ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. “മനുഷ്യർ നട്ടുവളർത്തിയ’ ഒരു വലിയ ക്രിസ്മസ് ട്രീ ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മറക്കില്ല. അമേരിക്കയിലാണ് മനുഷ്യർക്ക് വേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരാൽ നിർമിക്കപ്പെട്ട ഈ ക്രിസ്മസ് ട്രീ ഉള്ളത്. കഴിഞ്ഞ 40 വർഷമായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേർക്ക് കണ്ണിന് വിരുന്നൊരുക്കിയിട്ടുണ്ട് സിംഗിംഗ് ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്ന ഈ ദൃശ്യ വിസ്മയം. അമേരിക്കയിലെ മോണ ഷോര്‍സ് ഹൈസ്കൂള്‍ ക്വയര്‍ ഗ്രൂപ്പാണ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത്. ഗ്രൂപ്പുകളൊരുക്കുന്ന ‘പാട്ട് പാടുന്ന’ ക്രിസ്മസ് ട്രീ. ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഒരു ദൃശ്യ വിസ്മയം മാത്രമല്ല, മോണ ഷോര്‍സ് സമൂഹത്തിന്റെ കഴിവും സര്‍ഗാത്മകതയും കാട്ടിത്തരുന്ന സംഗീത വിസ്മയം കൂടിയാണ്. ക്രിസ്മസ് കാലമാകുമ്പോഴാണ് ഈ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ സജീവമാകുന്നത്. ക്രിസ്മസ് ട്രീ എന്നുപറയുമ്പോള്‍ ഒരു വലിയ…
Read MoreDay: December 13, 2024
വിശക്കുന്നല്ലോ, വിശക്കുന്നല്ലോ… മാലിന്യമുണ്ടെങ്കിൽ തരൂ’; ഹോങ്കോംഗ് ഡിസ്നിലാന്റിൽ കുട്ടികളെ പോലെ കരഞ്ഞ് വായാടി ഡസ്റ്റ്ബിന്‍; വൈറലായി വീഡിയോ
മാലിന്യങ്ങൾ തട്ടിയിട്ട് റോഡിലൂടെ നടക്കാൻ സാധിക്കാത്ത കാലമാണ് ഇന്ന് എന്നാൽ, എല്ലാ സ്ഥലങ്ങളിലും അങ്ങനെയല്ലന്ന് കാണിച്ച് തരികയാണ് ഹോങ്കോംഗിലെ ഡിസ്നിലാന്റ്. നിരത്തിൽ നടക്കുന്ന ആളുകളിലേക്ക് സ്വയം ഉരുണ്ടെത്തി മാലിന്യം ചോദിച്ചു വാങ്ങുന്ന ഡസ്റ്റ് ബിൻ ആണിവിടെ താരം. ആളുകൾ നടന്നു വരുന്പോൾ അവർക്കിടയിലേക്ക് കയറിച്ചെന്ന് എനിക്ക് വിശക്കുന്നു ഭക്ഷണം വേണം, മാലിന്യങ്ങൾ ഉണ്ടെങ്കിൽ തരൂ എന്ന് കെഞ്ചിപ്പറയുന്ന വായാടി ഡസ്റ്റ്ബിന്‍’ ആണ് ഈ കുറുന്പൻ. അപ്രതീക്ഷിതമായി വരുന്നതിനാൽ ആളുകൾ ആദ്യമൊന്ന് ഭയക്കുമെങ്കിലും അൽപ സമയത്തിനു ശേഷം ആളുകൾ അവന് മാലിന്യം കൊടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വായാടിക്കുട്ടന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എങ്ങനെയാണ് ഇതിന് ശബ്ദം ഉണ്ടാകുന്നത്. മറ്റാരെങ്കിലും റിമോട്ടിൽകൺട്രോൾ ചെയ്യുന്നതാണോ എന്ന് പലരും സംശയം ഉന്നയിച്ചു. ഡസ്റ്റ്ബിന്നിനെ തനിക്ക് തന്നാല്‍ അവന് ജീവിതകാലം മുഴുവന്‍ കഴിക്കാനുള്ള ഭക്ഷണം താന്‍ നല്‍കാമെന്നായിരുന്നു…
Read Moreപൂച്ച സെർ, നിങ്ങൾ കുടുംബം കലക്കുമോ… ഭാര്യയേക്കാൾ കൂടുതൽ ഭർത്താവിന് ഇഷ്ടം പൂച്ചയോട്: പരാതിയുമായി യുവതി
