കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹര്‍ജി നല്കി. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേയാണ് അതിജീവിതയായ നടിയുടെ ഹര്‍ജി. വിചാരണ കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്. നിരവധി തെളിവുകളുള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.അന്തിമ വാദം ഇന്ന് തുടങ്ങും അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന് വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി…
Read MoreDay: December 11, 2024
കാൻലോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 87,000 ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്ഫോടനം. സെൻട്രൽ നഗ്രോസ് ദ്വീപിലെ കാൻലോൺ മലനിരയിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മധ്യ ഫിലിപ്പൈൻ മേഖലയിൽ ഏകദേശം 87,000 ആളുകളെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീണ്ടും അഗ്നിപർവത സ്ഫോടനം ഉണ്ടായേക്കുമെന്നാണു വിവരം. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം 200 കിലോമീറ്റർ ദൂരെവരെ പതിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. പ്രദേശത്തെ സ്കൂളുകൾ അടയ്ക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഇതിനു പിന്നാലെ ഭൂകമ്പങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും സജീവമായ 24 അഗ്നിപർവതങ്ങളിലൊന്നാണു കാൻലോൺ. കഴിഞ്ഞ ജൂണിലാണ് അവസാനമായി പൊട്ടിത്തെറിച്ചത്.
Read Moreരണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഇ ഗ്രാന്‍ഡ് നല്‍കുന്നില്ല: ആദിവാസി ദളിത് വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; വിതരണം ചെയ്യാനുള്ള കുടിശിക 548 കോടി
കൊച്ചി: ഉന്നത പഠനത്തിനായി ആദിവാസി ദളിത് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഇ ഗ്രാന്‍ഡ് മുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. ഇ ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശിക 548 കോടി രൂപയെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും നല്‍കാനുണ്ട്. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ് 6.26 കോടി രൂപ, ഫീസ്/ഹോസ്റ്റല്‍ ഫീസ് 23.15 കോടി രൂപ, ഫെലോഷിപ്പ് 2.40 കോടി രൂപ, സംസ്ഥാന അക്കാദമിക് അലവന്‍സ് 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി രൂപ കുടിശികയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റല്‍ ഫീസ് 15.24 കോടി രൂപയാണ്. മറ്റുള്ളവര്‍ക്ക് 1.29 കോടി രൂപയും. 2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ ഗ്രാന്‍ഡ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ക്ലെയിമുകള്‍…
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വീണ്ടും മഴ ശക്തമാകുന്നു; നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ. നാളെ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും ഉണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
Read Moreകൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി; സംസ്ഥാന നേതാക്കളെയും വിമർശിച്ച് പ്രതിനിധികൾ
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ച സാഹചര്യത്തിൽ കൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി. ജില്ലാ സെക്രട്ടറി എസ്. സുദേവനെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചർച്ചകൾ സമ്മേളന പ്രതിനിധികൾ അടക്കമുള്ളവരിൽ ചൂടേറിയ ചർച്ചയായി കഴിഞ്ഞു. സെക്രട്ടറിയെ മാറ്റുകയാണെങ്കിൽ പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സംഘടനയെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള നേതൃത്വം വരണമെന്ന ആഗ്രഹമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അങ്ങനെ വരുമ്പോൾ പ്രഥമ പരിഗണന ലഭിക്കുക സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനാണെന്നാണു സൂചന. മുൻ എംപി എന്ന നിലയിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ സമ്മതനുമാണ് അദ്ദേഹം. ജില്ലാ സെക്രട്ടേറിയറ്റിൽനിന്നുള്ളവരെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ എസ്. ജയമോഹൻ, എക്സ്. ഏണസ്റ്റ് എന്നിവർക്കും സാധ്യതയുണ്ട്. ജയമോഹൻ നിലവിൽ സിഐടിയു ജില്ലാ സെക്രട്ടറിയാണ്. മാത്രമല്ല കാഷ്യൂ…
Read Moreനവജാതശിശുവിന്റെ മൃതദേഹം ; ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം; സിസിടിവി ദൃശ്യം പരിശോധിക്കുന്നു
