ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിന്റെ ടീസറിലൊക്കെ അത്രയും പ്രാധാന്യം എനിക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദിയെന്ന് ഗോകുൽ സുരേഷ്. എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അതിലൊരുപാട് സന്തോഷം. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി എന്ന് ഗോകുൽ സുരേഷ് പറഞ്ഞു.
Read MoreDay: December 13, 2024
സൈബർ ക്രൈം: രാജ്യത്ത് 85 ലക്ഷം മൊബൈൽ ഫോൺ കണക്ഷനുകൾ വിഛേദിച്ചു
കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റേതാണ് നടപടി. വകുപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം നൽകിയ വിശദമായ വിശകലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം കണക്ഷനുകൾ റദ്ദാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 78.33 ലക്ഷം കണക്ഷനുകളും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 6.78 കണക്ഷനുകളും വിഛേദിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ കണക്ഷനുകൾ ഒഴിവാക്കുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് വകുപ്പ് പുതിയ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ടെലികോം കമ്പനികൾക്ക് വേണ്ടി ഉപഭോക്താക്കളെ എൻറോൾ ചെയ്ത് സിം കാർഡുകൾ നൽകുന്ന ഫ്രാഞ്ചൈസികൾ, വിതരണക്കാർ, ഏജന്റുുമാർ തുടങ്ങി എല്ലാ പോയിൻ്റ് ഒഫ് സെയിൽസ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷൻ നിയന്ത്രണങ്ങൾ ബാധകമാണ്. പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നത് സുരക്ഷിതവും സുതാര്യവും ആണെന്ന് ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടെലികോം വകുപ്പിന്റെ…
Read Moreഒന്നുമില്ലാത്തപ്പോള്‍ എനിക്ക് ത്രൂ ഔട്ട് ആയൊരുവേഷം തന്നവരാണ് ഉദയകൃഷ്ണയും സിബി കെ തോമസും: എന്നും അവരെ പ്രാര്‍ഥനയില്‍ ഓര്‍ക്കും
ദിലീപേട്ടന്റെ നൂറാമത്തെ സിനിമയാണ് കാര്യസ്ഥന്. എന്നോടിഷ്ടം കൂടാമോ ചെയ്തശേഷം ഞാന്‍ പിന്നീട് ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്ന പടം കാര്യസ്ഥനാണ്. കാര്യസ്ഥനിലേക്ക് വരുന്നത് വലിയ സംഭവമാണ്. 2010 ലാണ് കാര്യസ്ഥനില്‍ അഭിനയിക്കുന്നത്. അതുവരെ കൊല്ലത്തില്‍ ഒന്നോ രണ്ടോ സിനിമയും സിനിമാലയും എന്ന് പറഞ്ഞ് നടന്നിരുന്ന ആളായിരുന്നു ഞാന്‍. 2010 എന്ന് പറയുന്ന വര്‍ഷം എനിക്ക് മറക്കാനാകില്ല. പെട്ടെന്നായിരുന്നു എല്ലാം. കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരിരാജ എന്ന മമ്മൂക്കയുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. സലീം കുമാറിന്റെ ഭാര്യയായിട്ടായിരുന്നു അഭിനയിച്ചത്. ഉദയകൃഷ്ണ-സിബി കെ തോമസിലെ ഉദയേട്ടന് പറഞ്ഞത് പ്രകാരമാണ് എന്നെ അതിലേക്ക് വിളിച്ചത്. എന്റെ റീ എന്‍ട്രി ആയിരുന്നു അത്. സിനിമ വലിയ ഹിറ്റായിരുന്നു. ആ ടീമിന്റെ തന്നെയായിരുന്നു കാര്യസ്ഥന്. ഞങ്ങളുടെ കൂടെ മിമിക്രിയില്‍ അഭിനയിച്ചവരെല്ലാം ആ സിനിമയിലുണ്ട്. സലീമേട്ടനും ഷാജോണും അശോകന് ചേട്ടനും ദീലിപേട്ടനുമെല്ലാം. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും ഒരുമിച്ച…
Read Moreതുടരുന്ന അപകടങ്ങൾ; റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തും. പൊതുമരാമത്ത് വകുപ്പാണ് ബ്ലൈൻഡ് സ്പോട്ടുകളുടെ പട്ടിക നൽകേണ്ടത്. പ്രദേശികമായ പ്രശ്നങ്ങള്‍ കേട്ടുവേണം റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് കല്ലടിക്കോട് നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ.
