ന്യൂഡൽഹി: വ്യോമസേന ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്തു മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിംഗ് (36) ആണു മരിച്ചത്. നാഗ്പുരിലെ എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡിൽ സെർജന്റ് ആയിരുന്നു ജവീർ. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലയ്ക്കു വെടിയേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന ജവീറിനെയാണു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. രണ്ടു ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ജവീറെന്നു സഹപ്രവർത്തകർ പോലീസിനു മൊഴി നൽകി. പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നു പ്രതിരോധ വക്താവ് അറിയിച്ചു.
Read MoreDay: December 12, 2024
2,000 രൂപ തിരിച്ചടച്ചില്ല; യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ ലോൺ ആപ് പ്രചരിപ്പിച്ചു; ഭർത്താവ് ജീവനൊടുക്കി; ആപിൽ കുടുങ്ങി ഒരാഴ്ചക്കുള്ളിൽ ജീവനൊടുക്കിയത് മൂന്നുപേർ
ഹൈദരാബാദ്: വായ്പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര (21) ആണ് ലോൺ ആപിന്റെ ക്രൂരതയിൽ ജീവനൊടുക്കിയത്. വിവാഹം കഴിഞ്ഞ് 47ാം ദിവസമാണു ദാരുണസംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രയുടെയും അഖിലയുടെയും പ്രണയവിവാഹമായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു നിത്യച്ചെലവിനായി 2,000 രൂപ ലോണ്‍ ആപില്‍നിന്നു കടമെടുത്തിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തുക തിരിച്ച് ആവശ്യപ്പെട്ട് ലോണ്‍ ആപ് ഏജന്റ് നരേന്ദ്രയെ വിളിക്കാന്‍ തുടങ്ങി. നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്റ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ഏജന്റ് പ്രചരിപ്പിച്ചത്. മുഴുവന്‍ തുകയും തിരിച്ചു നല്കാന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏജന്റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോണ്‍ ആപുകളുടെ ഭീഷണിയെത്തുടര്‍ന്ന്…
Read Moreറീൽസ് അപകടം പുനരാവിഷ്കരിച്ചു: പ്രതികളുടെ ‘കാര്‍ നാടകം’ പൊളിച്ച് പോലീസ്
കോഴിക്കോട്: ബീച്ച് റോഡിലുണ്ടായ റീല്‍സ് അപകടത്തില്‍ വീഡിയോഗ്രാഫര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ കൂടുതല്‍ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് പോലീസ്. അപകടത്തിനു ശേഷം പ്രതിയും മറ്റു സുഹൃത്തുക്കളും വാഹനം മനഃപൂർവം മാറ്റാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ 18 മണിക്കൂറിനകം അപകടത്തിൽപ്പെട്ട കാർ പോലീസ് തിരിച്ചറിയുകയായിരുന്നു. ഇടിച്ച കാറിന് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതാണ് മറ്റൊരു കാറാണ് ഇടിച്ചതെന്ന് പ്രതികള്‍ പറയാന്‍ കാരണം. ആൽവിനെ ഇടിച്ചത് കറുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ ആഡംബര കാറാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. എന്നാൽ അമിത വേഗത്തില്‍ എത്തിയ ബെന്‍സ് കാര്‍ ഇടിച്ചാണ് വീഡിയോഗ്രാഫര്‍ ആല്വിന് മരിച്ചത്. സംഭവസമയം ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിദ് റഹ്മാൻ ആയിരുന്നു. ഒപ്പം കോഴിക്കോട് തലക്കുളത്തൂർ സ്വദേശി എടശേരി വീട്ടിൽ റഹീസും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും ഇടവിട്ട് 18 മണിക്കൂർ ചോദ്യം…
Read Moreകണ്ണൂരിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 21 പേർക്കെതിരേ കേസ് ; സർവകക്ഷിയോഗം നാളെ
കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമാ യി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 17 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണു കേസെടുത്തത്. എസ്എഫ്ഐ നേതാവ് ആഷിഖിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വധശ്രമം, പഠിപ്പ് മുടക്കൽ തുടങ്ങിയവയ്ക്കാണ് കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് തോട്ടടയിലെ കണ്ണൂർ ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഐടിഎ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടു ന്ന സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.