കൊയിലാണ്ടി: നെല്യാടി കളത്തിന്‍കടവില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. റൂറല്‍ എസ്പി പി.നിധിന് രാജിന്റെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖർ, എസ്ഐ കെ.എസ്. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് നഗരസഭയിലെയും സമീപ പ്രദേശത്തെയും ആശാ വര്‍ക്കര്‍മാരുമായി പോലീസ് ആശയ വിനിമയം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയതിനുസമീപം സിസിടിവി ദൃശ്യം ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസമായി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ പുഴയില്‍ മല്‍സ്യബന്ധനത്തിനു പോയവരാണ്…
Read Moreമറച്ചുവയ്ക്കേണ്ട കാര്യമില്ല: പുഷ്പ കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല; ഫഹദ് ഫാസിൽ
പുഷ്പ എന്ന ചിത്രം കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ലന്ന് ഫഹദ് ഫാസിൽ. ഇത് ഞാന്‍ പുഷ്പ സംവിധായകന് സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല. പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട് എന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
Read Moreറീല്‍സ് അപകടമരണത്തിൽ ദുരൂഹത; വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കിട്ടി; അപകടത്തിൽപ്പെട്ട കാറിന് ഇന്‍ഷ്വറന്‍സ് ഇല്ല
കോഴിക്കോട്: വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപം നടുറോഡില്‍ കാര്‍ റേസിംഗ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. തൊണ്ടയാട്ടുള്ള ട്രിപ്പിള്‍ നയന്‍ ഓട്ടോമേറ്റീവ് എന്ന കാര്‍ ആക്സസറീസ് -പോളിഷിംഗ് -ഡീറ്റെയിലിംഗ് സ്ഥാപനമുടമ സാബിത്ത് റഹ്മാന് കല്ലിങ്ങലിന്റെയും മുഹമ്മദ് റയിസിന്റെയും അറസ്റ്റ് ആണ് രേഖപ്പെടുത്തുന്നത്. ഇവരാണ് റേസിംഗ് നടത്തിയ കാറുകള്‍ ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. ഇന്ന് ഫോറന്‍സിക് സംഘം കാര്‍ പരിശോധിക്കും.വടകര താഴെക്കുനി വീട്ടില്‍ സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും ഏക മകന് ടി.കെ. ആല്‍വിനാണ് (20) ഇന്നലെ രാവിലെ 7.30ന് കോഴിക്കോട്-പുതിയാപ്പ ബീച്ച് റോഡില്‍ അപകടത്തില്‍ മരിച്ചത്. സ്ഥാപനത്തിനുവേണ്ടി നുടുറോഡില്നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ രണ്ടു കാറുകളിലൊന്ന് ആല്‍ബിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഡിഫെന്‍ഡര്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ഇവർ ആദ്യം പോലീസിനു നൽകിയ മൊഴി. മോട്ടോര്‍…
Read Moreഉപതെരഞ്ഞെടുപ്പ്; മൂന്നു പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു
തിരുവനന്തപുരം: 31 വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ ഫലം ലഭിച്ചതിൽ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചു. തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട് തച്ചപ്പാറ എന്നി പഞ്ചായത്തുകളാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് വനിതാ സ്ഥാനാർഥിയായിരുന്ന പി. വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ 18 വാർഡുകളിൽ ഒൻപത് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. അഞ്ചിടത്ത് യുഡിഎഫിനും മൂന്നിടത്ത് എൻഡിഎ യും വിജയിച്ചു.തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ കരിക്കമണ്കോട് വാർഡിൽ ബിജെപി വിജയിച്ചു. നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡാണ്. കോട്ടയം അതിരന്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോണ്‍ഗ്രസിൽ നിന്നും കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ…
Read Moreമലയാളത്തിൽ മാത്രമേ അഭിനയിക്കൂ എന്നില്ല: അത്രകണ്ട് താത്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് ഇപ്പോൾ സജീവമായി കാണാത്തത്; ശ്വേതാ മേനോൻ
ഞാൻ സിനിമയിൽനിന്നു വിട്ടുനിന്നിട്ടില്ല. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സിരീസിൽ നല്ലത് പോലെ രസിച്ചാണ് അഭിനയിച്ചത് എന്ന് ശ്വേത മേനോൻ. എനിക്ക് അത്രകണ്ട് താത്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് സിനിമയിൽ ഇപ്പോൾ സജീവമായി കാണാത്തത്. പല ചർച്ചകളും നടക്കാറുണ്ട്. മലയാളത്തിൽ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നുമില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. അതിനൊപ്പം കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രമാണ് കണ്ടീഷനുള്ളത് എന്ന് ശ്വേത മേനോൻ
Read More