വളരേ പ്രതീക്ഷയോടെ കല്യാണ ജീവിതത്തിലേക്ക് കടക്കുന്നവരാകും എല്ലാവരും. എന്നാൽ പ്രതീക്ഷയ്ക്ക് വിഭിന്നമായി തങ്ങളുടെ പങ്കാളി പെരുമാറിയാൽ ഉണ്ടാകാവുന്ന മാനസികാവസ്ഥയെ കുറിച്ച് ഓർക്കാൻ കൂടി സാധിക്കില്ല ആർക്കും. തന്റെ ഭാര്യയേക്കാൾ പൂച്ചകളെ സ്നേഹിക്കുന്ന ഭർത്താവിനെതിരേ പരാതിയുമായി വന്ന ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച. പൂച്ചയെ ചൊല്ലി ദിവസവും ഇരുവരും തമ്മിൽ വീട്ടിൽ ബഹളം ഉണ്ടാകാറുണ്ട്. ഭർത്താവ് തന്നേക്കാൾ കൂടുതൽ പൂച്ചയെ ആണ് സ്നേഹിക്കുന്നതും താലോലിക്കുന്നും. ഇത് ഭാര്യയെ വല്ലാതെ തളർത്തി. പൂച്ചയാകട്ടെ ഭാര്യയെ മൂന്ന് നാല് തവണ മാന്തുകയും ചെയ്തിട്ടുണ്ട്. അതോടെ അവർക്ക് ദേഷ്യം ഇരട്ടിയായി. അതോടെ ഭർത്താവിനെതിരേ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു യുവതി. പരാതിയിൻമേൽ ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയത്. എന്നാൽ, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങൾക്ക് കാരണം, പകരം…
Read Moreരാജിയില്ലെന്ന് യൂൺ; ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന് ഭരണകക്ഷി
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ. ഇംപീച്ച്മെന്റാണെങ്കിലും അന്വേഷണമാണെങ്കിലും അവസാനം വരെ പോരാടും. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലെ ഇലക്ഷൻ കമ്മീഷനെ ഹാക്ക് ചെയ്തെന്നും അതിനാലാണ് തന്റെ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായതെന്നും ഇന്നലെ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത യൂൺ ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ എംപിമാർ യൂണിനെതിരേ വീണ്ടും ഇംപീച്ചമെന്റ് പ്രമേയം അവതരിപ്പിച്ചു. ശനിയാഴ്ച വോട്ടെടുപ്പ് ഉണ്ടായേക്കും. ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന സൂചന യൂണിന്റെ പീപ്പിൾസ് പവർ പാർട്ടി (പിപിപി) നല്കി. പിപിയിലെ എട്ട് അംഗങ്ങൾ പിന്തുണച്ചിരുന്നെങ്കിൽ ഇംപീച്ച്മെന്റ് പാസായേനെ. യൂണിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ ഇംപീച്ചമെന്റ് പ്രമേയം പിപിപി എംപിമാരുടെ നിസഹകരണത്താൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ പിപിപിയിലെ ഏഴ് എംപിമാർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്നു വ്യക്തമായതായി റിപ്പോർട്ടുകളിൽ പറയുന്നു. നിയമമന്ത്രിയെയും പോലീസ് മേധാവിയെയും ഇംപീച്ച് ചെയ്തു പ്രസിഡന്റ് യൂൺ സുക് ഇയോൾ…
Read Moreസ്ക്രീൻ സമയം തടഞ്ഞ മാതാപിതാക്കളെ തട്ടിക്കളയാൻ ഉപദേശിച്ച് ചാറ്റ്ബോട്ട്: പരാതിയുമായി 17 കാരന്റെ കുടുംബം
