വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനെ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കരിയറിലുടനീളം ശ്രമിച്ചയാളാണ് ഹർമീതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിലൊരാളെന്നും നിയുക്ത പ്രസിഡന്റ് പ്രശംസിച്ചു. ഡാർട്ട്മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്സിറ്റി ലോ സ്കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് (54) യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലാർക്ക് ആയിരുന്നു. സിക്ക് മതത്തിൽപ്പെട്ടയാളാണ്. ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ അർദാസ് ചൊല്ലിയതിനെത്തുടർന്ന് വംശീയ ആക്രമണത്തിനു വിധേയയായിരുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.
Read MoreDay: December 11, 2024
ആരാണ് അധികാരം നല്‍കിയത്; തലസ്ഥാനത്തെ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണ് നടപടിയെന്നും ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാതയോരത്തെ പൊതുയോഗം വിലക്കിയിട്ടുള്ള സാഹചര്യത്തില്‍ കോടതിയലക്ഷ്യക്കേസ് എടുക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോയെന്നു ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. നാളെ ഉച്ചകഴിഞ്ഞു രണ്ടിന് വഞ്ചിയൂര്‍ സിഐ ഫയലുകളുമായി നേരിട്ടു ഹാജരായി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു. പാര്‍ട്ടി സമ്മേളനത്തില്‍ ആരെല്ലാമാണു പങ്കെടുത്തത്, എന്തെല്ലാം പരിപാടികള്‍ നടത്തി, എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു, പരിപാടിക്ക് വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണം. ഗതാഗതം തടസപ്പെടുത്തിയുള്ള ഇത്തരം സംഭവങ്ങളില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇനി സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും അറിയിക്കാനും ഡിവിഷന്…
Read More