Read Moreഭർത്താവിന്റെ മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാൻ കുഞ്ഞിനെ ഒന്നരലക്ഷത്തിനു വിറ്റു: അമ്മയടക്കം നാലുപേർ അറസ്റ്റിൽ
ബംഗളൂരു: ഭർത്താവിന്റെ മൂന്നു ലക്ഷം രൂപയുടെ കടം തീർക്കാൻ നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലെ ഒരു യുവതിക്കാണു 40 കാരിയായ അമ്മ വിറ്റത്. കർണാടകയിലെ രാമനഗരയിൽ ഡിസംബർ അഞ്ചിനായിരുന്നു സംഭവം. ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്നു കണ്ടെത്തി. ദമ്പതിമാർ കൂലിപ്പണി ചെയ്താണു കുടുംബം നടത്തിയിരുന്നത്. ഇവർക്കു നാലു കുട്ടികളുണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്. തനിക്കുള്ള മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാൻ കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നു ഭാര്യ പറഞ്ഞെങ്കിലും താൻ അത് കാര്യമായി എടുത്തിരുന്നില്ലെന്നും ഇതിനിടിയിലാണ് കുഞ്ഞിനെ കാണാതായതെന്നും ഭർത്താവ് പറയുന്നു. കുഞ്ഞിനെ കാണാതായശേഷം രണ്ടു ദിവസത്തെ തെരച്ചിൽ കഴിഞ്ഞാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്ക്കു…
Read Moreഭർത്താക്കന്മാരില്‍നിന്നു പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ ‘വ്യാജ ഫെമിനിസം’: കങ്കണ റണാവത്ത്
ന്യൂഡൽഹി: ബംഗളൂരുവിൽ ഭാര്യാവീട്ടുകാരുടെ പീഡനം മൂലം ഐടി ജീവനക്കാരനായ അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരില്‍നിന്നു പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ “വ്യാജ ഫെമിനിസ’മാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു. രാജ്യം മുഴുവൻ ഞെട്ടലിലാണ്. ജീവനൊടുക്കും മുൻപുള്ള അദ്ദേഹത്തിന്റെ വീഡിയോ ഹൃദയം തകർക്കുന്നതാണ്. ഇത്തരത്തില്‍ കബളിപ്പിച്ച് കോടിക്കണക്കിനു രൂപയാണു തട്ടിയെടുക്കുന്നത്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണമെന്നും കങ്കണ പറഞ്ഞു. അതേസമയം, അതുൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കു ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, അച്ഛൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരേ ബംഗളൂരു പോലീസ് കേസെടുത്തു. ബംഗളൂരു മഞ്ജുനാഥ് ലേഔട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അതുലിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭാര്യാ വീട്ടുകാരുടെ മാനസികപീഡനവും സാന്പത്തിക ചൂഷണവുമാണു തന്റെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി…
Read Moreതന്തൈ പെരിയോര്‍ സ്മാരകവും ഗ്രന്ഥശാലയും നാടിനു സമർപ്പിച്ചു; ഉദ്ഘാടന ചടങ്ങിനു വന്‍ജനാവലി
വൈക്കം: വൈക്കം തന്തൈ പെരിയോര്‍ സ്മാരകത്തിന്റെയും പെരിയോര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു നിര്‍വഹിച്ചു. ഇന്നു രാവിലെ 10ന് വൈക്കത്ത് എത്തിയ മുഖ്യമന്ത്രിമാരുടെ സംഘം തന്തൈ പെരിയോറിന്റെ സ്മാരക മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രിമാരും സംഘവും മ്യൂസിയവും ഗ്രന്ഥശാലയും സന്ദര്‍ശിച്ചശേഷമാണ് വൈക്കത്തെ സമ്മേളന വേദിയില്‍ എത്തിയത്. മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, തമിഴ്നാട് ജലസേചനമന്ത്രി ദുരൈ മുരുകന്, പൊതുമരാമത്തുമന്ത്രി എ.വി. വേലു, ഇന്ഫര്മേഷന്മന്ത്രി എം.പി. സ്വാമിനാഥന്, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സി.കെ. ആശ എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Moreവിവാഹേതര ബന്ധം പുലർത്തി: അറുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു; ഒരു വർഷത്തിനുശേഷം ഭാര്യ പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം പുലർത്തുകയും ചെയ്ത അറുപത്തിരണ്ടുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച 53കാരി ഒരുവർഷത്തിനുശേഷം പിടിയിൽ. നിർമീൻ നൗഫൽ എന്ന സ്ത്രീയാണ് ഭർത്താവായ മാംദൂദ് എമാദ് നൗഫലിനെ (62) ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കൾ ഇവർക്കുണ്ട്. മാംദൂദ് നൗഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതൽ കാണാതായിരുന്നു. ഒരു വർഷത്തിനുശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ നിർമീൻ, കൊലപാതകവിവരം സ്വയം വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷിമൊഴിയും നൽകി. ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മൃതദേഹം മുറിച്ചശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന്റെ സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആസിഡ് അടക്കമുള്ളവ ഒഴിച്ച്…
Read Moreയുപിയിൽ മസ്ജിദ് സർവേക്കിടെ സംഘർഷം: സംഭലിൽ ബുൾഡോസർ പ്രയോഗം
സംഭൽ: ഉത്തർപ്രദേശിൽ മസ്ജിദ് സർവേയെ തുടർന്നു സംഘർഷമുണ്ടായ സംഭലിലും ബുൾഡോസർ പ്രയോഗിച്ച് സർക്കാർ. അനധികൃതമായി നിർമിച്ചെന്നാരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഇടിച്ചുനിരത്തി. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സംഭൽ എംപിയായ സമാജ് വാദി പാർട്ടി നേതാവ് സിയ ഉർ റഹ്മാന്റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുണ്ട്.
Read Moreസിറിയയിലെ വിമതസേനയെ ഭീകരപട്ടികയിൽനിന്നു മാറ്റാൻ അമേരിക്കൻ നീക്കം
ദമാസ്കസ്: സിറിയയിൽ വിമതനീക്കത്തിലൂടെ ഭരണം പിടിച്ചെടുത്ത ഹയാത് തഹ്രീർ അൽഷാമിനെ (എച്ച്ടിഎസ്) ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ നേരത്തെ അമേരിക്കതന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച്ടിഎസ്. ഇതിന്റെ നേതാവായ അബു മൊഹമ്മദ് അൽ ജുലാനിയുടെ തലയ്ക്ക് പത്തുകോടി ഡോളർ അമേരിക്ക വിലയിടുകയും ചെയ്തിരുന്നു. ജുലാനിയുടെ നേതൃത്വത്തിലാണ് സിറിയയിൽ ഇപ്പോൾ വിമതനീക്കമുണ്ടായതും അധികാരം പിടിച്ചതും. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ ജുലാനി നടത്തുന്ന ശ്രമം വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. അധികം വൈകാതെ ജുലാനി സിറിയയുടെ പ്രസിഡന്റായി സ്ഥാനമേൽക്കാനാണു സാധ്യത. എച്ച്ടിഎസുമായി ചർച്ചനടത്താൻ അമേരിക്കയ്ക്കു നിരവധി വഴികളുണ്ടെന്നു യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.
Read More