കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതായതോടെ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ പ്രതിസന്ധിയിലായി.കഴിഞ്ഞ ദിവസം രോഗികളുടെ നീണ്ടനിരയാണ് ആശുപത്രിക്ക് മുന്നിൽ ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. തിങ്കളാഴ്ച മൂന്നു ഡോക്ടർമാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ മണിക്കൂറുകൾ രോഗികൾക്ക് കാത്തിരിക്കേണ്ടി വന്നു. ചിലർ ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു.താലൂക്ക് ആശുപത്രിയിൽ ഇതു നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്. നിരവധി പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാർ മാത്രം സേവനത്തിനുള്ളത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു.താലൂക്ക് ആശുപത്രിയിൽ നിയമിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വന്തം താത്പര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നതായും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമാകുന്പോൾ താത്കാലിക നിയമനങ്ങൾ നടത്തി അധികൃതർ തടിതപ്പുകയാണ്. വിഷയം…
Read MoreDay: December 11, 2024
തളരാതെ പതറാതെ മുന്നോട്ട്… കൈയൊടിഞ്ഞ കുരങ്ങന് രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍
വൈകല്യങ്ങളെ മറികടന്ന് മുന്നേറുന്ന ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. തന്റെ ശാരീരിക വൈകല്യങ്ങൾ ഒരു കുറവായി കണക്കാക്കാതെ ജീവിക്കുന്ന കുരങ്ങച്ചന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കൈകളില്‍ പരിക്കേറ്റ ഒരു കുരങ്ങന് തന്റെ രണ്ട് പിന്‍കാലുകളില്‍ ഓടുന്ന ഒരു വീഡിയോയായിരുന്നു അത്. കാട്ടിലൂടെയുള്ള ഒരു നടപ്പാതയിലൂടെ മനുഷ്യനെ പോലെ നടക്കുന്ന കുരങ്ങനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് എന്തോ കണ്ട് കുരങ്ങന് ചുറ്റുപാടും സൂക്ഷ്മമായി വീക്ഷിക്കുന്നു. പിന്നാലെ അത് വേഗത്തിൽ തിരിഞ്ഞോടുന്നു. എന്നാല്‍ പതിവായി കുരങ്ങുകള്‍ ഓടുന്നത് പോലെ നാലു കാലിലായിരുന്നില്ല അവന്റെ ഓട്ടം. മറിച്ച് രണ്ട് കാലില്‍ നിവര്‍ന്ന് മനുഷ്യനെപ്പോലെയാണ് കുരങ്ങന് ഓടിയത്. എന്നാൽ വീഡിയോ ഒരു തവണ കൂടി സൂക്ഷിച്ച് നോക്കിയാലാണ് കുരങ്ങൻ പിൻ കാലിൽ നടക്കുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താനാകൂ. അവന്റെ കുറവിൽ തളർന്നു വീഴാതെ അവൻ അതിൽ ഹാപ്പിയായി ജീവിക്കുന്നത് എല്ലാവരും…
Read Moreതേക്കടി ബോട്ടപകടം: 15 വർഷത്തിന് ശേഷം കേസ് വിസ്താരം നാളെ ആരംഭിക്കും; പ്രതിപ്പട്ടികയിലുള്ളത് ആറുപേർ; 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റിയതായിരുന്നു അപകടം
തൊടുപുഴ: തേക്കടി ബോട്ടപകടം സംബന്ധിച്ച് കേസിന്റെ വിസ്താരം നാളെ തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീതയുടെ മുന്‍പാകെ ആരംഭിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹിം പത്രസമ്മേളനത്തിൽ അറിയിച്ചു. 2009 സെപ്റ്റംബർ 30നാണ് 45 പേരുടെ ജീവൻ അപഹരിച്ച ജലകന്യക ബോട്ടപകടമുണ്ടായത്. ബോട്ടിന് വലതുവശത്തേക്ക് ചെരിവുള്ളതായി അറിവുണ്ടായിരിക്കേ 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റി അമിതവേഗതയിൽ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബോട്ട് ടിക്കറ്റും എൻട്രൻസ് ടിക്കറ്റും പരിശോധിച്ച് ടിക്കറ്റുള്ളവരെ മാത്രം ബോട്ട് ലാന്‍ഡിംഗിലേക്ക് കടത്തിവിടുന്നതിനു പകരം ടിക്കറ്റില്ലാത്ത 19 യാത്രക്കാരെ പണംവാങ്ങി ലാന്‍ഡിംഗിലേക്ക് കടത്തിവിടുകയായിരുന്നു. ബോട്ടുടമ യാത്രാബോട്ടിന് സ്റ്റെബിലിറ്റിസർട്ടിഫിക്കറ്റ് വാങ്ങാതെ അപകടാവസ്ഥയിലുള്ള ബോട്ട് കെടിഡിസിക്ക് 42,70,000 രൂപയ്ക്ക് കൈമമാറി വഞ്ചിക്കുകയായിരുന്നു. കെടിഡിസിക്കുവേണ്ടി ബോട്ട് ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന ടെക്നിക്കൽ ഓഫീസർ കരാർ വ്യവസ്ഥയിൽ പറഞ്ഞിരുന്ന സർട്ടിഫിക്കറ്റുകളില്ലാതെയാണ് ബോട്ട് ഏറ്റെടുത്തത്.തമിഴ്നാട്,…
