വാഷിംഗ്ടൺ ഡിസി: എച്ച്5എൻ1 പക്ഷിപ്പനി വൈറസ് അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണു ശാസ്ത്രജ്ഞർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു വൈറസ് പടർന്നാൽ അതിഭയാനകമായ അവസ്ഥയായിരിക്കും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകുന്നു. നിലവിൽ മനുഷ്യർക്ക് എച്ച്5എൻ1 പിടിപെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ പഠനമനുസരിച്ച്, മനുഷ്യർക്കിടയിൽ പകരാൻ വൈറസിന് ഒരു ഡിഎൻഎ മാറ്റം മാത്രമേ ആവശ്യമുള്ളൂവെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു. എച്ച്5എൻ1 വളരെ മാരകമായ വൈറസാണ്, രോഗബാധിതരായ 50 ശതമാനം മനുഷ്യരും മരണത്തിനു കീഴയങ്ങിയേക്കാം. വൈറസിനെ നിയന്ത്രിക്കാനും അതിന്റെ പരിണാമം നിർത്താനും ആളുകളെ നേരിട്ടു ബാധിക്കുന്നതിൽനിന്നു തടയാനും അതുവഴി ആഗോളവ്യാപനം തടയാനും അണുബാധ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി പക്ഷിപ്പനി മനുഷ്യർക്കു ഭീഷണിയാകാൻ നിരവധി ഘട്ടങ്ങൾ ആവശ്യമാണെങ്കിലും ഇത്തവണ വൈറസ് ബാധ പകർച്ചവ്യാധിയുടെ ആശങ്ക ഉയർത്തുന്നുവെന്നു ഗവേഷകർ പറയുന്നു. ഡിസംബർ അഞ്ചിലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ…
Read MoreDay: December 13, 2024
നിയന്ത്രണരേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ചൈനയുമായി ഈ മാസം ചർച്ച
ന്യൂഡൽഹി: ചൈനയുമായുള്ള നിയന്ത്രണ രേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഈമാസം അവസാനമായിരിക്കും പ്രത്യേക പ്രതിനിധി ചർച്ചകൾ. 2020 ലെ ഗാൽവാൻ വാലി ഏറ്റുമുട്ടലിനുശേഷമുള്ള ആദ്യത്തെ ഉന്നതതല സംഭാഷണമാകുമിത്. അതിർത്തി പ്രശ്നത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണരേഖയെ കൂടുതൽ വ്യക്തമായി നിർവചിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബഹുതല ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
Read Moreപത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു? ചോദ്യങ്ങള്‍ തലേ ദിവസം സ്വകാര്യ യൂട്യൂബ് ചാനലില്‍; പരാതിയുമായി അധ്യാപകർ
കോഴിക്കോട്: ഇന്നലെ നടന്ന പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിന്റെ ചോദ്യങ്ങള്‍ ചോര്‍ന്നതായി പരാതി. ബുധനാഴ്ച രാത്രി ഒരു സ്വകാര്യ ട്യൂഷന് സെന്ററിന്റെ യൂട്യൂബ് ചാനലില്‍ 40 ഓളം മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ കൃത്യമായി പറഞ്ഞതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) തയാറാക്കിയ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ 10 മണിക്കാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. പക്ഷേ, തലേദിവസം തന്നെ 11, 12, 18, 20, 21, 22, 23, 24, 25, 26 നമ്പര്‍ ചോദ്യങ്ങൾ യൂട്യൂബ് ചാനലില്‍ വന്നു. ദ സ്കോളര്‍ഷിപ് ജാക്കറ്റ് എന്ന പാഠത്തിലെ മാര്‍ത്ത എന്ന കഥാപാത്രത്തെക്കുറിച്ച് റിവ്യൂ തയാറാക്കാനാണ് 23 -ാമത്തെ ചോദ്യം. മാര്‍ത്തയെക്കുറിച്ചുള്ള അവലോകനം എന്തായാലും വരുമെന്ന് യൂട്യൂബ് ചാനല്‍ തറപ്പിച്ചു പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ച് നോട്ടീസ് തയാറാക്കാനുള്ള 20ാം നമ്പര്‍ ചോദ്യവും ജാക്ക് എന്ന കഥാപാത്രത്തെക്കുറിച്ച്…
