കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര്‍ ഡിസിസിയും ഐ ഗ്രൂപ്പും എം.കെ. രാഘവൻ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. രാഘവനെതിരേയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ജില്ലയിലെ എ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കുകയാണ്. ഐ ഗ്രൂപ്പ് നടത്തിയ വിവാദ നിയമനങ്ങളുടെ വിവരശേഖരണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.ഇതിനിടെ, എം.കെ.രാഘവൻ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി നടപടിയെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് പ്രവർത്തകർ വിശദീകരിച്ചു. കണ്ണൂർ ഡിസിസി നേതൃത്വവും വി.ഡി. സതീശനോട് കാര്യങ്ങൾ വിശദീകരിച്ചു. രാഘവന്റെ കോലം കത്തിച്ച സംഭവത്തിലും…
Read MoreDay: December 11, 2024
ജോജുവും സുരാജും ഒന്നിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിർമിക്കുന്ന പുതിയ ചിത്രമായ നാരായണീന്റെ മൂന്നാണ്മക്കള് സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എൻ കുമാർ, സരസ ബാലുശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന പോസ്റ്റർ ഒരു കുടുംബചിത്രമാണെന്ന സൂചന നൽകുന്നുണ്ട്. നിർമാണം ജോബി ജോര്‍ജ് തടത്തിൽ, എക്സി. പ്രൊഡ്യൂസേഴ്സ് ജെമിനി…
Read Moreസിനിമ ഷൂട്ടിംഗ് കാണാൻ പോയതാണ് ജീവിതത്തിൽ വഴിത്തിരിവായത്: തുറന്ന് പറച്ചിലുമായി ഹണി റോസ്
ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത മീരയുടെ ദുഃഖം, മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹണി റോസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനയന്റെ തന്നെ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അത് ജീവിതത്തിൽ പുതിയ തുടക്കത്തിന് വഴിതെളിച്ചെന്നും ഹണി റോസ് പറയുന്നു. താര സംഘടനയായ അമ്മയുടെ യുട്യൂബ് ചാനലിൽ നടൻ ബാബുരാജിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ സിനിമാനുഭവത്തെപ്പറ്റി ഹണി റോസ് വെളിപ്പെടുത്തിയത്. വിനയൻ സാറിന്റെ മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴ മൂലമറ്റം ഏരിയയിൽ നടക്കുന്ന സമയത്ത് ഞങ്ങൾ ഷൂട്ടിംഗ് കാണാൻ പോയി. ഞങ്ങളുടെ ഒരു കമ്പനി ബിസിനസ് ഉണ്ട്. അവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് ചേച്ചിമാരുടെ വീട്ടിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്.…
Read Moreബ്രസീലിയൻ പ്രസിഡന്റിന് അടിയന്തര ശസ്ത്രക്രിയ
ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. വീഴ്ചയ്ക്കുശേഷം യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്. പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
Read Moreസിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു: വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കും
ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെല്ലാം ലെബനൻ അതിർത്തി കടന്നെന്നും വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കണമെന്നും എംബസിയുമായി സമ്പർക്കത്തിലിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണു നീക്കം. അതേസമയം, സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് മുന്‍പുതന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇദ്ദേഹവും കുടുംബവും റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.
Read Moreമിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത: ഒട്ടകവുമായി ബൈക്ക് യാത്ര..! അന്പരന്ന് സോഷ്യൽ മീഡിയ
ഒട്ടകവുമായി ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയ്ക്ക് അന്പരപ്പും കൗതുകവുമായി. തിരക്കുള്ള റോഡില്‍ കൂടിയായിരുന്നു ഒട്ടകയാത്ര. വീഡിയോയില്‍ ഒരാൾ ബൈക്ക് ഓടിക്കുമ്പോള്‍ പിന്നിലുള്ളയാള്‍ തന്റെ മടിയിൽ വലിയൊരു ഒട്ടകത്തെ പിടിച്ചിരിക്കുന്നതു കാണാം. ഒട്ടകത്തിന്റെ നാലു കാലുകൾ തമ്മിലും, മുന്‍കാലുകളും കഴുത്തും തമ്മിലും കൂട്ടിക്കെട്ടിയനിലയിലായിരുന്നു. ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, എവിടെ വച്ചാണ് റെക്കോർഡ് ചെയ്തതെന്ന വിവരം വീഡിയോയിലില്ല. ഒരു ഒട്ടകം ബൈക്കിലിരുന്നു പോകുമെന്ന് ഇതുവരെ ചിന്തിച്ചിരുന്നില്ലെന്നും ഈ സവാരി ഒട്ടകം ആസ്വദിക്കുന്നുവെന്നു തോന്നുന്നില്ലെന്നും ചിലര്‍ കുറിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. View this post on Instagram A post shared by Jist (@jist.news)…
Read Moreഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നു: വീഡിയോ പങ്കുവച്ചശേഷം ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി
ബംഗളൂരു: ഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ (34)യാണ് ബംഗളൂരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് വിവരിച്ച് വീഡിയോ റിക്കാർഡ് ചെയ്ത് എക്സിൽ പങ്കുവച്ചശേഷമാണ് അതുൽ ജീവനൊടുക്കിയത്. 24 പേജുള്ള കത്തും എഴുതി വച്ചിരുന്നു. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്നു കോടി രൂപ ഉത്തർപ്രദേശ് സ്വദേശിനിയായ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യാ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്നു പോലീസിൽ പരാതിയും നൽകിയിരുന്നു. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. ഭാര്യ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തന്റെ വീഡിയോ എക്സിൽ പങ്കുവച്ച അതുൽ, ഡൊണൾഡ് ട്രംപിനെയും ഇലോൺ മസ്കിനെയും ടാഗ് ചെയ്തു. നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കുമെന്നും…
Read Moreറോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയുടെ ജീവൻ രക്ഷിച്ച സ്വകാര്യബസ് ജീവനക്കാർക്ക് ആദരവ്
മാങ്കാംകുഴി: റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ട്രിപ്പ് മുടക്കി ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യബസ് ജീവനക്കാർക്ക് സംയുക്ത കൂട്ടായ്മയുടെ സ്നേഹാദരവ്. ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം ബസിലെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് അർഷാദ് മൻസിലിൽ അർഷാദ്, കണ്ടക്ടർ കായംകുളം നടയ്ക്കാവ് ബിന്ദുഭവനത്തിൽ സുരേഷ്കുമാർ എന്നിവരെയാണ് മനുഷ്യാവകാശ ദിനമായ ഇന്നലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ അറുനൂറ്റിമംഗലം സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്. കേരള പൗരാവകാശവേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. സംയുക്ത കൂട്ടായ്മ പ്രസിഡന്റ് സുബി വർഗീസ് അധ്യക്ഷത വഹിച്ചു. രണ്ടാഴ്ച മുമ്പ് കൊച്ചാലുംമൂട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. പകുതിയോളം യാത്രക്കാരുമായി ഹരിപ്പാടിന് ബസ് അവസാനട്രിപ്പ് സർവീസ് നടത്തുന്നതിനിടയിലാണ് റോഡരികിൽ യുവതി ബോധരഹിതയായി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. യുവതിക്കു സമീപം സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയും കരഞ്ഞുകൊണ്ട് അടുത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് ഡ്രൈവർ…
Read Moreടാർഗറ്റ് തികഞ്ഞില്ല! ആരോഗ്യപ്രവർത്തകർ യുവാവിന് മദ്യം നൽകി വന്ധ്യംകരണം നടത്തി; ഇരയായത് വിവാഹം ഉറപ്പിച്ച യുവാവ്
അഹമ്മദാബാദ്: ഗുജറാത്തിൽ ടാർഗറ്റ് തികയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനു മദ്യം നൽകി മയക്കി വന്ധ്യംകരണം നടത്തിയതായി പരാതി. മെഹ്സാന ജില്ലയിലാണു സംഭവം. വിവാഹം ഉറപ്പിച്ച 30കാരനായ ഗോവിന്ദ് ദന്താനിയാണ് ആരോഗ്യപ്രവർത്തകരുടെ ക്രൂരപ്രവർത്തിക്ക് ഇരയായത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ നാലുവരെ ഗുജറാത്തിൽ കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പു ജീവനക്കാർക്കു പ്രത്യേക ടാഗറ്റ് നല്‍കിയത്. എണ്ണം തികയാതെ വന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ കബളിപ്പിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നു. ഫാമിൽ ജോലിയും ദിവസം 500 രൂപ കൂലിയും വാഗ്ദാനം ചെയ്താണ് യുവാവിനെ ഇവർ വളച്ചത്. ഫാമിലേക്കു കൊണ്ടുപോകുകയാണെന്ന വ്യാജേനെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിയ യുവാവിനെ പോകുന്ന വഴി മദ്യം വാങ്ങി ആവോളം കുടിപ്പിച്ചു. ബോധവാസ്ഥയിലായ യുവാവിനെ ആംബുലന്‍സില്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നെന്നു യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. വന്ധ്യംകരണത്തിനുശേഷം യുവാവിനെ ഫാമില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം…
Read Moreഫോൺ ഇല്ലാതെ എട്ടു മണിക്കൂർ: മത്സരത്തിൽ ചൈനീസ് യുവതിക്ക് ഒരു ലക്ഷം രൂപ സമ്മാനം
ബെയ്ജിംഗ്: ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നിങ്ങൾക്ക് എത്രസമയം ഫോൺ ഉപയോഗിക്കാതെ മാറിനിൽക്കാനാകും? ബുദ്ധിമുട്ടാണെന്നു തോന്നുമെങ്കിലും തുടർച്ചയായി എട്ടു മണിക്കൂർ സമയം, ഫോൺ ഉപയോഗത്തിൽനിന്നു വിട്ടുനിന്നു ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനം നേടി. ചൈനയിലെ ചോംഗ് കിംഗിലെ ഷോപ്പിംഗ് സെന്റർ ആണു മത്സരം നടത്തിയത്. ഫോൺ ഇല്ലാത്ത സാഹചര്യം വന്നാൽ ഉത്കണ്ഠ ഉണ്ടാകുമോ എന്നറിയാനായി നൂറ് അപേക്ഷകരിൽനിന്നു പത്തുപേരെ തെരഞ്ഞെടുത്തായിരുന്നു മത്സരം. മത്സരത്തിൽ പങ്കെടുത്ത പത്തു പേരുടെയും ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സംഘാടകസമിതി വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും അവരവരുടെ ഇരിപ്പിടങ്ങളിൽ നൽകി. ഉറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ടോയ്ലറ്റ് ഉപയോഗിക്കാൻ മാത്രമാണു മത്സരാർഥികളെ അനുവദിച്ചത്. വായനയിലൂടെയാണു പലരും മത്സരത്തിൽ മുന്നോട്ടു പോയത്. ഫോൺ ഉപയോഗിക്കാതെ എട്ടു മണിക്കൂർ പിടിച്ചുനിന്നതോടെ ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനവും നേടി.
Read More