Read Moreസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ; ഹൈദരാബാദിലേക്ക് തിരിച്ച് കേരള ടീം
കൊച്ചി: എട്ടാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ലക്ഷ്യംവച്ച് കേരള ടീം ഇന്നു രാത്രി പുറപ്പെടും. 78-ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടം നടക്കുന്ന ഹൈദരാബാദിലേക്ക് കേരള ടീം ഇന്നു യാത്രതിരിക്കും. കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിലെ അതേ ടീമുമായാണ് കേരളം യാത്രതിരിക്കുന്നത്. കേരളത്തിന്റെ ആദ്യ മത്സരം ഞായറാഴ്ച ഗോവയ്ക്ക് എതിരേയാണ്. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഗോവ. ഗ്രൂപ്പ് ബിയിൽ ഡൽഹി, ഗോവ, മേഘാലയ, ഒഡീഷ, തമിഴ്നാട് ടീമുകളാണ് കേരളത്തിന്റെ ഒപ്പമുള്ളത്. നിലവിലെ ചാന്പ്യന്മാരായ സർവീസസ് ഉൾപ്പെടെയുള്ള ടീമുകൾ ഗ്രൂപ്പ് എയിലാണ്. ഇരു ഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിലേക്കു മുന്നേറും. 31നാണ് കിരീട പോരാട്ടം. കാസർഗോഡ്, മംഗലാപുരം, കൊച്ചി കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ മുന്നൊരുക്കങ്ങൾക്കു വേദിയായത് കാസർഗോഡും മംഗലാപുരവും തുടർന്നു കൊച്ചിയും. നവംബറിലെ പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ ആദ്യഘട്ട…
Read Moreനീ വല്യ കാട്ടാനയൊക്കെ ആരിക്കും, എന്നാൽ ഈ തെരുവ് എന്റേതാണ്, ഇതിന്റെ കാവൽക്കാരൻ ഞാൻ തന്നെ: പാഞ്ഞടുത്ത കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച് തെരുവ് നായ
ആനയും നായയും തമ്മിലുള്ളൊരു യുദ്ധം കണ്ടാലോ… തമാശ പറയാതെ ഒന്നു പോയേ എന്ന് പറയണ്ട. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായാരു വീഡിയോ ആണിപ്പോൾ കൗതുകമുണർത്തുന്നത്. വളരെ തിരക്കേറിയ ഒരു റോഡിലേക്ക് ആന ഓടി വരുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം. ആനയെ കണ്ടതും ആളുകൾ ജീവനുംകൊണ്ട് ഓടിമറയുന്നത് കാണാം. റോഡിൽ ധാരാളം വാഹനങ്ങൾ ചീറിപായുന്നുണ്ട്. എന്നാൽ ആനയെ കണ്ട് ആളുകൾ വാഹനങ്ങളും മാറ്റാൻ വെപ്രാളപ്പെടുന്നു. അപ്പോഴാണ് അപ്രതീക്ഷിത എൻട്രി എത്തുന്നത്. മറ്റാരുമല്ല ഒരു നായക്കുട്ടി. അവൻ കുരച്ചുകൊണ്ട് നായയുടെ അടുത്തേക്ക് വരുന്നു. ഇതിനിടെ അതുവഴി വന്ന ഒരു ബസിന് മുന്നിലേക്ക് ആന പാഞ്ഞടുക്കുന്നു. അതോടെ കുര ശക്തമാക്കി നായക്കുട്ടി ഓടി വരുന്നത് വീഡിയോയിൽ കാണാം. നായയുടെ ശൗര്യം കണ്ട് ഒടുവിൽ ബസ് ആക്രണം ഉപേക്ഷിച്ച് ആന പിന്തിരിഞ്ഞ് പോയി. കാട്ടാന വന്നാലും തെരുവിന്റെ കാവല്ക്കാരന് താന്‍ തന്നെ…
Read Moreലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്പോൾ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിലെ നാലാം വിശ്രമ ദിനവും കഴിഞ്ഞ് ഇന്നു 13-ാം ഗെയിമിന് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ കൗമാര പ്രതിഭ ഡി. ഗുകേഷും കരുക്കൾ നീക്കും. നിലവിൽ ഇരുവരും ആറു പോയിന്റു വിതം നേടി തുല്യനിലയിലാണ്. ഒന്നും പന്ത്രണ്ടും ഗെയിമുകൾ ഡിങ് വിജയിച്ചപ്പോൾ മൂന്നും പതിനൊന്നും ഗെയിമുകൾ ഗുകേഷ് നേടി. ജയ പരാജയങ്ങൾ മാറിമറിഞ്ഞ ബാക്കി എട്ടു ഗെയിമുകളും സമനിലയിൽ അവസാനിച്ചിരുന്നു. ഇപ്പോഴുള്ള ടൈ ബ്രേക്കു ചെയ്ത് ഇവരിലൊരാൾ ചാന്പ്യനാകാൻ ഇനി രണ്ടു ഗെയിമുകൾ കൂടി ശേഷിക്കുന്നു. ഇനിയുള്ള രണ്ടു ഗെയിമുകളിൽ ഒരു വിജയവും ഒരു സമനിലയുമെങ്കിലും നേടുന്നയാൾ ചാന്പ്യനാകും. ഇരുവരും ഓരോ ഗെയിം ജയിച്ചാലും ഇരു ഗെയിമുകളും സമനിലയിലവസാനിച്ചാലും ഏഴു പോയിന്റുമായി സമനിലയിലത്തും. അങ്ങിനെയെങ്കിൽ വെള്ളിയാഴ്ച…