Read Moreറീല്‍സ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫറുടെ മരണം: ബെന്‍സിന്റെ ആര്‍സി ഹാജരാക്കാന്‍ ഉടമയ്ക്ക് നോട്ടീസ്
കോഴിക്കോട്: സ്വകാര്യ കമ്പനിയുടെ ബിസിനസ് പ്രമോഷനു വേണ്ടി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആഡംബര വാഹനമിടിച്ച് വീഡിയോഗ്രാഫര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടം സൃഷ്ടിച്ച തെലുങ്കാന രജിസ്ട്രേഷന് ബെന്‍സ് കാറിന്റെ ആര്‍സി ഹാജരാക്കാന്‍ കാറുടമയ്ക്ക് കോഴിക്കോട് ആര്‍ടിഒ നോട്ടീസ് അയച്ചു. തെലുങ്കാന രജിസ്ട്രേഷന് വാഹനത്തിനെതിരേ പെട്ടന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പിനു കഴിയില്ല. ഇതിന്റെ നിയമസാധുതകള്‍ പരിശോധിച്ച് തെലുങ്കാന മോട്ടോര്‍വാഹന വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദേശിക്കുന്നതെന്ന് കോഴിക്കോട് ആര്‍ടിഒ പി.എ. നസീര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി ബെന്‍സ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രിവണ്‍ ബൈ യു മൊബിലിറ്റി എന്ന തെലുങ്കാന കമ്പനി ഉടമ അശ്വിന്റെ പേരിലാണ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെന്‍സിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും…
Read Moreക്യൂട്ട് കടുവ..!!: താലോലിക്കാന്‍ തോന്നും ഈ കടുവയെ കണ്ടാൽ
ബാങ്കോക്ക്: ആക്രമണകാരിയായ വന്യജീവിയാണു കടുവ. ക്രൗര്യം മുറ്റിയ അതിന്റെ മുഖം അടുത്തു കണ്ടാൽ ആരായാലും ഭയന്നു വിറച്ചുപോകും. എന്നാൽ, തായ്ലൻഡിലെ ഒരു മൃഗശാലയിലെ മൂന്നു വയസുള്ള പെൺകടുവയെ കണ്ടാൽ പേടിയൊന്നും തോന്നില്ലെന്നു മാത്രമല്ല, ഓമനിക്കാൻ തോന്നും. അത്രയ്ക്കു ക്യൂട്ടാണു കക്ഷി! വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് നൈറ്റ് സഫാരി ഫേസ്ബുക്ക് പേജിലാണ് “ഏവ’ എന്നു പേരിട്ടിരിക്കുന്ന കടുവയുടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ബംഗാൾ കടുവകളുടെ അപൂർവ വകഭേദമായ സ്വര്‍ണക്കടുവ (Golden Tigress) വിഭാഗത്തിൽപ്പെട്ട കടുവയാണിത്. ലോകത്ത് 30 സ്വർണക്കടുവകൾ മാത്രമാണു വിവിധ മൃഗശാലകളിലായി സംരക്ഷിക്കപ്പെടുന്നത്. ഭീകരന്മാരായ വേട്ടക്കാരാണു സാധാരണ കടുവകളെങ്കിൽ സ്വർണക്കടുവകൾ ഇതിൽനിന്നും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. മനുഷ്യരോടു സൗഹാർദപരമായി ഇവ ഇടപെടും. സമൂഹമാധ്യമങ്ങളില്‍ “ഏവ’യുടെ ചിത്രങ്ങൾ വൈറലായതോടെ “സുന്ദരിക്കടുവ’ എന്ന വിശേഷണം നെറ്റിസൺസ് ചാർത്തിക്കൊടുത്തു. ഇതിനെ കാണാനെത്തുന്നവരുടെ തിരക്കും കൂടി. ഏവയ്ക്കു മുൻപ് സഹോദരി ലൂണയും സോഷ്യൽമീഡിയയുടെ ഇഷ്ടം…
Read Moreക്രിസ്മസ്-പുതുവത്സരം; മുട്ട, കോഴിയിറച്ചി വില ഉയർന്നുതുടങ്ങി; പിടിതരാതെ നാടൻ കോഴിവില നാനൂറിൽ; വിലനിയന്ത്രിക്കുന്നത് തമിഴ്നാട് ലോബിയെന്ന് വ്യാപാരികൾ