മൊബൈൽ ഫോണിന്റെ അഡിക്ഷൻ കുട്ടികളിൽ ഇപ്പോൾ വളരേ കൂടുതലാണ്. അതിൽ ഏറിയ പങ്കും വഹിക്കുന്നത് സോഷ്യൽ മീഡിയയും മൊബൈൽ ഗെയിമുകളുമാണ്. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഓൺലൈൻ ഗെയിമുകളിൽ പലതും ഉണ്ടാക്കിയിരിക്കുന്നതു പോലും. നിർമിത ബുദ്ധിയുടെ വരവോടെ ടെക്നോളജിയിൽ പലതരം മാറ്റങ്ങൾ വന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം സമൂഹത്തിൽ നന്നായി പ്രകടമാക്കാൻ സാധിച്ചു. ഇതെല്ലാം പറഞ്ഞു വരുന്നതെന്തെന്നാൽ ഇന്റർനെറ്റ് ഇല്ലാത്ത കാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനേ സാധിക്കില്ല എന്നാണ്. സമീപ കാലത്താണ് ചാറ്റ് ബോട്ടുകൾ പ്രചാരത്തിലായത്. ഇപ്പോഴിതാ ചാറ്റ്ബോട്ട് കന്പനിയായ Character.ai -ക്കെ പരാതി നൽകിയിരിക്കുകയാണ് 17 കാരന്റെ മാതാപിതാക്കൾ. ചാറ്റ് ബോട്ടുമായി 17 -കാരൻ നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം ഇവര്‍ കോടതിയിൽ സമർപ്പിച്ചു. ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം കാരണം തന്റെ മകനോട് സ്ക്രീൻ പരിമിതി കുറയ്ക്കണമെന്ന് മാതാപിതാക്കൾ അവനോട് പറഞ്ഞു. ഇക്കാര്യം ചാറ്റ് ബോട്ടുമായി അവൻ…
Read Moreപുഷ്പ തീയറ്ററിൽ നിന്നും ജയിലിലേക്ക്: അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത താരത്തെ14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുന്‍പാകെ അല്ലു അര്‍ജുനെ ഹാജരാക്കി. അതേസമയം, തീയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയറ്റർ ജീവനക്കാരും കേസിലെ പ്രതികളാണ്.
Read Moreലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ച മറ്റൊരു തമിഴ്നാട്ടുകാരൻ
ഇന്ത്യയിൽനിന്നു ലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ചുകൊണ്ട് ഇതാ മറ്റൊരു തമിഴ്നാട്ടുകാരൻ പയ്യൻ. അഞ്ചു തവണ ലോകകിരീടം ചൂടിയ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ചെന്നൈയിൽനിന്നുള്ള ദൊമ്മരാജു ഗുകേഷ് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു ചെസ് ചാന്പ്യനായി. ഇന്ത്യ – ചൈന യുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഗുകേഷിന്റെ ചടുലമായ കരുനീക്കങ്ങളിലേക്കായിരിരുന്നു കഴിഞ്ഞ നാളുകളിൽ ലോകചെസ് പ്രേമികളുടെ ശ്രദ്ധ മുഴുവൻ. സിംഗപ്പുരിൽ 2024 നവംബർ 25 തിങ്കളാഴ്ച ആരംഭിച്ച ലോക ചെസ് ചാന്പ്യൻഷിപ്പിൽ പതിനാലു ഗെയിമുകളിൽ ഏഴര പോയിന്റോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന പദവിക്കു ഗുകേഷ് അർഹനായി. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് 22 വയസുള്ളപ്പോൾ ലോക ചാന്പ്യൻ ആയതിന്റെ റിക്കാർഡ് നാലു വർഷത്തെ വ്യത്യാസത്തിലാണ് ഗുകേഷ് തിരുത്തികുറിച്ചത്. ഗൂഗിൾ സ്പോണ്സർ ചെയ്ത ‘വേൾഡ്…