Read Moreപത്താംമിനിറ്റിൽ വലകുലുക്കി എംബാപ്പെ: റയൽ മാഡ്രിഡിന് ജയം
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് ജയം. ഇറ്റലിയെ ജെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അറ്റലാന്റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാം ആണ് റയലിനായി ഗോളുകൾ നേടിയത്. എംബാപ്പെ 10-ാം മിനിറ്റിലും വിനീഷ്യസ് 56-ാം മിനിറ്റിലും ബെല്ലിംഗ്ഹാം 59-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ചാൽസ് ഡി കെറ്റെലേരെയും അഡിമോലാ ലുക്ക്മാണും ആണ് അറ്റ്ലാന്റയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ റയലിന് ഒൻപത് പോയിന്റായി.
Read Moreപ്രതിപക്ഷ നേതാവിനെതിരേയെന്ന തരത്തിൽ തന്റെ വാക്കുകളെ വളച്ചൊടിച്ചു; പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയും; പറഞ്ഞത് ഉള്ളിലെ വിഷമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: പാലക്കാട്ട് ചുമതല നല്‍കാതിരുന്നതിലെ വിഷമം മാത്രമാണ് പറഞ്ഞത്. താന്‍ പാർട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ സംസാരിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞെന്ന തരത്തില്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേർത്തു. നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും ചാണ്ടി പറഞ്ഞിരുന്നു.
Read Moreഅമ്മ കൊടുത്ത ക്രിസ്മസ് സമ്മാനത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് മകൻ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ: ചെറുപ്രായത്തിൽ ബിസിനസിലേക്കിറങ്ങി 17 കാരൻ
ഒത്തൊരുമയുടേയും സമാധനത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശം വിളിച്ചോതുന്ന മറ്റൊരു ക്രിസ്മസ് കാലം കൂടി ആഗമനം ചെയ്തിരിക്കുകയാണ്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന നമുക്ക് വേണ്ടപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകാറുണ്ട്. അതുപോലെ ഒരു അമ്മ തന്റെ മകന് നൽകിയ ക്രിസ്മസ് സമ്മാനത്തിന്റെ കഥയാണ് ഇന്ന് ഏറെ കൗതുകമായിരിക്കുന്നത്. 17 കാരനായ കെയ്ലൻ മക്ഡൊണാൾഡിന് അവന്റെ അമ്മയായ കാരെൻ ന്യൂഷാം ക്രിസ്മസ് സമ്മാനമായി ഒരു ഡിജിറ്റൽ ഡ്രോയിംഗ്, കട്ടിംഗ്, പ്രിന്റിംഗ് മെഷീൻ എന്നിവ നൽകി. ഇവ ഉപയോഗിച്ച് അവനൊരു സ്റ്റാർട് അപ്പ് ബിസിനസ് ആരംഭിച്ചു. ഉത്സവ സീസണുകളിൽ ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽക്കാൻ തീരുമാനിച്ച കെയ്ലൻ അതിലേക്ക് ഇറങ്ങിച്ചെന്നു. ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽപ്പന നടത്തി പ്രതിമാസം 19,000 ഡോളർ, അതായത് ഏകദേശം 16,08,748 രൂപയാണ് കെയ്ലൻ സമ്പാദിക്കുന്നത്. അമ്മ നൽകിയ സമ്മാനമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിലും വലിയൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്ന്…
Read Moreക്ഷേത്രത്തിൽ ഭക്തർ എത്തുന്നത് മുഖ്യമന്ത്രിയെ കാണാനല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നടത്തിപ്പിന്റെ ചുമതലമാത്രമെന്ന് ഓർമിപ്പിച്ച് കോടതി
കൊച്ചി: ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു ഫ്ലക്സ് ബോര്‍ഡ് വച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നാല്‍ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്നു മനസിലാക്കണം. നടത്തിപ്പുകാരന്റെ ചുമതലയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ വരുന്നതു മുഖ്യമന്ത്രിയെ കാണാനല്ല; ഭഗവാനെ കാണാനാണ്. ഫ്ലക്സ് എന്തുകൊണ്ടാണ് എടുത്തുമാറ്റാത്തതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Read More