കോട്ടയം: ക്രിസ്മസിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടി. ക്രിസ്മസ്-പുതുവത്സരം ആകുന്നതോടെ കോഴിവില ഇനിയും കൂടുമെന്നാണ് സൂചന. മുട്ടയൊന്നിന് 25 പൈസ വരെയാണു കൂടിയത്. കോഴിയിറച്ചി വില പലയിടത്തും 130 ആയി. നാടന്‍ കോഴിയുടെ വിലയും കൂടി. 350 രൂപയുണ്ടായിരുന്ന നാടന്‍ കോഴിയുടെ വില 370 മുതല്‍ 400 വരെയെത്തി. കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും കൂടുതലായി വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. അടുത്ത നാളുകളിലായി കോഴിമുട്ടയുടെയും കോഴിയിറച്ചിയുടെയും വില നിയന്ത്രിക്കുന്നതും തമിഴ്നാട് ലോബിയാണ്. ക്രിസ്മസിനോടനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ കുറെ നാളായി തമിഴ്നാട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി വര്‍ധിച്ചു. ഇതും വില കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് 6.90 രൂപ മുതലാണ് മുട്ടയുടെ ചില്ലറ വില്പന. തമിഴ്നാട്ടില്‍ മുട്ടയുടെ അടിസ്ഥാന…
Read Moreവയോധിക വീട്ടിൽ മരിച്ചുകിടക്കുന്നെന്ന് സന്ദേശം; പോലീസിന്റെ അവസരോചിത ഇടപെടലിൽ പുതുജീവൻ
മുണ്ടക്കയം: പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച രാത്രി ഏഴോടെയാണ് അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടിന്റെ ഫോൺ സന്ദേശം വരുന്നത്. തെക്കേമല കാനമല ഭാഗത്ത് പുതുപ്പറമ്പിൽ നബീസയെ (70) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ അറിയിച്ചു എന്നായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. ഉടൻതന്നെ പെരുവന്താനം സിഐ തൃദീപ് ചന്ദ്രൻ, എസ്ഐമാരായ അജേഷ്, അജ്മൽ, സിപിഒമാരായ ആദർശ്, ഷെരീഫ്, അൻസാരി എന്നിവരെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം അതിരൂക്ഷമായ മേഖലയാണ് പെരുവന്താനം പഞ്ചായത്തിൽപ്പെട്ട കാനമല. ആൾത്താമസം കുറവുള്ള മേഖലയിലേക്കുള്ള സഞ്ചാര സൗകര്യവും പരിമിതമാണ്. പലതവണ പോയിവരുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വയോധിക മരിച്ചുകിടക്കുന്നുവെന്ന് പറയപ്പെടുന്ന വീട്ടിലേക്ക് തുടർനടപടികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് അഞ്ചംഗ പോലീസ് സംഘം യാത്ര പുറപ്പെട്ടത്. രാത്രിയാത്രയിൽ വഴിമധ്യേ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ യാത്ര മുടങ്ങി. വനം വകുപ്പിൽ വിവരമറിയിച്ച് കാട്ടാനക്കൂട്ടം മാറിയശേഷം യാത്ര തുടർന്നു. വീടിന് സമീപത്തെത്തിയ…
Read Moreനിർധന കുടുംബത്തിന്റെ 3സെന്റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തു; ഭിന്നശേഷിയുള്ള മകളുമായി എങ്ങോട്ട് പോകുമെന്നറിയാതെ കുടുംബം; ജനപ്രതിനിധികൾ ഇടപെട്ടിട്ടും വഴങ്ങാതെ ബാങ്ക് അധികൃതർ