Read Moreജില്ലാ സമ്മേളനം തുടങ്ങി; സിപിഎമ്മിൽ വെട്ടിനിരത്തൽ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സിപിഎമ്മിൽ വെട്ടി നിരത്തൽ തുടങ്ങിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നേതാക്കൾക്ക് അനഭിമതരായവരെ പുകച്ചു പുറത്താക്കുകയെന്ന സ്ഥിരം നയമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. 25 വർഷം മുൻപ് ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ. വസന്തനെ കൊല്ലം ജില്ലാ കമ്മറ്റിയിൽ നിന്നും പുകച്ചു പുറത്താക്കി. വസന്തനു ശേഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിലെത്തിയ എ.എം. ഷംസീർ, മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പി. രാജീവ്, സജി ചെറിയാൻ, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എ.എ. റഹീം എന്നിവരാണ് ഇപ്പോൾ സിപിഎമ്മിന്റെ പ്രമുഖ നേതാക്കാൾ. ഇവർക്ക് മുമ്പ് ഡിവൈഎഫ്ഐ നേതാക്കളായിരുന്ന ടി.പി. ദാസൻ, ടി.ശശിധരൻ, സി.കെ. പി. പത്മനാഭൻ, യു.പി. ജോസഫ്, റെജി സഖറിയ, വി.കെ. മധു തുടങ്ങിയവരെ പാർട്ടി പൂർണമായും തഴഞ്ഞിരിക്കുകയാണ്. എസ്എഫ്ഐയുടെ തീപ്പൊരി…
Read Moreമാലമോഷണം നടന്ന് ഒരു വർഷം: ബന്ധുവായ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
പൂച്ചാക്കൽ: മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ ബന്ധുവും. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടുകണ്ടത്തിൽ നിഖിൽ (26), അഞ്ചാം വാർഡ് തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), നാലാം വാർഡ് കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പൂച്ചാക്കൽ സിഐ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഒരുവർഷം മുൻപ് മണപ്പുറം തോട്ടുകണ്ടത്തിൽ ഉദയകുമാറിന്റെ രണ്ടു പവന്റെ സ്വർണമാല മോഷണം പോയിരുന്നു. പോലിസിന്റെ അന്വേഷണത്തിലാണ് ബന്ധുവായ നിഖിലിലേക്ക് സംശയമെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാം പ്രതി ജോണി ജോസഫുമായി ചേർന്ന് മോഷണം നടത്തിയതായും മൂന്നാം പ്രതി വിഷ്ണുപ്രസാദ് പൂച്ചാക്കലിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല വിൽക്കാൻ ശ്രമിച്ചുവെന്നും തെളിഞ്ഞത്. തെളിവെടുപ്പ് നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി. പൂച്ചാക്കൽ സിഐക്കൊപ്പം സിപിഒമാരായ സുബിമോൻ, കിം റിച്ചാർഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreപുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും: 2025ലെ രാശിഫലം പങ്കിട്ട് സാമന്ത
തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരസുന്ദരിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറേക്കാലമായി തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ സാമന്ത, മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സാമന്ത ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. 2025ലെ രാശി ഫലമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും എന്നടക്കം രാശി ഫലത്തിൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു സാമന്ത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. അമേൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം സ്റ്റോറി ഷെയർ ചെയ്തത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025ല്‍ പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ കുറിച്ചിരിക്കുന്നത്. വളരെ തിരക്കുള്ള വര്‍ഷമാണിത്. സാമ്പത്തിക സ്ഥിരത വർധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം, എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ്…
Read Moreവിദേശജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: പ്രതിക്കെതിരേ കൂടുതല്‍ പരാതികള്‍
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നായി ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ മേലൂര്‍ സ്വദേശിയും സൗത്ത് കളമശേരി കുസാറ്റ് റോഡിലുളള മോസ്റ്റ്ലാന്‍ഡ്സ് ട്രാവല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് മോഹന(39) നെയാണ് കഴിഞ്ഞ ദിവസം കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ്, ഓസ്ട്രേലിയ യുകെ, യുഎസ്എ എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ നാല് രക്ഷം രൂപ വരെയാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നായി വാങ്ങിയിരുന്നത്. വിസ ലഭിക്കാതെ വന്നതോടെ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. നൂറോളം പേര്‍ക്ക് സമാന രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചു കേസുകളിലായി 45 പരാതികളാണ് നിലവില്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് വിവരം…
Read Moreസിറിയയിലെ 80 ശതമാനം സൈനിക സംവിധാനങ്ങളും നശിപ്പിച്ചെന്ന് ഇസ്രയേൽ
ടെൽഅവീവ്: സിറിയയിലെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം ആരംഭിച്ചത്. സിറിയൻ ഭരണകൂടത്തിന്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്. കടലിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനിർമാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവച്ചു. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം.
Read Moreദിലീപിനെതിരേ മൊഴി നല്കിയ സംവിധായകന് പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകന് പി. ബാലചന്ദ്രകുമാര്‍ (52) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 5.45 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബര്‍ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാന് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറിക്കു വിധേയനായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. ഭാര്യ: ഷീല. മകൻ: പങ്കജ് കൃഷ്ണ. സംസ്കാരം പിന്നീട്. നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷികളിലൊരാളാണു ബാലചന്ദ്രകുമാര്‍. കേസിന്റെ അവസാനഘട്ട വിചാരണ നടക്കുന്നതിനിടെയാണു വിയോഗം.
Read More