണ് ചിത്രം ആഗോള ബോക്സോഫീസില്‍ നേടിയത്. സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Read Moreമുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമം; ഒരാൾ പിടിയിൽ
നെടുമങ്ങാട് : മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(37) ആണ് അറസ്റ്റി ലായത്. നെടുമങ്ങാട് വാളിക്കോട് മേബർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് 12ന് പ്രതി ഒരു സ്വർണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ പോവുകയും വള കൊടുത്ത ശേഷം സ്റ്റാഫിനോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കൈയിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസിലായി. പ്രതിക്ക് 2018-ൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസു ണ്ട്. 2012-ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്ന ആളിൽ നിന്നും പണം പിടിച്ചു പറിച്ച് കേസും 2023- ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ട്.…
Read Moreതലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്; തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഒരാൾ നടന്നു വന്നു എന്തോ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പരിസര പ്രദേശത്തെ 13 സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ഇതിനകം ശേഖരിച്ചിട്ടുള്ളത്. വില്പന നടത്തിയ കാറുകളാണ് കത്തിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സിഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിലെ കാറുകളാണ് കത്തി നശിച്ചത്. ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് തീയിലമർന്നത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തീയണച്ചത്.
Read Moreചക്കുളത്തുകാവ് പൊങ്കാല വെള്ളിയാഴ്ച: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വഹിക്കും
എടത്വ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല വെള്ളിയാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്പതിനു വിളിച്ചുചൊല്ലി പ്രാര്‍ഥനയും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്കു തുടക്കംകുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപിയും സഹധർമിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്.സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യാതിഥിയാകും. ഉത്സവ കമ്മിറ്റി സെക്രട്ടറി പി.കെ സ്വാമിനാഥന് ആമുഖ പ്രഭാഷണം നടത്തും. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല 11 ന്…
Read Moreആംബുലന്‍സിന് സൈഡ് കൊടുത്തില്ല: റിക്കവറി വാന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കൊച്ചി: ആംബുലന്‍സിന് സൈഡ് കൊടുക്കാത്ത സംഭവത്തില്‍ റിക്കവറി വാന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര് ആനന്ദിന്റെ ലൈസന്‍സാണ് ആര്‍ടിഒ ടി.എം. ജെര്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് വൈറ്റിലയില്‍നിന്നും കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു റിക്കവറി വാന്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം. വൈറ്റില ചെറിയ പാലത്തിന് സമീപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ആനന്ദ് ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം എറണാകുളം ആര്‍ടിഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. അസീം, എഎംഐ വി.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വാഹനം പിടികൂടി ഡ്രൈവറെ ആര്‍ടിഒക്ക് മുന്നിലെത്തിക്കുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ 6,250 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്ന് റിക്കവറി വാന്‍…
Read More