എരുമേലി: ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും കിടപ്പാടവും വീട്ടുപകരണങ്ങളും ബാങ്ക് ജപ്തി ചെയ്തതോടെ ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ നിർധന പട്ടികജാതി കുടുംബം പെരുവഴിയിൽ. ജനപ്രതിനിധികൾ ഇടപെട്ട് ജപ്തിക്ക് സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. കോടതി ഉത്തരവുള്ളത് മുൻനിർത്തി പോലീസ് മേൽനോട്ടത്തിൽ ജപ്തി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം എരുമേലി പഞ്ചായത്തിലെ കനകപ്പലം വാർഡിൽ അടുക്കള കോളനി ഭാഗത്ത് കുളക്കുറ്റിയിൽ രാജേഷ് – സുജ ദമ്പതികളുടെ വീടും സ്ഥലവുമാണ് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത് പിടിച്ചെടുത്തത്. മക്കളായ അമൽ, അനുജ, അഞ്ജന എന്നിവരുമായി മാതാപിതാക്കൾ കണ്ണീരോടെ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ നിസഹായരായി നാട്ടുകാരുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി, വാർഡ് അംഗം സുനിൽ ചെറിയാൻ എന്നിവർ ബാങ്ക് ജീവനക്കാരും ബാങ്കിന്റെ അഭിഭാഷകനും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെങ്കിലും ബാങ്ക് അധികൃതർ ഒത്തുതീർപ്പിന്…
Read Moreഎന്തു പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളത്; ശബരിമല സന്നിസാധനത്ത് ദിലീപിന് പ്രത്യേക പരിഗണന നൽകിയത് ഗൗരവതരമെന്ന് കോടതി
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ നടന് ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന നല്കിയതു ഗൗരവതരമെന്ന് ഹൈക്കോടതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മറ്റു ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നു പറഞ്ഞ കോടതി, എന്തു പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിച്ചു. നടന് ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവര്‍ അപ്പുണ്ണി എന്നിവർക്കു സന്നിധാനത്ത് വഴിവിട്ട സഹായം നല്‍കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സോപാനത്ത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ദര്‍ശനസമയം അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു. ദര്‍ശനത്തിനുള്ള ആദ്യനിരയില്‍ എന്തു മാനദണ്ഡം അനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ആളുകളെ കയറ്റിവിടുന്നതെന്ന് വിശദീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.
Read Moreടൈം മാസികയുടെ ‘പേഴ്സണ്‍ ഓഫ് ദ് ഇയര്‍’ ആയി വീണ്ടും ഡോണള്‍ഡ് ട്രംപ്
ന്യൂയോർക്ക്: ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിച്ച് യുഎസ് പ്രസിഡന്റായി മടങ്ങിയെത്തിയ ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തെ പൊളിച്ചെഴുതിയതായി മാഗസിൻ വിലയിരുത്തി. 2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴും ട്രംപിനെ ‘വർഷത്തിലെ പ്രമുഖ വ്യക്തിത്വം’ ആയി ടൈം മാഗസിൻ തെരഞ്ഞെടുത്തിരുന്നു. പോപ് താരം ടെയ്ലര് സ്വിഫ്റ്റായിരുന്നു 2023ലെ പേഴ്സണ്‍ ഓഫ് ദ് ഇയര്‍. 2020 ല്‍ ജോ ബൈഡന്റെയും കമലയുടെയും പേരുകളായിരുന്നു മാസിക തിരഞ്ഞെടുത്തത്.
Read More