Read Moreടീം ബസിൽ കയറാതെ ജയ്സ്വാൾ
അഡ്ലെയ്ഡ്: മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്. ജയ്സ്വാളിനായി ക്യാപ്റ്റൻ രോഹിത് ശർമയും ടീം അംഗങ്ങളും ബസിൽ കാത്തിരുന്നു. എന്നാൽ യുവ ഓപ്പണർക്ക് സമയത്ത് എത്താൻ സാധിച്ചില്ല. തുടർന്ന് ബസ് ജയ്സ്വാളിനെ കൂടാതെ വിമാനത്താവളത്തിലേക്കു വിട്ടു. 20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു പോയത്. 10 മണിക്കുള്ള വിമാനത്തിൽ കയറുന്നതിനായി രാവിലെ 8.30നാണ് ഇന്ത്യൻ ടീം ഹോട്ടൽ വിട്ടത്. താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വേണ്ടി രണ്ടു ബസുകളാണ് തയാറാക്കിയിരുന്നത്. എന്നാൽ സമയത്ത് എത്താതിരുന്നതോടെ ജയ്സ്വാളിന് രണ്ടു ബസുകളിലും കയറാൻ സാധിച്ചില്ല. ജയ്സ്വാൾ വൈകിയതിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.…
Read Moreനോക്കൗട്ടിനടുത്ത് ബാഴ്സയും ആഴ്സണലും
ഡോർട്ട്മുണ്ട്/ടൂറിൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ബാഴ്സലോണ, ആഴ്സണൽ, യുവന്റസ്, എസി മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. ജയത്തോടെ ബാഴ്സലോണ (15 പോയിന്റ്) രണ്ടാമതും ആഴ്സണൽ (13 പോയിന്റ്) മൂന്നാം സ്ഥാനത്തുമെത്തി. ലിവർപൂളാണ് (18 പോയിന്റ്) ഒന്നാമത്. തോൽവിയോടെ ആദ്യ എട്ടുസ്ഥാനങ്ങളിൽ ഇടംപിടിക്കാമെന്ന സിറ്റിയുടെ പ്രതീക്ഷകൾ തകർന്നു. ആറു കളിയിൽ എട്ടു പോയിന്റുമായി 22-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ എട്ടുസ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്കു യോഗ്യത നേടും. അടുത്ത 16 ടീമുകൾ പ്ലേ ഓഫിലൂടെ വേണം പ്രീക്വാർട്ടറിലെത്താൻ. ടോറസ് ഡബിളിൽ ബാഴ്സ ബൊറൂസിയ ഡോർട്മുണ്ടിന്റെ കളത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി എത്തി 85-ാം മിനിറ്റിലെ വിജയഗോൾ ഉൾപ്പെടെ രണ്ടു ഗോൾ നേടിയ ഫെറാൻ ടോറസിന്റെ മികവിൽ…
Read Moreനവീൻ ബാബുവിന്റെ മരണം: വ്യാജ വാർത്ത നൽകിയഫേസ്ബുക്ക് പേജിനെതിരേ കേസ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഫേസ്ബുക്ക് പേജിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന് ന്യൂസ് ഓഫ് മലയാളത്തിനെതിരേ പോലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയാണ് ഫേസ്ബുക്ക് പേജിനെതിരെ സ്വമേധയാ കേസെടുത്തത്. പണികൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകന്പം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരവെ വസ്തുതകൾക്ക് വിരുദ്ധമായി കളവായ വിവരങ്ങളും അഭ്യൂഹങ്ങളഉം മനപൂർവം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധം പ്രകോപനം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.
Read More